Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Murder

കുടുംബത്തർക്കം; യുവാവിനെ ബന്ധു കുത്തി കൊലപ്പെടുത്തി

ഇടുക്കി: കഞ്ഞിക്കുഴിയിൽ ചുരുളിപ്പതാൽ മൈക്കിൾ സിറ്റിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. കല്ലുമാലിക്കൽ വീട്ടിൽ പാപ്പച്ചന്റെ മകനായ രാജൻ (26) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. രാജന്റെ ബന്ധുവും അയൽവാസിയുമായ അനൂപിനെ കഞ്ഞിക്കുഴി പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട രാജന്റെ പിതാവിന്റെ സഹോദരിയുടെ മകനാണ് അനൂപ്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവം കഴിഞ്ഞ് രക്ഷപ്പെട്ട അനൂപിനെ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ പോലീസ് പിടികൂടി. രാജന്റെ മൃതദേഹം ഇപ്പോൾ […]
Read more

പതിനാറുകാരിയുടെ കൊലപാതകം ആസൂത്രിതം; അദിനാന്റെ ക്രൂരത വൈരാഗ്യത്തിൽ

കോഴിക്കോട്: ഈസ്റ്റ് മൂഴിക്കലിൽ 16കാരിയായ നസ്രിനയെ കൊന്ന് ബന്ധുവായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് പൊലീസ് അറിയിച്ചു. രാത്രി 7.48ഓടെ അദ്‌നാൻ നസ്രിനയുടെ വീട്ടിലെത്തി. അടുക്കള ഭാഗത്തെ സിസിടിവി തിരിച്ച് വച്ച്, അതുവഴിയാണ് വീടിനകത്ത് കയറിയത്. രാത്രി എട്ട് മണിയോടെ നസ്രിനയുടെ മുറിയിൽ കയറി ഒളിച്ചിരുന്ന ഇയാൾ, പിന്നീട് ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ചാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. സംഭവശേഷം അദ്‌നാനെ വീട്ടിലെ മറ്റൊരു മുറിയിൽ […]
Read more

മധ്യപ്രദേശിൽ കാമുകനുമായി ചേർന്ന് ഭർത്താവിനെ വെടിവെച്ചുകൊന്നു

ഭോപ്പാൽ: മധ്യപ്രദേശിലെ ഭിണ്ഡ് ജില്ലയിൽ ഭർത്താവിനെ കാമുകനൊപ്പം ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയും കാമുകനും അറസ്റ്റിൽ. സംഭവം കവർച്ചയായി നടിച്ചുകൊണ്ട് മറച്ചുവെക്കാൻ ശ്രമിച്ചതായും പോലീസ് അറിയിച്ചു. 23 വയസ്സുള്ള റൂബിയും കാമുകനായ വിശാൽ വിമലും (21) ആണ് അറസ്റ്റിലായത്. കൊലപാതകത്തിൽ സഹായിച്ച രാജേഷ് കുശ്വാഹ എന്നയാൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. ഏപ്രിൽ 8-നാണ് സംഭവം നടന്നത്. ഭർത്താവ് നിലേഷ് ജാതവ് (27) ഭാര്യ റൂബിയോടും കുട്ടിയോടും കൂടെ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. താൻ ബാഗ് […]
Read more

സിപിഒ ദിവ്യശ്രീയുടെ കൊലപാതകം; ഭർത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം ശിക്ഷ

കണ്ണൂർ: കരിവെള്ളൂരിലെ സിപിഒ ദിവ്യശ്രീയുടെ കൊലപാതകത്തിൽ പ്രതിയായ ഭർത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം ശിക്ഷ വിധിച്ചു. കൊലപാതകം, ദിവ്യശ്രീയുടെ അച്ഛനെ കൊലപ്പെടുത്താൻ ശ്രമിച്ചു എന്നിങ്ങനെ മൂന്ന് കുറ്റങ്ങളിലാണ് അപൂർവ വിധി. രണ്ടുലക്ഷം രൂപ പിഴയും തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചു. 2024 നവംബർ 21ന് വൈകിട്ടാണ് വീട്ടിൽ വച്ച് പെട്രോൾ ഒഴിച്ച് ശേഷം ദിവ്യശ്രീയെ വെട്ടി കൊലപ്പെടുത്തിയത്. വിവാഹമോചന കേസിൽ തലേദിവസം കോടതിയിൽ ഹാജരായി ബന്ധം വേർപിരിയണമെന്ന് ദിവ്യശ്രീ പറഞ്ഞതിന് പിന്നാലെയാണ് കൊലപാതകം നടന്നത്. അതേസമയം […]
Read more

സിപിഒ ദിവ്യശ്രീ വധക്കേസ്; ഭർത്താവ് രാജേഷ് കുറ്റക്കാരനെന്ന് കോടതി

തലശ്ശേരി: കേരളത്തെ നടുക്കിയ ചന്തേര സിവിൽ പോലീസ് ഓഫീസർ പി. ദിവ്യശ്രീ വധക്കേസിൽ ഭർത്താവ് പെരളം കൊഴുമ്മൽ സ്വദേശി കെ. രാജേഷ് കുറ്റക്കാരനാണെന്ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി കണ്ടെത്തി. ദൃക്സാക്ഷി മൊഴികൾക്കൊപ്പം അതിശക്തമായ ഡിജിറ്റൽ തെളിവുകളും സിസിടിവി ദൃശ്യങ്ങളും നിരത്തി പ്രോസിക്യൂഷൻ നടത്തിയ വിചാരണക്കൊടുവിലാണ് ജഡ്ജി കെ.ടി. നിസാർ അഹമ്മദ് പ്രതി കുറ്റക്കാരനാണെന്ന് പ്രഖ്യാപിച്ചത്. കേസിൽ പ്രതിക്കുള്ള ശിക്ഷ ഈ മാസം പത്തിന് കോടതി വിധിക്കും. കൊലപാതകം, വധശ്രമം, തെളിവ് നശിപ്പിക്കൽ, വീട്ടിൽ അതിക്രമിച്ചു കയറൽ […]
Read more

മണിപ്പുരിൽ വീണ്ടും ചോരപ്പുഴ; ബോംബേറിൽ പിഞ്ചുകുഞ്ഞുങ്ങൾ കൊല്ലപ്പെട്ടു

​ഇംഫാൽ: മണിപ്പുരിലെ ബിഷ്ണുപുർ ജില്ലയിൽ വീടിനുനേരെയുണ്ടായ ബോംബ് ആക്രമണത്തിൽ ആറുമാസം പ്രായമുള്ള പെൺകുഞ്ഞും അഞ്ചു വയസ്സുകാരനും കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം അർധരാത്രിയോടെ മൊയ്രാങ്ങിലായിരുന്നു സംഭവം. ആക്രമണത്തിൽ പരുക്കേറ്റ കുട്ടികളുടെ അമ്മ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സ്ഫോടനത്തിന് പിന്നാലെ പ്രകോപിതരായ ജനക്കൂട്ടവും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിലും വെടിവയ്പിലും രണ്ട് പേർ കൂടി കൊല്ലപ്പെട്ടതോടെ മരണം നാലായി. കുട്ടികൾ കൊല്ലപ്പെട്ട വാർത്ത പുറത്തുവന്നതോടെ ജനക്കൂട്ടം അടുത്തുള്ള സിആർപിഎഫ് ക്യാംപിലേക്ക് ഇരച്ചുകയറി. രണ്ട് ഓയിൽ ടാങ്കറുകൾക്കും ക്യാംപിലെ വാഹനങ്ങൾക്കും പ്രതിഷേധക്കാർ […]
Read more

അമേരിക്കയിൽ യുവതി 3 പേരെ വെടിവച്ച് കൊലപ്പെടുത്തി

ചിക്കാഗോ: അമേരിക്കയിലെ ചിക്കാഗോയിൽ 30 വയസ്സുകാരിയായ യുവതി മൂന്ന് പേരെ വെടിവെച്ച് കൊലപ്പെടുത്തി. ജെന്ന സ്ട്രോബിൾ എന്ന യുവതിയാണ് തന്റെ പങ്കാളിയായ ജേക്കബ് ലാംബെർട്ടിനെയും അദ്ദേഹത്തിന്റെ മാതാപിതാക്കളായ പാട്രിക് ഫോർഡിനെയും സ്റ്റേസി ഫോർഡിനെയും കൊലപ്പെടുത്തിയതായാണ് റിപ്പോർട്ട്. മാർച്ച് 22-നാണ് സംഭവം നടന്നത്. ജെന്നയും ജേക്കബും കുട്ടികളെ ഒരുമിച്ച് വളർത്തിയിരുന്നുവെങ്കിലും, അവർ വേർതിരിച്ച വീടുകളിലായിരുന്നു താമസം. സംഭവ ദിവസം ‘സർപ്രൈസ്’ ഉണ്ടെന്ന് പറഞ്ഞ് ജേക്കബിനെ ഡ്രൈവിന് കൂട്ടിക്കൊണ്ടുപോയ ജെന്ന, ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം നിർത്തി. പുറംവേദനയുണ്ടെന്ന് പറഞ്ഞ ജേക്കബിന് […]
Read more

ബെംഗളൂരുവിൽ ഞെട്ടിക്കുന്ന കൊലപാതകം; കാമുകിയുടെ ഭർത്താവിനെ കൊലപ്പെടുത്തി യുവാവ്

ബെംഗളൂരു: കാമുകിയുടെ ഭർത്താവുമായി ബന്ധം സ്ഥാപിച്ചു, സൗഹൃദം നടിച്ച് ബാറിലെത്തിച്ചതിന് പിന്നാലെ കൊലപാതകം. 42കാരനായ സുനിൽ നായക് ആണ് കൊല്ലപ്പെട്ടത്. സൗഹൃദം നടിച്ച് ബാറിലേക്ക് വിളിച്ചുവരുത്തിയ ശേഷം കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ് ബാറിനടുത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ബസുദേവ് മാലിക് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സുനിലിന്റെ ഭാര്യയുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. മാർച്ച് 26-നാണ് കൊലപാതകം […]
Read more

സാത്താൻകുളം കസ്റ്റഡി മരണ കേസ്; പ്രതികളായ പോലീസുദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ സാത്താൻകുളം കസ്റ്റഡി മരണ കേസിൽ നിർണായക വിധി പ്രസ്താവിച്ച് കോടതി. അച്ഛനും മകനുമായ ജയരാജ് (59)നും ബെന്നിക്‌സ് (31)നും കസ്റ്റഡിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഒൻപത് പോലീസുദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചു. കൂടാതെ, ഇരകളുടെ കുടുംബത്തിന് 1.40 കോടി രൂപ നഷ്ടപരിഹാരം നൽകാനും മധുര ഫസ്റ്റ് അഡിഷണൽ ജില്ലാ കോടതി ഉത്തരവിട്ടു. 2020 ജൂൺ 19-ന് കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് രാത്രി കട തുറന്നെന്നാരോപിച്ച് ജയരാജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നാലെ അച്ഛനെ അന്വേഷിച്ച് എത്തിയ മകൻ ബെന്നിക്‌സിനെയും […]
Read more

ഡൽഹിയിൽ യുവാവിനെ കൊന്ന് കത്തിച്ച ഭാര്യ ഉൾപ്പടെയുള്ള പ്രതികൾ പിടിയിൽ

ആഗ്ര: യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച കേസിൽ ആഗ്രയിൽ ഭാര്യ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. ആഗ്ര സ്വദേശിയായ ലോകേന്ദ്രയെ കൊലപ്പെടുത്തിയ കേസിൽ ഇയാളുടെ ഭാര്യയും കാമുകൻ മഹേഷും അറസ്റ്റിലായിട്ടുണ്ട്. മഹേഷിന്റെ സുഹൃത്തായ ധരംവീറും പ്രതികളിൽ ഒരാളാണ്. ലോകേന്ദ്രയുടെ മൃതദേഹം റോഡരികിലെ ആളൊഴിഞ്ഞ സ്ഥലത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. മുഖം തിരിച്ചറിയാൻ കഴിയാതെ കത്തിക്കരിഞ്ഞതിനാൽ, ഇയാളുടെ കൈയിലെ ടാറ്റുവാണ് തിരിച്ചറിയാൻ സഹായിച്ചത്. കൈയിൽ ലോകേന്ദ്രയുടെ പേരാണ് ടാറ്റൂ ചെയ്തിരിക്കുന്നത്. മൃതദേഹം കണ്ടെത്തുന്നതിന് മുമ്പ് ലോകേന്ദ്രയെ കാണാനില്ലെന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix