സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: malayalam cinema

മാത്യു തോമസിന്റെ പുതിയ ചിത്രം തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു

യുവനടൻ മാത്യു തോമസ്,ഞാൻ പ്രകാശൻ ഫെയിം ദേവീക സഞ്ജയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ലാൽ രാമചന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം തിരുവന്തപുരത്ത് ആരംഭിച്ചു. അഡ്വക്കേറ്റ് പി രാമചന്ദ്രൻ നായർ സ്വിച്ചോൺ കർമ്മം നിർവഹിച്ചപ്പോൾ നിർമ്മാതാവ് ഗൗരവ് ചനാന ആദ്യ ക്ലാപ്പടിച്ചു. ജഗദീഷ്,മണിക്കുട്ടൻ,നോബി,സ്ഫടികം ജോർജ്ജ്,അഖിൽ കവലിയൂർ, കുടശ്ശനാട് കനകം എന്നിവരാണ് മറ്റ് പ്രമുഖ താരങ്ങൾ. കരിങ്കുന്നം സിക്സ്സ്, വേട്ട എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് സംവിധായകൻ അരുൺലാൽ രാമചന്ദ്രൻ. ലൂസിഫർ സർക്കസ്സിന്റെ ബാനറിൽ ഗൗരവ് […]
Read more

‘ ക്രൗര്യം ‘ ഒക്ടോബര്‍ 18-ന് പ്രദര്‍ശനത്തിനെത്തുന്നു

പുതുമുഖം സിനോജ് മാക്‌സ്,ആദി ഷാന്‍, അഞ്ചല്‍,നൈറ നിഹാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആകാശത്തിനും ഭൂമികുമിടയില്‍, മേരെ പ്യാരെ ദേശവാസിയോം എന്നീ സിനിമകള്‍ക്കു ശേഷം സന്ദീപ് അജിത് കുമാര്‍ സംവിധാനം ചെയുന്ന ‘ ക്രൗര്യം ‘ ഒക്ടോബര്‍ പതിനെട്ടിന് പ്രദര്‍ശനത്തിനെത്തുന്നു. വിജയന്‍ വി നായര്‍, കുട്ട്യേടത്തി വിലാസിനി, റോഷില്‍ പി രഞ്ജിത്ത്, നിസാം ചില്ലു,ഗാവന്‍ റോയ്,നിമിഷ ബിജോ, പ്രഭ വിജയമോഹന്‍, ഇസ്മായില്‍ മഞ്ഞാലി, ശ്രീലക്ഷ്മി ഹരിദാസ്, ഷൈജു ടി വേല്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാനന്തവാടി ടാകീസിന്റെ […]
Read more

ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാതി അറിയിക്കാന്‍ പ്രത്യേക നമ്പറും മെയില്‍ ഐഡിയും

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് അതിജീവിതമാര്‍ക്ക് പരാതികള്‍ അറിയിക്കാന്‍ പ്രത്യേക നമ്പറും മെയില്‍ ഐഡിയും ഒരുക്കി പ്രത്യേക അന്വേഷണ സംഘം. 0471 2330768 എന്ന നമ്പറിലോ digtvmrange.pol@kerala.gov.in എന്ന ഇ-മെയില്‍ ഐഡിയിലൂടെയോ പരാതികള്‍ അറിയാക്കാം. ഡിഐജി അജിത ബീഗത്തിന്റെ മെയില്‍ ഐഡിയും ഓഫീസിലെ ഫോണ്‍ നമ്പറുമാണ് പരാതി അറിയിക്കാനായി നല്‍കിയിരിക്കുന്നത്. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മൊഴി നല്‍കിയവര്‍ക്കോ അല്ലാത്ത ആരെങ്കിലും ഉണ്ടെങ്കിലോ പരാതി അറിയിക്കാമെന്നാണ് ഡിഐജി ഓഫീസില്‍ നിന്ന് അറിയിച്ചിരിക്കുന്നത്.സിനിമാ മേഖലയില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് പരാതികള്‍ അറിയിക്കാന്‍ […]
Read more

അജയന്റെ രണ്ടാം മോഷണം സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

ടൊവിനോ നായകനായ അജയന്റെ രണ്ടാം മോഷണം സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. കാക്കനാട് സൈബര്‍ ക്രൈം പോലീസ് ബെംഗളൂരുവില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വ്യാജ പതിപ്പ് ഇറങ്ങി 30 ദിവസത്തിനകമാണ് പ്രതികള്‍ പിടിയിലായിരിക്കുന്നത്. പ്രതികള്‍ മലയാളികളാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചനകള്‍. പ്രതികളെ ഇന്ന് വൈകീട്ട് കാക്കനാട് എത്തിക്കും. സംഭവത്തില്‍ പ്രതികരണവുമായി ടൊവിനോയും നിര്‍മാതാക്കളിലൊരാളായ ലിസ്റ്റിന്‍ സ്റ്റീഫനും രംഗത്തുവരികയും ചെയ്തിരുന്നു. ഫാന്റസി ആക്ഷന്‍ ഴോണറില്‍ ത്രിഡിയില്‍ ഒരുക്കിയ ചിത്രത്തിന് മികച്ച […]
Read more

സംവിധായകനും കൂട്ടാളിക്കുമെതിരെ പീഡനപരാതിയുമായി സഹസംവിധായിക

കൊച്ചി: സഹ സംവിധായികയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സംവിധായകനും കൂട്ടാളിക്കുമെതിരെ കേസ്. മാവേലിക്കര സ്വദേശിനിയാണ് പരാതിയുമായി എത്തിയിരിക്കുന്നത്. സംവിധായകന്‍ സുരേഷ് തിരുവല്ല, സുഹൃത്ത് വിജിത്ത് വിജയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. മരട് പൊലീസിനാണ് ഇവര്‍ പരതി നല്‍കിയിരിക്കുന്നത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തും വിവാഹ വാഗ്ദാനം നല്‍കിയും പീഡിപ്പിച്ചുവെന്നാണ് പരാതി. വിജിത്ത് സിനിമാ മേഖലയിലെ സെക്‌സ് റാക്കറ്റിന്റെ കണ്ണിയാണെന്ന് പരാതിക്കാരി ആരോപിക്കുന്നു.
Read more

” ത്രയം “ഒക്ടോബർ 25-ന് പ്രദർശനത്തിനെത്തുന്നു

സണ്ണി വെയ്ൻ,ധ്യാൻ ശ്രീനിവാസൻ,അജു വർഗ്ഗീസ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന “ത്രയം ” ഒക്ടോബർ ഇരുപത്തിയഞ്ചിന് പ്രദർശനത്തിനെത്തുന്നു. പൂർണമായും രാത്രിയിൽ ചിത്രീകരിച്ച ” ത്രയ “ത്തിൽ നിരഞ്ജ് മണിയൻ പിള്ള രാജു,രാഹുൽ മാധവ്, ശ്രീജിത്ത് രവി, ചന്ദു നാഥ്,ശാലു റഹീം, കാർത്തിക് രാമകൃഷ്ണൻ, തിരികെ ഫെയിം ഗോപീകൃഷ്ണൻ കെ വർമ്മ, ഡെയ്ൻ ഡേവിസ്, സുരഭി സന്തോഷ്, നിരഞ്ജന അനൂപ്, സരയൂ മോഹൻ, അനാർക്കലി മരിക്കാർ,ഡയാന ഹമീദ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. തിരക്കേറിയ […]
Read more

‘സ്വച്ഛന്ദമൃത്യു ‘

ശിവജി ഗുരുവായൂര്‍, ജയരാജ് വാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാന്‍ കേച്ചേരി കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ് ‘ ‘സ്വച്ഛന്ദമൃത്യു ‘. ജയകുമാര്‍,കോട്ടയം സോമരാജ്, ഡോക്ടര്‍ സൈനുദ്ദീന്‍ പട്ടാഴി,ഖുറേഷി ആലപ്പുഴ, അഷ്‌റഫ്,നജ്മൂദ്ദീന്‍, ശ്രീകല ശ്യാം കുമാര്‍, മോളി കണ്ണമാലി,ശയന ചന്ദ്രന്‍,അര്‍ച്ചന,ധന്യ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. വൈഡ് സ്‌ക്രീന്‍ മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ മനോജ് ഗോവിന്ദന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാം കുമാര്‍ നിര്‍വഹിക്കുന്നു. സുധിന്‍ലാല്‍ നജ്മൂദ്ദീന്‍,ഷാന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. ജൊഫി തരകന്‍, […]
Read more

മലയാള സിനിമ വീണ്ടും ലഹരി വിവാദത്തില്‍ ?

രാജേഷ് തില്ലങ്കേരി മലയാള സിനിമ കുറച്ചുകാലമായി വിവാദങ്ങളുടെ പിടിയിലാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി ലൈംഗിക പീഡന പരാതികളാണ് ഉയര്‍ന്നത്. മലയാള സിനിമാ താരങ്ങളുടെ സംഘടനയായ എ എം എം എ ഭരണ സമിതിപോലും പിരിച്ചുവിടേണ്ടിവന്നു. താരസംഘടനയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന നടന്‍ സിദ്ദഖിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണം, അറസ്റ്റിന്റെ വക്കുവരെ എത്തുകയും നടന്‍ ഒളിവില്‍ പോവുകയും ചെയ്തു. എം എല്‍ എ കൂടിയായ നടന്‍ മുകേഷ്, ജയസൂര്യ, ഇടവേള ബാബു, തുടങ്ങി നിരവധി നടന്മാര്‍ കേസില്‍ […]
Read more

ഒന്നര മീറ്റർ ചുറ്റളവ് – മികച്ച സന്ദേശങ്ങളുമായി ഒരു ചിത്രം

പ്രേക്ഷകർക്ക് മികച്ച സന്ദേശങ്ങളുമായി എത്തുകയാണ് ഒന്നര മീറ്റർ ചുറ്റളവ് എന്ന ചിത്രം. കാഞ്ഞിരമലയിൽ ഫിലിംസിനു വേണ്ടി ഉമേഷ് തങ്കപ്പൻ നിർമ്മിക്കുന്ന ഈ ചിത്രം, 2021-ൽ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ കാടകലം എന്ന ചിത്രം സംവിധാനം ചെയ്ത സഖിൽ രവീന്ദ്രൻ ആണ് സംവിധാനം ചെയ്യുന്നത്. ചിത്രീകരണം പൂർത്തിയായി. വേഴാമ്പലുകളെ പ്രണയിക്കുന്ന ഹൈറേഞ്ചിൽ താമസിക്കുന്ന കുട്ടന്റേയും, കുട്ടനാട് പോലുള്ള താഴ്ന്ന പ്രദേശത്ത് താമസിക്കുന്ന, കോളേജ് മാഗസിൻ എഡിറ്ററായ നസീറിന്റേയും ജീവിതത്തിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. വേഴാമ്പലുകളെ പ്രണയിക്കുന്ന […]
Read more

ചിത്രീകരണം ആരംഭിച്ച് ‘ബ്രോമാന്‍സ്’

ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ ചിത്രം ‘ബ്രോമാന്‍സ്’ ഒരുങ്ങുന്നു.’ജോ ആന്‍ഡ് ജോ’, ’18 പ്ലസ്’, എന്നീ സിനിമകള്‍ക്ക് ശേഷം അരുണ്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.സിനിമയുടെ പൂജയും ചിത്രീകരണവും ഇന്ന് നടന്നു.എറണാകുളം കാക്കനാടാണ് ചിത്രീകരണത്തിന് തുടക്കമിട്ടത്. അര്‍ജുന്‍ അശോകന്‍, മാത്യു തോമസ്, ശ്യാം മോഹന്‍, സംഗീത് പ്രതാപ് എന്നവരാണ് ചിത്രത്തി അഭിനയിക്കുന്നത്.മഹിമ നമ്പ്യാര്‍, കലാഭവന്‍ ഷാജോണ്‍, ബിനു പപ്പന്‍, എന്നിവരും മറ്റ് പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത് എ ഡി ജെ, […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.