Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചാരുംമൂടിൽ തെരുവുനായ ആക്രമണം; വ്യാപാരിയടക്കം മൂന്ന് പേർക്ക് കടിയേറ്റു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: രാവും പകലും തെരുവുനായ്ക്കൾ കൂട്ടത്തോടെ കറങ്ങിനടക്കുന്ന ചാരുംമൂട് ടൗണിൽ തെരുവുനായയുടെ ആക്രമണത്തിൽ വ്യാപാരിയടക്കം മൂന്ന് പേർക്ക് കടിയേറ്റു. വ്യാപാരി ഷൗക്കത്ത്, യാത്രക്കാരിയായ വയോധിക, ഭക്ഷണപ്പൊതി വാങ്ങാനെത്തിയ വയോധികൻ എന്നിവർക്കാണ് കടിയേറ്റത്. വയോധികനെ ആക്രമിക്കുന്നതിനിടെ നാട്ടുകാർ അടിച്ചുവീഴ്ത്തിയ നായ പിന്നീട് ചത്തു. ഇന്നലെ രാവിലെ 11 മണിയോടെ ടൗണിലെ കിഴക്കേ ബസ് സ്റ്റോപ്പിന് സമീപമായിരുന്നു സംഭവം. പരിക്കേറ്റവർ നൂറനാട് സാനിട്ടോറിയം ആശുപത്രിയിൽ ചികിത്സ തേടി.

ഷൗക്കത്തിന്റെ കാലിൽ കടിച്ചശേഷം ഓടിപ്പോയ നായ പിന്നാലെ യാത്രക്കാരിയായ വയോധികയെയും ആക്രമിച്ചു. തുടർന്ന് തെരുവിലെ ഭക്ഷണ അലമാരയിൽനിന്ന് ഭക്ഷണപ്പൊതി വാങ്ങാനെത്തിയ വയോധികനെയും നായ ആക്രമിക്കുകയായിരുന്നു. സമീപത്തെ കടയിലെത്തിയ യുവതിയെ നായ ആക്രമിക്കാൻ ഒരുങ്ങിയപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് നായ വയോധികന് നേരെ തിരിഞ്ഞത്.

കടിയേറ്റിട്ടും വയോധികൻ നായയെ പിടിച്ചുനിർത്തി. ഇതിനിടെ ഓടിയെത്തിയ യാത്രക്കാർ വടികൊണ്ട് നായയെ അടിച്ചുവീഴ്ത്തുകയായിരുന്നു. പിന്നീട് നായ ചത്തു.

ചാരുംമൂട് ടൗണിൽ തെരുവുനായ ശല്യം രൂക്ഷമായി തുടരുകയാണ്. ടൗണിന് സമീപത്തെ വീട്ടിലെ കുട്ടി ഒരു വർഷം മുൻപ് പേവിഷബാധയേറ്റ് മരിച്ചതിന്റെ നടുക്കം മാറുംമുൻപാണ് വീണ്ടും തെരുവുനായ ആക്രമണമുണ്ടായത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix