കൊട്ടാരക്കരയില്‍ പൊലീസുകാരെ ആക്രമിച്ച ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് റിമാന്‍ഡില്‍
കൊല്ലം: കൊട്ടാരക്കരയില്‍ പൊലീസുകാരെ ആക്രമിച്ച ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് റിമാന്‍ഡില്‍. 20 പേരെയാണ് റിമാന്റ് ചെയ്തത്. നാലുവര്‍ഷം മുമ്പുണ്ടായ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെതിരായ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള എസ്പി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. സംഘര്‍ഷത്തില്‍ കൊട്ടാരക്കര സിഐയും വനിതാ സിപിഒമാരും ഉള്‍പ്പെടെ 12 പൊലീസുകാരെ ട്രാന്‍സ്‌ജെന്റേഴ്‌സ് ആക്രമിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. നാല് വര്‍ഷം മുമ്പ് കൊട്ടാരക്കരയിലുണ്ടായ സംഘര്‍ഷത്തില്‍ ആറുപേര്‍ക്കെതിരെ കേസെടുത്തിരുന്നു. പ്രതികള്‍ക്ക് സമന്‍സുകള്‍ വന്നതോടെ കേസുകള്‍ റദ്ദാക്കണമെന്നും കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നുമാവശ്യപ്പെട്ടാണ് ട്രാന്‍സ്ജെന്റേഴ്സ് എസ്പി ഓഫീസിലേക്കു മാര്‍ച്ച് നടത്തിയത്. […]
Read more

