സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Murder

തൃശൂരിൽ യുവതി വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി; ഭർത്താവ് കസ്റ്റഡിയിൽ

തൃശൂർ: തൃശൂരിൽ യുവതിയെ വീട്ടിനുള്ളിൽ മരിച്ചനിലയില്‍ കണ്ടെത്തി. വരന്തരപ്പിള്ളിയില്‍ വാടകയ്ക്ക് താമസിക്കുന്ന കുഞ്ഞുമോന്റെ ഭാര്യ ദിവ്യ (36) ആണ് മരിച്ചത്. ദിവ്യയെ കുഞ്ഞുമോൻ കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് സൂചന. യുവതിയുടെ കഴുത്തിൽ പാടുകൾ കണ്ടെത്തി. ദിവ്യയ്ക്ക് തുണിക്കടയിലെ ജീവനക്കാരനുമായി ബന്ധമുണ്ടെന്നു കുഞ്ഞുമോന് സംശയമുണ്ടായിരുന്നെന്നും ഇതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നുമാണ് സൂചന. ഭാര്യ നെഞ്ചുവേദനയെ തുടർന്ന് മരിച്ചെന്നാണ് കുഞ്ഞുമോൻ ബന്ധുക്കളെ അറിയിച്ചത്. ഇൻക്വസ്റ്റിനിടെ സംശയം തോന്നിയതോടെയാണ് ഭർത്താവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. […]
Read more

രണ്ടാനച്ഛന്‍ എടുത്തെറിഞ്ഞു, 17 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

യുഎസിലെ വെസ്റ്റ് വെർജീനയിൽ 17 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. കുഞ്ഞ് കരഞ്ഞതിനെത്തുടർന്നാണ് അച്ഛൻ എടുത്തെറിഞ്ഞത്. വെസ്റ്റ് വെര്‍ജീനയിലെ ജെയ്ന്‍ ലൂവില്‍ നടന്ന സംഭവത്തില്‍, ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റം ചുമത്തി 27 -കാരനായ രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാനച്ഛന്‍ എടുത്ത് എറിഞ്ഞതിനെ തുടര്‍ന്ന് കുട്ടിയുടെ തലയോട്ടി പൊട്ടിയെന്നും ഡബ്യുഡിടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സക്കറി വില്യംസ് എന്ന രണ്ടാനച്ഛന്‍ എടുത്ത് എറിഞ്ഞതിനെ തുട‍ർന്ന് കുട്ടിയുടെ തല കട്ടിലിന്‍റെ ഫ്രെയിമിലും തറയിലും അടിച്ചാണ് പരിക്കേറ്റതെന്നും റിപ്പോര്‍ട്ടുല്‍ പറയുന്നു. […]
Read more

യുവതിയെയും അമ്മയെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; പ്രതിക്ക് ലുക്കൗട്ട് നോട്ടിസ്

തൃശൂർ: പടിയൂരിൽ യുവതിയെയും അമ്മയെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കാറളം വെള്ളാനി കൈതവളപ്പിൽ പരേതനായ പരമേശ്വരന്റെ ഭാര്യ മണി (74), മകൾ രേഖ (43) എന്നിവരെയാണ് പടിയൂർ പഞ്ചായത്തിനു സമീപമുള്ള വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നത്. സംഭവത്തിൽ രേഖയുടെ ഭർത്താവ് പ്രേംകുമാറിനായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ആദ്യഭാര്യയായ ഉദയംപേരൂർ സ്വദേശി വിദ്യയെ കൊലപ്പെടുത്തി കാട്ടിൽ കുഴിച്ചുമൂടിയ കേസിലും പ്രതിയാണ് പ്രേംകുമാർ. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് രണ്ടാം ഭാര്യയെയും അവരുടെ അമ്മയെയും കൊലപ്പെടുത്തിയത്. ആദ്യ […]
Read more

ജാതി മാറി വിവാഹം ചെയ്തു; സഹോദരനെ ആറ് വർഷത്തിന് ശേഷം കൊലപ്പെടുത്തി അനുജൻ

ബർഗഡ്: എൻജിഒയുടെ കനിവിൽ 40കാരന് അന്ത്യയാത്ര. ജാതി മാറി വിവാഹം ചെയ്ത സഹോദരനെ ആറ് വർഷത്തിന് ശേഷം കൊലപ്പെടുത്തി അനുജൻ. മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കൾ. ജാതി വെറി സമൂഹത്തിൽ ആഴത്തിലുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഒഡിഷയിലെ ബർഗഡിലുണ്ടായ ദാരുണ സംഭവം. ബർഗഡ് ജില്ലയിലെ സൻസാരേയ് പാലി ഗ്രാമത്തിൽ ഞായറാഴ്ചയാണ് 40കാരനായ സിമാന്ത മിർദ്ധ കൊല്ലപ്പെടുന്നത്. ജാർസുഗുഡയിലെ ബെലാപഹാഡിലേക്ക് ജോലി ആവശ്യത്തിന് ആറ് വർഷം മുൻപ് പോയ സിമാന്ത മറ്റൊരു ജാതിയിൽ നിന്നുള്ള യുവതിയേയാണ് വിവാഹം ചെയ്തത്. ജാതി മാറി വിവാഹം […]
Read more

പാലക്കാ‌ട് മകനെ അച്ഛൻ കൊലപ്പെടുത്തി

പാ​ല​ക്കാ​ട്: കൊ​ടു​ന്തി​ര​പ്പു​ള്ളി​യി​ൽ മ​ക​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ച്ഛ​ൻ പി​ടി​യി​ൽ. കൊ​ടു​ന്തി​ര​പ്പു​ള്ളി അ​ണ്ട​ലം​ക്കാ​ട് സ്വ​ദേ​ശി ശി​വ​ൻ ആ​ണ് പി​ടി​യി​ലാ​യ​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ലാ​യി​രു​ന്ന ഇ​യാ​ളെ പാ​ല​ക്കാ​ട് ടൗ​ൺ നോ​ർ​ത്ത് പോ​ലീ​സ് ആ​ണ് പി​ടി​കൂ​ടി​യ​ത്. ശി​വ​ന്‍റെ മ​ക​ൻ ഷി​ജി​ൽ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്ച വൈ​കി‌​ട്ട് നാ​ലോ‌​ടെ മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തി​യ ഷി​ജി​ൽ ബ​ഹ​ള​മു​ണ്ടാ​ക്കി. അ​ച്ഛ​നു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും സം​ഘ​ർ​ഷ​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തി​നി​ടെ അ​ച്ഛ​ൻ ക​ത്തി എ​ടു​ത്ത് വെ​ട്ടു​ക​യാ​യി​രു​ന്നു. ഷി​ജി​ലി​നെ ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. കൊ​ല്ല​പ്പെ​ട്ട ഷി​ജി​ൽ കാ​പ്പാ കേ​സ് പ്ര​തി​യാ​ണെന്ന് […]
Read more

കർണാടകയിൽ യുവാവിനെ കടയിൽകയറി വെട്ടിക്കൊന്നു

ബെംഗളൂരു: കർണാടകയിൽ യുവാവിനെ കടയില്‍ കയറി വെട്ടിക്കൊന്നു. ചന്നപ്പ നരിനാൽ (35) എന്നയാളാണ് കൊല്ലപ്പെട്ടത്. കൊപ്പൽ ജില്ലയിലെ തവരെഗെര നഗരത്തിൽ ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു കൊലപാതകം. സംഭവത്തിൽ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വർഷങ്ങളായി ചന്നപ്പയുമായി ബന്ധപ്പെട്ട് വസ്തുതർക്കം നിലവിലുണ്ട്. തുടർന്ന് ചന്നപ്പയെ കൊല്ലുമെന്ന് സംഘം ഭീഷണിമുഴക്കിയിരുന്നു. കൊലപാതകം, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
Read more

ഗുജറാത്തില്‍ ദളിത് വൃദ്ധനെ ജീവനോടെ കത്തിച്ച് കൊന്നു

ഗുജറാത്തിലെ പഠാന്‍ ജില്ലയിൽ ദളിത് വൃദ്ധനെ ജീവനോടെ കത്തിച്ച് കൊന്നു. സ്ത്രീകളുടെ വസ്ത്രങ്ങളും കാലില്‍ കൊലുസും ധരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായവരെന്ന് സംശയിക്കുന്ന രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
Read more

ഇ​ടു​ക്കി​യി​ൽ പിതാവിനെ കൊ​ല​പ്പെ​ടു​ത്തി​യ​ത് മ​ക​ൻ; പ്ര​കോ​പ​ന​മാ​യ​ത് ബൈ​ക്കി​ന്‍റെ സി​സി അ​ട​ക്കാ​ൻ പണം നൽകാത്തതിൽ

ഇ​ടു​ക്കി: വ​ണ്ടി​പ്പെ​രി​യാ​ർ ക​ന്നി​മാ​ർ ചോ​ല​യി​ൽ വ​യോ​ധി​ക​നെ വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നു പി​ന്നാ​ലെ ഇ​യാ​ളു​ടെ മ​ക​ന്‍ വി​ഷ്ണു (26) വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യ്തു. ബൈ​ക്കി​ന്‍റെ സി​സി അ​ട​ക്കാ​ൻ 1,500 രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​ദ്യ​ല​ഹ​രി​യി​ൽ വീ​ട്ടി​ലെ​ത്തി​യ വി​ഷ്ണു മോ​ഹ​ന​നോ​ട് ബൈ​ക്കി​ന്‍റെ സി​സി അ​ട​ക്കാ​ൻ 1,500 രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നെ ചൊ​ല്ലിയുളള ത​ർ​ക്കം കൈ​യാ​ങ്ക​ളി​യി​ലേ​ക്കെ​ത്തി​യെ​ങ്കി​ലും ഈ ​സ​മ​യം മോ​ഹ​ന​ന്‍റെ ഭാ​ര്യ കു​മാ​രി […]
Read more

ബേപ്പൂരില്‍ കഴുത്തറുത്ത നിലയില്‍ മൃതദേഹം; കൊലപാതകമെന്ന് സംശയം

കോഴിക്കോട്: ബേപ്പൂരില്‍ കഴുത്തറുത്ത നിലയില്‍ മൃതദേഹം കണ്ടെത്തി.വലപ്പണിക്കാരനായ കൊല്ലം സ്വദേശി സോളമനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ത്രീ സ്റ്റാര്‍ ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് സംശയം. ഒരുമിച്ച് ജോലി ചെയ്യുന്ന അനീഷ് എന്ന കൊല്ലം സ്വദേശിയുടെ മുറിയില്‍ നിന്നുമാണ് സോളമനെ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു മുറി. ചോര കണ്ട് ലോഡ്ജ് മുതലാളി മുറി തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. നിലവില്‍ ലോഡ്ജില്‍ പൊലീസ് പരിശോധന നടത്തുകയാണ്.
Read more

മൂന്നര വയസ്സുകാരിയുടെ കൊലപാതകം; പ്രതിയെ പാലത്തിൽ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി

കൊച്ചി: മൂന്നര വയസ്സുകാരിയായ കുഞ്ഞിനെ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പ് നടത്തി. പ്രതിയായ അമ്മയെ മൂഴുക്കുളം പാലത്തിൽ എത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. പാലത്തിന്റെ മധ്യഭാഗത്ത് എത്തുന്നതിനു മുൻപ് ഇവിടെ വച്ചാണ് മകളെ പുഴയിലേക്ക് എറിഞ്ഞതെന്ന് പൊലീസിനോട് അമ്മ പറഞ്ഞു. പ്രതിയുടെ മുഖം കാണിക്കണമെന്ന് പ്രദേശവാസികളുടെ ആക്രോശത്തിനിടെയായിരുന്നു പൊലീസ് തെളിവെടുപ്പ്. വൈകാരികമായാണ് നാട്ടുകാർ പൊലീസിനോട് പെരുമാറിയത്. തെളിവെടുപ്പിനു ശേഷം പ്രതിയുമായി പൊലീസ്, സ്റ്റേഷനിലേക്ക് മടങ്ങി. 10 മിനിറ്റ് മാത്രമാണ് തെളിവെടുപ്പ് നീണ്ടത്. കുട്ടിയ്ക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനത്തിൽ […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.