Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Murder

വയനാട് വീട്ടമ്മയെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; കുറ്റം സമ്മതിച്ച് ഭർത്താവ്

കൽപ്പറ്റ: വയനാട് നമ്പ്യാർകുന്നിൽ വീട്ടമ്മയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ. ഭാര്യയെ കൊലപ്പെടുത്തി ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നെന്ന് ഭർത്താവ് തോമസ് വര്‍ഗീസ് പൊലീസിനോട് കുറ്റം സമ്മതിക്കുകയായിരുന്നു. കുടുംബത്തിലെ സാമ്പത്തിക ബാധ്യതകളാണ് കൃത്യത്തിലേക്ക് നയിച്ചതെന്നും തോമസ് പറഞ്ഞു. വീട്ടിലുള്ള കടബാധ്യതകളെ കുറിച്ച് ഭാര്യ എപ്പോഴും കുറ്റപ്പെടുത്താറുണ്ടായിരുന്നുവെന്നും തോമസ് പൊലീസിനോട് പറഞ്ഞു. ഇതേതുട‍ർന്നാണ് പ്രകോപിതനായ തോമസ് കഴിഞ്ഞ ദിവസം രാത്രിയിൽ ഭാര്യയെ തുണിയുപയോഗിച്ച് കഴുത്തിലമര്‍ത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. എലിസബത്തിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിഞ്ഞ് ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് ഡോക്ടര്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ […]
Read more

വിവാഹം കഴിഞ്ഞിട്ട് 3 ആഴ്ച, 54കാരനായ ഭർത്താവിനെ കോടാലിക്ക് വെട്ടിക്കൊന്ന് 27കാരി

മുംബൈ: 54കാരനായ ഭർത്താവിനെ കോടാലിക്ക് വെട്ടിക്കൊലപ്പെടുത്തിയ 27കാരി. മുംബൈയിലെ സാംഗ്ലിയിലാണ് സംഭവം. രാധിക ഇംഗിൽ എന്ന യുവതിയാണ് അറസ്റ്റിലായത്. അനിൽ ലോഖണ്ഡെ എന്നയാളാണ് കൊല്ലപ്പെട്ടത്. വിവാഹം കഴിഞ്ഞ് മൂന്ന് ആഴ്ച മാത്രമായപ്പോഴാണ് കൊലപാതകം. 54കാരനുമായി ലൈംഗിക ബന്ധം പുലർത്താനുള്ള ഭയമാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്നാണ് യുവതി വിശദമാക്കുന്നത്. മഴു കൊണ്ടുള്ള ആക്രമണമാണ് അനിൽ ലോഖണ്ഡെയുടെ മരണത്തിലേക്ക് നയിച്ചത്. കൊലപാതകത്തിന് പിന്നാലെ യുവതി തന്നെയാണ് ബന്ധുക്കളെ വിളിച്ച് വിവരം അറിയിച്ചത്. ക്യാൻസ‍ർ ബാധിച്ച് ആദ്യ ഭാര്യ മരിച്ചതിന് പിന്നാലെയാണ് 54കാരൻ […]
Read more

അനസ്തേഷ്യക്ക് പിന്നാലെ ഹൃദയാഘാതം; ചാലക്കുടിയില്‍ യുവാവ് മരിച്ചു

തൃശ്ശൂര്‍: ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയക്കായി അനസ്തേഷ്യ നൽകിയ രോഗി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കോടശ്ശേരി വൈലത്ര സിനീഷ് (34)ആണ് മരിച്ചത്. ഇന്ന് രാവിലെ ഹെർണിയ ഓപ്പറേഷന് വേണ്ടിയായിരുന്നു സിനീഷിനെ അനസ്തേഷ്യ നൽകിയത്. അനസ്തേഷ്യ അലർജിയെത്തുടർന്ന് ഹൃദയാഘാതം ഉണ്ടാക്കുകയായിരുന്നു. തുടർന്ന് രോഗിയെ സെന്റ് ജെയിൻ ആശുപത്രിയിലേക്ക് മാറ്റി. അവിടെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചശേഷം വീണ്ടും ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് രോഗി മരണപ്പെടുകയായിരുന്നു. ഇന്നലെയായിരുന്നു സിനേഷ് താലൂക് ആശുപത്രിയിൽ പ്രവേശിച്ചത്. താലൂക്ക് ആശുപത്രിയിൽ ഐസിയു ആംബുലന്‍സ് ഇല്ലാത്തതിനെ തുടർന്ന് […]
Read more

71കാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്

വയനാട്: മേപ്പാടിയിൽ 71 വയസ്സുകാരി വാഹനം ഇടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ് കണ്ടെത്തി. ജീപ്പ് യാത്രക്കാരായ നാലുപേർക്കെതിരെ പോലീസ് കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ 17 കാരനും പിടിയിലായവരിൽ ഉൾപ്പെടുന്നു. 71 കാരിയായ ബീയുമ്മയും പേരമകൻ അഫ്ലഖും സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ ജീപ്പ് ഇടിക്കുകയായിരുന്നു. കഴിഞ്ഞ ജൂൺ 8നാണ് സംഭവം നടന്നത്. സ്കൂട്ടർ യാത്രക്കാരുമായി ഉണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിന് പ്രകോപനമായതെന്ന് പൊലീസ് വ്യക്തമാക്കുന്നു. അഖിൽ, പ്രശാന്ത്, നിധി, നിധിൻ എന്നിവരാണ് കേസിൽ പിടിയിലായത്. സംഭവത്തിൽ ആദ്യം […]
Read more

വൈക്കത്തെ ഫാം ഉടമയുടെ മരണം; വിപിൻ ജീവനൊടുക്കില്ലെന്ന് കുടുംബം

കോട്ടയം: വൈക്കത്ത് ഫാം ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കുടുംബം രംഗത്ത്. വിപിൻ ആത്മഹത്യാ ചെയ്യാൻ സാധ്യത ഇല്ല എന്ന് ബന്ധു എം വി മാത്യൂസ് വ്യക്തമാക്കി. വിപിൻ കിടക്കാറുള്ള മുറി അലങ്കോലപ്പെട്ട നിലയിലായിരുന്നു. ഫോണിൽ യൂട്യൂബ് പ്ലേ ചെയ്തിരുന്നു. കുറെ നാളുകളായി വിപിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. എന്നാൽ ശത്രുക്കൾ ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ കൂട്ടിചേർത്തു. മകളെ കോളജിൽ കൊണ്ട് വിടാൻ വരും എന്ന് പറഞ്ഞാണ് വിപിൻ കഴിഞ്ഞ ദിവസം വീട്ടിൽ നിന്ന് ഇറങ്ങിയത്. ഇന്നലെയാണ് […]
Read more

ചെറുമകന്‍ മുത്തശ്ശിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

ഇന്‍ഡോര്‍: ഇന്‍ഡോറിലെ മല്‍ഹര്‍ഗഞ്ചില്‍ ചെറുമകന്‍ മുത്തശ്ശിയെ കൊലപ്പെടുത്തി. ഞാന്തി ധനഞ്ജയ് എന്ന 65 കാരിയെയാണ് 28 കാരനായ വികാസ് കൊലപ്പെടുത്തിയത്. മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു കൊലപാതകം. കൊലപാതകത്തിന് ശേഷം മൃതശരീരം മുറിയില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. കൃത്യം നടത്തിയതിന് ശേഷം രാജസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വികാസ് ഒരു കടുത്ത മദ്യപാനിയായിരുന്നു. മദ്യപാനവും മര്‍ദനവും കാരണം ഇയാളുടെ ഭാര്യ ഒരു വര്‍ഷം മുമ്പ് പിരിഞ്ഞ് പോയിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഇരുവര്‍ക്കും ഏഴ് വയസുള്ള ഒരു […]
Read more

വിവാഹേതര ബന്ധം തുടരണം; യു​വ​തി​യു​ടെ ഭർത്താ​വി​നെ ചു​ട്ടു​കൊ​ന്ന മൂന്ന് പേർ അറസ്റ്റിൽ

മം​ഗളൂരു: വിവാഹേതര ബന്ധം തുടരാൻ യുവതിയുടെ ഭർത്താവിനെ ചുട്ടുകൊന്നു. ചി​ക്ക​മംഗ​ളൂ​രു ജി​ല്ല​യി​ലാണ് സംഭവം. സംഭവത്തിൽ മൂന്നുപേ‍ർ അറസ്റ്റിൽ. ക​ടൂ​ർ ടൗ​ണി​ൽ പ്ര​ദീ​പ് ആ​ചാ​രി, സി​ദ്ധേ​ഷ്, വിശ്വാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ക​ടൂ​ർ കോ​ട്ട് ലേ ​ഔ​ട്ടി​ൽ താ​മ​സി​ക്കു​ന്ന മീ​നാ​ക്ഷിയുടെ ഭർത്താവിനെയാണ് മൂവരും ചേർത്ത് കൊലപ്പെടുത്തിയത്. കഴിഞ്ഞ മെയ് 31ന് മീനാക്ഷിയുടെ ഭർത്താവിനെ കാണാനില്ലെന്ന് കാണിച്ച് യുവതി പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ ജൂൺ രണ്ടിന് യുവതിയുടെ ഭർത്താവായ സുബ്രഹ്മണ്യയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രതികളിലൊരാളായ […]
Read more

ആലപ്പുഴയിൽ യുവാവിന്റെ മരണം കൊലപാതകം: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

ആലപ്പുഴ: ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട ആലപ്പുഴ കാവാലം സ്വദേശിയായ യുവാവിന്റേത് കൊലപാതകമെന്ന് പോലീസ്. യുവാവിന്റെ സുഹൃത്തുക്കളായ കാവാലം സ്വദേശികളായ ഹരി കൃഷ്ണൻ, യദു കുമാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ടിനാണ് ചികിത്സയിലിരിക്കെ മസ്തിഷ്ക അണുബാധയെ തുടർന്ന് സുരേഷ് കുമാർ (30 ) മരിച്ചത്. സുരേഷ് കുമാറിന്‍റെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ സുരേഷിനെ സുഹൃത്തുക്കൾ സംഘം ചേർന്ന് മർദിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തി.പ്രദേശവാസികളായ നാല് പേർ ചേർന്ന് മർദിച്ചെന്ന് സുരേഷ് പറഞ്ഞതായി […]
Read more

36 കാരിയുടെ കൊലപാതകം; കൊലക്ക് പിന്നിൽ സംശയരോ​ഗം

തൃശൂര്‍: തൃശൂര്‍ വരന്തരപ്പിള്ളിയില്‍ 36കാരിയായ ദിവ്യ കൊല്ലപ്പെട്ടതിന് പിന്നിൽ ഭർത്താവിന്റെ സംശയ രോ​ഗമെന്ന് പൊലീസ് കണ്ടെത്തി. യുവതിയെ ഭര്‍ത്താവ് ശ്വാസംമുട്ടിച്ച് കൊന്നത് ഭാര്യയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന സംശയത്താലാണെന്നാണ് പൊലീസ് നി​ഗമനം. വേലൂപ്പാടം വെട്ടിങ്ങപ്പാടം പാറയ്ക്ക ഗംഗാധരന്റെയും ഷീലയുടെയും മകളായ ദിവ്യ (36) യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് കണ്ണാറ കരടിയള തെങ്ങനാല്‍ കുഞ്ഞുമോന്‍ (45) പൊലീസിന്റെ പിടിയിലായി. ദിവ്യയെ ശനിയാഴ്ച വൈകിട്ടു നാലോടെയാണു ദിവ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സെയില്‍സ് ഗേള്‍ ആയി ജോലി ചെയ്യുകയായിരുന്നു […]
Read more

തൃശൂരിൽ യുവതി വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി; ഭർത്താവ് കസ്റ്റഡിയിൽ

തൃശൂർ: തൃശൂരിൽ യുവതിയെ വീട്ടിനുള്ളിൽ മരിച്ചനിലയില്‍ കണ്ടെത്തി. വരന്തരപ്പിള്ളിയില്‍ വാടകയ്ക്ക് താമസിക്കുന്ന കുഞ്ഞുമോന്റെ ഭാര്യ ദിവ്യ (36) ആണ് മരിച്ചത്. ദിവ്യയെ കുഞ്ഞുമോൻ കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് സൂചന. യുവതിയുടെ കഴുത്തിൽ പാടുകൾ കണ്ടെത്തി. ദിവ്യയ്ക്ക് തുണിക്കടയിലെ ജീവനക്കാരനുമായി ബന്ധമുണ്ടെന്നു കുഞ്ഞുമോന് സംശയമുണ്ടായിരുന്നെന്നും ഇതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നുമാണ് സൂചന. ഭാര്യ നെഞ്ചുവേദനയെ തുടർന്ന് മരിച്ചെന്നാണ് കുഞ്ഞുമോൻ ബന്ധുക്കളെ അറിയിച്ചത്. ഇൻക്വസ്റ്റിനിടെ സംശയം തോന്നിയതോടെയാണ് ഭർത്താവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix