സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

റാന്നി പെരുനാട് സിഐടിയു പ്രവർത്തകൻ കുത്തേറ്റു മരിച്ചു

പത്തനംതിട്ട: റാന്നി പെരുനാട് ലോഡിങ് തൊഴിലാളി കുത്തേറ്റു മരിച്ചു. സിഐടിയു പ്രവർത്തകനായ ജിതിനാണ് കൊല്ലപ്പെട്ടത്. റാന്നി പെരുനാട് സ്വദേശിയാണ്. ലോഡിങ്ങുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.സംഘർഷത്തിൽ രണ്ടുപേർക്ക് കുത്തേറ്റു. ഇരുവരെയും പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിതിൻ കൊല്ലപ്പെടുകയായിരുന്നു.
Read more

വീട്ടിൽ അതിക്രമിച്ചു കയറി വയോധികയുടെ മാല കവർന്നു; സ്ത്രീ പിടിയിൽ

പത്തനംതിട്ട: പത്തനംതിട്ട ചന്ദനപള്ളിയിൽ തലയിൽ തുണിയിട്ട് മൂടിയ ശേഷം വയോധികയുടെ മാല കവർന്ന പ്രതി പിടിയിൽ. ചന്ദനപള്ളി സ്വദേശി 84കാരി മറിയാമ്മ സേവിയറിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ ഉഷ എന്ന സ്ത്രീയെയാണ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് അരമണിക്കൂറിനുള്ളിൽ പ്രതി പിടിയിലായി. ബന്ധുക്കളായ അയൽവാസികൾ നൽകിയ സൂചന പ്രകാരം ഇടത്തിട്ട സ്വദേശി ഉഷയെ കൊടുമൺ പൊലീസ് പിടികൂടുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. ഉഷ, മറിയാമ്മയുടെ വീട്ടിൽ മുൻപ് വീട്ടുജോലിക്ക് വന്നിട്ടുണ്ട്. വീട്ടിൽ സ്ഥിരം വരുന്ന ജോലിക്കാരിയെന്ന് കരുതിയാണ് […]
Read more

ഭീതി വിതച്ച് ചക്കക്കൊമ്പൻ; രണ്ട് വീടുകൾ തകർത്തു

ഇടുക്കി: ചിന്നക്കനാൽ 301 കോളനിയിൽ ചക്കക്കൊമ്പൻ കാട്ടാന രണ്ട് വീടുകൾ തകർത്തു. കല്ലുപറമ്പിൽ സാവിത്രി കുമാരൻ, ലക്ഷ്മി നാരായണൻ എന്നിവരുടെ വീടുകളാണ് ചക്കക്കൊമ്പൻ തകർത്തത്. സാവിത്രി കുമാരന്റെ വീടിന്റെ അടുക്കള ഭാഗവും ലക്ഷ്മി നാരായണന്റെ വീടിന്റെ മുൻഭാഗവുമാണ് തകർത്തത്. പുലർച്ചെയാണ് സംഭവം ഉണ്ടായത്. വീടുകളിലുണ്ടായിരുന്നവർ ആശുപത്രിയിലായിരുന്നതിനാൽ വലിയ അപകടമാണ് ഉണ്ടായത്. കൂടാതെ പ്രദേശത്തെ കൃഷികൾ നശിപ്പിക്കുകയും ചെയ്തു.
Read more

കെ കെ ശൈലജയുടെ പേരിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ ലീഗ് നേതാവിന് പിഴ ശിക്ഷ

ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കെ.കെ.ശൈലജയുടെ പേരിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ ലീഗ് നേതാവിന് പിഴ ശിക്ഷ. ന്യൂമാഹി പഞ്ചായത്ത് യുഡിഎഫ് ചെയർമാനും വാർഡംഗവുമായ ടിഎച്ച് അസ്ലമിനാണ് തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പതിനയ്യായിരം രൂപ പിഴയിട്ടത്. മുസ്ലീങ്ങൾ വർഗീയവാദികളാണെന്ന് കെ കെ ശൈലജ പറഞ്ഞു എന്ന തരത്തിലാണ് വാട്സാപ്പ് ഗ്രൂപ്പുകളിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ചത്. ചൊക്ലി സ്വദേശി നൽകിയ പരാതിയിൽ, സമുദായ സ്പർധയുണ്ടാക്കാൻ ശ്രമിച്ചെന്ന വകുപ്പുൾപ്പെടെ ചേർത്താണ് ന്യൂ മാഹി […]
Read more

ആവർത്തിക്കപ്പെടുന്ന റാഗിങ് ഭീകരത; അഡ്വ.വിഷ്ണു വിജയൻ എഴുതുന്നു

റാഗിങ്ങിനെതിരേ കർശനമായ നിയമങ്ങൾ ഉള്ളപ്പോഴും അത് ആവർത്തിക്കപ്പെടുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ് തടയാനുള്ള സംവിധാനങ്ങൾ നിർബന്ധമായും ഉണ്ടാവേണ്ടതുണ്ട്. ജൂനിയർ വിദ്യാർഥികൾക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂരതകളിൽ നിന്നു സംരക്ഷണം നൽകുന്നതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധികൃതർ പ്രത്യേക ജാഗ്രതയും പുലർത്തേണ്ടതുണ്ട്. റാഗിങ്ങിനെതിരേ ബോധവത്കരണ പ്രവർത്തനങ്ങളും കൂടുതൽ ഊർജിതമായി തന്നെ നടപ്പിലാക്കേണ്ടതുണ്ട്. കോട്ടയത്ത് ഗവൺമെന്‍റ് നഴ്സിങ് കോളെജിലുണ്ടായ റാഗിങ്ങുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ ഓരോന്നായി പുറത്തുവരുമ്പോൾ ഏറെ ഞെട്ടിക്കുന്നതാണ്. കട്ടിലിൽ കെട്ടിയിട്ടു ശരീരം മുഴുവൻ ലോഷൻ പുരട്ടിയ ശേഷം ഡിവൈഡർ കൊണ്ട് കുത്തിപ്പരുക്കേൽപ്പിക്കുന്നതുപോലുള്ള […]
Read more

ഒന്നാം ക്ലാസ്സിലേക്ക് പ്രവേശന പരീക്ഷയും അഭിമുഖവും അനുവദിക്കില്ലെന്ന് വി ശിവൻകുട്ടി

കോഴിക്കോട്: ഒന്നാം ക്ലാസ്സിലേക്ക് പ്രവേശന പരീക്ഷയോ അഭിമുഖമോ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്കൂൾ പ്രേവേശനത്തിനായി ടൈം ടേബിളും സർക്കുലറും ഇറക്കും. ഇത് ലംഘിച്ചാൽ നടപടി സ്വീകരിക്കുമെന്നും കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിൽ മന്ത്രി പറഞ്ഞു. വിദ്യാഭ്യാസത്തിന്റെ നിലവാരം വർധിപ്പിക്കാൻ സംസ്ഥാനം സമഗ്ര വിദ്യാഭ്യാസ ഗുണനിലവാര പദ്ധതി നടപ്പാക്കും. കേന്ദ്ര സർക്കാരിന്റെ നയം പോലെ വിദ്യാർത്ഥികളെ തോൽപ്പിക്കുകയല്ല ലക്ഷ്യമെന്നും ശിവൻകുട്ടി വ്യക്തമാക്കി. കൂടാതെ സബ്ജക്ട് മിനിമം ഇത്തവണ എട്ടാം ക്ലാസിൽ നടപ്പാക്കും. അടുത്ത വർഷം ഒൻപതാം ക്ലാസിലും […]
Read more

‘മൂന്ന് തവണ മത്സരിച്ചവര്‍ക്ക് തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ സീറ്റ് നൽകില്ല’: പികെ ഫിറോസ്

കോഴിക്കോട്: മൂന്ന് തവണ മത്സരിച്ചവര്‍ക്ക് തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ സീറ്റുണ്ടാകില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. തദ്ദേശ,നിയമസഭ തെരഞ്ഞെടുപ്പുകളില്‍ യുവ പ്രാതിനിധ്യം തീർച്ചയായും ഉണ്ടാകുമെന്നും പികെ ഫിറോസ് പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയൊരു ക്യാംപെയ്ന്‍ രീതി ആവിഷ്കരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഫിറോസ് വ്യക്തമാക്കി. ഡ്രോയിങ് റൂം മീറ്റിംഗുകള്‍ പോലെ, താഴെത്തട്ടിൽ നിന്നും ജനങ്ങളുമായി എങ്ങനെ ഇടപെടാൻ സാധിക്കുമെന്നാണ് ആലോചനയെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ തവണ സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന പ്രധാനമാറ്റം മൂന്ന് […]
Read more

ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 18 വർഷത്തിന് ശേഷം പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 18 വർഷത്തിന് ശേഷം പിടിയിൽ. ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ ജാമ്യത്തിലിറങ്ങി മുങ്ങിയ കോഴിക്കോട് കക്കയം സ്വദേശി മമ്പാട് വീട്ടില്‍ സിപി സക്കീര്‍ ആണ് പൊലീസിന്റെ പിടിയിലായത്. 2006ല്‍ കക്കോടിയിലെ അനുരൂപ് ഹോട്ടല്‍ തകർത്ത കേസിലായിരുന്നു സക്കീറിനെ കോടതി റിമാന്റ് ചെയ്തത്. പിന്നീട് ജാമ്യം കിട്ടിയ ഇയാൾ കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു. അതിനിടയില്‍ മറ്റൊരു പേരില്‍ നിലമ്പൂര്‍ ഭാഗത്ത് നിന്ന് വിവാഹവും കഴിച്ചു. കുടുംബവുമായി താമസിച്ച് വരുന്നതിനിടയിലാണ് പിടിയിലാകുന്നത്. പോലീസ് ഡെപ്യൂട്ടി […]
Read more

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക്‌ 300 കോടി രൂപകൂടി അനുവദിച്ചു

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്‌പ്‌)ക്ക്‌ 300 കോടി രൂപകൂടി അനുവദിച്ചുവെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഈ സാമ്പത്തിക വർഷം ഇതുവരെ 978.54 കോടി രൂപയാണ്‌ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കായി നൽകിയത്. ബജറ്റിലെ വകയിരുത്തൽ 679 കോടിയും. രണ്ടാം പിണറായി സർക്കാർ 4267 കോടിയോളം രൂപ കാസ്‌പിനായി ലഭ്യമാക്കി. അടുത്ത സാമ്പത്തിക വർഷത്തേയ്‌ക്കുള്ള ബജറ്റിൽ 700 കോടി രൂപയും വകിയിരുത്തിയിട്ടുണ്ട്‌. പ്രതിവർഷം അഞ്ചുലക്ഷം രൂപവരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന കാസ്‌പിൽ ദരിദ്രരും ദുർബലരുമായ 41.99 ലക്ഷം […]
Read more

ബലാത്സംഗകേസില്‍ യൂട്യൂബര്‍ അറസ്റ്റില്‍

കളമശ്ശേരി: ബലാത്സംഗകേസില്‍ യൂട്യൂബര്‍ അറസ്റ്റില്‍. മലപ്പുറം തിരൂരിലെ സൗത്ത് അന്നാര ഭാഗം കറുപ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് നിഷാല്‍ (25) നെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്‍കി നഗ്ന ഫോട്ടോകളും വീഡിയോകളും പകര്‍ത്തി സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. കളമശ്ശേരി പൊലീസ് ഇന്‍സ്‌പെക്ടർ എം ബി ലത്തീഫിന്റെ നേതൃത്വത്തിലാണ് പ്രതിയെ കോഴിക്കോട് നിന്നും പിടികൂടിയത്. പ്രതിയെ കോടതിയില്‍ റിമാന്‍ഡ് ചെയ്തു.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.