Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: malappuram

പാണക്കാട് മണ്ണിടിച്ചിൽ; അനധികൃത നിർമാണം നടത്തിയിട്ടില്ലെന്ന് ഭൂവുടമ നൗഫൽ

മലപ്പുറം: പാണക്കാട് മണ്ണിടിച്ചിലിന് കാരണമായ ഭൂമിയിൽ അനധികൃത നിർമാണമോ മണ്ണെടുപ്പോ നടത്തിയിട്ടില്ലെന്ന് ഭൂവുടമ നൗഫൽ കടക്കാടൻ. താൻ ആരുടെയും ബിനാമിയല്ലെന്നും മണ്ണിടിച്ചിൽ ഉണ്ടായത് സ്വന്തം സ്ഥലത്താണെന്നും നൗഫൽ വ്യക്തമാക്കി. രണ്ട് വർഷം മുൻപ് വടകര സ്വദേശിയിൽ നിന്നാണ് സ്ഥലം വാങ്ങിയതെന്നും, 50 സെന്റ് സ്ഥലത്ത് കാർ സർവീസ് സെന്റർ ആരംഭിക്കാനായിരുന്നു പദ്ധതിയെന്നും നൗഫൽ പറഞ്ഞു. മഴ ശക്തമായതിനെ തുടർന്ന് മണ്ണെടുപ്പ് നിർത്താൻ ആവശ്യപ്പെട്ടപ്പോൾ തന്നെ പ്രവർത്തനം അവസാനിപ്പിച്ചെന്നും, അധികൃതരുടെ നിർദേശപ്രകാരമാണ് മണ്ണെടുപ്പ് നടത്തിയതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഉന്നതന്റെ […]
Read more

വീട്ടിലേക്ക് വഴിയില്ല; പെട്രോൾ കുപ്പിയുമായി പഞ്ചായത്ത് ഓഫീസിലെത്തി കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി

മലപ്പുറം: സ്വന്തം വീട്ടിലേക്കുള്ള വഴി സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിലെത്തി പെട്രോൾ കുപ്പിയുമായി കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി. കൊണ്ടോട്ടി വാഴയൂർ പഞ്ചായത്ത് ഓഫീസിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. വാഴയൂർ സ്വദേശി ഗോപാലനും കുടുംബവുമാണ് പെട്രോളുമായി പഞ്ചായത്ത് ഓഫീസിലെത്തി പ്രതിഷേധിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി വീട്ടിലേക്കുള്ള വഴി ശരിയാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിൽ നിരന്തരം പരാതി നൽകിയിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാൽ വഴി ഉൾപ്പെടുന്ന ഭൂമി പഞ്ചായത്ത് ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ നടപടി സ്വീകരിക്കാൻ കഴിയില്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണമെന്ന് കുടുംബം […]
Read more

അഞ്ചാം തീയതി വരെ കനത്ത മഴയ്ക്ക് സാധ്യത, ജാഗ്രത തുടരണം: എ പി അനിൽ കുമാർ

മലപ്പുറം: സംസ്ഥാനത്ത് ഇന്നലെ രാത്രി അതിശക്തമായ മഴ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ. ചില പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ തുടരുന്നുണ്ടെന്നും ഏത് സാഹചര്യവും നേരിടാൻ ആവശ്യമായ മുന്നൊരുക്കങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. അഞ്ചാം തീയതി വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലവർഷം അവസാനിക്കുന്നതുവരെ ജാഗ്രത തുടരാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വെള്ളം കയറിയ റാന്നി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ എത്രയും വേഗം ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സർക്കാർ സംവിധാനങ്ങൾക്കൊപ്പം സന്നദ്ധ […]
Read more

മലപ്പുറത്ത് രണ്ടര വയസുകാരന് ഒഴുക്കില്‍പ്പെട്ട് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം തിരുവാലി എറിയാട് കണ്ടമംഗലത്ത് തോട്ടിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് രണ്ടര വയസുകാരൻ മരിച്ചു. ആലപ്പുഴയിൽ നിന്ന് മാതാവിന്റെ വീട്ടിലേക്ക് എത്തിയ അബ്ദുൽ മുനീറിന്റെ മകൻ അബ്ദുൽ മുഹൈനി ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. കുട്ടി തോട്ടിൽ വീണ് ഒഴുക്കിൽപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടെങ്കിലും സ്ലാബ് മൂടിയ തോടായതിനാൽ ഉടൻ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. ഫയർഫോഴ്‌സും നാട്ടുകാരും നടത്തിയ മണിക്കൂറുകളായുള്ള തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. ഇതിനിടെ, കോട്ടയം വാകത്താനം ചക്കൻചിറയിൽ വെള്ളക്കെട്ടിൽ വീണ് 11 വയസുകാരൻ മരിച്ചു. കാട്ടാമ്പാക്കിൽ […]
Read more

സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിലെ ബക്കറ്റിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ

മലപ്പുറം: നിലമ്പൂർ അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ ബക്കറ്റിനുള്ളിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ നിലമ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. ചാലിയാർ സ്വദേശിയായ യുവതിയാണ് കുട്ടിയെ ഉപേക്ഷിച്ചതെന്നാണ് പ്രാഥമിക വിവരം. വയറുവേദനയെ തുടർന്ന് ഇന്നലെ രാത്രി 12 മണിയോടെയാണ് യുവതി ആശുപത്രിയിലെത്തിയത്. എന്നാൽ ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഇതിനിടെയാണ് യുവതി ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ചത്. തുടർന്ന് നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച് യുവതി ആശുപത്രിയിൽ നിന്ന് മടങ്ങിയെന്നാണ് വിവരം. […]
Read more

പ്രിയദർശിനി ബസിൽ മോഷണം; 2 ബസുകളിൽ സ്വർണമാല കവർന്നു

മലപ്പുറം: പ്രിയദർശിനി ബസുകളിൽ യാത്രക്കാരികളിൽ നിന്ന് സ്വർണമാല മോഷണം പോയി. കോഴിക്കോട്–പാലക്കാട് റൂട്ടിലോടുന്ന ബസിൽ നിന്നും പെരിന്തൽമണ്ണ–കോഴിക്കോട് റൂട്ടിലോടുന്ന മറ്റൊരു ബസിൽ നിന്നുമാണ് സ്വർണമാലകൾ നഷ്ടമായത്. കോഴിക്കോട്–പാലക്കാട് റൂട്ടിലെ ബസിൽ യാത്ര ചെയ്ത സ്ത്രീയുടെ 2 പവൻ സ്വർണമാലയും, പെരിന്തൽമണ്ണയിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ ബസിലെ യാത്രക്കാരിയുടെ 3 പവൻ തൂക്കമുള്ള താലിമാലയുമാണ് മോഷണം പോയത്. ബസിലെ തിരക്ക് മുതലെടുത്താണ് മോഷണം നടന്നതെന്നാണ് സംശയം. പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് ബസുകളിൽ പരിശോധന നടത്തിയെങ്കിലും മോഷണം പോയ […]
Read more

PK നവാസ് അധ്യക്ഷനായുളള MSF സംസ്ഥാന കമ്മിറ്റി ചുമതലയൊഴിഞ്ഞു

മലപ്പുറം: പി.കെ. നവാസ് അധ്യക്ഷനായിരുന്ന എംഎസ്എഫ് സംസ്ഥാന കമ്മിറ്റി ചുമതലയൊഴിഞ്ഞു. പുതിയ സംസ്ഥാന കമ്മിറ്റിയെ ചൊല്ലിയുള്ള തർക്കം രൂക്ഷമായതിനെ തുടർന്ന് താൽക്കാലിക കമ്മിറ്റിക്ക് രൂപം നൽകി. ഇന്നലെ ചേർന്ന എംഎസ്എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് താൽക്കാലിക ഭാരവാഹികളെ തീരുമാനിച്ചത്. ഷറഫുദ്ദീൻ പിലാക്കലിന് സംസ്ഥാന പ്രസിഡന്റിന്റെ താൽക്കാലിക ചുമതല നൽകി. അഖിൽ ആനക്കയം ജനറൽ സെക്രട്ടറിയുടെ ചുമതല വഹിക്കും. നിലവിലെ ജനറൽ സെക്രട്ടറി സി.കെ. നജാഫ്, ട്രഷറർ അഷർ പെരുമുക്ക് ഉൾപ്പെടെ ആറ് ഭാരവാഹികൾ കാലാവധി പൂർത്തിയായതിനെ തുടർന്ന് […]
Read more

പൊന്നാനി പീഡനക്കേസ്; എഫ്‌ഐആറിൽ പ്രതികളായ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരുടെയും പേരില്ല

മലപ്പുറം: പൊന്നാനി പീഡനക്കേസില്‍ വിചിത്ര എഫ്‌ഐആറുമായി പൊലീസ്. കേസിലെ പ്രതികളായ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ പേരുകൾ ഉൾപ്പെടുത്താതെയാണ് പൊന്നാനി പൊലീസ് എഫ്‌ഐആർ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു പരാതിയില്‍ മൂന്ന് എഫ്‌ഐആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ മുൻ സി.ഐ, മുൻ ഡിവൈ.എസ്.പി, മുൻ എസ്.പി എന്നീ പദവികൾ മാത്രമാണ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്. പ്രതികളായ വിനോദ് വലിയാറ്റൂർ, വി.വി. ബെന്നി, സുജിത് ദാസ് എന്നിവരുടെ പേരുകൾ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. കൂടാതെ എഫ്‌ഐആറിൽ പരാതിക്കാരിയുടെ പേരും രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. പൊലീസ് ഉദ്യോഗസ്ഥരുടെ […]
Read more

മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: കടല തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസുകാരൻ മരിച്ചു. മലപ്പുറം കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങൽ വെല്ലക്കാടൻ മുനീറിന്റെ മകൻ മുഹമ്മദ് റിസാനാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ദാരുണ സംഭവം നടന്നത്. മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി കുട്ടിക്ക് ശ്വാസതടസം അനുഭവപ്പെട്ടു. തുടർന്ന് കുടുംബാംഗങ്ങൾ ഉടൻ തന്നെ സമീപത്തെ കുന്നുംപുറം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read more

ചെവിയില്‍ പിടിച്ചത് തമാശയ്ക്ക്, നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തതല്ല: കെ ടി ജലീല്‍

മലപ്പുറം: പാലക്കാട് മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങിനിടെ വിദ്യാർഥികളെ അപമാനിച്ചെന്ന പരാതിയിൽ പ്രതികരിച്ച് മുൻ മന്ത്രി കെ.ടി. ജലീൽ. അധ്യാപകനെന്ന നിലയിൽ കുട്ടികളുമായി സംവദിക്കുന്ന രീതിയിലാണ് സംസാരിച്ചതെന്നും, തമാശയുടെ ഭാഗമായാണ് കുട്ടിയുടെ ചെവിയിൽ പിടിച്ചതെന്നും കെ.ടി. ജലീൽ പറഞ്ഞു. വിദ്യാർഥിയെ നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും കുട്ടിക്കും അത്തരമൊരു തോന്നൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങിൽ പങ്കെടുത്ത ഏതെങ്കിലും വിദ്യാർഥിക്കോ രക്ഷിതാവിനോ അപമാനം തോന്നിയെന്ന് വ്യക്തമാക്കിയാൽ നൂറുവട്ടം ക്ഷമ ചോദിക്കാൻ തയ്യാറാണെന്നും കെ.ടി. ജലീൽ പറഞ്ഞു. വിദ്യാർഥികൾക്ക് പൊതുവായന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix