Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Mumbai

‘യുഎസ് പാകിസ്ഥാനെ ലക്ഷ്യമിട്ടാൽ ദില്ലിയും മുംബൈയും ആക്രമിക്കണം’ പരാമർശവുമായി അബ്ദുൾ ബാസിത്

ന്യൂഡൽഹി: ഇന്ത്യക്കെതിരെ പ്രകോപനപരവും നിരുത്തരവാദപരവുമായ പരാമർശവുമായി പാക് മുൻ നയതന്ത്രജ്ഞൻ. അമേരിക്ക പാകിസ്ഥാനെ ആക്രമിച്ചാൽ പാകിസ്ഥാൻ ദില്ലിയെയും മുംബൈയെയും ആക്രമിക്കും എന്നാണ് ഇന്ത്യയിലെ പാക് ഹൈകമ്മീഷണറായിരുന്ന അബ്ദുൽ ബാസിത് പറഞ്ഞത്. പാകിസ്ഥാന്‍റെ ദീർഘദൂര ബാലിസ്റ്റിക് മിസൈൽ പദ്ധതിയെ തുറന്നുകാട്ടി യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാർഡ് നടത്തിയ പ്രസ്താവനകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് അബ്ദുൾ ബാസിതിന്റെ പ്രകോപനപരമായ പരാമർശം. ഗബ്ബാർഡിന്‍റേത് പാക് വിരുദ്ധ വീക്ഷണമാണെന്ന് ബാസിത് പറഞ്ഞു “എല്ലാത്തിനുമുപരി അവർ ഇന്ത്യൻ വംശജയാണ്. ഇന്ത്യ അമേരിക്കയുടെ തന്ത്രപരമായ […]
Read more

കുഞ്ഞിന്റെ സ്നേഹം ശ്വാസംമുട്ടിക്കുന്നു, സ്വന്തമായി ഒരിടമില്ല’ : വികാരാധീനയായി ഒരമ്മ

മുംബൈ: മാതൃത്വം നൽകുന്ന സന്തോഷത്തോടൊപ്പം തന്നെ അമ്മമാർ അനുഭവിക്കുന്ന കഠിനമായ മാനസിക-ശാരീരിക സമ്മർദ്ദങ്ങളെക്കുറിച്ച് തുറന്നുപറയുന്ന ഒരമ്മയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നു. രണ്ട് വയസ്സുകാരനായ മകന്റെ അമ്മയായ ജഷിത് സിങ് നരൂലയാണ്, തന്റെ മകൻ തന്നോട് കാണിക്കുന്ന അമിതമായ അടുപ്പം തന്നെ എത്രത്തോളം തളർത്തുന്നുവെന്ന് വികാരാധീനയായി പങ്കുവെച്ചത്. ​കുഞ്ഞ് ജനിച്ച് ആദ്യ മാസങ്ങളിൽ അമ്മമാർ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് എല്ലാവരും സംസാരിക്കാറുണ്ടെങ്കിലും, കുട്ടി വളരുന്ന ഘട്ടത്തിലെ വെല്ലുവിളികൾ ആരും ചർച്ച ചെയ്യുന്നില്ലെന്ന് ജഷിത് ചൂണ്ടിക്കാട്ടുന്നു. “അമ്മ ഗോദി” (അമ്മയുടെ […]
Read more

13 വയസുകാരനായ മകന്റെ മുന്നിൽ ഭാര്യയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി

മുംബൈ: കുടുംബവഴക്കിനെത്തുടർന്ന് മുംബൈയിലെ മുളുണ്ട് റെയിൽവേ സ്റ്റേഷനിൽ 13 വയസുകാരനായ മകന്റെ മുന്നിൽവച്ച് ഭർത്താവ് ഭാര്യയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. ഉത്തർപ്രദേശ് സ്വദേശിനിയായ പുഷ്പ ഗുപ്ത (36) ആണ് ക്രൂരമായ ഈ ആക്രമണത്തിൽ മരിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് രാജ്കുമാർ ഗുപ്തയെ ഗുജറാത്തിലെ സൂറത്തിൽ നിന്ന് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ​മാർച്ച് 14-ന് രാവിലെ മുളുണ്ട് റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. പുഷ്പയും […]
Read more

ഭർത്താവ് അധ്യാപികയായ ഭാര്യയെ വാഹനമിടിപ്പിച്ച് കൊന്നു

മുംബൈ: ഭാര്യയെ ഭക്ഷണത്തിൽ വിഷം ചേർത്ത് കൊല്ലാൻ മൂന്ന് തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ ഒടുവിൽ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ഭർത്താവ് പദ്ധതിയിട്ടു. സംഭവം മഹാരാഷ്ട്രയിലെ ബുൽദാനയിൽ. അപകടമെന്ന രീതിയിൽ മരണത്തെ ചിത്രീകരിക്കാനായിരുന്നു ശ്രമമെന്ന് പൊലീസ് പറഞ്ഞു. പ്രകാശ് ഗവാണ്ടെയാണ് കേസിലെ മുഖ്യപ്രതി. അധ്യാപികയായ ഭാര്യ വൃഷാലിയെ വാടകക്കൊലയാളിയെ ഉപയോഗിച്ചാണ് ഇയാൾ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. മാർച്ച് 2-ന് വെള്ള നിറത്തിലുള്ള ടാറ്റ കാർ വൃഷാലിയുടെ സ്കൂട്ടറിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ശക്തമായ ഇടിയിൽ വൃഷാലി റോഡിലേക്ക് തെറിച്ച് വീണ് സംഭവസ്ഥലത്തുതന്നെ […]
Read more

നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണം; മലയാളി വൈദികന് ജാമ്യം

മുബൈ: നിര്‍ബന്ധിത മതപരിവർത്തനം ആരോപിച്ച് നാഗ്പൂരിൽ അറസ്റ്റിലായ സിഎസ്ഐ വൈദികന് ജാമ്യം. വൈദികന് ഒപ്പം അറസ്റ്റിലായ മറ്റു 11 പേര്‍ക്കും കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം അമരവിള സ്വദേശി ഫാദർ സുധീറും ഭാര്യ ജാസ്മിനും ഉൾപ്പെടെ 11 പേരെയാണ് മഹാരാഷ്ട്ര പൊലീസ് ഇന്നലെ വൈകിട്ട് അറസ്റ്റ് ചെയ്തത്. ഇവർക്ക് മഹാരാഷ്ട്രയിലെ വറൂട് കോടതിയാണ് ജാമ്യം അനുവദിച്ചത്. മതവികാരം വ്രണപെടുത്തിയെന്നതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസ് എടുത്തിട്ടുള്ളത്. അതിക്രമം നടത്തിയത് ബജ്റംഗ്ദൾ പ്രവർത്തകർ ആണെന്നും ഇവരിൽനിന്ന് നേരത്തെ […]
Read more

മുംബൈയില്‍ കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് ബസ് ഇടിച്ചുകയറി; 4 പേര്‍ മരിച്ചു

മുംബൈ: ബാണ്ടൂപ്പില്‍ ബസ് കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് ഇടിച്ചുകയറി നാലു പേര്‍ മരിച്ചു. 14 പേര്‍ക്ക് പരിക്ക്. ബസ് പുറകോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. മുംബൈ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസാണ് അപകടത്തില്‍ പെട്ടത്.
Read more

ഒളിവിൽ പോയ പ്രതിയെ മുംബൈ വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തു

തൃശൂർ: വിദേശത്തേക്ക് വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന ചാലക്കുടി മാടക്കത്തറ പുല്ലാനിക്കാട് ചവറാട്ടിൽ പ്രശോഭിനെ (31) മുംബൈ വിമാനത്താവളത്തിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. പോട്ട സ്വദേശിനിക്ക് ചെക്ക് റിപ്പബ്ലിക്കിലേക്ക് വർക്ക് വിസ വാഗ്ദാനം ചെയ്ത് തവണകളായി 2.27 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. യുവതിയുടെ പരാതിയെത്തുടർന്ന് ഒളിവിൽ പോയ ഇയാളെ പിടികൂടാൻ പൊലീസ് ലുക്കൗട്ട് സർക്കുലർ ഇറക്കിയിരുന്നു. വിദേശത്തേക്കു കടക്കാനായി വിമാനത്താവളത്തിൽ എത്തിയ ഇയാളെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ പിടികൂടി […]
Read more

“ഓട്ടിസം ബാധിച്ച കുട്ടികളെ രക്ഷപ്പെടുത്താം”; 7 വർഷത്തിനിടെ തട്ടിയത് 14 കോടി,ആൾദൈവത്തിനായി തിരച്ചിൽ

മുംബൈ: അസുഖ ബാധിതയായ മകളെ സുഖപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് ഐടി ജീവനക്കാരനിൽനിന്ന് ഏഴുവർഷത്തിനിടെ 14 കോടി തട്ടിയെടുത്ത സംഘത്തെ തേടി പൂനെ പോലീസ്. സന്ന്യാസിനി അടക്കമുള്ള സംഘത്തിനായാണ് തിരച്ചിൽ നടത്തുന്നത്. ബഹുരാഷ്ട്ര ഐടി കമ്പനിയിൽ ജോലിചെയ്യുന്ന യുവാവാണ് കഴിഞ്ഞദിവസം പൂനെ സിറ്റി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഓട്ടോ ഇമ്യൂൺ ആരോഗ്യാവസ്ഥയും ഓട്ടിസവും ബാധിച്ച ഇയാളുടെ രണ്ട് പെൺമക്കളെ ചികിത്സിച്ച് ഭേദമാക്കാമെന്ന് അവകാശപ്പെട്ടാണ് സംഘം പണംതട്ടിയതെന്ന് പരാതിയിൽ പറയുന്നു. 2018-ൽ ഭജനയ്‌ക്കെത്തിയ ആളാണ് യുവാവിന്റെ ഭാര്യയെ തട്ടിപ്പുകാരായ […]
Read more

അറസ്റ്റിന് മുൻപ് കാരണം എഴുതി നൽകണം,അറിയിക്കാതിരിക്കുന്നത് മൗലികാവകാശലംഘനം;സുപ്രീംകോടതി

ന്യൂഡൽഹി: അറസ്റ്റിനുള്ള കാരണം എഴുതിനൽകണമെന്ന വ്യവസ്ഥ എല്ലാ കുറ്റകൃത്യങ്ങൾക്കും നിർബന്ധമാക്കി സുപ്രീംകോടതി. അറസ്റ്റുചെയ്യപ്പെടുന്നയാൾക്ക് മനസ്സിലാവുന്ന ഭാഷയിൽത്തന്നെ കാരണം എഴുതിനൽകണം. അല്ലാത്തപക്ഷം അറസ്റ്റും തുടർന്നുള്ള റിമാൻഡും നിയമവിരുദ്ധമാകുമെന്നും ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് വിധിയിൽ വ്യക്തമാക്കി. മുംബൈയിൽ ആഡംബരക്കാറിടിച്ച് സ്‌കൂട്ടർയാത്രികയെ കൊലപ്പെടുത്തിയ സംഭവത്തിൽ ശിവസേനാ (ഷിന്ദേ വിഭാഗം) നേതാവ് രാജേഷ് ഷായുടെ മകൻ മിഹിർ ഷായുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് കൂടി ഉൾപ്പെട്ട ബെഞ്ചിന്റെ വിധി. 2024 ജൂലായ് ഏഴിന് […]
Read more

സാമ്പത്തിക തട്ടിപ്പുകള്‍ പിടികൂടാന്‍ എഐ; ഡിജിറ്റല്‍ പേയ്‌മെന്‍റ് ഇന്‍റലിജൻസ് പ്ലാറ്റ്‌ഫോമുമായി റിസർവ് ബാങ്ക്

മുംബൈ: രാജ്യത്ത് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ വർധിക്കുന്ന പശ്ചാത്തലത്തില്‍ വമ്പന്‍ നീക്കവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഡിജിറ്റല്‍ പേയ്‌മെന്‍റ് ഇടപാടുകള്‍ സുരക്ഷിതമാക്കാന്‍ ഒരു ഓൺലൈൻ പേയ്‌മെന്‍റ് ഇന്‍റലിജൻസ് പ്ലാറ്റ്‌ഫോം വികസിപ്പിക്കുകയാണെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു. സാമ്പത്തിക തട്ടിപ്പുകൾ ഓണ്‍ലൈന്‍ ട്രാന്‍സാക്ഷനുകള്‍ പൂര്‍ത്തിയാകും മുമ്പ് എഐ സഹായത്തോടെ ഈ പ്ലാറ്റ്ഫോം റിപ്പോര്‍ട്ട് ചെയ്യും. രാജ്യത്തെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഫിൻടെക് ആവാസവ്യവസ്ഥയുടെ സുരക്ഷയും വിശ്വാസ്യതയും വർധിപ്പിക്കുന്നതിനുമുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ഈ പ്ലാറ്റ്‌ഫോം എന്നും […]
Read more

Recent News

Advertisement
WhiteswanTV Footer