വെങ്ങാനൂരിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്
തിരുവനന്തപുരം: വെങ്ങാനൂർ എസ്.ബി.ഐ ബാങ്കിന് മുന്നിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ റിട്ട. എഎസ്ഐ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. വെണ്ണിയൂർ സ്വദേശി റിട്ട. എഎസ്ഐ പ്രഭാകരൻ നായർ (72) തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ബൈക്ക് ഓടിച്ചിരുന്ന വാഴിച്ചൽ സ്വദേശി ശരത് (35)നും പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു അപകടം. പരിക്കേറ്റ ഇരുവരെയും ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിനിടെ പ്രഭാകരൻ നായർ ബാങ്കിൽ നിക്ഷേപിക്കാനായി കൊണ്ടുപോയിരുന്ന പണം റോഡിലേക്ക് തെറിച്ചുവീണു. വെണ്ണിയൂരിൽ പലചരക്ക് കടയും […]
Read more