Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Mumbai

ട്രെയിനിന്റെ ഡോര്‍ അടക്കുന്നതില്‍ തര്‍ക്കം; യുവാവിനെ കുത്തിക്കൊന്നു

മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ തുടർന്ന് ട്രെയിനിന്റെ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിലാണ് യുവാവിനെ കുത്തിക്കൊന്നത്. 21കാരനായ മായങ്ക് ലൊഹാർ ആണ് കൊല്ലപ്പെട്ടത്. ചര്‍ച്ച് ഗേറ്റ് – നൽസെപാറ ഫാസ്റ്റ് ലോക്കല്‍ ട്രെയിനിന്റെ ഫസ്റ്റ് ക്ലാസ് കമ്പാര്‍ട്ട്‌മെന്റിലാണ് സംഭവമുണ്ടായത്. ഇതേ ട്രെയിനില്‍ യാത്ര ചെയ്തിരുന്ന റോഷന്‍ സുവര്‍ണ എന്ന യുവാവാണ് മായങ്കിനെ കൊലപ്പെടുത്തിയത്. മഴ ശക്തമായതിനാൽ ട്രെയിൻ വാതിൽ അടയ്ക്കുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് തർക്കം രൂക്ഷമായതോടെ പ്രതി […]
Read more

മുംബൈയില്‍ ജനശദാബ്ദി എക്‌സ്പ്രസില്‍ പെരുമ്പാമ്പിന്‍ കുഞ്ഞ്

മുംബൈ: ജനശദാബ്ദി എക്‌സ്പ്രസിന്റെ എഞ്ചിന്‍ ക്യാബിനില്‍ നിന്നും പെരുമ്പാമ്പിന്‍ കുഞ്ഞിനെ രക്ഷപ്പെടുത്തി. റെയിൽവേ ജീവനക്കാരും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് പാമ്പിൻ കുഞ്ഞിനെ രക്ഷപെടുത്തിയത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനലിലെ പ്ലാറ്റ്‌ഫോം നമ്പർ രണ്ടിൽ ട്രെയിൻ എത്തിയപ്പോഴാണ് എഞ്ചിൻ ക്യാബിനിനുള്ളിൽ പാമ്പിനെ കണ്ടെത്തിയത്. ലോക്കോ പൈലറ്റായ എന്‍ കെ പര്‍സോയയാണ് ആദ്യം പാമ്പിനെ ശ്രദ്ധിച്ചത്. തുടർന്ന് ഇദ്ദേഹം സഹപ്രവർത്തകരെയും റെയിൽവേ അധികൃതരെയും വിവരം അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് […]
Read more

‘നീറ്റ് പുനഃപരീക്ഷയില്‍ പങ്കെടുക്കണം’; ജയിലിലായ 18കാരന് ജാമ്യം

മുംബൈ: നീറ്റ് പുനഃപരീക്ഷയിൽ പങ്കെടുക്കുന്നതിനായി 18 വയസുകാരനായ പോക്‌സോ കേസിലെ പ്രതിക്ക് മുംബൈയിലെ പ്രത്യേക പോക്‌സോ കോടതി താൽക്കാലിക ജാമ്യം അനുവദിച്ചു. നാല് ദിവസത്തേക്കാണ് ജാമ്യം അനുവദിച്ചത്. ജൂൺ 21നാണ് നീറ്റ് പുനഃപരീക്ഷ നടക്കുന്നത്. നവി മുംബൈയിലെ തലോജ സെൻട്രൽ ജയിലിൽ തടവിലായിരുന്ന പ്രതിക്ക് ജൂൺ 18 മുതൽ 21 വരെ ജാമ്യം അനുവദിച്ചതായി കോടതി അറിയിച്ചു. അതിജീവിത ജാമ്യാപേക്ഷയ്‌ക്കെതിരെ എതിർപ്പ് രേഖപ്പെടുത്താത്ത സാഹചര്യത്തിലാണ് ഉത്തരവ്. പെൺകുട്ടിയെ അപകീർത്തിപ്പെടുത്തുകയോ കുടുംബത്തെ ഭീഷണിപ്പെടുത്തുകയോ ചെയ്യരുത് എന്ന വ്യവസ്ഥയോടെയാണ് ജാമ്യം […]
Read more

സ്ത്രീധന പീഡനം; ഗർഭിണിക്ക് ഭർതൃവീട്ടുകാരുടെ ക്രൂരമർദ്ദനം

മുംബൈ: മഹാരാഷ്ട്രയിലെ കല്ല്യാണിൽ സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവും വീട്ടുകാരും ചേർന്ന് ഗർഭിണിയായ യുവതിയെ ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങൾക്കിരയാക്കിയതായി പരാതി. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉല്ലാസ്നഗർ സ്വദേശിനിയായ അഫ്സാന അൻസാരി (23)യാണ് പീഡനത്തിനിരയായത്. ഭർത്താവ് സമീർ അൻസാരിയും കുടുംബാംഗങ്ങളും ചേർന്ന് വിവാഹത്തിന് പിന്നാലെ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിച്ചുവെന്നാണ് പരാതി. ഗർഭകാലത്തും ആവശ്യത്തിന് ഭക്ഷണം നൽകാതിരിക്കുകയും, ക്രൂരമായി മർദ്ദിക്കുകയും ചെയ്തതായി യുവതി മൊഴി നൽകി. കൈകളിൽ തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചതായും പരാതിയിൽ പറയുന്നു. ജൂൺ […]
Read more

11 കിലോ ഹൈഡ്രോപോണിക് കഞ്ചാവുമായി മുൻ മിസ്സിസ് കേരള മത്സരാർഥി മുംബൈയിൽ പിടിയിൽ

മുംബൈ: ബാങ്കോക്കിൽ നിന്ന് കോടികൾ വിലമതിക്കുന്ന ലഹരിമരുന്ന് കടത്താൻ ശ്രമിച്ച മുൻ മിസ്സിസ് കേരള മത്സരാർഥി മുംബൈ വിമാനത്താവളത്തിൽ പിടിയിലായി. 2025-ലെ മിസ്സിസ് കേരള മത്സരത്തിലെ മത്സരാർഥിയായിരുന്ന ഹർഷ സണ്ണി (28)യിൽ നിന്നാണ് 11.82 കോടി രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവ് പിടിച്ചെടുത്തത്. ജൂൺ 10-ന് രാത്രി ബാങ്കോക്കിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഹർഷയെ പതിവ് പരിശോധനയ്ക്കിടെയാണ് ഉദ്യോഗസ്ഥർ തടഞ്ഞത്. പെരുമാറ്റത്തിൽ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എയർ […]
Read more

രാഹുല്‍ ദ്രാവിഡിന്റെ മകന്‍ അന്‍വയ് ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍

മുംബൈ: ശ്രീലങ്കൻ പര്യടനത്തിന് മുന്നോടിയായി ഇന്ത്യ അണ്ടർ-19 ക്രിക്കറ്റ് ടീമിന്റെ പരിശീലന ക്യാമ്പ് ഈ മാസം 23ന് ആരംഭിക്കും. മൂന്ന് ഏകദിനങ്ങളും രണ്ട് മൾട്ടി-ഡേ മത്സരങ്ങളും ഉൾപ്പെടുന്ന പര്യടനത്തിലെ ആദ്യ മത്സരം ജൂലൈ 4ന് ഹമ്പൻതോട്ടയിൽ നടക്കും. ടീമിന്റെ ക്യാപ്റ്റനായി യഷ്‌വർദ്ധൻ സിംഗ് ചൗഹാനും വൈസ് ക്യാപ്റ്റനായി ലക്ഷ്യ റായിച്ചന്ദാനിയും ചുമതലയേൽക്കും. പരിശീലകരും ക്രിക്കറ്റ് രംഗത്തെ പ്രമുഖരും താരങ്ങൾക്ക് ആശംസകൾ നേർന്നു. പ്രധാന ശ്രദ്ധ ആകർഷിക്കുന്നത് മുൻ ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ മകൻ അൻവയ് ദ്രാവിഡ് […]
Read more

ലോകകപ്പ് കിക്കോഫിന് തൊട്ടുമുമ്പ് സബ്സക്രിഷൻ പ്ലാനിൽ മാറ്റം വരുത്തി സീ

മുംബൈ: ഫുട്ബോള്‍ ലോകകപ്പ് ആവേശങ്ങൾ തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ആരാധകർക്ക് ഇരുട്ടടിയായി സബ്സക്രിഷൻ പ്ലാനിൽ മാറ്റം വരുത്തി സീ. മുമ്പ് പ്രഖ്യാപിച്ചിരുന്ന 3 മാസത്തേക്കുള്ള 799 രൂപയുടെ പ്ലാനിൽ (പരസ്യങ്ങളോടെ) മൂന്ന് ഡിവൈസുകളിൽ വരെ മത്സരങ്ങൾ കാണാനാവുമായിരുന്നു. എന്നാൽ പുതുക്കിയ തീരുമാനപ്രകാരം ഇത് ഒരു ഡിവൈസിലേക്കാണ് ചുരുക്കിയിരിക്കുന്നത്. അതുപോലെ 1699 രൂപയുടെ വാർഷിക പ്രീമിയം പ്ലാനിൽ (പരസ്യങ്ങളില്ലാതെ) നാല് ഡിവൈസുകളിൽ കാണാനാവുമെന്നിരുന്ന സൗകര്യം ഇപ്പോൾ രണ്ട് ഡിവൈസുകളായി കുറച്ചിട്ടുണ്ട്. ഈ മാറ്റം ലോകകപ്പ് […]
Read more

പൊതുവഴിയിൽ തുപ്പുന്നത് ചോദ്യം ചെയ്തു; വയോധികനെ മര്‍ദ്ദിച്ച് ഓട്ടോ ഡ്രൈവർ

മുംബൈ: പൊതുസ്ഥലത്ത് തുപ്പരുതെന്ന് ആവശ്യപ്പെട്ടതിൽ പ്രകോപിതനായ ഓട്ടോ ഡ്രൈവർ വയോധികനെ ക്രൂരമായി മർദിച്ചു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ചൊവ്വാഴ്ച വൈകുന്നേരം താനെ വെസ്റ്റിലെ ജൂപ്പിറ്റർ ആശുപത്രിക്ക് സമീപമാണ് സംഭവം നടന്നത്. ഭാര്യയ്‌ക്കൊപ്പം നടന്ന് പോവുകയായിരുന്ന 75-76 വയസ്സുള്ള സരോജ് ദസ്തൂർ എന്ന വയോധികൻ, വെള്ളം കൊണ്ട് വായ കഴുകിയ ശേഷം റോഡിൽ തുടർച്ചയായി തുപ്പുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെയാണ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായത്. വിവാദം രൂക്ഷമായതോടെ ഡ്രൈവർ വയോധികനെ ആക്രമിക്കുകയും നിലത്തേക്ക് […]
Read more

ഒറ്റ രാത്രികൊണ്ട് അടച്ചുപൂട്ടി ഐടി കമ്പനി; തൊഴിൽ രഹിതരായി ജീവനക്കാർ

മുംബൈ: യാതൊരു മുന്നറിയിപ്പുമില്ലാതെ ഒറ്റ രാത്രികൊണ്ട് ഒരു കമ്പനി പൂട്ടിയപ്പോള്‍ ജീവിതോപാധി നഷ്ടമായത് എഴുന്നൂറോളം ജീവനക്കാര്‍ക്ക്. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തിങ്ക് ടെക്‌നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഐടി കമ്പനിയാണ് ഒരു മുന്നറിയിപ്പുമില്ലാതെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ഇതോടെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരും ഇന്റേണുകളും ഉള്‍പ്പെടെ എഴുന്നൂറിലധികം ജീവനക്കാര്‍ തൊഴില്‍രഹിതരായി. ജൂലൈ 2025-ൽ സ്ഥാപിച്ച കമ്പനിയിൽ ആദ്യകാലത്ത് ശമ്പളവും സ്റ്റൈപ്പൻഡും കൃത്യസമയത്ത് ലഭിച്ചിരുന്നു. എന്നാൽ 2026 ജനുവരി മുതൽ പല ജീവനക്കാർക്കും ശമ്പളം ലഭിച്ചില്ല; കുടിശികയായി നൽകിയ […]
Read more

കോലിക്ക് പിന്നാലെ രോഹിത് ശര്‍മയും; ഫിറ്റ്നസ് ക്ലിയറന്‍സ് ലഭിച്ചില്ല

മുംബൈ: അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം കടുത്ത പ്രതിസന്ധിയിലായി. സ്റ്റാർ ബാറ്റ്സ്മാൻ വിരാട് കോലി ഹാംസ്ട്രിംഗ് പരിക്കിന്റെ കാരണത്താൽ പരമ്പരയിൽ കളിക്കാനാകില്ലെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ, മുന്‍ നായകൻ രോഹിത് ശര്‍മയുടെ പങ്കാളിത്തവും സംശയ വിധേയമായി. ഐപിഎല്‍ മത്സരങ്ങള്‍ക്കിടെയേറ്റ പരിക്കാണ് രോഹിത്തിനെ തിരിച്ചടിയാക്കിയിരിക്കുന്നത്. പരമ്പരയിൽ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഫിറ്റ്നസ് ക്ലിയറന്‍സ് ലഭിച്ചാൽ മാത്രമേ അദ്ദേഹം കളിക്കാനിറങ്ങൂ. ഈ വർഷത്തെ ഐപിഎല്‍ 9 മത്സരങ്ങളിൽ നിന്നും 283 റൺസുമായി രോഹിത്തിന്റെ പ്രകടനം. ഇരുവരും 2024ലെ ടി20 […]
Read more

Recent News

Advertisement
WhiteswanTV Footer