Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

ആനക്കൊമ്പ് വിൽപന കേസിൽ ആറ് പ്രതികളുടെ റിമാൻഡ് തടഞ്ഞ് കോടതി

സുൽത്താൻ ബത്തേരി: ചെതലയം ആറാംമൈലിൽ ആനക്കൊമ്പ് വിൽപന നടത്താൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായ ആറ് പ്രതികളുടെ റിമാൻഡ് കോടതി തടഞ്ഞു. വനംവകുപ്പ് അറസ്റ്റ് നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിന്റെ നടപടി. പ്രതികളെ കോടതി വിട്ടയച്ചെങ്കിലും ആവശ്യമായ നടപടിക്രമങ്ങൾ പാലിച്ച് കോടതിയുടെ അനുമതിയോടെ വീണ്ടും അറസ്റ്റ് ചെയ്യാൻ വനംവകുപ്പിന് കഴിയും. പിടിച്ചെടുത്ത ആനക്കൊമ്പുകൾ, വാഹനം എന്നിവ ഉൾപ്പെടെയുള്ള തൊണ്ടിമുതൽ വനംവകുപ്പിന്റെ കസ്റ്റഡിയിൽ സൂക്ഷിക്കാനും കോടതി അനുമതി നൽകി. […]
Read more

സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷം; പ്രതിരോധ മരുന്നുകൾ പോലും സ്റ്റോക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്ന് പ്രതിസന്ധി രൂക്ഷമാകുന്നു. പേവിഷ പ്രതിരോധ മരുന്ന് ഉൾപ്പെടെയുള്ള പ്രധാന മരുന്നുകൾ പോലും പല ആശുപത്രികളിലും സ്റ്റോക്കില്ലാത്ത സാഹചര്യമാണെന്നാണ് വിവരം. താഴെത്തട്ടിലുള്ള ആശുപത്രികളിലാണ് പ്രതിസന്ധി കൂടുതൽ രൂക്ഷമായിരിക്കുന്നത്. മരുന്നുകൾക്കും മെഡിക്കൽ ഉപകരണങ്ങൾക്കുമുള്ള പർച്ചേസ് ഓർഡറുകൾ വൈകുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. കുടിശ്ശികയും പ്രധാന വെല്ലുവിളിയായി തുടരുകയാണ്. ഈ സാമ്പത്തിക വർഷത്തേക്കുള്ള 209 ഇനം മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും സ്റ്റോക്ക് ഇതുവരെ എത്തിയിട്ടില്ലെന്നാണ് വിവരം. പ്രധാന മരുന്നുകൾ ലഭ്യമല്ലാത്തത് രോഗികളെയും ആശുപത്രി അധികൃതരെയും ഒരുപോലെ […]
Read more

റേഷൻ കാർഡ് പരിശോധന തുടങ്ങി; അനർഹരെ വെള്ളക്കാർഡിലേക്ക് മാറ്റും

പാലക്കാട്: ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നവർ ഉൾപ്പെട്ട റേഷൻ കാർഡുകളുടെ പരിശോധനയും തരംമാറ്റ നടപടികളും ആരംഭിച്ചു. മുൻഗണനാ വിഭാഗത്തിലുള്ള മഞ്ഞ (എ.എ.വൈ.), പിങ്ക് (പി.എച്ച്.എച്ച്.) റേഷൻ കാർഡുകളിലെ കുടുംബാംഗങ്ങളിൽ ആരെങ്കിലും ആദായനികുതി അടയ്ക്കുന്നവരോ നിശ്ചിത പരിധിക്ക് മുകളിൽ വാർഷിക വരുമാനമുള്ളവരോ ആണെന്ന് കണ്ടെത്തിയാൽ കാർഡ് വെള്ള വിഭാഗത്തിലേക്ക് മാറ്റും. ആദായനികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ ആധാർ നമ്പറുമായി ബന്ധിപ്പിച്ച പാൻ കാർഡ് ഉപയോഗിക്കുന്നതിനാൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ സിവിൽ സപ്ലൈസ് വകുപ്പിന്റെ ഐ.ടി. സെല്ലിന് കൈമാറിയിട്ടുണ്ട്. ഈ വിവരങ്ങൾ ഉപയോഗിച്ച് […]
Read more

വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് അവിയൂർ തെക്കേക്കര പണിക്കവീട്ടിൽ ഷഹീർ (41) ആണ് അറസ്റ്റിലായത്. എരുമപ്പെട്ടിയിൽ നിന്നാണ് ചെറുതുരുത്തി സിഐ ശ്യാംകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ മുമ്പും നിരവധി പീഡനക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ചെറുതുരുത്തി എസ്ഐ വിൻസന്റ്, എഎസ്ഐമാരായ സതീഷ് കുമാർ, ജമാലുദ്ദീൻ എന്നിവരും പൊലീസ് ഉദ്യോഗസ്ഥരായ വിനീത്‌മോൻ, ഗിരീഷ്, രതീഷ്, ടിജോ വാഴപ്പിള്ളി എന്നിവരും […]
Read more

കരുവാറ്റ കൊലക്കേസ്; എട്ടാം ക്ലാസുകാരിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യില്ല

ആലപ്പുഴ: കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തി നാലരപ്പവൻ സ്വർണം കവർന്ന കേസിലെ കുറ്റാരോപിതയായ എട്ടാം ക്ലാസ് വിദ്യാർഥിനിയെ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങേണ്ടതില്ലെന്ന് പൊലീസ്-പ്രോസിക്യൂഷൻ തീരുമാനം. പകരം ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഉൾപ്പെടുന്ന മെഡിക്കൽ ബോർഡിന്റെ സാന്നിധ്യത്തിൽ പെൺകുട്ടിയെ ചോദ്യം ചെയ്താൽ മതിയെന്നാണ് തീരുമാനം. പെൺകുട്ടിയെ ചോദ്യം ചെയ്യുന്നതിനുള്ള പ്രോസിക്യൂഷന്റെ അപേക്ഷ ജുവനൈൽ ജസ്റ്റിസ് ബോർഡ് ശനിയാഴ്ച പരിഗണിക്കും. കൊല്ലപ്പെട്ട വയോധികന്റെ ബന്ധുവായ പെൺകുട്ടിയുടെ പ്രേരണയിലാണ് കൊല്ലം പരവൂർ സ്വദേശികളായ മൂന്ന് കൗമാരക്കാർ കൊലപാതകം നടത്തിയതെന്നാണ് കേസ്. മൂന്ന് കൗമാരക്കാരെയും […]
Read more

ശിവസൂര്യയുടെ തിരോധാനം; ആക്ഷൻ കമ്മിറ്റി രൂപീകരിക്കാനൊരുങ്ങി നാട്ടുകാർ

പെരിങ്ങത്തൂർ: കണ്ണൂർ പെരിങ്ങത്തൂരിൽ 17കാരനായ ശിവസൂര്യയെ കാണാതായിട്ട് 45 ദിവസം പിന്നിടുമ്പോഴും അന്വേഷണം ഫലം കാണാത്ത സാഹചര്യത്തിൽ ആക്ഷൻ കമ്മിറ്റി രൂപീകരിക്കാനൊരുങ്ങി നാട്ടുകാർ. ഇന്ന് വൈകീട്ട് ആദ്യ യോഗം ചേരും. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഓഗസ്റ്റ് എട്ടിനാണ് ചൊക്ലിയിലെ വീട്ടിൽ നിന്ന് ശിവസൂര്യയെ കാണാതായത്. ‘കാശിയിലേക്ക് പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തിൽ അലിയും’ എന്ന കുറിപ്പ് വീട്ടിൽ എഴുതി വച്ച ശേഷമാണ് കുട്ടി വീട്ടിൽനിന്ന് ഇറങ്ങിയത്. കൈയിൽ 3,000 […]
Read more

‘അജ്ഞാത സ്പോൺസറിൻ്റെ മുഖം വരക്കാം, സമ്മാനം നേടാം’; വേറിട്ട പ്രതിഷേധവുമായി ഡിവൈഎഫ്ഐ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചാർട്ടേഡ് ഫ്ലൈറ്റ് സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ വേറിട്ട പ്രതിഷേധവുമായി ഡിവൈഎഫ്ഐ. മുഖ്യമന്ത്രിയുടെ ‘അജ്ഞാത സ്പോൺസറുടെ മുഖം വരയ്ക്കൽ’ മത്സരം സംഘടിപ്പിച്ചാണ് പ്രതിഷേധം നടത്തുന്നത്. ഇന്ന് സെക്രട്ടേറിയറ്റിന് സമീപം പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു. ‘മുഖ്യമന്ത്രിയുടെ അജ്ഞാത സ്പോൺസറുടെ മുഖം വരയ്ക്കാം, സമ്മാനം നേടാം’ എന്ന മുദ്രാവാക്യത്തോടെയാണ് പ്രതിഷേധം. മത്സരത്തിലെ ഒന്നാം സമ്മാനമായി എമർജൻസി ലാമ്പും പ്രോത്സാഹന സമ്മാനമായി മെഴുകുതിരിയും നൽകുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു. സെക്രട്ടേറിയറ്റിന് മുന്നിലും സംസ്ഥാനത്തെ മുഴുവൻ ബ്ലോക്ക് കേന്ദ്രങ്ങളിലും ഇന്ന് പ്രതിഷേധ […]
Read more

ജി. സുധാകരനെതിരെ പൂട്ടാൻ സിപിഎം; മാനനഷ്ടക്കേസ് നൽകും

ആലപ്പുഴ: സിപിഎമ്മിനെതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്ന മുൻ മന്ത്രി ജി. സുധാകരനെതിരെ വീണ്ടും മാനനഷ്ടക്കേസ്. ആലപ്പുഴ നഗരസഭ കൗൺസിലർ ഷാനവാസാണ് സുധാകരനെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തത്. ലഹരിക്കേസുമായി ബന്ധപ്പെട്ട് ഷാനവാസിനെതിരെ സുധാകരൻ നടത്തിയ പരാമർശങ്ങളാണ് കേസിന് കാരണമെന്ന് റിപ്പോർട്ടുകൾ പറയുന്നു. സുധാകരന്റെ പ്രസ്താവനകൾക്കെതിരെ ജില്ലയിൽ സിപിഎമ്മുമായി ബന്ധപ്പെട്ട യുവ നേതാക്കൾ തുടർച്ചയായി നിയമനടപടികൾ സ്വീകരിക്കുന്നതായും ആരോപണമുണ്ട്. അടുത്തിടെ സിപിഎം നേതാക്കളായ എച്ച്. സലാമിന്റെയും പി.പി. ചിത്തരഞ്ജന്റെയും ഭാര്യമാർക്ക് സഹകരണ വകുപ്പിന് […]
Read more

ഗ്രേറ്റർ നോയ്ഡയിൽ സ്ലീപ്പർ ബസിന് തീപിടിച്ച് 9 മരണം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയ്ഡയിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒരു സ്ത്രീ ഉൾപ്പെടെ ഒൻപത് പേർ മരിച്ചു. യമുന എക്‌സ്പ്രസ്‌വേയിൽ ബുധനാഴ്ച രാത്രിയായിരുന്നു അപകടം. 35 യാത്രക്കാരുമായി സഞ്ചരിച്ച ബസിലാണ് പെട്ടെന്ന് തീപിടിത്തമുണ്ടായത്. ബസിന്റെ എയർ കണ്ടീഷനിങ് സംവിധാനത്തിലുണ്ടായ പൊട്ടിത്തെറിയാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊട്ടിത്തെറിയെ തുടർന്ന് എൻജിന്റെ ലൂബ്രിക്കേഷൻ ഓയിലിന് തീപിടിക്കുകയും അതിവേഗം ബസിലാകെ പടരുകയുമായിരുന്നുവെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. നോയ്ഡയിൽ നിന്ന് ഉത്തർപ്രദേശിലെ മഹോബയിലേക്ക് യമുന എക്‌സ്പ്രസ്‌വേയിലൂടെ പോകുന്നതിനിടെയാണ് അപകടം. യാത്രക്കാരിൽ […]
Read more

നാടകപ്രവർത്തകനും സംവിധായകനുമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ മലയാള നാടകപ്രവർത്തകനും എഴുത്തുകാരനും സംവിധായകനുമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നടരാജ കൃഷ്ണമൂർത്തി എന്നാണ് യഥാർഥ പേര്. സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിയുടെ സ്ഥാപകനായ അദ്ദേഹം നാടക രംഗത്തും ലൈറ്റ് ആൻഡ് സൗണ്ട് അവതരണങ്ങളിലും നൽകിയ സംഭാവനകളിലൂടെ ശ്രദ്ധേയനായിരുന്നു. 1977ൽ സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ആരംഭിച്ച സൂര്യ ഫെസ്റ്റിവലിന്റെ അമരക്കാരനായാണ് അദ്ദേഹം ദേശീയ-അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടിയത്. വിവിധ കലാരൂപങ്ങളെ ഒരേ വേദിയിൽ അണിനിരത്തിയ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix