Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Mumbai

മൂന്നാമത്തെ തുരങ്കവും തയ്യാ‍ർ; ഒരു കടമ്പ കൂടി പിന്നിട്ട് മുംബൈ – അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി

മുംബൈ: മുംബൈ–അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ നിർമാണത്തിൽ സുപ്രധാന നേട്ടമായി മഹാരാഷ്ട്രയിലെ മൂന്നാമത്തെ തുരങ്കത്തിന്റെ നിർമാണം പൂർത്തിയായി. പാൽഘർ ജില്ലയിലെ ദഹനു താലൂക്കിലെ അംബേസരി ഗ്രാമത്തിലാണ് 417 മീറ്റർ നീളമുള്ള മൗണ്ടൻ ടണൽ–07 യാഥാർഥ്യമായത്. 14.4 മീറ്റർ വീതിയുള്ള ഈ തുരങ്കം ബുള്ളറ്റ് ട്രെയിനിന്റെ അപ്, ഡൗൺ ട്രാക്കുകൾ ഉൾക്കൊള്ളുന്ന രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യകളും കർശന സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് വെറും അഞ്ച് മാസത്തിനുള്ളിലാണ് നിർമാണം പൂർത്തിയാക്കിയത്. മുംബൈ–അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ […]
Read more

ഒടുവില്‍ പാറ്റ് കമിന്‍സും സമ്മതിച്ചു; വൈഭവ് പ്രതിഭയല്ല, പ്രതിഭാസമാണ്

മുംബൈ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി തിളങ്ങിയ 15-കാരൻ വൈഭവിനെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ ക്യാപ്റ്റനും സൺറൈസേഴ്സ് ഹൈദരാബാദ് നായകനുമായ പാറ്റ് കമ്മിൻസ്. വൈഭവ് വെറും പ്രതിഭയല്ല, “ഒരു യഥാർത്ഥ പ്രതിഭാസമാണ്” എന്നും കമ്മിൻസ് അഭിപ്രായപ്പെട്ടു. ഐപിഎൽ പ്ലേ ഓഫിൽ സൺറൈസേഴ്സിനെതിരെ വൈഭവ് നടത്തിയ തകർപ്പൻ ബാറ്റിംഗ് തന്നെയാണ് കമ്മിൻസിന്റെ പ്രശംസയ്ക്ക് കാരണമായത്. 29 പന്തിൽ 97 റൺസ് നേടിയ താരം കമ്മിൻസിനെതിരെ ഹാട്രിക് സിക്സുകളും പറത്തിയിരുന്നു. ഐപിഎൽ സീസണിൽ 16 മത്സരങ്ങളിൽ നിന്ന് 776 റൺസുമായി ഓറഞ്ച് ക്യാപ്പ് […]
Read more

ഐപിഎല്ലില്‍ സ്മാര്‍ട്ട് ഗ്ലാസുകള്‍ക്കും വിലക്കേർപ്പെടുത്തി ബിസിസിഐ

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരദിവസങ്ങളിൽ കളിക്കാരും സപ്പോർട്ട് സ്റ്റാഫും സ്മാർട്ട് ഗ്ലാസുകളും മറ്റ് അത്യാധുനിക കണ്ണടകളും ഉപയോഗിക്കരുതെന്ന് ബിസിസിഐ നിർദ്ദേശം. ടൂർണമെന്റിലെ സുരക്ഷയും സുതാര്യതയും ഉറപ്പാക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് ഈ തീരുമാനം. സ്മാർട്ട് ഗ്ലാസുകൾ വഴി വീഡിയോ റെക്കോർഡിംഗ്, തത്സമയ സംപ്രേഷണം, സന്ദേശവിനിമയം, ഓഡിയോ-വീഡിയോ കോളുകൾ എന്നിവ നടത്താൻ കഴിയുന്നതിനാൽ ഇവ ദുരുപയോഗത്തിന് സാധ്യതയുള്ളതായി അധികൃതർ വിലയിരുത്തി. അതിനാൽ ഇവയെ കമ്മ്യൂണിക്കേഷൻ ഉപകരണങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി നിയന്ത്രണം ഏർപ്പെടുത്തി. പുതിയ നിർദ്ദേശപ്രകാരം, മത്സര ദിവസങ്ങളിൽ സ്റ്റേഡിയത്തിലെ […]
Read more

ഐപിഎല്ലിൽ മാറ്റത്തിനൊരുങ്ങി ബിസിസിഐ; മത്സരക്രമം മാറ്റിയേക്കും

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരക്രമത്തിൽ വലിയ മാറ്റം പരിഗണിക്കുന്നതായി റിപ്പോർട്ട്. 2008 മുതൽ തുടരുന്ന മാർച്ച്–മേയ് കാലയളവിലെ ഐപിഎൽ സീസൺ സെപ്റ്റംബർ–ഒക്ടോബർ മാസങ്ങളിലേക്ക് മാറ്റാനുള്ള സാധ്യത പരിശോധിക്കുകയാണെന്ന് ഐപിഎൽ ചെയർമാൻ അരുൺ ധൂമൽ സൂചന നൽകി. കടുത്ത വേനൽചൂട്, താരങ്ങളുടെ ശാരീരിക ക്ഷീണം, പരിക്കുകൾ എന്നിവ പരിഗണിച്ചാണ് ഈ നീക്കം. സെപ്റ്റംബർ–ഒക്ടോബർ കാലത്ത് കാലാവസ്ഥ കൂടുതൽ അനുയോജ്യമാകുമെന്നും വിലയിരുത്തുന്നു. ദീപാവലി ഉൾപ്പെടെയുള്ള ഉത്സവ സീസൺ ഈ സമയത്തായതിനാൽ പരസ്യ വരുമാനം വർധിക്കാനുള്ള സാധ്യതയും ബിസിസിഐ പരിഗണിക്കുന്നു. […]
Read more

നിർണായക മത്സരത്തിൽ മുംബൈയ്ക്കെതിരെ 200 കടന്ന് രാജസ്ഥാൻ

മുംബൈ: ഐപിഎല്ലിലെ നിർണായക മത്സരത്തിൽ രാജസ്ഥാൻ റോയൽസ് മുംബൈക്കെതിരായ മത്സരത്തിൽ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 205 റൺസാണ് നേടിയത്. ടോസ് നഷ്ടപ്പെട്ടെങ്കിലും ബാറ്റിംഗ് തെരഞ്ഞെടുത്ത രാജസ്ഥാൻ മികച്ച തുടക്കവും മധ്യനിര പ്രകടനവുമാണ് കാഴ്ചവെച്ചത്. ധ്രുവ് ജുറൽ 26 പന്തിൽ 38 റൺസുമായി ടോപ് സ്കോററായി. ജോഫ്ര ആർച്ചർ 15 പന്തിൽ 32 റൺസ് നേടി വേഗത കൂട്ടി. ദസുൻ ഷനക 29 റൺസും യശസ്വി ജയ്സ്വാൾ 27 റൺസും നേടി. വൈഭവ് സൂര്യവംശി 6 […]
Read more

പ്ലേ ഓഫ് ലക്ഷ്യമിട്ട് രാജസ്ഥാന്‍, ടോസ് ഭാഗ്യം മുംബൈക്ക്; ബൗളിങ് തിരഞ്ഞെടുത്തു

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിൽ അത്യാവേശം നിറഞ്ഞ മത്സരത്തിനായി വാംഖഡെ സ്റ്റേഡിയം ഒരുങ്ങി. പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ നിർണായകമായ മത്സരത്തിലാണ് രാജസ്ഥാൻ റോയൽസും മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടുന്നത്. ടോസ് നേടിയ മുംബൈ ഇന്ത്യൻ്സ് ബൗളിങ് തിരഞ്ഞെടുത്തു. ഇതോടെ രാജസ്ഥാൻ റോയൽസ് ആദ്യം ബാറ്റ് ചെയ്യും. 13 മത്സരങ്ങളിൽ നിന്ന് ഏഴ് ജയവുമായി 14 പോയിന്റുള്ള രാജസ്ഥാൻ നിലവിൽ അഞ്ചാം സ്ഥാനത്താണ്. ഇന്നത്തെ വിജയം ടീമിന് പ്ലേ ഓഫ് സാധ്യത കൂടുതൽ ശക്തമാക്കും. അതേസമയം, 13 […]
Read more

അഫ്‌ഗാന്‍ പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു ഏകദിന ടീമിലില്ല

മുംബൈ: അഫ്‌ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റിനും ഏകദിന പരമ്പരയ്‌ക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്‌മാന്‍ ഗില്‍ ടെസ്റ്റ് ടീമിനെ നയിക്കുമ്പോൾ സഞ്ജു സാംസണെ ഏകദിന ടീമിൽ നിന്ന് തഴഞ്ഞു. ഗുവാഹത്തിയില്‍ ചേര്‍ന്ന ബിസിസിഐ സീനിയര്‍ സെലക്‌ഷന്‍ കമ്മിറ്റി യോഗമാണ് ടീമുകളെ പ്രഖ്യാപിച്ചത്. റിഷഭ് പന്തിന് പകരം കെ എല്‍ രാഹുലാണ് ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍. ടെസ്റ്റ് ടീമില്‍ നിന്ന് പേസര്‍ മുഹമ്മദ് ഷമിയെ വീണ്ടും ഒഴിവാക്കി. ജസ്‌പ്രീത് ബുമ്രയ്ക്ക് ഇരു ടീമിലും വിശ്രമം അനുവദിച്ചു. ബുമ്ര ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ […]
Read more

മുംബൈ വിമാനത്താവളത്തിൽ യാത്രക്കാരെ കുടുക്കി മിന്നൽ പണിമുടക്ക്

മുംബൈ: മുംബൈ വിമാനത്താവളത്തിൽ എയർ ഇന്ത്യയുടെ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ജീവനക്കാർ ശമ്പള വർധനവ് ആവശ്യപ്പെട്ട് നടത്തിയ മിന്നൽ സമരത്തെ തുടർന്ന് യാത്രക്കാർ വലഞ്ഞു. നിരവധി വിമാനങ്ങൾ വൈകുകയും യാത്രക്കാർ മണിക്കൂറുകളോളം വിമാനത്തിനകത്തും പുറത്തും കുടുങ്ങുകയും ചെയ്തു. മുംബൈയിൽ നിന്നുള്ള 15-ഓളം വിമാനങ്ങൾ 90 മിനിറ്റ് മുതൽ രണ്ട് മണിക്കൂർ വരെ വൈകിയെന്നാണ് പുറത്തുവരുന്ന വിവരം. ഹൈദരാബാദിൽ നിന്ന് മുംബൈയിൽ എത്തിയ വിമാനത്തിലെ യാത്രക്കാർക്ക് വിമാനം ലാൻഡ് ചെയ്ത ശേഷം ഒരു മണിക്കൂറോളം പുറത്തിറങ്ങാൻ കഴിഞ്ഞില്ല. വിമാനത്തിന്റെ വാതിൽ […]
Read more

പരിശീലനത്തിനിടെ സൈനികൻ വെടിയേറ്റ് മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ വാർധ ജില്ലയിൽ സ്ഥിതിചെയ്യുന്ന സെൻട്രൽ അമ്യൂണിഷൻ ഡിപ്പോയിൽ പരിശീലനത്തിനിടെ സൈനികൻ അബദ്ധത്തിൽ വെടിയേറ്റ് മരിച്ചു. പുൽഗാവ് ഫയറിങ് റേഞ്ചിൽ വെള്ളിയാഴ്ച നടന്ന വെടിവെപ്പ് പരിശീലനത്തിനിടെയായിരുന്നു സംഭവം. ഡിഫൻസ് സെക്യൂരിറ്റി കോർപ്സിലെ ജൂനിയർ കമ്മീഷൻഡ് ഓഫീസറായ സുബേദാർ മേജർ ഓം ബഹാദൂർ ഖന്ദാണ് മരിച്ചത്. പതിവ് പരിശീലനത്തിനിടെയാണ് അപകടമുണ്ടായതെന്ന് ഡിഫൻസ് പി.ആർ.ഒ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. സംഭവത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പൊലീസും സൈന്യവും ചേർന്ന് സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ്.
Read more

നാലംഗ കുടുംബത്തിന്റെ മരണം; കാരണം തണ്ണിമത്തനല്ല, എലിവിഷം

മുംബൈ: മുംബൈയിലെ ദമ്പതികളുടെയും മക്കളുടെയും മരണത്തില്‍ വഴിത്തിരിവ്. തണ്ണിമത്തനിൽ നിന്നുമുണ്ടായ ഭക്ഷ്യവിഷബാധയേറ്റത് ആണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ ഭക്ഷ്യവിഷബാധയല്ല മറിച്ച് തണ്ണിമത്തനിലൂടെ ഇവരുടെ ശരീരത്തില്‍ എത്തിയ എലിവിഷമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. രണപ്പെട്ടവരുടെ ശരീരത്തിലും പഴത്തിന്റെ അവശിഷ്ടങ്ങളിലും എലിവിഷത്തില്‍ അടങ്ങിയിരിക്കുന്ന സിങ്ക് ഫോസ്‌ഫൈറ്റിന്റെ സാന്നിധ്യം കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടത്തിൽ മരിച്ചവരുടെ തലച്ചോര്‍, ഹൃദയം, കുടല്‍ എന്നിവ പച്ചനിറമായതായി കണ്ടെത്തിയിരുന്നു. ഇതോടെയാണ് പോലീസ് വിശദമായ അന്വേഷണം നടത്തിയത്. സംഭവദിവസം മുംബൈയിലെ ഇവരുടെ വീട്ടിൽ ബന്ധുക്കൾ എത്തിയിരുന്നു. ബന്ധുക്കള്‍ പോയതിന് ശേഷം ഇവര്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix