താനെയിൽ ആശുപത്രിയിൽ അതിക്രമം; രോഗിയുടെ മരണത്തിൽ പ്രകോപിതരായി ബന്ധുക്കൾ
മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ ചികിത്സയിലിരുന്ന രോഗി മരിച്ചതിനെ തുടർന്ന് പ്രകോപിതരായ ബന്ധുക്കൾ സർക്കാർ ആശുപത്രിയിൽ അതിക്രമം നടത്തി. ഉല്ലാസ്നഗറിലെ സർക്കാർ ആശുപത്രിയിലായിരുന്നു സംഭവം. വാർഡിലെ മെഡിക്കൽ ഉപകരണങ്ങൾ അടിച്ചുതകർത്ത ബന്ധുക്കൾ ആശുപത്രി ജീവനക്കാരെ ആക്രമിക്കാനും ശ്രമിച്ചു. കരൾ രോഗത്തെ തുടർന്ന് ഭഗവാൻ നിംബോറെ (45) എന്നയാളെ ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സ ആരംഭിച്ച് രണ്ട് മണിക്കൂറിനകം അദ്ദേഹം മരിച്ചതോടെയാണ് സംഘർഷാവസ്ഥ രൂപപ്പെട്ടത്. മരണവിവരം അറിഞ്ഞ ഭാര്യയും മകനും മറ്റ് ബന്ധുക്കളും വാർഡിൽ കയറി ആക്രമണം നടത്തുകയായിരുന്നുവെന്ന് പൊലീസ് […]
Read more