സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

പി സി ചാക്കോയ്ക്കെതിരെ എന്‍ സി പിയില്‍ പടയൊരുക്കം

പി സി ചാക്കോയ്‌ക്കെതിരെ എന്‍സിപിയില്‍ പടയൊരുക്കം നടക്കുന്നുണ്ടോ… തോമസ് കെ തോമസും മന്ത്രി എ കെ ശശീന്ദ്രനും ഒരുമിച്ചുനിക്കുമെന്നും പിസി ചാക്കോയെ എന്‍സിപിയില്‍ നിന്ന് പുറത്താക്കുമെന്നും വാര്‍ത്തകള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. ഇനി ചാക്കോ മാറാന്‍ തയ്യാറായില്ലെങ്കില്‍ അധ്യക്ഷസ്ഥാനത്തു നിന്നും നീക്കാനാണ് തീരുമാനം. മന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കവും കോഴ ആരോപണവും ഉണ്ടായതോടെ ഇരു പക്ഷമായി മാറിയ എന്‍ സി പി സംസ്ഥാന നേതൃത്വം പിടിച്ചെടുക്കാനുള്ള നീക്കമാണ് ആരംഭിച്ചിരിക്കുന്നത്. പി സി ചാക്കോ നിലവില്‍ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റുകൂടിയാണ്.ശരത് പവാറുമായി […]
Read more

ക്ഷേമ പെൻഷനിൽ തട്ടിപ്പ് നടത്തി സര്‍ക്കാര്‍ ജീവനക്കാർ

തിരുവനന്തപുരം : സംസ്ഥാനത്തെ 1,458 സർക്കാർ ജീവനക്കാർ ചട്ടങ്ങൾ മറികടന്ന് സാമൂഹിക സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നതായി കണ്ടെത്തി ഇൻഫർമേഷൻ കേരള മിഷൻ. ധനവകുപ്പിന്റെ നിർദേശ പ്രകാരമായിരുന്നു പരിശോധന. കോളജ്‌ അസിസ്‌റ്റന്റ്‌ പ്രഫസർമാരും ഗസറ്റഡ്‌ ഉദ്യോഗസ്ഥരും അടക്കമാണ്‌ അനർഹമായി പെൻഷൻ കൈപ്പറ്റുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഹയർ സെക്കൻഡറി വകുപ്പിൽ ജോലി ചെയ്യുന്നവരും ഇതിലുൾപ്പെടും. അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക പലിശയടക്കം ഇവരിൽ നിന്ന് തിരിച്ചു പിടിക്കാനാണ് ധന വകുപ്പ്‌ നിർദേശം നൽകിയിരിക്കുന്നത്. കുറ്റക്കാർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ധനമന്ത്രി […]
Read more

പാലക്കാട്ടെ പരാജയത്തില്‍ സമനില തെറ്റി, മാധ്യമങ്ങള്‍ക്കെതിരെ ഭീഷണിയുമായി കെ സുരേന്ദ്രന്‍

പത്തനംതിട്ട : പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ബിജെപിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകളില്‍ സമനില തെറ്റി പാര്‍ട്ടി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വാര്‍ത്തകള്‍ പുറത്തുവിടുന്ന മാധ്യമങ്ങള്‍ക്കെതിരെ ഭീഷണിയുമായി സുരേന്ദ്രന്‍ രംഗത്തെത്തി. മാധ്യമങ്ങളില്‍ വരുന്നത് കള്ള വാര്‍ത്തകളാണെന്നും അത് ചെയ്യുന്നവരെ കൈകാര്യം ചെയ്യുമെന്നുമാണ് ഭീഷണി. അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ ‘പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ മറവില്‍ പാര്‍ട്ടിയെ കരിവാരിത്തേക്കാന്‍ മൂന്നാല് ദിവസമായി മാധ്യമങ്ങള്‍ നടത്തുന്ന ശ്രമങ്ങളെ ഒരു തരത്തിലും അംഗീകരിക്കില്ല. അത്തരം നെറികേട് കാണിച്ച ഒരുത്തനേയും വെറുതെ വിടില്ല. കേരളത്തിലെ […]
Read more

റിപ്പോർട്ടറിനോട് അയിത്തം പ്രഖ്യാപിച്ച് കോൺഗ്രസ്

തിരുവനന്തപുരം : റിപ്പോർട്ടർ ചാനലിനോട് അയിത്തം പ്രഖ്യാപിച്ച് കോൺഗ്രസ്. പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ചാനൽ നടത്തിയ ഇടപെടലുകളെ ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിന്റെ ബഹിഷ്കരണം. രാത്രി ചർച്ചകളിൽ ഉൾപ്പെടെ കോൺഗ്രസ് പ്രതിനിധികളെ ഇനി അയക്കേണ്ട എന്നാണ് പാർട്ടിയുടെ തീരുമാനം. തെരഞ്ഞെടുപ്പ് കാലത്ത് തുടർച്ചയായി യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ വ്യാജവാർത്തകൾ നൽകിയെന്ന വാദമുയർത്തിയാണ് കോൺഗ്രസ് ചാനൽ ബഹിഷ്കരിക്കാൻ തീരുമാനമെടുത്തിരിക്കുന്നത്. കഴിഞ്ഞദിവസം നടന്ന രാത്രിയിലെ രണ്ടു ചർച്ചകളിലും കോൺഗ്രസ് പ്രതിനിധികളെ അയച്ചിരുന്നില്ല. നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണ ഹര്‍ജി ഇന്ന് പരിഗണിക്കും സാമൂഹ്യമാധ്യമങ്ങളിലും […]
Read more

സ്വർണവില : ഇന്നലെ 960 രൂപ കുറഞ്ഞു, ഇന്ന് 200 രൂപ കൂടി

കോഴിക്കോട് : സ്വർണവില വീണ്ടും കുതിപ്പിലേയ്ക്ക്. വിപണിയിൽ വീണ്ടും വിലക്കയറ്റം.ഇന്നലെ 960 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്ന് 200 രൂപ കൂടി. ഒരു പവന്‍ സ്വര്‍ണത്തിന് വില 56,840 രൂപയായി. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 7105 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ ശേഷം വീണ്ടും ഉയരുന്ന വില കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് 1800 രൂപ ഇടിഞ്ഞിരുന്നു. തുടര്‍ന്നാണ് ഇന്ന് വിലകൂടിയത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു […]
Read more

മോദി ഭരണഘടന വായിച്ചിട്ടുണ്ടാകില്ല, ഭരണഘടനാ ദിനത്തില്‍ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ഡല്‍ഹി: ഭരണഘടനാ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മോദി ഇന്ത്യന്‍ ഭരണഘടന ഇതുവരെ വായിച്ചിട്ടില്ലെന്നും അക്കാര്യത്തില്‍ തനിക്ക് ഉറപ്പ് പറയാന്‍ കഴിയുമെന്നും രാഹുല്‍ പറഞ്ഞു. ഭരണഘടന വായിച്ചിരുന്നെങ്കില്‍ ഇന്ന് അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്ന ഒരു കാര്യവും ചെയ്യില്ലായിരുന്നെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു. ‘ഭരണഘടനാ ദിനത്തില്‍ മോദിയും ബിജെപി സര്‍ക്കാരും പാര്‍ലമെന്റില്‍ ഭരണഘടനാ ദിനാഘോഷം നടത്തി. ഇത് ഇന്ത്യയുടെ ഭരണഘടനയാണ്. എന്നാല്‍ പ്രധാനമന്ത്രി ഇത് വായിച്ചിട്ടില്ല’. ഡല്‍ഹിയിലെ തല്‍ക്കത്തോറ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഭരണഘടനാ […]
Read more

ഇവിടെ കോണ്‍ഗ്രസ് ജയിച്ചു, അവിടെ കോണ്‍ഗ്രസ് തോറ്റു

കഴിഞ്ഞ തെരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള അവലോകനങ്ങളില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന കോണ്‍ഗ്രസ്, കേരളത്തില്‍ സംഘടനാ സംവിധാനം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്ന് നിഷ്പ്രയാസം മനസ്സിലാക്കാവുന്നതല്ലേ ഉള്ളൂ. രാഹുലും പ്രിയങ്കയും കോണ്‍ഗ്രസ് മുഖമായി മാറുന്നുവെങ്കിലും മൊത്തം പ്രതിപക്ഷ മുഖമായി മാറാന്‍ അവര്‍ക്ക് ബഹുദൂരം സഞ്ചരിക്കേണ്ടയിരിക്കുന്നു എന്നും വ്യക്തമാണ്. ഈ സാഹചര്യത്തില്‍ 1991ല്‍ അന്നത്തെ പ്ലാനിങ് കമ്മീഷന്‍ ഉപാധ്യക്ഷനായിരുന്ന കെ. മോഹന്‍ ധാരിയ മുന്നോട്ട് വെച്ച കോണ്‍ഗ്രസ് സംസ്‌കാരമുള്ളവരുടെ ഏകീകരണം അനിവാര്യമാണ്. അതുകൊണ്ടുതന്നെ ആദ്യം കോണ്‍ഗ്രസിന്റെ ചരിത്രപരമായ പ്രാധാന്യം നേതൃത്വം […]
Read more

ഉറുഗ്വേയിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർഥിക്ക് ജയം

മോണ്ടെവിഡിയോ: തെക്കേ അമേരിക്കൻ രാജ്യമായ ഉറുഗ്വേയിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതു പ്രതിപക്ഷ സ്ഥാനാർഥി യമാൻഡൂ ഒർസിക്ക് ജയം. മധ്യ-വലത് ഭരണസഖ്യത്തി​ന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി അൽവാരോ ഡെൽഗാഡോയെയാണ് ഒർസി തോൽപ്പിച്ചത്. തൊഴിലാളിവർഗ മുൻ ചരിത്ര അധ്യാപകനും ഉറുഗ്വേയുടെ ബ്രോഡ് ഫ്രണ്ട് സഖ്യത്തിൽനിന്നും രണ്ട് തവണ മേയറുമായ വ്യക്തികൂടിയാണ് ഒർസി. ‘സ്വാതന്ത്ര്യത്തി​ന്റെയും സമത്വത്തി​ന്റെയും സാഹോദര്യത്തി​ന്റെയും രാജ്യം ഒരിക്കൽ കൂടി വിജയിച്ചു’– ഒർസി പറഞ്ഞു. ഭൂരിഭാഗം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോൾ ഡെൽഗാഡോ 46ശതമാനവും ഒർസി 49ശതമാനവും വോട്ടുകൾ നേടിയെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ […]
Read more

പെര്‍ത്തില്‍ ഇന്ത്യന്‍ പടയോട്ടം, ഓസീസിനെ തകര്‍ത്തത് 295 റണ്‍സിന്

പെര്‍ത്ത് : ഓസീസിനെ അവരുടെ മണ്ണില്‍ മലര്‍ത്തിയടിച്ച് കരുത്ത് കാട്ടി ഇന്ത്യ. അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ കംഗാരുക്കളെ തകര്‍ത്തുവിട്ടത് 295 റണ്‍സിന്. 534 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ആതിഥേയര്‍ വെറും 238 റണ്‍സിന് പുറത്തായി. മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജുമാണ് ഓസീസിനെ രണ്ടാം ഇന്നിംഗ്‌സില്‍ തകര്‍ത്തത്. ആദ്യ ഇന്നിംഗ്‌സിലെ അഞ്ചും ഉള്‍പ്പെടെ മത്സരത്തില്‍ മൊത്തം എട്ട് വിക്കറ്റുകള്‍ വീഴ്ത്തിയ നായകന്‍ ബുംറയാണ് കളിയിലെ താരം. പെർത്തിൽ […]
Read more

ബലാത്സംഗക്കേസ്; നടൻ ബാബുരാജിന് മുൻകൂർ ജാമ്യം

കൊച്ചി : ഹേമകമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പുറത്തുവന്ന ബലാത്സംഗ കേസിൽ നടൻ ബാബുരാജിന് മുൻകൂർ ജാമ്യം. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ജൂനിയർ നടിയെ പീഡിപ്പിച്ചു എന്ന കേസിലാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കണമെന്നും പത്തു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.