Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

ഇന്ത്യ-വിൻഡീസ് ആദ്യ ഏകദിനം; കരീബിയൻ പട തിരുവനന്തപുരത്തെത്തി

ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനായി കരീബിയൻ ടീം തിരുവനന്തപുരത്ത് എത്തി. കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ സെപ്തംബർ 27 ഞാ‍യറാഴ്ച നടക്കുന്ന ആദ്യ പോരാട്ടത്തിനായി ഷായ് ഹോപ്പ് നയിക്കുന്ന ‍വെസ്റ്റ് ഇൻഡീസ് ‍ടീമിൽ 15 അം​ഗങ്ങളാണ് തിരുവനന്തപുരത്തെത്തിയത്. ജസ്റ്റിൻ ഗ്രീവ്സ്, ഷമർ ജോസഫ്, അൽസാരി ജോസഫ്, ഷെർഫാൻ റൂഥർഫോർഡ് തുടങ്ങിയവരെല്ലാം വിൻഡീസ് നിരയിലുണ്ട്. ശുഭ്മൻ ഗിൽ നയിക്കുന്ന ഇന്ത്യൻ ടീം ഇന്ന് വൈകിട്ടോടെ തലസ്ഥാനത്തെത്തും. വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ, […]
Read more

കെ എം ഷാജിക്ക് റേഞ്ച് റോവര്‍ വെറുതെ കൊടുത്തതാണോ? വിമർശനവുമായി പി ജയരാജന്‍

കണ്ണൂർ: കെ എം ഷാജിക്ക് റേഞ്ച് റോവർ നൽകിയ വ്യവസായി യാക്കൂബിനായി സർക്കാർ വഴിവിട്ട ഇടപെടൽ നടത്തിയോ എന്ന റിപ്പോർട്ടുകൾ ഗൗരവമുള്ളതാണെന്ന് സിപിഐഎം നേതാവ് പി ജയരാജൻ. യാക്കൂബ് കെ എം ഷാജിക്ക് റേഞ്ച് റോവർ സൗജന്യമായി നൽകിയതാണോ എന്നും അദ്ദേഹം ചോദിച്ചു. കാവുംപടി എച്ച്എസ്എസ് മാനേജ്‌മെന്റ് തർക്കത്തിൽ വിദ്യാഭ്യാസമന്ത്രി ഇടപെട്ടതായും ജയരാജൻ ആരോപിച്ചു. മന്ത്രിമാരുടെ വിദേശയാത്രകളിൽ സർക്കാർ ചെലവാണോ എന്നതാണ് പരിശോധിക്കേണ്ടതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ പറഞ്ഞു. നിയമപരമായ പ്രശ്‌നമില്ലെങ്കിലും […]
Read more

മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചയാൾ അറസ്റ്റിൽ

കൊല്ലം: മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ ഒരാളെ എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര പടിഞ്ഞാറ്റിൻകര സ്വദേശി മുരുകാനന്ദൻ ആചാരിയുടെ മകൻ ബിജു (48) ആണ് അറസ്റ്റിലായത്. കൊട്ടാരക്കര സ്വദേശിയായ അഭിഭാഷകന്റെ പരാതിയിലാണ് എഴുകോൺ പൊലീസ് കേസെടുത്തത്. ‘കാടാംകുളം’ എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ബിജു അധിക്ഷേപകരമായ പോസ്റ്റുകൾ പ്രചരിപ്പിച്ചതെന്നാണ് പരാതി. പൊലീസ് കേസെടുത്ത വിവരം അറിഞ്ഞതിനെ തുടർന്ന് ബിജു മൊബൈൽ ഫോൺ ഓഫ് ചെയ്ത് ഒളിവിൽ പോയിരുന്നു. തുടർന്ന് ഇന്ന് രാവിലെ […]
Read more

‘പിന്നാലെ നടന്ന് പ്രതികാരബുദ്ധിയോടെ ആരെയും വേട്ടയാടില്ല’; പിണറായിക്കെതിരായ കേസിനെ കുറിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സിഎംആര്‍എല്‍ കേസില്‍ പിണറായി വിജയനെതിരായ ഇഡിയുടെ കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്തുചാടി ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. നിയമപരമായി ബാധ്യസ്ഥമായ തീരുമാനമാണ് സര്‍ക്കാര്‍ എടുത്തത്. ആരെയും വേട്ടയാടാനോ, ആരുടെയും പുറകെ നടന്ന് പ്രതികാരബുദ്ധിയോടെ പ്രവര്‍ത്തിക്കാനോ ഈ സർക്കാരില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകും. അപ്പോള്‍ അവര്‍ക്ക് പറയാനുള്ള എല്ലാ അവകാശവുമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പിണറായി വിജയനെതിരെ കേസെടുക്കാന്‍ തീരുമാനിച്ചതില്‍, ഇടതുപക്ഷം മോഡി-ഇഡി-വിഡി കൂട്ടുകെട്ട് എന്ന ആക്ഷേപത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ‘പേര് കേള്‍ക്കാന്‍ […]
Read more

ഏറ്റുമുട്ടൽ ആഗ്രഹിക്കുന്നില്ല, ശബരിമല ദർശനം ഭംഗിയായി നടത്തണം: കെ മുരളീധരന്‍

തിരുവനന്തപുരം: ശബരിമല തർക്കത്തിൽ പ്രതികരണവുമായി ദേവസ്വം മന്ത്രി കെ മുരളീധരൻ. ദേവസ്വം ബോർഡുമായി ഏറ്റുമുട്ടലിന് സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും ഇത്തവണത്തെ ശബരിമല ദർശനം സുഗമമായി നടത്തുന്നതിനാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ദേവസ്വം ബോർഡ് ഇതുവരെ സ്വീകരിച്ച നടപടികളിൽ സർക്കാരിന് അതൃപ്തിയുണ്ടെന്നും ഇക്കാര്യം പരസ്യമായി വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ശബരിമല ദർശനത്തിന്റെ ഉത്തരവാദിത്തം സർക്കാരിനാണെന്നും വിഷയം സർക്കാർ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ദേവസ്വം ബോർഡ് പ്രസിഡന്റ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തട്ടെയെന്നും താനും ഇന്ന് വൈകുന്നേരം […]
Read more

മന്ത്രിമാരുടെ വിദേശയാത്രയില്‍ ധൂര്‍ത്തില്ല’: മുഖ്യമന്ത്രി

തിരുവനന്തപുരം: മഴക്കെടുതിയിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് എട്ട് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. മുൻ എൽഡിഎഫ് സർക്കാർ രൂപീകരിച്ച ലോകകേരള സഭ പിരിച്ചുവിടുമെന്നും പ്രവാസികളുടെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനായി പുതിയ സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകകേരള സഭയുടെ ആദ്യ യോഗത്തിലെ തീരുമാനങ്ങൾ തന്നെയാണ് തുടർന്നുള്ള യോഗങ്ങളിലും ആവർത്തിച്ചതെന്നും പുതിയ തീരുമാനങ്ങളിലേക്ക് എത്താൻ സാധിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവാസികളുടെ […]
Read more

മാസപ്പടി കേസ്; പൊലീസ് പ്രാഥമിക അന്വേഷണത്തെ എതിർക്കാതെ ഇടതുമുന്നണി

തിരുവനന്തപുരം: മാസപ്പടി കേസിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പ്രാഥമിക അന്വേഷണത്തിൽ ഉടൻ ശക്തമായ എതിർപ്പ് ഉയർത്തേണ്ടതില്ലെന്ന നിലപാടിൽ ഇടതുമുന്നണി ഘടകകക്ഷികൾ. ഇഡി ഇടപെടലിനെതിരെ രാഷ്ട്രീയമായി പ്രതികരിക്കുമെങ്കിലും സംസ്ഥാന പൊലീസിന്റെ അന്വേഷണത്തെ തുടക്കത്തിൽ തന്നെ എതിർക്കേണ്ടതില്ലെന്നാണ് മുന്നണിയിലെ പൊതുനിലപാട്. അതേസമയം, സർക്കാർ സംഘപരിവാറിന് വഴങ്ങിയെന്ന ആരോപണവുമായി സിപിഎം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. പാർട്ടി തലത്തിൽ ഏരിയ അടിസ്ഥാനത്തിൽ പ്രതിഷേധങ്ങൾ നടത്താനാണ് തീരുമാനം. ഇഡിയുടെ ഇടപെടൽ രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാട് വിശദീകരിച്ച് ലഘുലേഖ പുറത്തിറക്കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്. മാസപ്പടി കേസുമായി […]
Read more

മലപ്പുറത്ത് അനധികൃത എഴുത്തുലോട്ടറി വ്യാപകം; വാട്സാപ്, ടെലഗ്രാം വഴിയും ഇടപാടുകൾ

മലപ്പുറം: സംസ്ഥാന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം മറയാക്കി ജില്ലയിൽ അനധികൃത എഴുത്തുലോട്ടറി വ്യാപകമാകുന്നതായി പരാതി. പത്ത് രൂപ മുടക്കി പരമാവധി 5000 രൂപ വരെ നേടാമെന്ന വാഗ്ദാനമാണ് ആളുകളെ ഇത്തരം ഇടപാടുകളിലേക്ക് ആകർഷിക്കുന്നത്. ലോട്ടറി സ്റ്റാളുകൾ കേന്ദ്രീകരിച്ചും വാട്സാപ്, ടെലഗ്രാം തുടങ്ങിയ സാമൂഹികമാധ്യമങ്ങൾ വഴിയും ഇടപാടുകൾ നടക്കുന്നതായാണ് വിവരം. സംസ്ഥാന ഭാഗ്യക്കുറിയുടെ അതത് ദിവസത്തെ നറുക്കെടുപ്പ് ഫലത്തിലെ അവസാന മൂന്ന് അക്കങ്ങൾ അടിസ്ഥാനമാക്കിയാണ് പല കേന്ദ്രങ്ങളിലും എഴുത്തുലോട്ടറി നടത്തുന്നത്. നറുക്കെടുപ്പിന് മുമ്പ് ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള മൂന്ന് അക്ക […]
Read more

സ്പോർട്സ് കൗൺസിലിലെ അഴിമതി; വിജിലൻസ് മിന്നൽ പരിശോധന

തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗൺസിലിലെ അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. കൗൺസിൽ ആസ്ഥാനത്തും ജില്ലാ ഓഫീസുകളിലും വിജിലൻസ് മിന്നൽ പരിശോധന നടത്തുകയാണ്. ‘ഓപ്പറേഷൻ കളിക്കളം’ എന്ന പേരിലാണ് പരിശോധന. കായികതാരങ്ങൾക്കായി വാങ്ങിയ സ്പോർട്സ് കിറ്റുകൾ ഉൾപ്പെടെ പൂഴ്ത്തിവച്ച സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ സ്പോർട്സ് കൗൺസിലിൽ നടന്ന ഇടപാടുകളാണ് വിജിലൻസ് പരിശോധിക്കുന്നത്. വിവിധ പദ്ധതികൾക്കായി ചെലവഴിച്ച തുക, യോഗ്യത നേടാത്ത താരങ്ങളെ മത്സരങ്ങളിൽ പങ്കെടുപ്പിച്ചത്, ഭക്ഷണവും സ്റ്റൈപ്പൻഡും നൽകുന്നതിലെ വീഴ്ച, വ്യാജ മത്സരഫലങ്ങൾ […]
Read more

പൊഴിയൂർ കടൽഭിത്തി സമയബന്ധിതമായി പൂർത്തിയാക്കും: വി.ഡി. സതീശൻ

തിരുവനന്തപുരം: പൊഴിയൂർ കടൽഭിത്തി നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പൊഴിയൂർ സർക്കാർ യു.പി. സ്കൂളിൽ നടന്ന ചടങ്ങിൽ കടൽഭിത്തി നിർമാണത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കടൽക്ഷോഭം മൂലം ദുരിതമനുഭവിക്കുന്ന പൊഴിയൂർ നിവാസികളുടെ ഏറെക്കാലത്തെ ആവശ്യമാണ് സർക്കാർ പരിഹരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ അധികാരത്തിലെത്തി 100 ദിവസം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ പദ്ധതിക്ക് അനുമതി നൽകിയതായും അദ്ദേഹം വ്യക്തമാക്കി. കടൽഭിത്തി നിർമാണം പൂർത്തിയാകുന്നതോടെ പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും കൂടുതൽ സുരക്ഷ ലഭിക്കും. പൊഴിയൂരുമായി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix