ഡൽഹിയിൽ 17കാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവം; ആസൂത്രിതമെന്ന് പൊലീസ്
ന്യൂഡൽഹി: ഡൽഹിയിലെ കൽക്കാജിയിലെ ആസ്താ കുഞ്ച് പാർക്കിൽ 17കാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. പച്ചക്കറി വ്യാപാരിയായ ആസിഫാണ് സംഭവത്തിന്റെ പ്രധാന സൂത്രധാരനെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പെൺകുട്ടി 17ാം ജന്മദിനത്തിൽ കൽക്കാജി മന്ദിറിൽ പ്രാർഥന നടത്തിയ ശേഷം സുഹൃത്തിനൊപ്പം പാർക്കിലെത്തിയപ്പോഴാണ് അതിക്രമമുണ്ടായത്. പാർക്കിലെ ഏഴാം നമ്പർ ഗേറ്റിലൂടെ പ്രവേശിച്ച പെൺകുട്ടിയെയും സുഹൃത്തിനെയും പ്രതികൾ ഒരു കിലോമീറ്ററോളം പിന്തുടർന്നെന്നാണ് പൊലീസ് പറയുന്നത്. […]
Read more