Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

എസ്.ഐ.ആറിൽ പുറത്തായവർക്ക് വീണ്ടും അവസരം; വോട്ടർ പട്ടികയിൽ പേര് ചേർക്കാം

ന്യൂഡൽഹി: എസ്.ഐ.ആർ നടപടികളുടെ ഭാഗമായി വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവർക്ക് പേര് വീണ്ടും ചേർക്കാൻ ഒരവസരം കൂടി നൽകാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം. മഹാരാഷ്ട്ര, ഹരിയാന, ആന്ധ്രാപ്രദേശ്, ജാർഖണ്ഡ്, തെലങ്കാന, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ ഡൽഹിയിലെയും ചീഫ് ഇലക്ടറൽ ഓഫീസർമാർക്കാണ് നിർദേശം നൽകിയത്. എന്യൂമറേഷൻ ഫോമുകൾ ലഭിച്ചിട്ടും വിവിധ കാരണങ്ങളാൽ വോട്ടർ പട്ടികയിൽനിന്ന് പുറത്തായവരെ സഹായിക്കുകയാണ് നടപടിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഒഴിവാക്കപ്പെട്ട വോട്ടർമാരുടെ ബൂത്ത് തിരിച്ചുള്ള പട്ടികകൾ പോളിങ് സ്റ്റേഷനുകളിലും തദ്ദേശ സ്ഥാപനങ്ങളിലും […]
Read more

ടാക്സ് വെട്ടിപ്പ് മുതൽ ലൈം​ഗികാതിക്രമം വരെ…. 23 വർഷം നീണ്ട കരിയറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പിടിച്ചു കുലുക്കിയ ‌വിവാദങ്ങൾ

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ 23 വര്‍ഷം നീണ്ട ഐതിഹാസികമായ പോര്‍ച്ചുഗല്‍ ദേശീയ ടീം കരിയറിന് ഔദ്യോഗികമായി തിരശ്ശീല വീണിരിക്കുകയാണ്. രാജ്യത്തിന്റെ ദീര്‍ഘകാലത്തെ കിരീട വരള്‍ച്ചയ്ക്ക് വിരാമമിടാനും, വ്യക്തിഗത റെക്കോര്‍ഡുകള്‍ പഴഞ്ചനാക്കാനും, തന്റെ കരിയറിലുടനീളം മാസ്മരിക ഗോളുകൾ നേടാനും അദ്ദേഹത്തിന് സാധിച്ചു. ലോകകപ്പ് കിരീടം നേടാനാകാതെ പടിയിറങ്ങിയ ഫുട്ബോള്‍ ഇതിഹാസങ്ങളുടെ നിരയിലേക്കാണ് റൊണാൾഡോയും കടന്നുചെല്ലുന്നത്. കളിക്കളത്തിനകത്തും പുറത്തും എക്കാലത്തും ലയണൽ മെസിയില്‍ നിന്നും തികച്ചും വ്യത്യസ്തനായ ഒരു വ്യക്തിത്വമായിരുന്നു റൊണാള്‍ഡോ. രാജ്യത്തിനും വിവിധ ക്ലബുകള്‍ക്കുമായി ട്രോഫികളും ചരിത്രനേട്ടങ്ങളും വാരിക്കൂട്ടുമ്പോഴും, വിവാദങ്ങള്‍ […]
Read more

അഞ്ചര വർഷത്തിനുശേഷം കായംകുളത്ത് വൈദ്യുതി ഉത്പാദനം; മെഥനോൾ പരീക്ഷണം വിജയകരം

ആലപ്പുഴ: അഞ്ചര വർഷത്തെ ഇടവേളയ്ക്കുശേഷം കായംകുളം താപവൈദ്യുത നിലയത്തിൽ വീണ്ടും വൈദ്യുതി ഉത്പാദനം. മെഥനോൾ ഇന്ധനമാക്കിയുള്ള പരീക്ഷണാടിസ്ഥാനത്തിലുള്ള ഉത്പാദനം വ്യാഴാഴ്ച വൈകിട്ട് 4.40ന് ആരംഭിച്ച് രാത്രി 10 വരെ തുടർന്നു. ഇതിലൂടെ ഏകദേശം 100 മെഗാവാട്ട് വൈദ്യുതി സംസ്ഥാനത്തിന് സൗജന്യമായി ലഭിച്ചു. രണ്ടുവർഷം മുമ്പാണ് മെഥനോൾ ഇന്ധനമാക്കി വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പരീക്ഷണം കായംകുളത്ത് ആരംഭിച്ചത്. പരീക്ഷണഘട്ടം വിജയകരമായി പൂർത്തിയാക്കിയതിനു പിന്നാലെയാണ് വ്യാഴാഴ്ച വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദനം നടത്തിയത്. നാഫ്ത ഇന്ധനമായി ഉപയോഗിക്കുന്ന 360 മെഗാവാട്ട് ശേഷിയുള്ള നിലയമാണ് കായംകുളത്തേത്. […]
Read more

എക്സൈസ് കമ്മീഷണറുടെ സ്ഥലംമാറ്റം സ്വാഭാവിക നടപടി; ഉദ്യോഗസ്ഥർ മാറുന്നത് പതിവെന്ന് മന്ത്രി എം. ലിജു

തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ എസ്. സാംബശിവ റാവുവിനെ മാറ്റിയ നടപടിയിൽ പ്രതികരണവുമായി മന്ത്രി എം. ലിജു. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം സർക്കാർ സർവീസിൽ സാധാരണ നടപടിയാണെന്നും കഴിഞ്ഞ ദിവസം മാത്രം 35ഓളം ഉദ്യോഗസ്ഥർക്ക് മാറ്റമുണ്ടായെന്നും മന്ത്രി പറഞ്ഞു. ഇന്ന് 36-ാമത്തെ ഉദ്യോഗസ്ഥനാണ് മാറിയത്. ഇക്കാര്യത്തിൽ സർക്കാർ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് കാലത്തെ മദ്യനയവുമായി ബന്ധപ്പെട്ട് താൻ നടത്തിയ പരാമർശം എഫ്.എൽ-3 ലൈസൻസുകളെക്കുറിച്ചായിരുന്നുവെന്നും എഫ്.എൽ-7 ലൈസൻസുകളെക്കുറിച്ച് അത്തരമൊരു പരാമർശം നടത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. വർഷങ്ങളായി […]
Read more

വൈദ്യുതി വാങ്ങൽ വിവാദം; പിണറായിക്ക് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: വൈദ്യുതി വാങ്ങൽ വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിലുള്ള വാക്പോര് മുറുകുന്നു. സർക്കാരിന്റെ വൈദ്യുതി വാങ്ങൽ ഇടപാടുകളിൽ ദുരൂഹതയുണ്ടെന്ന പിണറായി വിജയന്റെ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി മുഖ്യമന്ത്രി രംഗത്തെത്തി. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമാക്കിയ സതീശൻ, സംസ്ഥാന താൽപര്യം മുൻനിർത്തിയാണ് ഫയലുകളിൽ തീരുമാനമെടുത്തതെന്നും വിശദീകരിച്ചു. യൂണിറ്റിന് 12.50 രൂപ നിരക്കിൽ വൈദ്യുതി നൽകാമെന്ന് ഹിമാചൽ പ്രദേശ് അധികൃതർ കെ.എസ്.ഇ.ബിക്ക് ഉറപ്പുനൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ.എസ്.ഇ.ബിക്ക് പോലും ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന […]
Read more

ശബരിമല തീർത്ഥാടകർക്ക് ആശ്വാസം; വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് നേരിട്ട് KSRTC AC ബസ്

തിരുവനന്തപുരം: ശബരിമല തീർത്ഥാടകർക്ക് വിമാനത്താവളങ്ങളിൽ നിന്ന് നേരിട്ട് പമ്പയിലെത്താൻ കെഎസ്ആർടിസി സൗകര്യമൊരുക്കുന്നു. 2026–27 മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തോടനുബന്ധിച്ച് തിരുവനന്തപുരം, നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് എസി ബസ് സർവീസുകൾ ആരംഭിക്കും. ഗതാഗത മന്ത്രി സി.പി. ജോണാണ് പുതിയ സർവീസുകൾ പ്രഖ്യാപിച്ചത്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നടന്ന വെറ്റ് ലീസ് ബസുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങിലാണ് പ്രഖ്യാപനം. കെഎസ്ആർടിസി അധികൃതരും വിമാനത്താവള അതോറിറ്റി പ്രതിനിധികളും നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് […]
Read more

പെരുമ്പാവൂരിൽ മൂന്ന് വയസുകാരന്റെ മരണം കൊലപാതകം; രണ്ടാനച്ഛൻ അറസ്റ്റിൽ

എറണാകുളം: പെരുമ്പാവൂരിൽ അസം സ്വദേശികളായ ദമ്പതികളുടെ മൂന്ന് വയസുകാരന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം. രണ്ടാനച്ഛന്റെ ക്രൂരമായ മർദനമാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ രണ്ടാനച്ഛൻ മഹേശ്വറിനെ അറസ്റ്റ് ചെയ്തു. വല്ലത്ത് വാടകയ്ക്ക് താമസിക്കുന്ന അതിഥിത്തൊഴിലാളികളുടെ മകൻ വിറ്റു പാനാണ് ഇന്നലെ മരിച്ചത്. തലേദിവസം കെട്ടിടത്തിന്റെ ഒന്നാം നിലയിൽനിന്ന് വീണ് കുട്ടിക്ക് പരിക്കേറ്റിരുന്നു. എന്നാൽ കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ മാതാവോ രണ്ടാനച്ഛനോ തയ്യാറായില്ലെന്നാണ് ആരോപണം. അയൽവാസികൾ ആവശ്യപ്പെട്ടിട്ടും ചികിത്സ നൽകിയില്ലെന്നും വിവരമുണ്ട്. തുടർന്ന് ഇന്നലെ രാവിലെ ദേഹാസ്വാസ്ഥ്യം […]
Read more

പ്രവാസി റിക്രൂട്ട്‌മെന്റില്‍ ഏജന്‍സികള്‍ക്ക് കര്‍ശന നിര്‍ദേശം; പുതിയ വ്യവസ്ഥകളുമായി ഒമാന്‍ മന്ത്രാലയം

മസ്‌ക്കത്ത്: ഒമാനിലെ പ്രവാസി തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റില്‍ ഏജന്‍സികള്‍ക്ക് കര്‍ശനനിര്‍ദേശവുമായി സർക്കാർ. റിക്രൂട്ട്‌മെന്റ് കരാറുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുക, നിശ്ചിത സാഹചര്യങ്ങളില്‍ തൊഴിലുടമകള്‍ക്ക് പണം തിരികെ നല്‍കുക, 45 ദിവസത്തിനുള്ളില്‍ റിക്രൂട്ട്മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കുക തുടങ്ങി കര്‍ശന നിര്‍ദേശങ്ങളാണ് ഏജന്‍സികള്‍ക്ക് നല്‍കിയിരിക്കുന്നത്. 2027 ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ ചട്ടത്തില്‍ ഏജന്‍സികള്‍ 5,000 റിയാല്‍ സാമ്പത്തിക ഗ്യാരണ്ടി നല്‍കുന്നതും ലൈസന്‍സും നിര്‍ബന്ധമാക്കി. തൊഴിലുടമകളുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി. പുതിയ ചട്ടങ്ങള്‍ […]
Read more

കർമഭൂമി എക്സ്പ്രസിൽ വൻ തീപ്പിടിത്തം; നാല് ബോഗികൾ കത്തിനശിച്ചു

അമൃത്സർ: പഞ്ചാബിലെ രജ്പുരയിൽ കർമഭൂമി എക്സ്പ്രസിൽ വൻ തീപ്പിടിത്തം. അമൃത്സറിലേക്ക് പോവുകയായിരുന്ന 12508 നമ്പർ ട്രെയിനിന്റെ നാല് ബോഗികൾ കത്തിനശിച്ചു. അപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ല. പാട്യാല ജില്ലയിലെ രജ്പുര റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു സംഭവം. ബോഗിക്കുള്ളിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു. തുടർന്ന് യാത്രക്കാർ ബോഗികളിൽനിന്ന് ഇറങ്ങിയോടി. ഇതോടെ വലിയ ദുരന്തം ഒഴിവായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി. തീപ്പിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ […]
Read more

വൈദ്യുതി കരാറിൽ മുഖ്യമന്ത്രിക്കെതിരെ ടി.പി. രാമകൃഷ്ണൻ; സർക്കാരിനെതിരെ നവംബർ 26ന് LDF പ്രതിഷേധം

തിരുവനന്തപുരം: വൈദ്യുതി കരാറുമായി ബന്ധപ്പെട്ട വിഷയത്തിലും സംസ്ഥാന സർക്കാരിന്റെ പുതിയ സരൾ നിയമത്തിനെതിരെയും ഗുരുതര ആരോപണങ്ങളുമായി എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. ജി.എൻ.എ വഴി കരാർ നടപ്പാക്കിയാൽ വൈദ്യുതി ബോർഡിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നതിനാലാണ് ബോർഡ് അതിൽ നിന്ന് പിന്മാറിയതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അനാവശ്യ താൽപര്യം കാണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വൈദ്യുതി ബോർഡിന് താൽപര്യമില്ലാത്ത കരാറിനായി മുഖ്യമന്ത്രി എന്തിനാണ് ഇത്രയും വാശി കാണിക്കുന്നതെന്ന് ടി.പി. രാമകൃഷ്ണൻ ചോദിച്ചു. കുറഞ്ഞ നിരക്കിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix