Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

ഓപ്പറേഷൻ തൂഫാൻ; തൊടുപുഴയിൽ രാത്രി നിയന്ത്രണം കടുപ്പിക്കാൻ പൊലീസ്

തൊടുപുഴ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തൊടുപുഴ നഗരസഭ പരിധിയിൽ രാത്രി 12ന് ശേഷം കടകൾ അടയ്ക്കണമെന്ന പൊലീസ് നിർദ്ദേശത്തിനെതിരെ ഒരുവിഭാഗം വ്യാപാരികൾ രംഗത്ത്. പൊലീസിന്റെ നടപടി ഏകപക്ഷീയമാണെന്നും രാത്രികാല യാത്രക്കാരെയും വിനോദസഞ്ചാരികളെയും ഇത് പ്രതികൂലമായി ബാധിക്കുമെന്നും വ്യാപാരികൾ ആരോപിച്ചു. ലഹരി വ്യാപനം തടയുന്നതിന്റെ ഭാഗമായി നഗരത്തിൽ രാത്രികാല നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് നടപടി. ഹോട്ടലുകൾ, തട്ടുകടകൾ, ചായക്കടകൾ തുടങ്ങിയ സ്ഥാപനങ്ങൾ രാത്രി 12 വരെ മാത്രമേ പ്രവർത്തിക്കാവൂ എന്നാണ് നിർദ്ദേശം. രാത്രി 12 മുതൽ പുലർച്ചെ […]
Read more

UPI ഇടപാടുകൾക്ക് MDR; ഭൂരിഭാഗം വ്യാപാരികളെയും ബാധിക്കില്ലെന്ന് NPCI

ന്യൂഡൽഹി: യുപിഐ ഇടപാടുകൾക്ക് മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ഏർപ്പെടുത്തുന്നത് രാജ്യത്തെ ഭൂരിഭാഗം വ്യാപാരികളെയും ബാധിക്കില്ലെന്ന് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). അധിക ജിഎസ്ടി ബാധ്യതയും എല്ലാവർക്കും ഉണ്ടാകില്ലെന്ന് എൻപിസിഐ വ്യക്തമാക്കി. ഒക്ടോബർ 15 മുതൽ ചില പ്രത്യേക യുപിഐ ഇടപാടുകൾക്ക് 0.4 ശതമാനം എംഡിആർ ഈടാക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് വിശദീകരണം. പുതിയ മാറ്റങ്ങൾ സാധാരണ ഉപഭോക്താക്കളെ ബാധിക്കില്ല. യുപിഐ വഴി പണം അയയ്ക്കുന്നവർക്ക് അധിക ചാർജ് നൽകേണ്ടിവരില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തികൾ തമ്മിലുള്ള […]
Read more

വിവാഹവാഗ്ദാനം നൽകി വയോധികയെ പീഡിപ്പിച്ചെന്ന് പരാതി; മധ്യവയസ്‌കൻ അറസ്റ്റിൽ

വയനാട്: വയനാട്ടിൽ വിവാഹവാഗ്ദാനം നൽകി വയോധികയെ പീഡിപ്പിക്കുകയും സ്വർണം കൈക്കലാക്കുകയും ചെയ്തെന്ന പരാതിയിൽ മധ്യവയസ്കൻ അറസ്റ്റിൽ. കൽപ്പറ്റ മുണ്ടേരി സ്വദേശി സുബ്രഹ്മണ്യൻ (56) ആണ് പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. പി.ഡബ്ല്യു.ഡി ബിൽഡിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ് ഇയാൾ. വിധവയായ പരാതിക്കാരിയെ പുനർവിവാഹം ചെയ്യാമെന്ന് വിശ്വസിപ്പിച്ചാണ് പീഡിപ്പിച്ചതെന്നാണ് പരാതി. പരാതിക്കാരിയുടെ അഞ്ച് പവനോളം സ്വർണം ഇയാൾ കൈക്കലാക്കിയതായും പരാതിയിൽ പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read more

റേഞ്ച് റോവര്‍ വിവാദം; കെ എം ഷാജിയെ ന്യായീകരിച്ച് മുസ്ലിം ലീഗ്

ന്യൂഡല്‍ഹി: ആഢംബര കാര്‍ റേഞ്ച് റോവര്‍ ഉപയോഗിച്ച സംഭവത്തില്‍ മന്ത്രി കെ എം ഷാജിയെന്യായീകരിച്ച് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം സലാം. ഔദ്യോഗിക വാഹനം തകരാറിലായതിനെ തുടര്‍ന്ന് ഒരു ദിവസം മാത്രമാണ് സുഹൃത്തിന്റെ വാഹനം ഉപയോഗിച്ചതെന്നും, വാഹനം വിലകൂടിയതായിപ്പോയതാണ് ഉണ്ടായ പ്രശ്‌നമെന്നും പി എം സലാം പറഞ്ഞു. ‘പശു ചത്താലും മോരിലെ പുളി പോകില്ല’ എന്ന പ്രയോഗം ചൂണ്ടിക്കാട്ടിയായിരുന്നു പി എം സലാമിന്റെ പ്രതികരണം. ഔദ്യോഗിക വാഹനം വര്‍ക്ക്‌ഷോപ്പില്‍ നല്‍കിയതിനാല്‍ മണ്ഡലത്തില്‍ സഞ്ചരിക്കാനാണ് താല്‍ക്കാലികമായി […]
Read more

ബാങ്ക് പണിമുടക്ക്; തുടർച്ചയായി അഞ്ച് ദിവസം സേവനങ്ങൾ തടസ്സപ്പെട്ടേക്കും

രാജ്യവ്യാപക ബാങ്ക് പണിമുടക്കിനെ തുടർന്ന് സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെട്ടേക്കും. തൊട്ടുമുമ്പുള്ള നാലാം ശനി, ഞായർ ദിവസങ്ങളിലെ അവധി കൂടി ചേരുന്നതോടെ സെപ്റ്റംബർ 26 മുതൽ തുടർച്ചയായി അഞ്ച് ദിവസം ബാങ്ക് ശാഖകളുടെ പ്രവർത്തനം തടസ്സപ്പെടും. ബാങ്കിങ് ഇടപാടുകൾ മുൻകൂട്ടി പൂർത്തിയാക്കാനും ഡിജിറ്റൽ സേവനങ്ങൾ പരമാവധി ഉപയോഗിക്കാനും ഉപഭോക്താക്കൾക്ക് ബാങ്കുകൾ നിർദേശം നൽകി. പണിമുടക്ക് കണക്കിലെടുത്ത് എ.ടി.എമ്മുകളിൽ ആവശ്യത്തിന് പണം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചതായും ബാങ്കുകൾ അറിയിച്ചു. ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ […]
Read more

തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നത; 10 മാസത്തിനിടെ 14 വിയോജനക്കുറിപ്പുകൾ

ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നതായി റിപ്പോർട്ട്. എസ്‌ഐആർ ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബിർ സിങ് സന്ധുവും വിവേക് ജോഷിയും വിയോജനക്കുറിപ്പുകൾ രേഖപ്പെടുത്തിയതായി ദി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 10 മാസത്തിനിടെ ഇരുവരും ചേർന്ന് 14 തവണ വിയോജിപ്പ് രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. തങ്ങളുടെ അറിവോ അംഗീകാരമോ ഇല്ലാതെയാണ് കമ്മീഷന്റെ ചില തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നും, തങ്ങൾ നൽകിയ നിർദേശങ്ങൾ പലതും പരിഗണിക്കപ്പെടുന്നില്ലെന്നും ഇരുവരും രേഖാമൂലം വ്യക്തമാക്കിയതായാണ് വിവരം. നിർദേശങ്ങൾ അവഗണിച്ച് […]
Read more

‘ആരാണ് പണം മുടക്കിയതെന്ന് എന്തിന് പറയണം? ഞാൻ ഇനിയും പോകും; വിമാനയാത്രയിൽ പ്രതികരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ ചാർട്ടേഡ് വിമാനത്തിൽ യാത്ര ചെയ്തതിന് പണം മുടക്കിയത് ആരാണെന്ന് പറയാൻ തയ്യാറല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മലപ്പുറം യാത്ര സർക്കാർ ചെലവിലല്ലെന്നും അദ്ദേഹം വ്യക്തമാക്കി. യാത്രയുടെ ചെലവ് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ സതീശൻ അതൃപ്തി പ്രകടിപ്പിച്ചു. മലപ്പുറത്ത് വലിയ അപകടമാണ് ഉണ്ടായതെന്നും അവിടെ പോകാതിരുന്നാൽ വിമർശനം ഉയരുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. “പരിചയക്കാരനായ ഒരു മലയാളിയാണ് വിമാനം ഏർപ്പാട് ചെയ്ത് തന്നത്. അതിലെന്താണ് തെറ്റ്? ഇനിയും ഇത്തരം യാത്രകൾ […]
Read more

ലോക കേരള സഭ പിരിച്ചുവിട്ടു, പകരം പുതിയ സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുൻ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന ലോകകേരള സഭ പിരിച്ചുവിടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മന്ത്രിസഭാ യോഗത്തിന് ശേഷം വിളിച്ച വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന് പകരം ബദൽ സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം ധനസഹായം നൽകാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. സംസ്ഥാനത്തെ വയോജന ക്ഷേമ വകുപ്പിന്റെ പേര് മാറ്റി ‘മുതിർന്ന പൗരന്മാർക്കുള്ള വകുപ്പ്’ എന്ന് പുനർനാമകരണം ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. കൂടാതെ, […]
Read more

KSRTC യിൽ ടൂറിസം ഡിവിഷൻ; ഭാരത് ദർശൻ യാത്രകൾക്ക് സാധ്യത പരിശോധിക്കും

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ടൂറിസം ഡിവിഷൻ ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. കെഎസ്ആർടിസിയുടെ നേതൃത്വത്തിൽ ഭാരത് ദർശൻ യാത്രകൾ ആരംഭിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷദ്വീപ്, ഹൈദരാബാദ് ലക്ഷ്വറി പാക്കേജ് സർവീസുകളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ബജറ്റ് ടൂറിസം സെല്ലിനായി തയ്യാറാക്കിയ പുതിയ സോഫ്റ്റ്‌വെയറിന്റെയും വെയിറ്റിങ് ലിസ്റ്റ് സംവിധാനത്തിന്റെയും ഉദ്ഘാടനം തമ്പാനൂർ ഹോട്ടൽ ചൈത്രത്തിൽ നടന്ന ചടങ്ങിൽ മന്ത്രി നിർവഹിച്ചു. പുതിയ സോഫ്റ്റ്‌വെയർ നിലവിൽ വന്നതോടെ യാത്രക്കാർക്ക് […]
Read more

105 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ; എക്സൈസ് അന്വേഷണം ശക്തമാക്കി

തിരുവനന്തപുരം: ബൈക്കിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 105 ഗ്രാം എംഡിഎംഎയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. ആര്യനാട് സ്വദേശി ആരോമൽ (21) ആണ് വിളപ്പിൽശാലയിൽ വെച്ച് അറസ്റ്റിലായത്. ആരോമൽ സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിളിൽ ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്. നെടുമങ്ങാട്, ആര്യനാട്, മലയിൻകീഴ് മേഖലകളിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിദ്യാർഥികൾക്ക് ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ യുവാവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix