Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Murder

പെൺകുട്ടികൾ ജനിച്ചത് മുതൽ കുടുംബ കലഹം; ഇരട്ടക്കുട്ടികളെ അച്ഛൻ കിണറ്റിലെറിഞ്ഞ് കൊന്നു

ഹൈദരാബാദ്: തെലങ്കാനയിലെ കരിംനഗറിൽ നാല് വയസ്സുള്ള ഇരട്ട പെൺകുട്ടികളെ അച്ഛൻ കൊലപ്പെടുത്തി. കുടുംബ കലഹത്തെ തുടർന്നാണ് ദാരുണ സംഭവം നടന്നത്. കരിംനഗർ റൂറൽ ജൂബിലി നഗർ സ്വദേശിയായ കച്ചു ശ്രീശൈലം മക്കളായ ഗീതാൻഷിയെയും ഗീതാൻവികയെയും കൃഷിയിടത്തിലെ കിണറ്റിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. ആറു വർഷം മുമ്പാണ് ശ്രീശൈലം ഭാര്യ മൗനികയെ വിവാഹം കഴിച്ചത്. ആൺകുട്ടികൾ ജനിക്കാത്തതിൽ ഇയാൾ അസ്വസ്ഥനായിരുന്നു എന്നും പൊലീസ് വ്യക്തമാക്കി. വെള്ളിയാഴ്ച ഉണ്ടായ തർക്കത്തിന് പിന്നാലെ കുട്ടികളെ കൃഷിയിടത്തിലേക്ക് കൊണ്ടുപോയ ശ്രീശൈലം, അവരെ […]
Read more

ഇൻഷുറന്‍സിനായി ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി; 12 വര്‍ഷത്തിനുശേഷം പ്രതി പിടിയിൽ

മലപ്പുറം: 2013ൽ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി 12 വർഷത്തിന് ശേഷം പിടിയിൽ. മലപ്പുറം അരീക്കോട് സ്വദേശി ഷെരീഫിനെ ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തു. 2013ൽ ഷെരീഫ് ഭാര്യയെയും മക്കളെയും വെള്ളക്കെട്ടിലേക്ക് തള്ളിയിട്ട കേസിലായിരുന്നു അറസ്ററിലായിരുന്നത്. ജയിലിൽ കഴിയുമ്പോൾ ജാമ്യം ലഭിച്ച ശേഷം ഇയാൾ ഒളിവിൽ പോയിരുന്നു. കൊലപാതകം 2012 ജൂലൈ 21ന് രാത്രി 2 മണിയോടെയായിരുന്നു. ഭാര്യ സാബിറ (21)യും മക്കൾ ഫാത്തിമ ഫിദ് (4), ഹൈഫ (2) എന്നിവരെയും ഷെരീഫ് വെള്ളക്കെട്ടിലേക്ക് തള്ളി […]
Read more

ഗർഭിണിയായ ഭാര്യയേയും രണ്ടു പെൺമക്കളേയും വെള്ളത്തിൽ മുക്കിക്കൊന്നു; യുവാവ് അറസ്റ്റിൽ

തെലങ്കാന: തെലങ്കാനയിലെ ഹനംകൊണ്ടയിൽ ഗർഭിണിയായ ഭാര്യയെയും രണ്ട് പെൺമക്കളെയും യുവാവ് ക്രൂരമായി കൊലപ്പെടുത്തി. മുഹമ്മദ് അസറുദ്ദീൻ എന്നയാളാണ് ഭാര്യ ഫർഹാതിനെയും മക്കളായ ഉമേര (8), ആയിഷ (6) എന്നിവരെയും നീന്തൽക്കുളത്തിൽ മുക്കിക്കൊന്നത്. ആൺകുഞ്ഞ് ഇല്ലാത്തതിലുള്ള അസ്വസ്ഥതയും മൂന്നാമതും പെൺകുഞ്ഞാണെന്ന വിവരം ലഭിച്ചതുമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. ഗർഭഛിദ്രത്തിന് ഭാര്യ വിസമ്മതിച്ചതോടെ കൊലപ്പെടുത്താൻ തീരുമാനിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിന് ശേഷം കാൽ വഴുതി വെള്ളത്തിൽ വീണുവെന്നാണ് ആദ്യം പ്രതി പൊലീസിനോട് പറഞ്ഞത്. എന്നാൽ, കൊലപാതകത്തിന് മുമ്പ് സിസിടിവി […]
Read more

ചന്ദ്രാപുര്‍ കേസ്; പൊലീസ് ഉദ്യോഗസ്ഥന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു

മുംബൈ: ചന്ദ്രാപുരില്‍ ഹെഡ് കോണ്‍സ്റ്റബിളായ ജയന്ത് ബല്ലാവര്‍ (45) മരിച്ച സംഭവത്തില്‍ മൂന്ന് വര്‍ഷത്തിന് ശേഷം നിര്‍ണായക വഴിത്തിരിവ്. സ്വാഭാവിക മരണമെന്നു കരുതിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ മകള്‍ ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 2023 ഏപ്രില്‍ 25ന് ജോലിസ്ഥലത്ത് കുഴഞ്ഞുവീണായിരുന്നു ജയന്ത് ബല്ലാവറുടെ മരണം. ആദ്യം സ്വാഭാവിക മരണമെന്നായിരുന്നു ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും വിലയിരുത്തല്‍. എന്നാല്‍, മരണത്തിനു മുന്‍പ് മകള്‍ ആര്യ നല്‍കിയ മില്‍ക്ക് ഷേക്കില്‍ വിഷം കലര്‍ത്തിയിരുന്നുവെന്നതാണ് അന്വേഷണത്തില്‍ പുറത്തുവന്നത്. പ്രണയബന്ധത്തിന് എതിരുനിന്ന […]
Read more

സിപിഒ ദിവ്യശ്രീയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയ കേസ്; വിധി 28-ന്

കണ്ണൂർ: വനിതാ സിവിൽ പോലീസ് ഓഫീസർ പി. ദിവ്യശ്രീ (38) കൊല്ലപ്പെട്ട കേസിൽ വിധി മാർച്ച് 28ന് പ്രഖ്യാപിക്കും. ജില്ലാ സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദ് മുമ്പാകെ വാദം പൂർത്തിയായി. ഭർത്താവ് കെ. രാജേഷ് (41) പെട്രോൾ ഒഴിച്ച് വെട്ടിക്കൊലപ്പെടുത്തുകയും തടയാനെത്തിയ ദിവ്യശ്രീയുടെ അച്ഛൻ കെ. വാസുവിനെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തെന്നാണ് കേസ്. കേസിൽ പ്രധാന തെളിവായി സിസിടിവി ദൃശ്യങ്ങൾ കോടതിയിൽ ഹാജരാക്കി പ്രദർശിപ്പിച്ചു. ആയുധം വാങ്ങുന്നതും കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും തെളിവായി സമർപ്പിച്ചു. ആകെ […]
Read more

കൊലപാതക കേസിലെ പ്രതി 4 വർഷത്തിന് ശേഷം പിടിയിൽ

കാസർഗോഡ്: സ്വന്തം പിതാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ നാല് വർഷത്തിന് ശേഷം ആദൂർ പോലീസ് പിടികൂടി. അഡൂർ ഗ്രാമത്തിലെ പാണ്ടി വെള്ളരിക്കയ സ്വദേശി നരേന്ദ്ര പ്രസാദിനെയാണ് ആദൂർ സബ് ഇൻസ്പെക്ടർ എം. സുജിലേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 2022 ഏപ്രിൽ 5-ന് പുലർച്ചെ നടന്ന സംഭവത്തിലാണ് 57 വയസ്സുകാരനായ ബാലകൃഷ്ണ നായിക്ക് മകൻ നരേന്ദ്ര പ്രസാദിന്റെ ആക്രമണത്തിൽ മരണപ്പെട്ടത്. തുടർന്ന് ആദൂർ പോലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തു. കേസുമായി ബന്ധപ്പെട്ട് […]
Read more

ബാറിൽ തർക്കം; തലയ്ക്ക് അടിയേറ്റ യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: എഴുപുന്നയിൽ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കുമ്പളങ്ങി പഴങ്ങാടി വലിയപറമ്പ് സ്വദേശിയായ നിധിൻ (30) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏകദേശം 11.30 ഓടെയായിരുന്നു സംഭവം. എഴുപുന്ന പാലസ് ബാറിൽ മദ്യപിക്കുന്നതിനിടെ നിധിനും നാലംഗ സംഘത്തിനും ഇടയിൽ തർക്കം ഉണ്ടായി. തുടർന്ന് ബാറിന് പുറത്തുവെച്ച് ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷം ഉണ്ടായതായാണ് പോലീസ് അറിയിച്ചത്. ബാറിന് സമീപം റോഡരികിൽ ബോധരഹിതനായി കിടന്ന നിലയിൽ നിധിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് അരൂർ പോലീസ് എത്തി അദ്ദേഹത്തെ കുമ്പളങ്ങിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. […]
Read more

വഴിത്തർക്കം കൊലപാതകമായി; മുഖ്യ പ്രതിക്ക് ജീവപര്യന്തം ശിക്ഷ

കൊച്ചി: പറവൂർ ചേന്ദമംഗലത്ത് മുൻവൈരാഗ്യത്തെ തുടർന്ന് അയൽവാസിയെ കുത്തിക്കൊന്ന കേസിൽ മുഖ്യ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ചു. രാമകൃഷ്ണൻ (60) നെയാണ് പറവൂർ രണ്ടാം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. രണ്ട് ലക്ഷം രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. 2017 സെപ്റ്റംബർ 24നാണ് കേസിന് ആധാരമായ സംഭവം നടന്നത്. ഗിൽസൻ (54) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനിടെ ഗിൽസന്റെ സഹോദരൻ ജിന്‍റോ (45)ക്കും കുത്തേറ്റ് പരിക്കേറ്റിരുന്നു. ജിന്‍റോയെ ആക്രമിച്ചതിന്, രാമകൃഷ്ണന് മൂന്ന് വർഷം കഠിന തടവും 10,000 […]
Read more

ഡോ. വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപ് കുറ്റകാരൻ

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട കേസിൽ കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധി പ്രസ്താവിച്ചു. കുടവട്ടൂർ സ്വദേശിയും അധ്യാപകനുമായ പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് തെളിഞ്ഞു. പ്രതിക്കുള്ള ശിക്ഷ മറ്റന്നാൾ വിധിക്കും. ആശുപത്രിസുരക്ഷയെപ്പറ്റി ഏറെ ചർച്ചകൾക്ക് വഴിവെച്ച കേസിലാണ് ഇപ്പോൾ വിധി പുറത്തു വന്നിരിക്കുന്നത്. 2023 മേയ് 10-ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽവെച്ചാണ് മീയണ്ണൂർ അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർഥിനിയായിരുന്ന വന്ദനാദാസിനെ പ്രതി സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എം.എം. ജോസിന്റെ […]
Read more

നീണ്ട ഏഴ് വർഷത്തെ പക; കോടതി വെറുതെ വിട്ടയാളെ മകൻ കൊലപ്പെടുത്തി

എറണാകുളം: മഞ്ഞപ്രയിലെ കൊലപാതകം നാടിനെ നടുക്കി. വസ്തുതർക്കത്തെ തുടർന്നുണ്ടായ അയൽവാസികളിലിടയിലുള്ള സംഘർഷം രണ്ട് കുടുംബങ്ങളിലെ ഗൃഹനാഥന്മാരുടെ ജീവനാണ് എടുത്തത്. 2018-ലാണ് കാളാംപറമ്പൻ ജോസ് കൊല്ലപ്പെട്ടത്. വഴിത്തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിനിടെ കപ്പയുടെ കടഭാഗം കൊണ്ടേറ്റ പരിക്കാണ് മരണത്തിനിടയാക്കിയത്. ഈ കേസിൽ തിങ്കളാഴ്ച വെടിയേറ്റ് മരിച്ച കിലുക്കൻ ജോസും സഹോദരനും പ്രതികളായിരുന്നു. പിന്നീട് കോടതി വെറുതെവിട്ടതിനെ തുടർന്ന് ജോസ് കെ.എസ്.ആർ.ടി.സി.യിൽ വീണ്ടും ജോലിയിൽ പ്രവേശിച്ചിരുന്നു. പിതാവിന്റെ കൊലക്കേസിൽ നീതി ലഭിച്ചില്ലെന്ന വേദന കാളാംപറമ്പൻ ജോസിന്റെ മകനായ പോളിക്കുണ്ടായിരുന്നുവെന്നാണ് പോലീസിന്റെ വിലയിരുത്തൽ. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix