Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

ബൈക്ക് മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ നൽകിയ ബാർ മാനേജർക്ക് മർദനം

കൊച്ചി: ബൈക്ക് മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കൈമാറിയ ബാർ മാനേജരെ പ്രതിയും സുഹൃത്തുക്കളും ചേർന്ന് മർദിച്ചു. അയ്യപ്പൻകാവ് മത്തായി മാഞ്ഞൂരാൻ റോഡിലെ വൈസ്രോയ് ബാറിന്റെ മാനേജർ കെ.ജെ. ഷെൻസനാണ് മർദനമേറ്റത്. ഇന്നലെ വൈകിട്ടാണ് സംഭവം. ഓഫിസിലേക്കുള്ള പടിക്കെട്ടിൽ വച്ച് ഷെൻസനെ താഴെയിട്ട് പ്രതികൾ മർദിക്കുകയായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഷെൻസന് മർദനത്തിൽ പരുക്കേറ്റതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. 16ന് രാത്രി പത്ത് മണിയോടെ ബാറിലെത്തിയ കരുനാഗപ്പള്ളി സ്വദേശിയാണ് മേശപ്പുറത്തിരുന്ന മൊബൈൽ ഫോൺ, പഴ്സ്, […]
Read more

പ്രധാന തസ്തികകളിൽ സ്ഥിരം നിയമനമില്ല; പെരിയ കേന്ദ്ര സർവകലാശാലയിൽ പ്രതിസന്ധി

പെരിയ: പ്രധാന തസ്തികകളിൽ സ്ഥിരം നിയമനം നടത്താത്തത് പെരിയ കേന്ദ്ര സർവകലാശാലയുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നതായി പരാതി. രജിസ്ട്രാർ, ഫിനാൻസ് ഓഫീസർ, ലൈബ്രേറിയൻ, എക്സിക്യൂട്ടീവ് എൻജിനീയർ തുടങ്ങിയ സുപ്രധാന തസ്തികകളാണ് മാസങ്ങളായി ഒഴിഞ്ഞുകിടക്കുന്നത്. അധ്യാപകർക്ക് അധിക ഭരണചുമതലകൾ നൽകുന്നത് പഠനപ്രവർത്തനങ്ങളെയും ബാധിക്കുന്നുവെന്നാണ് വിദ്യാർഥികളുടെ പരാതി. കഴിഞ്ഞ ഒരു വർഷത്തോളമായി രജിസ്ട്രാർ പദവിയിൽ സ്ഥിരം നിയമനമില്ല. ഫിനാൻസ് ഓഫീസർ തസ്തികയിലും സ്ഥിരം നിയമനം നടന്നിട്ടില്ല. ലൈബ്രേറിയൻ, എക്സിക്യൂട്ടീവ് എൻജിനീയർ തസ്തികകളും സ്ഥിരം നിയമനമില്ലാതെ തുടരുകയാണ്. എക്സിക്യൂട്ടീവ് എൻജിനീയർ തസ്തിക ഒഴിഞ്ഞുകിടക്കാൻ […]
Read more

ഗണേശ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഇരുചക്ര വാഹനമിടിച്ച് എസ്.ഐക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: ഗണേശ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഇരുചക്ര വാഹനമിടിച്ച് പൊലീസ് സബ് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം. ഹൈദരാബാദിൽ ഡ്യൂട്ടിക്കിടെയാണ് 55കാരനായ കെ. വെങ്കണ്ണ മരിച്ചത്. സംഭവത്തിൽ കേസെടുത്ത പൊലീസ് ഇരുചക്ര വാഹനത്തിലുണ്ടായിരുന്നവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ബുധനാഴ്ച പുലർച്ചെ ടാങ്ക് ബണ്ടിലെ എൻ.ടി.ആർ മാർഗിൽ ക്രെയിൻ നമ്പർ രണ്ടിന് സമീപമായിരുന്നു അപകടം. ഗണേശ നിമജ്ജന ഘോഷയാത്രയുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾക്കായി വെങ്കണ്ണ ഉൾപ്പെടെയുള്ള പൊലീസുകാരെ ഇവിടെ വിന്യസിച്ചിരുന്നു. വെങ്കണ്ണയും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനും റോഡ് […]
Read more

ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തം

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനിലെ ആഭ്യന്തര ഭിന്നതകൾ സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ കഴിഞ്ഞകാല തീരുമാനങ്ങൾ സുപ്രീം കോടതി പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും വിവിധ തീരുമാനങ്ങളിൽ 10 മാസത്തിനിടെ കുറഞ്ഞത് 14 തവണ രേഖാമൂലം എതിർപ്പ് അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധന (SIR) […]
Read more

മാസപ്പടി കേസ്; പ്രമുഖരുടെ പേരുകളുള്ള ഡയറി പേജ് പുറത്തുവിട്ട് ഷോൺ ജോർജ്

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും ഉൾപ്പെടെ നിരവധി പ്രമുഖരുടെ പേരുകൾ രേഖകളിലുണ്ടെന്ന് ബിജെപി നേതാവ് ഷോൺ ജോർജ് ആരോപിച്ചു. എസ്.എഫ്.ഐ.ഒ കോടതിയിൽ സമർപ്പിച്ച രേഖകളിൽ നിന്നുള്ള വിവരങ്ങൾ പുറത്തുവിട്ടാണ് ഷോൺ ജോർജിന്റെ പ്രതികരണം. സി.എം.ആർ.എൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തായിൽ നിന്ന് പിടിച്ചെടുത്തതായി പറയുന്ന ഡയറിയിലെ ചില പേജുകളാണ് ഷോൺ ജോർജ് പുറത്തുവിട്ടത്. എൽ.ഡി.എഫ്, യു.ഡി.എഫ് നേതാക്കളുടേതുൾപ്പെടെ നിരവധി പേരുകൾ പേജിലുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഉമ്മൻ ചാണ്ടി, രമേശ് […]
Read more

ക്ലാസ് മുറികൾക്ക് ബലക്ഷയം; വിദ്യാർഥികളുടെ പഠനം പ്രതിസന്ധിയിൽ

ആലപ്പുഴ: ക്ലാസ് മുറികളുടെ ബലക്ഷയം ചൂണ്ടിക്കാട്ടി സ്കൂളിന്റെ അംഗീകാരം വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കിയതോടെ കറ്റാനം സെന്റ് സ്റ്റീഫൻസ് എൽപി സ്കൂളിലെ വിദ്യാർഥികളുടെ പഠനം പ്രതിസന്ധിയിൽ. ഒന്നാം ക്ലാസിലെയും മൂന്നാം ക്ലാസിലെയും വിദ്യാർഥികൾക്കാണ് നിലവിൽ പഠനം തുടരാൻ മാർഗമില്ലാത്ത സ്ഥിതിയുള്ളത്. സ്കൂൾ മാനേജ്മെന്റ് ബദൽ പഠനസൗകര്യം ഒരുക്കിയിട്ടില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. നൂറ് വർഷത്തെ പൈതൃകമുള്ള സ്കൂളാണിത്. കറ്റാനത്തെ ഓർത്തഡോക്സ് വലിയ പള്ളിയുടെ കീഴിലുള്ള മാനേജ്മെന്റാണ് കഴിഞ്ഞ 15 വർഷമായി സ്കൂൾ നടത്തുന്നത്. ഈ അധ്യയന വർഷം ആരംഭിച്ചതിന് പിന്നാലെയാണ് […]
Read more

മുഖ്യമന്ത്രിയുടെ യാത്ര; ഇതേ കമ്പനിയുടെ വിമാനം പിണറായി ഉപയോഗിച്ചിട്ടുണ്ട്:പ്രതികരണവുമായി കെ. മുരളീധരൻ

തൃശൂർ: മുഖ്യമന്ത്രിയുടെ സ്പോൺസർ ചെയ്ത വിമാനയാത്രയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കെ. മുരളീധരൻ. ഇതേ കമ്പനിയുടെ വിമാനം പിണറായി വിജയൻ ഉപയോഗിച്ചിട്ടുണ്ടെന്നും കാലം മാറുന്നതിനനുസരിച്ച് മുഖ്യമന്ത്രിയുടെ യാത്രകളിലും മാറ്റം വേണമെന്നും മുരളീധരൻ പറഞ്ഞു. കരിവണ്ടി മാറി വന്ദേഭാരത് വന്നതുപോലെ യാത്രാ രീതികളിലും മാറ്റം സ്വാഭാവികമാണെന്ന് അദ്ദേഹം പറഞ്ഞു. സ്പോൺസർ ആരാണെന്ന് മാധ്യമങ്ങൾക്ക് നന്നായി അറിയാമെന്നും മുഖ്യമന്ത്രി തന്നെ ഇക്കാര്യം വെളിപ്പെടുത്തുമെന്നും മുരളീധരൻ വ്യക്തമാക്കി. തനിക്ക് നിലവിൽ ഇത്തരമൊരു വിമാനയാത്ര നടത്തേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം തൃശൂരിൽ പറഞ്ഞു. […]
Read more

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച 42കാരൻ അറസ്റ്റിൽ

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ 42കാരൻ അറസ്റ്റിൽ. പരവൂർ കൂനയിൽ ആയിരവില്ലിക്കാവിന് സമീപം മേച്ചിലിഴകം വീട്ടിൽ രാജേന്ദ്രബാബുവാണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകിട്ട് ഡാൻസ് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് പ്രതി ഇരുചക്രവാഹനത്തിൽ കയറ്റുകയായിരുന്നു. പരിചയക്കാരനായതിനാൽ പെൺകുട്ടി വാഹനത്തിൽ കയറി. വീട്ടിലെത്തിയ ശേഷം പ്രതി പെൺകുട്ടിയെ കടന്നുപിടിക്കാനും പീഡിപ്പിക്കാനും ശ്രമിച്ചതായാണ് പൊലീസ് പറയുന്നത്. വീട്ടിൽ മറ്റാരുമില്ലെന്ന് മനസ്സിലാക്കിയ പ്രതി വെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുക്കാൻ അകത്തേക്ക് പോയ പെൺകുട്ടിയെ പിന്തുടർന്നെത്തി അതിക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. […]
Read more

പാസ്പോർട്ടിൽ നിന്ന് പങ്കാളിയുടെ പേര് നീക്കാൻ വിവാഹമോചന ഉത്തരവ് വേണ്ട: ഹൈക്കോടതി

കൊച്ചി: ജീവിതപങ്കാളിയുടെ പേര് പാസ്പോർട്ടിൽ നിന്ന് നീക്കം ചെയ്യാൻ വിവാഹമോചന ഉത്തരവ് നിർബന്ധമല്ലെന്ന് ഹൈക്കോടതി. പാസ്പോർട്ട് ചട്ടങ്ങളിൽ ഇത്തരമൊരു നിബന്ധനയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് മുരളി പുരുഷോത്തമൻ ഉത്തരവിട്ടത്. തലാഖ് വഴി വിവാഹമോചനം നേടിയ തൃശൂർ സ്വദേശിനിയായ 28കാരി പാസ്പോർട്ടിൽ നിന്ന് മുൻ ഭർത്താവിന്റെ പേര് ഒഴിവാക്കാൻ നൽകിയ അപേക്ഷയിലാണ് കോടതി ഇടപെടൽ. വിവാഹമോചന ഉത്തരവ് ഹാജരാക്കണമെന്ന് പാസ്പോർട്ട് അധികൃതർ നിർദേശിച്ചതിനെ ചോദ്യം ചെയ്തായിരുന്നു ഹർജി. വിവാഹമോചന ഉത്തരവ് നിർബന്ധമാണെന്ന് വ്യക്തമാക്കുന്ന 2024ലെ ഓഫീസ് മെമ്മോറാണ്ടം നിലവിലുണ്ടെന്ന് കേന്ദ്രസർക്കാരിനുവേണ്ടി […]
Read more

കൊച്ചിയിൽ ഗോൾമഴ ഇന്ത്യ ഓള്‍ സ്റ്റാർസിനെതിരെ ബ്രസീൽ ലെജൻഡ്സിന് ആവേശജയം

കൊച്ചി: ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തെ ആവേശക്കടലാക്കി ബ്രസീൽ ലജൻഡ്സും ഇന്ത്യൻ ഓൾ സ്റ്റാർസും തമ്മിലുള്ള ഇതിഹാസ പോരാട്ടം. ആവേശം നിറഞ്ഞ മത്സരത്തിൽ ഇന്ത്യൻ ഓൾ സ്റ്റാർസിനെ 4-3ന് തോൽപ്പിച്ച് ബ്രസീൽ ലജൻഡ്സ് വിജയം സ്വന്തമാക്കി. ബ്രസീലിനായി ഫെർണാണ്ടീഞ്ഞോ ഹാട്രിക് നേടി തിളങ്ങിയപ്പോൾ, ഇന്ത്യൻ നിരയിൽ മലയാളി താരം സി.കെ. വിനീത് ഇരട്ട ഗോളുകളുമായി ശ്രദ്ധേയ പ്രകടനം നടത്തി. ആദ്യ പകുതി മുതൽ ആക്രമണ ഫുട്ബോളുമായി മുന്നേറിയ ഇന്ത്യ 14-ാം മിനിറ്റിൽ സി.കെ. വിനീതിലൂടെ അക്കൗണ്ട് തുറന്നു. എന്നാൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix