സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: mammootty

മമ്മൂട്ടി- ജോമോൻ ചിത്രം “സാമ്രാജ്യം” 4K റീ റിലീസ് ടീസർ പുറത്ത്; റിലീസ് സെപ്റ്റംബർ 19 ന്

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ജോമോൻ സംവിധാനം ചെയ്ത് 1990 ൽ റിലീസ് ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ ‘സാമ്രാജ്യ’ത്തിന്റെ 4K റീ റിലീസ് ടീസർ പുറത്ത്. മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിൻ്റെ റീമാസ്റ്റർ പതിപ്പിൻ്റെ ടീസർ പുറത്ത് വിട്ടിരിക്കുന്നത്. 4K ഡോൾബി അറ്റ്മോസിൽ റീ മാസ്റ്റർ ചെയ്ത ചിത്രത്തിൻ്റെ റീ റിലീസ് 2025 സെപ്റ്റംബർ 19 നാണ്. ആരിഫ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജ്മൽ ഹസൻ നിർമ്മിച്ച ഈ ചിത്രം രചിച്ചത് ഷിബു ചക്രവർത്തിയാണ്. ആരിഫ റിലീസ് ആണ് […]
Read more

‘എല്ലാവർക്കും നന്ദി… സ്‌നേഹം’; പിറന്നാൾ ദിനത്തിൽ കുറിപ്പുമായി മമ്മൂട്ടി

കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലും പുറത്തുമുള്ള ചലച്ചിത്ര പ്രേമികളെല്ലാം ഇന്ന് മമ്മൂട്ടിയുടെ ജന്മദിനം ആഘോഷിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ പ്രിയതാരത്തിന് പിറന്നാളാശംസ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റുകളുടേയും കമന്റുകളുടേയും കുത്തൊഴുക്കാണ്. ഇതിനിടെ മമ്മൂട്ടിയുടേതായി വന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ് വലിയതോതില്‍ ശ്രദ്ധേയമായിയിരുന്നു. തന്റെ ജന്മദിനത്തില്‍ എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നാണ് മമ്മൂട്ടി കുറിച്ചത്. കടലിന്റെ വിദൂരതയിലേക്ക് നോക്കി കാറിനടുത്ത് നില്‍ക്കുന്ന തന്റെ ചിത്രത്തിനൊപ്പമാണ് മമ്മൂട്ടി ഇത് പോസ്റ്റ് ചെയ്തത്. ‘എല്ലാവര്‍ക്കും സ്‌നേഹവും നന്ദിയും; സര്‍വശക്തനും’ -ഇതാണ് ഒറ്റവരിയായി മമ്മൂട്ടി കുറിച്ചത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മാസങ്ങളോളം […]
Read more

മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം ‘സാമ്രാജ്യം’; സെപ്റ്റംബർ 19 ന് റീ റിലീസ്

ആരിഫാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അജ്മൽ ഹസ്സൻ നിർമ്മിച്ച് ജോമോൻ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത് വൻ വിജയം നേടിയ സാമ്രാജ്യം എന്ന ചിത്രം പുതിയ ദൃശ്യവിസ്മയത്തിൻ്റെ കാഴ്ച്ചാനുഭവവുമായി 4k ഡോൾബി അറ്റ്മോസ് പതിപ്പിൽ എത്തുന്നു. സെപ്റ്റർ പത്തൊമ്പതിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു. 1990 കാലഘട്ടത്തിലെ മമ്മൂട്ടിയുടെ വലിയ വിജയം നേടിയ ചിത്രമെന്നതിനു പുറമേ അക്കാലത്തെ ഏറ്റം മികച്ച സ്റ്റൈലിഷ് ചിത്രമെന്ന ഖ്യാതിയും നേടുകയുണ്ടായി. ചിത്രത്തിൻ്റെ അവതരണഭംഗിയുടെ മികവ് സാമ്രാജ്യം സിനിമയെ മലയാളത്തിനു പുറത്ത് വിവിധ ദക്ഷിണേന്ത്യൻ […]
Read more

തീ പാറിച്ച് മമ്മൂട്ടി; കളങ്കാവല്‍ ടീസര്‍ പുറത്ത്

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കളങ്കാവൽ. ഒരു ക്രൈം ഡ്രാമയായിട്ടാണ് മമ്മുട്ടി ചിത്രം ഒരുക്കുന്നത്. മമ്മൂട്ടിയുടെ കളങ്കാവലിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. വിസ്‍യമിപ്പിക്കുന്ന പ്രകടനമായിരിക്കും മമ്മൂട്ടി ചിത്രത്തില്‍ നടത്തുകയെന്ന് ടീസര്‍ സൂചന നല്‍കുന്നു. ഇന്ന് ആഗോള റിലീസായി എത്തുന്ന “ലോക” എന്ന മലയാളം സൂപ്പർഹീറോ ചിത്രത്തിനൊപ്പം തീയേറ്ററുകളിൽ “കളങ്കാവൽ” ടീസർ പ്രദർശിപ്പിക്കും. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. […]
Read more

ചക്കുളത്തമ്മയുടെ അനുഗ്രഹം മമ്മൂട്ടിക്ക് ലഭിക്കണം, രോഗമുക്തിക്കായി പ്രത്യേക പൂജകൾ നടന്നു

ആലപ്പുഴ: മലയാളത്തിന്‍റെ മഹാനടൻ പത്മശ്രീ മമ്മൂട്ടിയുടെ ആയുരാരോഗ്യത്തിനും രോഗമുക്തിക്കുമായി ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ. സിനിമാ ലോകത്തേയ്ക്ക് തിരികെ എത്തുന്നതിനും കൂടുതൽ ജനപ്രിയ സിനിമകൾ തുടർന്ന് കൊണ്ടു പോകുന്നതിനുമായി ചക്കുളത്തമ്മയുടെ അനുഗ്രഹം ഉണ്ടാവണമെന്ന് നേർന്നാണ് ആയുരാരോഗ്യ സൗഖ്യ പൂജ ഭക്തരുടെ വഴിപാടായി നടത്തിയത്. അതേസമയം, മമ്മൂട്ടി ഉടന്‍ തന്നെ സിനിമകളില്‍ സജീവമാകുമെന്ന് അദ്ദേഹത്തിന്‍റെ പിആര്‍ഒ റോബര്‍ട്ട് കുര്യാക്കോസ് അറിയിത്തിരുന്നു. ചിത്രീകരണങ്ങളില്‍ മാത്രമാണ് ഇക്കാലയളവില്‍ അദ്ദേഹം സജീവമല്ലാതെ ഇരുന്നതെന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലടക്കം സജീവമായിരുന്നുവെന്നും റോബര്‍ട്ട് കുര്യാക്കോസ് ഏഷ്യാനെറ്റ് […]
Read more

മമ്മൂട്ടി- ജോമോന്‍ ടീമിന്റെ സൂപ്പര്‍ഹിറ്റ് ‘സാമ്രാജ്യം’ 4ഗ ഡോള്‍ബി അറ്റ്‌മോസ് റീ റിലീസ് സെപ്റ്റംബറില്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ജോമോന്‍ സംവിധാനം ചെയ്ത് 1990 ല്‍ റിലീസ് ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘സാമ്രാജ്യ’ത്തിന്റെ 4ഗ ഡോള്‍ബി അറ്റ്‌മോസ് പതിപ്പ് റീ റിലീസ് ചെയ്യുന്നു. 2025 സെപ്റ്റംബര്‍ മാസത്തിലാണ് ചിത്രത്തിന്റെ റീ റിലീസ് ഉണ്ടാവുക എന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രം 4ഗ ഡോള്‍ബി അറ്റ്‌മോസിലേക്കു മാറ്റുന്നതിന്റെ ജോലികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. ആരിഫ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജ്മല്‍ ഹസന്‍ നിര്‍മ്മിച്ച ഈ ചിത്രം രചിച്ചത് ഷിബു ചക്രവര്‍ത്തിയാണ്. ആരിഫ റിലീസ് ആണ് ചിത്രം […]
Read more

വനവാസികളായ മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളുമെത്തിച്ച് മമ്മൂട്ടി

ഇടുക്കി: വനവാസികൾക്കായി നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ മീൻ വലകളും ലൈഫ് ജാക്കറ്റ്കളും സൗജന്യമായി എത്തിക്കുന്ന പദ്ധതിക്ക് ഇടുക്കിയിൽ തുടക്കം. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ”പൂർവികം” പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുക ആദ്യ ഘട്ടത്തിൽ ഇടുക്കി ഡാമിലെ മത്സ്യത്തൊഴിലാളികളായ കൊലുമ്പൻ ആദിവാസി ഉന്നതിയിലെ നിവാസികൾക്ക് സൗജന്യമായി മീൻ വലകളും ലൈഫ് ജാക്കറ്റുകളും വിതരണം ചെയ്തു. വെള്ളാപാറ ഫോറസ്റ്റ് ഐ ബി പരിസരത്തുവച്ചാണ് സൗജന്യ മീൻ വലകളുടെയും ലൈഫ് ജാക്കറ്റുകളുടെയും വിതരണത്തിന്റെ ഉദ്ഘാടനം […]
Read more

മമ്മൂട്ടിയുടെ ജീവിതം ഇനി പാഠപുസ്തകത്തിൽ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി. ഒരു തോണിക്കാരനായി വെള്ളിത്തിരയിൽ എത്തി പിന്നീട് മലയാള സിനിമയുടെ നെടുംതൂണായി എത്തിയാളാണ്. എന്നും വ്യത്യസ്തതകൾക്ക് പിന്നാലെ നടന്ന് തന്നിലെ നടനെ മിനുക്കി എടുക്കുന്ന മമ്മൂട്ടിയുടെ ജീവിതം പാഠപുസ്തകത്തിൽ ഇടംനേടിയിരിക്കുകയാണ് ഇപ്പോള്‍. മഹാരാജാസ് കോളേജിന്റെ സിലബസിലാണ് മമ്മൂട്ടി ഇടംപിടിച്ചിരിക്കുന്നത്. കോളേജിലെ രണ്ടാം വർഷ ചരിത്ര വിദ്യാർത്ഥികൾക്കുള്ള ‘സെന്‍സിങ്ങ് സെല്ലുലോയിഡ്- മലയാളസിനിമയുടെ ചരിത്രം’ എന്ന പേപ്പറിലാണ് മമ്മൂട്ടിയുടെ ജീവിതം പാഠ്യ വിഷയമാക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ ജീവിതത്തോടൊപ്പം അദ്ദേഹം മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകളും സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. […]
Read more

പഠിക്കാൻ മിടുക്കരാണോ? പണമില്ലെങ്കിലും മമ്മൂട്ടി കൂടെയുണ്ട്: വിദ്യാമൃതം-5 സൗജന്യ വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം: പഠിക്കാൻ മിടുക്കരായ കുട്ടികൾക്ക് ഇനി തുടർപഠനത്തിന് പണം ഒരു പ്രശ്നമാകില്ല. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് അവസരം ഒരുക്കുവാന്‍ മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ ആവിഷ്കരിച്ച വിദ്യാമൃതം-5 സൗജന്യ വിദ്യാഭ്യാസ പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കമായി. മമ്മൂട്ടി തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൌണ്ടുകളിലൂടെ വിദ്യാമൃതം 5 പദ്ധതിയുടെ ഉദ്ഘാടനവിവരം ആദ്യം പങ്കുവച്ചത്. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പദ്ധതി ഉദ്ഘാടനം ചെയ്തു. എം.ജി.എം ഗ്രൂപ്പ് ചെയർമാനും കെയർ ആൻഡ് […]
Read more

ഛോട്ടാ മുംബൈക്ക് പിന്നാലെ രാജമാണിക്യം റീ റിലീസ് ആവശ്യപ്പെട്ട് മമ്മൂട്ടി ആരാധകര്‍

മലയാളത്തില്‍ നിന്നുള്ള റീ റിലീസുകളില്‍ ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയിട്ടുള്ളത് മോഹന്‍ലാല്‍ ചിത്രങ്ങൾക്കാണ്. സ്ഫടികവും ദേവദൂതനും മണിച്ചിത്രത്താഴുമൊക്കെ അത്തരത്തില്‍ രണ്ടാം വരവില്‍ പ്രേക്ഷകര്‍ കാര്യമായി കൈയടികള്‍ നൽകിയ ചിത്രങ്ങളാണ്. മോഹന്‍ലാല്‍ ചിത്രം സ്ഫടികത്തോടെ മലയാളത്തില്‍ ആരംഭിച്ച റീ റിലീസുകള്‍ ഇപ്പോള്‍ അദ്ദേഹത്തിന്‍റെ തന്നെ ചിത്രം ഛോട്ടാ മുംബൈയില്‍ എത്തിനില്‍ക്കുന്നു. മണിച്ചിത്രത്താഴും വല്യേട്ടനും ദേവദൂതനുമൊക്കെ ഇത്തരത്തില്‍ എത്തിയിരുന്നു. ഇക്കൂട്ടത്തില്‍ തിയറ്ററുകളില്‍ ഛോട്ടാ മുംബൈയോളം റീ റിലീസില്‍ ആവേശം സൃഷ്ടിച്ച ചിത്രം ഇല്ലെന്ന് പറയേണ്ടിവരും. വലിയ സ്ക്രീന്‍, ഷോ കൌണ്ട് ഇല്ലാതെ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.