സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Modi

നരേന്ദ്രമോദി ഇന്ന് സൗദ്യ അറേബ്യയിലേക്ക് ; മൂന്നാം തവണ ഭരണത്തിലെത്തിയശേഷമുളള മോദിയുടെ ആദ്യ സന്ദര്‍ശനം

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സൗദ്യ അറേബ്യയിലെത്തും. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് ഇന്ത്യന്‍ സമൂഹം ഒരുക്കുന്ന സ്വീകരണത്തില്‍ നരേന്ദ്രമോദി സംസാരിക്കും. വൈകിട്ട് സൗദി കിരീടാവകാശി മൊഹമ്മദ് ബിന്‍ സല്‍മാനുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും. ഇന്ത്യ സൗദി തന്ത്രപ്രധാന സഹകരണ കൗണ്‍സില്‍ യോഗവും നടക്കും. പ്രധാനമന്ത്രിക്ക് സൗദി കിരീടാവകാശി അത്താഴ വിരുന്നും നല്‍കും. ഊര്‍ജ്ജ, പ്രതിരോധ രംഗങ്ങളില്‍ സഹകരണം ശക്തമാക്കാനുള്ള ചര്‍ച്ച നടക്കും. സ്വകാര്യ ടൂര്‍ ഏജന്‍സികള്‍ വഴി ഹജ്ജിന് പോകുന്നവരുടെ എണ്ണം കൂട്ടി നല്‍കണമെന്ന […]
Read more

പ്രധാനമന്ത്രിക്കും യുപി മുഖ്യമന്ത്രിക്കും നേരെ വധഭീഷണി: യുവാവിന് 2 വര്‍ഷം തടവ്

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെയും വകവരുത്തുമെന്നു ഭീഷണി മുഴക്കിയ യുവാവിന് 2 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു കോടതി. 2023 നവംബറില്‍ മുംബൈ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചു ഭീഷണി മുഴക്കിയ ചുനാഭട്ടി നിവാസി കമ്രാന്‍ ഖാനാണ് (29) ശിക്ഷ. സമാധാന അന്തരീക്ഷം തകര്‍ക്കുക, ഭീതി സൃഷ്ടിക്കുക എന്നിവയടക്കമുള്ള കുറ്റങ്ങള്‍ക്കാണു ശിക്ഷ. ഏറ്റവും പ്രധാനപ്പെട്ട വ്യക്തികള്‍ക്കെതിരെയുള്ള ഭീഷണികള്‍ ന്യായീകരിക്കാനാകില്ലെന്നും ഗുരുതര കുറ്റമാണെന്നും കോടതി നിരീക്ഷിച്ചു.പ്രധാനമന്ത്രിക്കെതിരെയുള്ള ഭീഷണി സന്ദേശത്തെത്തുടര്‍ന്ന് പൊലീസ് […]
Read more

ഡൽഹി ദുരന്തം: കേന്ദ്രത്തിനെതിരെ മാലികാർജ്ജുൻ ഖാർഗെ

ന്യൂഡൽഹി:ഇന്നലെ രാവിലെ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 18 ആയി ഉയർന്നപ്പോൾ, സർക്കാരിനെ ലക്ഷ്യം വെച്ച് രംഗത്ത് വന്നിരിക്കുകയാണ് പ്രതിപക്ഷം . യഥാർത്ഥ മരണ വാർത്തയുടെ കണക്ക് സർക്കാർ മൂടി വെക്കുകയാണെന്നാണ് പ്രതിപക്ഷ ആരോപണം. “മരണം തടയുന്നതിനേക്കാൾ “മരണവാർത്തകൾ തടയുന്നതിലാണ് സർക്കാർ ആശങ്കപ്പെടുന്നത്” എന്ന് പ്രതിപക്ഷം പറഞ്ഞു. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ നടന്ന മരണങ്ങളുടെ കാര്യത്തിൽ സത്യം മറച്ചുവെക്കാൻ നരേന്ദ്ര മോദി സർക്കാർ നടത്തിയ ശ്രമം അങ്ങേയറ്റം ലജ്ജാകരവും അപലപനീയവുമാണെന്ന് കോൺഗ്രസ് […]
Read more

വികടന്റെ വെബ്സൈറ്റ് കേന്ദ്രം ബ്ലോക്ക് ചെയ്തു; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചുള്ള മുഖചിത്രത്തിന് പിന്നാലെ നടപടി

ചെന്നൈ: പ്രമുഖ തമിഴ് മാസിക വികടന്റെ വെബ്സൈറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചുള്ള മുഖചിത്ര വന്നതിനുപിന്നാലെ വികടന്റെ വെബ്സൈറ്റ് കേന്ദ്ര സർക്കാർ ബ്ലോക്ക് ചെയ്തു. കാർട്ടൂൺ പ്രസിദ്ധീകരിക്കപ്പെട്ടതിന് പിന്നാലെയാണ് ബിജെപി തമിഴ്നാട് ഘടകം വൈകീട്ട് കേന്ദ്രമന്ത്രി എൽ. മുരുഗന് പരാതി നൽകിയത്. ട്രംപിന് സമീപം കൈവിലങ്ങിട്ട് മോദി ഇരിക്കുന്നതായിരുന്നു മുഖചിത്രം. പിന്നാലെ കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയതാണെന്ന് എൽ മുരുകന്റെ ഓഫീസ് സ്ഥിരീകരിച്ചു. ഉചിതമായ തീരുമാനമാണെന്നാണ് തമിഴ്‌‌നാട്ടിലെ ബിജെപി നേതാക്കൾ പ്രതികരിച്ചത്. അതെസമയം ലോകം മോദിയുടെ ഭരണമികവ് […]
Read more

സവർക്കർ കോളേജ് കല്ലിടൽ ചടങ്ങിന് പ്രധാനമന്ത്രിക്ക് ക്ഷണം

സവർക്കറുടെ പേരിലുള്ള കോളേജ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രിക്ക് ക്ഷണം. ഡൽഹി സർവലാശാലയ്ക്ക് കീഴിലെ സവർക്കരുടെ പേരിലുള്ള കോളേജിൻ്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി കല്ലിടൽ ചടങ്ങ് നിർവഹിക്കുമെന്ന് റിപ്പോർട്ടുകൾ. എക്സിക്യൂട്ടീവ് കൗൺസിൽ 2021 ൽ അം​ഗീകരിച്ച ന‍ജ്ഫ്​ഗഡിലെ സവർക്കർ കോളേജ് കല്ലിടൽ ചടങ്ങിന് പ്രധാനമന്ത്രിക്ക് ക്ഷണം നൽകിയിട്ടുണ്ടെന്നും പിഎം ഓഫീസിൽ നിന്നുള്ള സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്നും സ‍ർവലാശാല അധികൃതർ അറിയിച്ചു.
Read more

തന്റെ മുൻഗാമി മൻമോഹൻ സിങിന് ആദരാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി

മുൻ പ്രധാന മന്ത്രിയും സാമ്പത്തിക വിദഗ്ദനുമായിരുന്ന ഡോ. മൻമോഹൻ സിങിന് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിൻ്റെ വേർപാട് ഒരു രാജ്യമെന്ന നിലയിൽ നമുക്ക് തീരാനഷ്ടമാണെന്ന് മോദി. മൻമോഹൻ ജീ ക്ക് അദ്ദേഹത്തിൻ്റെ വസതിയിൽ ആദരാഞ്ജലികൾ അർപ്പിച്ചു. തൻ്റെ മുൻഗാമിയായ ഡോ. മൻമോഹൻ സിങ്ങിൻ്റെ വിയോഗം രാജ്യത്തിന് കനത്ത നഷ്ടമാണ്. അദ്ദേഹം ദയയുള്ള വ്യക്തിയായും പണ്ഡിതനായ സാമ്പത്തിക വിദഗ്ധനായും അർപ്പണബോധമുള്ള നേതാവായും എന്നും സ്മരിക്കപ്പെടുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നമ്മുടെ രാഷ്ട്രത്തിന് അദ്ദേഹം നൽകിയ […]
Read more

ഇന്ത്യ അടുത്തൊന്നും കരകയറുന്ന യാതൊരു ലക്ഷണവുമില്ല; നടൻ ശ്രീനിവാസൻ

ഇന്ത്യ അടുത്തൊന്നും കരകയറുന്ന യാതൊരു ലക്ഷണവുമില്ലെന്ന് നടൻ ശ്രീനിവാസൻ. ജനാധിപത്യത്തിൽ എല്ലാ കള്ളൻമാർക്കും രക്ഷപ്പെടാൻ ഇഷ്ടംപോലെ പഴുതുണ്ടെന്നെന്നും ഈ ജനവിധി ജനങ്ങൾക്ക് എതിരായ ജനിവിധിയാണെന്നും ശ്രീനിവാസൻ കൂട്ടിച്ചേർത്തു. ഗ്രീസിലാണ് ജനാധിപത്യത്തിന്റെ ആദ്യ മോഡൽ ഉണ്ടായത്. ഇന്ന് സോക്രട്ടീസ് ജീവിച്ചിരുന്നെങ്കിൽ ജനാധിപത്യം കണ്ടുപിടിച്ചവനെ തേടിപ്പിടിച്ച് ചവിട്ടിക്കൊന്നിട്ട് വിലകുറഞ്ഞ വിഷം കഴിച്ച് മരിച്ചേനെയെന്ന് തൃപ്പൂണിത്തുറയിൽ വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്ത് കനത്ത പോളിങ്ങ് ‘ഇതു നമുക്കു തന്നെ എതിരായിട്ടുള്ള ജനവിധിയാണ്. ആരു ജയിച്ചാലും അവർ നമുക്ക് എതിരല്ലേ? […]
Read more

ആലപ്പുഴയെ എ പ്ലസ് മണ്ഡലമാക്കി ശോഭാ സുരേന്ദ്രന്‍

എന്‍.ഡി.എ സ്ഥാനാര്‍ഥിയായി ശോഭാ സുരേന്ദ്രന്‍ കളം നിറഞ്ഞതോടെ ആലപ്പുഴ മണ്ഡലം ബിജെപി യുടെ എ പ്ലസ് മണ്ഡലമായി മാറിയിരിക്കുകയാണ്. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, മാവേലിക്കര, തൃശൂര്‍, പാലക്കാട് എന്നിവയ്‌ക്കൊപ്പമാണ് ആലപ്പുഴയും ഇടംപിടിച്ചത്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് ശതമാനത്തില്‍ വലിയ കുതിച്ച് ചാട്ടമാണ് ഈ മണ്ഡലത്തില്‍ ഉണ്ടായത്. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ മണ്ഡലത്തില്‍ ശ്രദ്ധേയ സാന്നിധ്യമായി മാറാന്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷ കൂടിയായ ശോഭാ സുരേന്ദ്രന് സാധിച്ചിട്ടുണ്ട്. എസ്.എന്‍.ഡി.പിക്ക് നിര്‍ണായ സ്വാധീനം ഉള്ള മണ്ഡലത്തില്‍ സ്ത്രീകളുടെയിടയില്‍ മാത്രമല്ല […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.