അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവിക്ക് പിന്തുണയുമായി സോഷ്യൽ മീഡിയ
തിരുവനന്തപുരം: അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം ഗൗരവമുള്ള സംഭവമാണെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രതികരണത്തിന് പിന്നാലെ ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് പിന്തുണയുമായി സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ വ്യാപകം. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കുമെതിരെയാണ് അധികവും വിമർശനങ്ങൾ ഉയരുന്നത്. യൂട്യൂബർ രാജൻ ജോസഫിനെ ലോക്കപ്പിൽ പോയി കണ്ടതിൽ എന്താണ് തെറ്റെന്നും മറ്റുള്ളവരുടെ കയ്യടി നേടാൻ വേണ്ടി ഇത്തരം പരാമർശങ്ങൾ നടത്തരുതെന്നുമാണ് പോസ്റ്റുകളിലെ പ്രധാന വാദം. ശ്രീനാദേവി കുഞ്ഞമ്മയുടെ അനുയായികൾക്കൊപ്പം രാഹുൽ മാങ്കൂട്ടത്തിന് പിന്തുണ നൽകുന്നവരും ഇവരിൽ ഉൾപ്പെടുന്നു. ശ്രീനാദേവിക്കെതിരെ കേസെടുക്കാൻ […]
Read more