Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Mumbai

മഴ കനക്കുന്നു: മുംബൈയില്‍ നിന്നുള്ള വിമാനങ്ങള്‍ വൈകും

മുംബൈ: കാലവര്‍ഷം ശക്തി പ്രാപിക്കുന്നതിന്റെ ഭാഗമായി രാത്രി മുതല്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. രത്‌നഗിരി, സിന്ധുദുര്‍ഗ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും മുംബൈ, താനേ, പാല്‍ഗര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. മുംബൈയിലേക്കുള്ള വിമാനങ്ങള്‍ വൈകിയേക്കുമെന്ന് സ്‌പൈസ് ജെറ്റ് അറിയിച്ചു.12 ദിവസം നേരത്തെയാണ് ഇത്തവണ മുംബൈയില്‍ കാലവര്‍ഷം എത്തിയത്. മുംബൈയില്‍ അപകടാവസ്ഥയിലുള്ള 96 കെട്ടിടങ്ങള്‍ കണ്ടെത്തിയെന്നും 3000ത്തിലേറെ ആളുകളോട് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാന്‍ ആവശ്യപ്പെട്ടെന്നും കോര്‍പ്പറേഷന്‍ അറിയിച്ചു. മുംബൈയില്‍ കോര്‍പ്പറേഷന്‍ കണ്‍ട്രോള്‍ റൂം തുറന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 […]
Read more

മുംബൈയിൽ നിന്ന് തുർക്കിയിലേക്ക് ഇനി വിമാനം വേണ്ട’; കത്തുമായി ശിവസേന നേതാവ്

മുംബൈ: ഇന്ത്യയുടെ സെെനിക നടപടിയായ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ തുർക്കിക്കെതിരെ രാജ്യമൊട്ടാകെ ബഹിഷ്കരണ ആഹ്വാനങ്ങൾ നടക്കുകയാണ്. ഇതിന് പിന്നാലെ മുംബൈയിൽ നിന്നും തുർക്കിയിലേക്കുള്ള വിമാനങ്ങൾ നിർത്തിവെക്കാൻ ആവശ്യവുമായി എത്തിയിരിക്കുകയാണ് ശിവസേന നേതാവും സാമൂഹ്യ മാധ്യമങ്ങളുടെ ചുമതലയുമുളള രാഹൂൽ കനൽ. ഇതുസംബന്ധിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഗവർണർ സി പി രാധാകൃഷ്ണൻ എന്നിവർക്ക് രാഹൂൽ കത്തയച്ചു. ഭീകരവാദത്തെ അപലപിക്കുന്നത് വരെയും പാകിസ്താനെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കുന്നത് വരെയും തുർക്കിയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെക്കണമെന്നാണ് ആവശ്യം.
Read more

മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; മൃതദേഹം കത്തിക്കാൻ സഹായിച്ച് വിദ്യാർഥികൾ

മുംബൈ: ഭർത്താവിനെ വിഷം കൊടുത്തു കൊന്ന് 24 കാരി. വിഷം കൊടുത്ത് കൊന്ന ശേഷം മൃതദേഹം പെട്രോൾ ഒഴിച്ച് കത്തിച്ചു. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളുടെ സഹായത്തോടെയാണ് യുവതി മൃതദേഹം കത്തിച്ചത്. യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. നാഗ്പുർ യവത്‌മാളിലെ സൺറൈസ് ഇംഗ്ലിഷ് മീഡിയം സ്കൂളിലെ അധ്യാപകനായ ശാന്തനു ദേശ്മുഖാണ് (32) കൊല്ലപ്പെട്ടത്. അതേ സ്കൂളിലെ പ്രിൻസിപ്പലായ നിധി ദേശ്മുഖ് (24) കുറ്റം സമ്മതിച്ചെന്നു പൊലീസ് അറിയിച്ചു. ചോദ്യംചെയ്യലിനായി വിദ്യാർഥികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ 15നു ചൗസാല വനമേഖലയിൽ നിന്നാണു തിരിച്ചറിയാനാകാത്തവിധം […]
Read more

അമ്മ നോക്കി നിൽക്കെ; രണ്ടര വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു

മുംബൈ: മുംബൈയിൽ രണ്ടര വയസ്സുകാരിയെ അമ്മയുടെ കണ്ണ് മുന്നിൽ വച്ച് കാമുകൻ ക്രൂര ബലാത്സംഗം ചെയ്തു കൊന്നു. സംഭവത്തിൽ 30 കാരിയായ അമ്മ റീന ഷെയ്ക്ക് 19 കാരനായ ഫർഹാൻ ഷെയ്ക്ക് എന്നിവരാണ് അറസ്റ്റിലായത്. മുംബൈയിലെ മൽവാനി ഏരിയയിലാണ് രാജ്യത്തെ നടുക്കിയ ക്രൂര കൊലപാതകം നടന്നത്. തിങ്കളാഴ്ചയാണ് മാൽവാനി പ്രദേശത്ത് താമസിക്കുന്ന യുവതിയുടെ വീട്ടിൽ വെച്ച് ക്രൂരകൃത്യം നടന്നത്. 30 കാരിയായ റീന ഷെയ്ക്കും 19 കാരനായ ഫർഹാൻ ഷെയ്ഖും പ്രണയത്തിലായിരുന്നുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആശുപത്രിയിൽ […]
Read more

വീണ്ടും കോവിഡ് ഭീഷിണി; അതീവ ജാഗ്രതയിൽ മുംബൈ നഗരം

മുംബൈ: ഹോങ് കോങ്, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ കൊവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നു. ഈ റിപ്പോർട്ടുകൾക്കിടയിലാണ് മുംബൈ നഗരത്തിലും കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നത്. ഈ ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിലും നിലവിൽ ഭയപ്പെടേണ്ട അവസ്ഥയില്ലെന്നാണ് ഡോക്ടർമാർ വ്യക്തമാക്കി. 2020നും 2022നും ഇടയിൽ കൊവിഡ് മാരകമായ രീതിയിൽ വ്യാപിച്ചതുമായി താരതമ്യപ്പെടുത്താനാവില്ലെന്നും മെഡിക്കൽ വിദഗ്ധർ പറയുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം, ഇന്ത്യയിൽ നിലവിൽ 93 സജീവ കേസുകൾ മാത്രമേയുള്ളൂ, ഇത് ദേശീയ തലത്തിൽ ആശങ്കാജനകമല്ല. മുംബൈയിൽ ഒരോ മാസവും […]
Read more

2025 -ല്‍ ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ നഗരം മുംബൈ; രണ്ടാമത് ന്യൂഡൽഹി

ഇന്ത്യയിലെ ഏറ്റവും മികച്ച ബിസിനസ് സൗഹൃദ അന്തരീക്ഷം കേരളത്തിലാണ്. എന്നാല്‍ ഇത് നമ്പറുകളാക്കി മാറ്റുന്നതിൽ കേരളം പരാജയമാണ്. വരും വർഷങ്ങളിൽ കേരളവും ഇത്തരത്തിൽ ഉയരുമെന്ന് കരുതാം. 2025 ലെ ലിസ്റ്റ് പ്രകാരം രാജ്യത്തെ ഏറ്റവും സാമ്പത്തികമായി മുൻപന്തിയിലുള്ള ആറ് നഗരങ്ങൾ കാണാം. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്ന മുംബൈയാണ് ലിസ്റ്റില്‍ മുന്നില്‍. ഇന്ത്യന്‍ നഗരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ജിഡിപി മുംബൈയ്ക്കാണ്, ഏകദേശം 310 ബില്യണ്‍ യുഎസ് ഡോളര്‍. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, […]
Read more

അതിർത്തിയിലെ സംഘർഷം; മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ കർശന നിയന്ത്രണം

ഇന്ത്യ പാക്ക് അതിർത്തിയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ മുംബൈയിലെ എയർപോർട്ട്, പ്രധാന റയിൽവേ ആരാധനാലയങ്ങൾ, സുരക്ഷാ നടപടികൾ ശക്തമാക്കി. സുരക്ഷാ കാരണങ്ങളാൽ സിദ്ധിവിനായക ക്ഷേത്രം തേങ്ങ, മാല, പ്രസാദം എന്നിവ നിരോധിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ദക്ഷിണ മുംബൈയിലെ പ്രഭാദേവിയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ ദിവസേന ആയിരക്കണക്കിന് ഭക്തരാണ് ദർശനത്തിനായെത്തുന്നത്. ക്ഷേത്രം തീവ്രവാദികളുടെ ഹിറ്റ് ലിസ്റ്റിലാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Read more

മാംസാഹാരികളെ വൃത്തികെട്ടവരെന്ന് വിളിച്ചു; മുംബൈയില്‍ അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തില്‍ സംഘര്‍ഷം

മുംബൈ: മാംസാഹാരം കഴിക്കുന്നതിനെച്ചൊല്ലി സംഘര്‍ഷം. മുംബൈ ഘാട്‌കോപ്പര്‍ മേഖലയില്‍ ഗുജറാത്തികളും മറാത്തി സംസാരിക്കുന്നവരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.. മാംസവും മീനും കഴിച്ചതിന്റെ പേരില്‍ ഒരു അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിലെ താമസക്കാര്‍ മറാത്തികളായ കുടുംബങ്ങളോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് സംഘര്‍ഷമുണ്ടായത്. മാംസാഹാരം കഴിക്കുന്നവരെ വൃത്തിക്കെട്ടവരെന്ന് വിളിക്കുകയും മീനും മാംസവും പാചകം ചെയ്യരുതെന്ന് മറാത്തികളെ ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം. അതെ സമയം ആര് എന്ത് കഴിക്കണമെന്ന് ആര്‍ക്കും നിര്‍ദേശിക്കാനാകില്ലെന്നും മുംബൈയില്‍ അത് നടക്കില്ലെന്നും എംഎന്‍എസ് നേതാവ് രാജ് പാര്‍ത്തെ പറഞ്ഞു. സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് […]
Read more

സ്‌കൂള്‍ കെട്ടിടത്തിന്റെ അഞ്ചാംനിലയില്‍നിന്ന് ചാടി ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

മുംബൈ: സ്‌കൂള്‍ കെട്ടിടത്തിന്റെ അഞ്ചാംനിലയില്‍നിന്ന് ചാടി ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. നേവി മുംബൈയിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. കെട്ടിടത്തില്‍നിന്ന് താഴെയുള്ള നീര്‍ച്ചാലിലേക്കാണ് കുട്ടി ചാടിയത്. കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായി എന്‍ആര്‍ഐ പോലീസ് വ്യക്തമാക്കി. സംഭവത്തിനു പിന്നിലുള്ള കാരണം വ്യക്തമല്ല. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പതിനാലുകാരന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.
Read more

പൂനെയിൽ ഭീതി നിറച്ച് ഗില്ലിൻ-ബാരെ സിൻഡ്രോം

മുബൈ: പൂനെയില്‍ ഭീതി നിറച്ച് ഗില്ലിന്‍-ബാരെ സിന്‍ഡ്രോം വ്യാപിക്കുന്നു. പൂനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ 73 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ധയാരി, നര്‍ഹെ, അംബേഗാവ് തുടങ്ങിയ പ്രദേശങ്ങളിലും സിന്‍ഹഗഡ് റോഡിലെ മറ്റ് പല ഭാഗങ്ങളിലുമാണ് രോഗബാധ ഉയരുന്നത്. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് 27 പേരെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയവരുടെ എണ്ണം 140 ആയി. ഇതില്‍ 52 പേര്‍ 30 വയസില്‍ താഴെയുള്ളവരാണ്. 32 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. രോഗം വെള്ളത്തിലൂടെ പടര്‍ന്നുവെന്നാണ് പ്രാഥമിക […]
Read more

Recent News

Advertisement
WhiteswanTV Footer