സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

വൈദ്യുതി നിരക്ക് വർദ്ധനവ്: ആംആദ്മിയുടെ ഹർജി സുപ്രീംകോടതി ജനുവരി 3ന് പരിഗണിക്കും

കൊച്ചി: വൈദ്യുതി ചാർജ് വർദ്ധനവുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി കേരള സംസ്ഥാന പ്രസിഡന്റ്‌ അഡ്വ വിനോദ് മാത്യു വിൽ‌സൺ നൽകിയ ഹർജി സുപ്രീം കോടതി ജനുവരി 3നു പരിഗണിക്കും. ചാർജ് വർധന അയി ബന്ധപ്പെട്ട് നടത്തിയ ഹിയറിങ്ങിൽ ചട്ടങ്ങൾ പാലിച്ചില്ല, ചാർജ് വർധനവിന് വേണ്ടി കെ.എസ്.ഈ.ബി നൽകിയ പെറ്റിഷനിൽ ഉള്ള പിഴവുകൾ എന്നിവ ചൂണ്ടി കാണിച്ചാണ് ഹർജി. ചാർജ് വർധന അയി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മീഷൻ 4 ജില്ലകളിൽ മാത്രം പൊതു തെളിവെടുപ്പുകൾ നടത്തിയിരുന്നു, ആം […]
Read more

‘കാരുണ്യ’ ഇല്ലാതാക്കിയ സർക്കാർ; സാധാരണക്കാർ ദുരിതത്തിൽ

സൗജന്യ ചികിത്സ നൽകുന്നതിനുള്ള കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) സർക്കാർ കോടികൾ കുടിശ്ശിക വരുത്തിയതോടെ നിലച്ച സ്ഥിതിയിലായി. സംസ്ഥാനത്തെ ദരിദ്രരും ദുര്‍ബലരുമായ കുടുംബങ്ങളിലെ ഏകദേശം 64 ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്ക് ആശുപത്രി ചികിത്സക്കായി പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപ നൽകുന്ന പദ്ധതിയാണ് ഇപ്പോൾ അവതാളത്തിൽ ആയിരിക്കുന്നത്. പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി മുഖേന നടപ്പിലാക്കുന്ന ഈ പദ്ധതി വഴി സര്‍ക്കാര്‍ ആശുപത്രികളിലോ സര്‍ക്കാര്‍ എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലോ ചികിത്സക്കായി ഓരോ വര്‍ഷവും അര്‍ഹതപ്പെട്ട […]
Read more

കേരളത്തിലെ ആദ്യ സ്വകാര്യ വിമാന കമ്പനി ഏപ്രില്‍ മുതല്‍

കേരളത്തിലെ ആദ്യ സ്വകാര്യ വിമാന കമ്പനിയായ എയര്‍ കേരള ഏപ്രിലില്‍ സര്‍വീസ് ആരംഭിക്കും. എയര്‍ ഓപറേഷന്‍ സര്‍ട്ടിഫിക്കറ്റുകൂടി ലഭിച്ചാല്‍ സര്‍വീസ് തുടങ്ങും. തുടക്കത്തില്‍ ആഭ്യന്തര സര്‍വീസാണ് ലക്ഷ്യം. നെടുമ്പാശേരിയില്‍ നിന്ന് ഹൈദരാബാദിലേക്കാണ് ആദ്യ സര്‍വീസ്. കരിപ്പൂര്‍, തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളില്‍നിന്നും സര്‍വീസുണ്ടാകും. വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിച്ച് വിദേശ രാജ്യങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കാനും പദ്ധതിയുണ്ട്. അനുമതി ലഭിച്ചാല്‍ കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്ന് തായ്‌ലന്‍ഡ്, വിയറ്റ്‌നാം, മലേഷ്യ, യുഎഇ, സൗദി അറേബ്യ, ഖത്തര്‍ തുടങ്ങിയ സെക്ടറുകള്‍ക്ക് സര്‍വീസിന് മുന്‍ഗണന നല്‍കുമെന്ന് […]
Read more

പാർലമെന്റിലേക്ക് ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധ മാർച്ച്

ഡോ. ബി.ആർ. അംബേദ്കറിനെതിരായ പരാമർശത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മാപ്പ് പറയണമെന്നും രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് വിജയ് ചൗക്കിൽ നിന്ന് പാർലമെന്റിലേക്ക് ഇന്ത്യാ സഖ്യം പ്രതിഷേധ മാർച്ച് നടത്തി. രാഹുൽ ഗാന്ധിക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തതിനെ അപലപിച്ചും സഖ്യം പ്രതിഷേധമുയർത്തി. ബിആർ അംബേദ്കറെ അപമാനിക്കുന്നത് രാജ്യം വെച്ചുപൊറുപ്പിക്കില്ലെന്ന് അറിയാവുന്നതിനാൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഫയൽ ചെയ്ത എഫ്ഐആറിലൂടെ ബിജെപി ശ്രദ്ധ തെറ്റിക്കുകയാണെന്ന് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി പറഞ്ഞു.
Read more

കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ യുവാവ് ജീവനൊടുക്കി

ഇടുക്കി: കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ യുവാവ് ആത്മഹത്യ ചെയ്തു. കട്ടപ്പന റൂറല്‍ ഡെവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുമ്പിലാണ് യുവാവ് ജീവനൊടുക്കിയത്. കട്ടപ്പന മുളപ്പാശ്ശേരിയില്‍ സാബുവാണ് ആത്മഹത്യ ചെയ്തത്. സാബു ഇന്നലെ ബാങ്കിലെത്തി നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് ലഭിക്കാതായതോടെ ജീവനൊടുക്കുകയായിരുന്നുവെന്നാണ് ആരോപണം. പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ സാബു ബാങ്കിനെ സമീപിച്ചിരുന്നു. എന്നാല്‍ പണം നല്‍കാന്‍ ബാങ്ക് അധികൃതര്‍ തയ്യാറായില്ല. മനം നൊന്ത് ബാങ്കില്‍ നിന്നും മടങ്ങിയ സാബു തിരിച്ച് ബാങ്കിലെത്തുകയും […]
Read more

പ്രായപൂര്‍ത്തിയായ ലെസ്ബിയന്‍ ദമ്പതികള്‍ക്ക് ഒരുമിച്ച് ജീവിക്കാം; ആന്ധ്ര ഹൈക്കോടതി

അമരാവതി: പ്രായ പൂര്‍ത്തിയായ ലെസ്ബിയന്‍ ദമ്പതികള്‍ക്ക് ഒരുമിച്ച് ജീവിക്കാനും പങ്കാളികളെ തിരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ടെന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി. ലെസ്ബിയന്‍ പങ്കാളിയെ പിതാവ് തടങ്കലില്‍ വച്ചെന്ന് ആരോപിച്ച് മറ്റൊരു സ്ത്രീ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കോടതി വിധി. ജസ്റ്റിസുമാരായ ആര്‍ രഘുനന്ദന്‍ റാവുവും കെ മഹേശ്വര റാവുവും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി ശരിവച്ചത്. നരസിപട്ടണത്തെ പിതാവിന്റെ വസതിയില്‍ തന്റെ പങ്കാളിയെ വീട്ടു തടങ്കലില്‍ താമസിച്ചുവെന്നാരോപിച്ച് കാട്ടിയായിരുന്നു യുവതി ഹര്‍ജി നല്‍കിയത്. ലെസ്ബിയന്‍ പങ്കാളിക്കൊപ്പം പോകാനാണ് താല്‍പര്യമെന്ന് […]
Read more

അംബേദ്കർ വിരുദ്ധ പരാമർശം: ഇന്ന് അമിത് ഷായുടെ കോലം കത്തിച്ച് കോൺഗ്രസ് പ്രതിഷേധിക്കും

കൊച്ചി: ഭരണഘടനാ ശിൽപി ബി.ആർ. അംബേദ്കറെ അധിക്ഷേപിച്ച ആഭ്യന്തരമന്ത്രി അമിത് ഷായുടെ നടപടിക്കെതിരെ ഇന്ന് കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം ലിജു അറിയിച്ചു.ഡിസിസികളുടെ നേതൃത്വത്തിൽ വൈകുന്നേരം എല്ലാ ജില്ലാ കേന്ദ്രങ്ങളിലും അമിത് ഷായുടെ കോലം കത്തിക്കും. ‘അംബേദ്കർ, അംബേദ്കർ, അംബേദ്കർ…എന്ന് പറയുന്നത് ഇപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കുന്നു.ഇങ്ങനെ പറയുന്നതിന് പകരം ദൈവത്തിന്റെ പേര് ഇത്ര തവണ പറഞ്ഞിരുന്നെങ്കില്‍ അവർക്ക് സ്വർഗത്തില്‍ ഇടം ലഭിക്കുമായിരുന്നു’ എന്ന അമിത് ഷായുടെ […]
Read more

വെന്‍റീവ് ഹോസ്പിറ്റാലിറ്റി ലിമിറ്റഡ് ഐപിഒ ഡിസംബര്‍ 20 മുതല്‍

 കൊച്ചി: വെന്‍റീവ് ഹോസ്പിറ്റാലിറ്റി  ലിമിറ്റഡിന്‍റെ (മുമ്പ് ഐസിസി റീല്‍റ്റി (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്) പ്രാഥമിക ഓഹരി വില്‍പന (ഐപിഒ)  2024 ഡിസംബര്‍ 20  മുതല്‍ 24 വരെ നടക്കും. 1600 കോടി രൂപയുടെ  പുതിയ ഓഹരികളാണ്  ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.   ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 610  രൂപ  മുതല്‍ 643  രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 23 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 23ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.   ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ്, ആക്സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, എച്ച്എസ്ബിസി സെക്യൂരിറ്റീസ് ആന്‍ഡ് ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് ലിമിറ്റഡ്, കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി ലിമിറ്റഡ്, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.
Read more

മഹാരാഷ്ട്രയില്‍ മഹായുതി മന്ത്രിസഭ ഇന്ന് അധികാരമേൽക്കും

മുംബൈ: മഹാരാഷ്ട്രയില്‍ മഹായുതി മന്ത്രിസഭാ ഇന്ന് വൈകിട്ട് നാല് മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നാഗ്പൂർ രാജ്‌ഭവനിൽ വെച്ചായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. കാബിനറ്റിൽ കൂടുതൽ വകുപ്പുകളും ബിജെപിയാകും കൈവശം വെക്കുകയെങ്കിലും ഷിൻഡെ – അജിത് പവാർ വിഭാഗങ്ങൾക്ക് വ്യക്തമായ പ്രാതിനിധ്യമുണ്ടാകും.30 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് സൂചന. 15 പേര്‍ ബിജെപിയില്‍ നിന്നും 12 പേര്‍ ശിവസേനയില്‍ നിന്നും 7 പേര്‍ എന്‍സിപിയില്‍ നിന്നും സത്യപ്രതിജ്ഞ ചെയ്തേക്കും.
Read more

നടൻ അല്ലു അർജുൻ അറസ്റ്റിൽ

നടൻ അല്ലു അർജുൻ അറസ്റ്റിൽ. ചരിത്രപരമായ വിജയം നേടി പുഷ്പ മുന്നേറിക്കൊണ്ടിരിക്കെ പുഷ്പ 2 പ്രീമിയർ കാണാനെത്തിയ യുവതി തിക്കിലും തിരക്കിലും പെട്ട മരിച്ച സംഭവത്തിലാണ് അല്ലു അർജുന്റെ അറസ്റ്റ്. മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി ഹൈദരാബാദ് പോലീസിന്റെ ടാസ്‌ക് ഫോഴ്‌സ് സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഹൈദരാബാദ് ജൂബിലി ഹില്‍സിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് പോലീസ് അല്ലുവിനെ അറസ്റ്റ് ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ചികട്പല്ലി പോലീസ് സ്‌റ്റേഷനിലേക്കാണ് അദ്ദേഹത്തെ കൊണ്ടുപോകുന്നത്. സംഭവത്തിൽ തനിക്കെതിരെയുള്ള എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.