Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോലിക്ക് പിന്നാലെ രോഹിത് ശര്‍മയും; ഫിറ്റ്നസ് ക്ലിയറന്‍സ് ലഭിച്ചില്ല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം കടുത്ത പ്രതിസന്ധിയിലായി. സ്റ്റാർ ബാറ്റ്സ്മാൻ വിരാട് കോലി ഹാംസ്ട്രിംഗ് പരിക്കിന്റെ കാരണത്താൽ പരമ്പരയിൽ കളിക്കാനാകില്ലെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ, മുന്‍ നായകൻ രോഹിത് ശര്‍മയുടെ പങ്കാളിത്തവും സംശയ വിധേയമായി.

ഐപിഎല്‍ മത്സരങ്ങള്‍ക്കിടെയേറ്റ പരിക്കാണ് രോഹിത്തിനെ തിരിച്ചടിയാക്കിയിരിക്കുന്നത്. പരമ്പരയിൽ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഫിറ്റ്നസ് ക്ലിയറന്‍സ് ലഭിച്ചാൽ മാത്രമേ അദ്ദേഹം കളിക്കാനിറങ്ങൂ. ഈ വർഷത്തെ ഐപിഎല്‍ 9 മത്സരങ്ങളിൽ നിന്നും 283 റൺസുമായി രോഹിത്തിന്റെ പ്രകടനം.

ഇരുവരും 2024ലെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ചു. കോലി, ഐപിഎല്ലില്‍ 675 റൺസുമായി തിളങ്ങി, ഏകദിന ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും മികച്ച താരങ്ങളിൽ ഒന്നാണ്. കോലിയും രോഹിത്തും ഇല്ലാതാകുന്നതോടെ ജൂണ്‍ 13-ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുള്ള അഫ്ഗാനിസ്ഥാന്‍ പരമ്പരയ്ക്ക് ഇന്ത്യ വലിയ ആശങ്ക നേരിടുകയാണ്. ആരാധകർ ഇരുവരുടെയും ഫിറ്റ്നസ് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ്.

Advertisement
WhiteswanTV Footer