Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മലപ്പുറത്ത് അനധികൃത പരസ്യ ബോര്‍ഡുകള്‍ക്ക് 2.40 ലക്ഷം രൂപ പിഴ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: പൊതുസ്ഥലങ്ങളിൽ അനുമതിയില്ലാതെ സ്ഥാപിക്കുന്ന ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവയ്ക്കെതിരെ മലപ്പുറം ജില്ലയിൽ നടപടി ശക്തമാക്കി. ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിലുടനീളം നടത്തിയ പരിശോധനയിൽ ഇതുവരെ 2.40 ലക്ഷം രൂപ പിഴ ഈടാക്കിയതായി അധികൃതർ അറിയിച്ചു.

അനുമതിയില്ലാതെ സ്ഥാപിച്ച പരസ്യബോർഡുകളും മറ്റ് പ്രചാരണ സാമഗ്രികളും കണ്ടെത്തി നീക്കം ചെയ്യുന്നതിനൊപ്പം നിയമലംഘനം നടത്തുന്നവർക്കെതിരെ നിയമനടപടികളും സ്വീകരിക്കുന്നുണ്ട്. പൊതുനിരത്തുകളിലും റോഡരികുകളിലും നടപ്പാതകളിലും സ്ഥാപിക്കുന്ന ഇത്തരം ബോർഡുകൾ യാത്രക്കാർക്കും വാഹനഗതാഗതത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കിയത്.

പരിശോധന കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ജില്ലയിൽ 27 പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്ക്വാഡുകൾ വിവിധ മേഖലകളിൽ പരിശോധന നടത്തും. അനധികൃത ബോർഡുകളും ബാനറുകളും കണ്ടെത്തിയാൽ അവ നീക്കം ചെയ്യുകയും സ്ഥാപിച്ചവരിൽ നിന്ന് നിയമാനുസൃതമായി പിഴ ഈടാക്കുകയും ചെയ്യും.

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീണ്ടും ബോർഡുകളും ബാനറുകളും കൊടിതോരണങ്ങളും സ്ഥാപിക്കുന്നത് തടയാനും പ്രത്യേക ശ്രദ്ധ നൽകും. നിയമലംഘനം ആവർത്തിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു.

പൊതുസ്ഥലങ്ങളുടെ സ്വാഭാവിക ഉപയോഗത്തിനും സുരക്ഷിതമായ ഗതാഗതത്തിനും തടസ്സമാകുന്ന രീതിയിൽ പരസ്യ സാമഗ്രികൾ സ്ഥാപിക്കരുതെന്ന് അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരും. വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തമാക്കി അനധികൃത ബോർഡുകൾ നീക്കം ചെയ്യുന്നതിനുള്ള നടപടികളും തുടരും. ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix