Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

ആലുവ സബ് ജയിലിൽ നിന്ന് പ്രതി രക്ഷപ്പെട്ടിട്ട് ഒരു മാസം; അന്വേഷണം തുടരുന്നു

കൊച്ചി: ആലുവ സബ് ജയിലിൽ നിന്ന് അസം സ്വദേശിയായ പ്രതി രക്ഷപ്പെട്ടിട്ട് ഇന്ന് ഒരു മാസം. മോഷണക്കേസിൽ അറസ്റ്റിലായ മധുര്‍ജ്യ സോനോവാളിനായി പൊലീസ് അന്വേഷണം തുടരുകയാണ്. എന്നാൽ ഇതുവരെ പ്രതിയെ കണ്ടെത്താനായിട്ടില്ല. എടത്തലയിലെ അതിഥി തൊഴിലാളികളുടെ ക്യാംപിൽ നിന്ന് ഒമ്പത് മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിലാണ് മധുര്‍ജ്യ സോനോവാളിനെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 23ന് കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ ആലുവ സബ് ജയിലിൽ റിമാൻഡ് ചെയ്തു. അടുത്ത ദിവസം, ഓഗസ്റ്റ് 24ന് കുളിക്കാനായി […]
Read more

ശബരിമല സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്ന് ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമലയിൽ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വർണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോർഡ്. സംഭവത്തിൽ തിരുവാഭരണം കമ്മീഷണർ ബോർഡിന് വിശദീകരണം നൽകി. എന്നാൽ മറ്റ് ചില വസ്തുക്കളുമായി ബന്ധപ്പെട്ട സംശയങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇതിൽ പരിശോധന തുടരുമെന്നാണ് വിവരം. തമിഴ്നാട്ടിൽ നിന്നുള്ള ഭക്തർ 2012ൽ ശബരിമലയിൽ സമർപ്പിച്ച 55.72 പവൻ തൂക്കമുള്ള സ്വർണക്കിരീടം കാണാതായെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. എന്നാൽ കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്ന് നിലവിലെ പരിശോധനയിൽ വ്യക്തമായി. ദേവസ്വം രജിസ്റ്ററിൽ സ്വർണക്കിരീടത്തിന്റെ കണക്ക് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ആറന്മുളയിലെ സ്ട്രോങ് റൂമിൽ […]
Read more

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപകമായും ഒറ്റപ്പെട്ടും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് കേരളത്തിലെ അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. നാളെ എട്ട് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. […]
Read more

മുഖ്യമന്ത്രിയുടെ പരിചയക്കാരും സ്‌പോണ്‍സര്‍മാരും അധോലോക നായകരാണോ?; വിമര്‍ശനവുമായി എ എ റഹീം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിവാദ വിമാന യാത്രയെച്ചൊല്ലി പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി എ എ റഹീം എംപി. മുഖ്യമന്ത്രിയുടെ പരിചയക്കാരും യാത്രകൾ സ്പോൺസർ ചെയ്യുന്നവരും ആരാണെന്ന് വ്യക്തമാക്കണമെന്ന തരത്തിലാണ് റഹീം ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശനം ഉന്നയിച്ചത്. പുറത്തുപറയാൻ കഴിയാത്ത സുഹൃത്തുക്കളും സുതാര്യമല്ലാത്ത യാത്രകളും നടത്താനുള്ള സൗകര്യമല്ല ഭരണഘടനാ പദവിയെന്ന് റഹീം കുറിച്ചു. അജ്ഞാത സ്പോൺസർമാരുടെയും ദുരൂഹ പരിചയക്കാരുടെയും ചെലവിൽ ഭരിക്കാനല്ല മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, തന്റെ വിമാന-ഹെലികോപ്റ്റർ യാത്രയ്ക്ക് […]
Read more

കെഎസ്‌ആർടിസിയിൽ മാറ്റങ്ങൾ; ടിക്കറ്റ് റിസർവേഷനിൽ ഇനി വെയിറ്റിംഗ് ലിസ്റ്റ്

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ പ്രത്യേക ടൂറിസം ഡിവിഷൻ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോൺ. കെഎസ്ആർടിസിയുടെ ആഭിമുഖ്യത്തിൽ ഭാരത് ദർശൻ യാത്രകൾ ആരംഭിക്കുന്നതിന്റെ സാധ്യതകളും പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷദ്വീപ്, ഹൈദരാബാദ് ലക്ഷ്വറി പാക്കേജ് സർവീസുകളുടെ ഉദ്ഘാടനം നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ബജറ്റ് ടൂറിസം സെല്ലിനായി തയ്യാറാക്കിയ പുതിയ സോഫ്റ്റ്‌വെയറിന്റെയും വെയിറ്റിംഗ് ലിസ്റ്റ് സംവിധാനത്തിന്റെയും ഔദ്യോഗിക ഉദ്ഘാടനവും തമ്പാനൂർ ഹോട്ടൽ ചൈത്രത്തിൽ നടന്ന ചടങ്ങിൽ മന്ത്രി നിർവഹിച്ചു. പുതിയ സോഫ്റ്റ്‌വെയർ […]
Read more

പഴയ വോട്ടർ പട്ടിക ഉപയോഗിച്ച് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം; മമത ബാനർജി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പഴയ വോട്ടർ പട്ടിക ഉപയോഗിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി മമത ബാനർജി. വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുതുക്കൽ നടപടിയായ എസ്ഐആർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് മമതയുടെ പ്രതികരണം. എസ്ഐആറിന് മുമ്പുള്ള വോട്ടർ പട്ടിക അടിസ്ഥാനമാക്കി സംസ്ഥാനത്ത് വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് മമത ആവശ്യപ്പെട്ടത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഫേസ്ബുക്ക് ലൈവിലൂടെ […]
Read more

സ്കലോണിക്ക് ഓഫറുകളുമായി അര്‍ജന്‍റീന; 2030 ലോകകപ്പ് വരെ ടീമിന്‍റെ അമരത്ത് തുടരാൻ ക്ഷണം

ബ്യൂണസ് അയേഴ്സ്: അർജന്‍റൈൻ ദേശീയ ഫുട്ബോൾ ടീമിന്‍റെ പരിശീലകസ്ഥാനത്ത് ലിയോണൽ സ്കലോണിയെ തന്നെ നിലനിർത്താൻ നീക്കവുമായി അർജന്‍റൈൻ ഫുട്ബോൾ അസോസിയേഷൻ. 2028 കോപ്പ അമേരിക്ക വരെ നീളുന്ന പുതിയ രണ്ടു വർഷത്തെ കരാറും, തുടർന്ന് 2030 ലോകകപ്പ് വരെ കാലാവധി നീട്ടാനുള്ള ഓപ്ഷനുമാണ് ഫെഡറേഷൻ ഔദ്യോഗികമായി സ്കലോണിക്ക് മുന്നിൽ വെച്ചിരിക്കുന്നത്. ഈ ഡിസംബറിൽ നിലവിലെ കരാർ അവസാനിക്കാനിരിക്കെ, സ്കലോണി സ്ഥാനമൊഴിഞ്ഞേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഇതിനിടയിലാണ് പരിശീലകനെ ടീമിൽ നിലനിർത്താൻ ലക്ഷ്യമിട്ട് ഫെഡറേഷൻ പുതിയ ഓഫർ നൽകിയിരിക്കുന്നത്. ഇതുവരെ […]
Read more

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തുകൾ വാഹനങ്ങൾ തകർത്തു

സുൽത്താൻ ബത്തേരി: തമിഴ്നാട്ടിലെ ഗൂഡല്ലൂരിലും സമീപ പ്രദേശങ്ങളിലും കാട്ടുപോത്തുകളുടെ ശല്യം രൂക്ഷമാകുന്നു. ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തുകൾ വീടുകൾക്ക് സമീപം നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തകർത്തതാണ് ഏറ്റവും പുതിയ സംഭവം. കോത്തഗിരിക്ക് സമീപം എസ്. കൈകാട്ടിയിൽ ഇന്നലെ രാവിലെയാണ് മൂന്ന് കാട്ടുപോത്തുകൾ ഇറങ്ങിയത്. റോഡരികിൽ പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകളും സമീപത്തെ ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന ഒരു ബൈക്കുമാണ് കാട്ടുപോത്തുകൾ തകർത്തത്. ഗ്രൗണ്ടിൽ പുല്ലുതിന്നുന്നതിനിടെ കാട്ടുപോത്തുകൾ പരസ്പരം കൊമ്പുകോർത്തിരുന്നു. പിന്നീട് പെട്ടെന്ന് വാഹനങ്ങൾക്ക് നേരെ തിരിയുകയായിരുന്നു. നാട്ടുകാർ ബഹളം വെച്ചെങ്കിലും പോത്തുകൾ […]
Read more

സെപ്തംബർ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; 1068 കോടി അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സെപ്തംബർ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. പെൻഷൻ വിതരണത്തിനായി ധനവകുപ്പ് 1,068 കോടി രൂപ അനുവദിച്ചു. ഓരോ മാസത്തെയും ക്ഷേമപെൻഷൻ അതത് മാസത്തിൽ തന്നെ കുടിശ്ശികയില്ലാതെ വിതരണം ചെയ്യുക എന്ന നയത്തിന്റെ ഭാഗമായാണ് തുക അടിയന്തരമായി അനുവദിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.
Read more

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ്; 8 പേർക്കെതിരെ കുറ്റപത്രം

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന എട്ട് പ്രതികൾക്കെതിരെയാണ് കുറ്റപത്രം. ഏകദേശം 7,000 പേജുള്ള കുറ്റപത്രത്തിൽ തട്ടിപ്പ് നടന്നതായി വ്യക്തമാക്കുന്ന 105 സംഭവങ്ങൾ സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയതായി പറയുന്നു. കേസുമായി ബന്ധപ്പെട്ട് ഏകദേശം 80 ലക്ഷം രൂപ വീണ്ടെടുക്കാനായെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. അതേസമയം, കേസിൽ സംശയത്തിന്റെ നിഴലിലായിരുന്ന ക്ഷേത്ര ട്രസ്റ്റിന്റെ മുൻ ഭാരവാഹികൾക്കെതിരെ കുറ്റപത്രത്തിൽ പരാമർശമില്ലെന്നാണ് റിപ്പോർട്ട്. ചമ്പത് റായ്, അനിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix