സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: NDA

എൻഡിഎയ്ക്ക് അവസരം തരൂ, ഹർത്താൽ മാഫിയയെ തുടച്ചുനീക്കും: നരേന്ദ്ര മോദി

കൊച്ചി: കേരളത്തിലെ ജനങ്ങൾ ഇടത്-വലത് കൂട്ടുകെട്ടിൽ നിന്ന് പുറത്തുവരേണ്ട സമയമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കേരളത്തിന് പുതിയൊരു ഭാവിയും പുതിയ തുടക്കവും ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. തൃശ്ശൂരിലും തിരുവനന്തപുരത്തും കേരളത്തിലെ പല പഞ്ചായത്തുകളിലും ജനങ്ങൾ ബിജെപിയിലും എൻഡിഎയിലും വിശ്വാസം പ്രകടിപ്പിച്ചതുപോലെ, മുഴുവൻ കേരളവും ഉടൻ എൻഡിഎയിൽ വിശ്വാസം അർപ്പിക്കുമെന്ന് മോദി പറഞ്ഞു. കേരളത്തിന് മനോഹരമായ പ്രകൃതിയും നല്ല കാലാവസ്ഥയും മഹത്തായ സംസ്കാരവും കഴിവുള്ള ജനങ്ങളും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ സംസ്ഥാനത്തിന് അർഹിക്കുന്ന വികസനം ലഭിച്ചിട്ടില്ലെന്നും […]
Read more

ഒറ്റപ്പാലത്ത് മേജർ രവി എന്‍ഡിഎ സ്ഥാനാർത്ഥി ആയേക്കും

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഒറ്റപ്പാലം മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി സംവിധായകനും നടനുമായ മേജർ രവി മത്സരിക്കാനിടയെന്ന് സൂചന. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങൾ അദ്ദേഹം ഇതിനകം സന്ദർശിച്ചു. സിനിമാരംഗത്തെ ജനപ്രീതി തിരഞ്ഞെടുപ്പിൽ നേട്ടമാകുമെന്ന വിലയിരുത്തലിലാണ് എൻഡിഎ നേതാക്കൾ. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഒറ്റപ്പാലത്ത് കാൽലക്ഷത്തിലേറെ വോട്ട് നേടാനായതിന്റെ ആത്മവിശ്വാസത്തിലാണ് മുന്നണി. അതേസമയം, തിരുവനന്തപുരം വട്ടിയൂർകാവിൽ മുൻ ഡിജിപി ആർ. ശ്രീലേഖ ബിജെപി സ്ഥാനാർത്ഥിയാകുമെന്ന് പാർട്ടി അറിയിച്ചു. ഇന്ന് രാവിലെ പത്തരയ്ക്ക് മണ്ഡലത്തിൽ ചുവരെഴുത്ത് ആരംഭിക്കുമെന്നും അറിയിച്ചു. […]
Read more

എൻഡിഎ സീറ്റ് വിഭജനം; പാർട്ടിക്കുള്ളിൽ ആശങ്കയോ

നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽകണ്ട് എൻ.ഡി.എ.യിലെ സീറ്റ് വിഭജന ചർച്ചകൾ ശക്തമാകുന്നതിനിടെ, ബി.ജെ.പി.ക്കുള്ളിൽ അസ്വസ്ഥത ഉയരുകയാണ്. ഘടകകക്ഷികൾ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുന്നതും മറ്റു പാർട്ടികളിൽ നിന്ന് പുതുതായി എത്തുന്ന നേതാക്കൾക്ക് മുൻഗണന ലഭിക്കുന്നതുമൂലം പാർട്ടിയിലെ രണ്ടാം, മൂന്നാം നിര നേതാക്കൾക്ക് ഇത്തവണ മത്സരാവസരം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. എൻ.ഡി.എ. ഘടകകക്ഷികളായ ഭാരതീയ ജനതാ പാർട്ടി, ഭാരത ധർമ്മ ജനസേന, പുതുതായി മുന്നണിയിലെത്തിയ ട്വന്റി ട്വന്റി എന്നിവർ തമ്മിലുള്ള ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടന്നതായും പറയപ്പെടുന്നുണ്ട്. ഇത്തവണ […]
Read more

ബിജെപിയോട് പൂർണമായി യോജിക്കാൻ കഴിയാത്തതിനാലാണ് ട്വന്റി 20യിൽ ചേർന്നത്: അഖിൽ മാരാർ

കൊച്ചി: ബിജെപിയുടെ നിലപാടുകളോട് പൂർണമായും യോജിക്കാൻ സാധിക്കാത്തതിനാലാണ് ട്വന്റി 20യിൽ ചേർന്നതെന്ന് അഖിൽ മാരാർ. ഒരു സ്വകാര്യ ചാനലിനോടുള്ള അഭിമുഖത്തിൽ അഖിൽ മാരാർ പറഞ്ഞു: ഞാൻ 80 ശതമാനത്തോളം ബിജെപി നയങ്ങളോട് യോജിക്കുന്നു. എന്നാൽ ചില കാര്യങ്ങളിൽ എതിർപ്പ് ഉള്ളതിനാൽ ട്വന്റി 20 പാർട്ടിയിൽ ചേർന്നതാണ്. ട്വന്റി 20യുടെ ആശയങ്ങൾ എനിക്ക് നേരത്തെ മുതലേ അംഗീകര്യമായിരുന്നു. ജനങ്ങൾക്ക് ഉപകാരപ്രദമായ എല്ലാ ബിജെപി പ്രവർത്തനങ്ങൾക്കും ഞാൻ പിന്തുണ നൽകും. മുൻ കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല അടക്കം അദ്ദേഹത്തെ […]
Read more

എൽഡിഎഫും യുഡിഎഫും ആസൂത്രിതമായി ആക്രമിച്ചു: സാബു എം ജേക്കബ്

കൊച്ചി : ട്വന്റി 20 യെ ഭൂമുഖത്ത് നിന്ന് ഇല്ലാതാക്കണമെന്ന് തീരുമാനിച്ച്, എൽഡിഎഫും യുഡിഎഫും ആസൂത്രിതമായി ആക്രമിച്ചുവെന്നും പാർട്ടിയെ തുടച്ചു നീക്കാനുള്ള ശ്രമമുണ്ടായപ്പോഴാണ് എൻഡിഎയിലേക്ക് പോകാൻ തീരുമാനിച്ചതെന്നും പാർട്ടി അധ്യക്ഷൻ സാബു എം ജേക്കബ് പറഞ്ഞു. ഏറെ നാളത്തെ ചർച്ചകൾക്ക് ശേഷമാണ് തീരുമാനമുണ്ടായത്. കേരളത്തിന്റെ വികസനത്തിനുള്ള കുതിപ്പാണ് ഈ തീരുമാനം. തീരുമാനത്തിൽ പ്രതിഷേധിച്ച് ട്വന്റി 20 വിട്ടു പോയവരെ കുറ്റം പറയില്ല. സ്വഭാവികമായ വിട്ടു പോകൽ മാത്രമാണ്. ഇനിയും ആളുകൾ പോയേക്കാം. ഒരാൾ പോകുമ്പോൾ നൂറ് പേർ […]
Read more

കാട്ടകാമ്പാൽ 11-ാം വാർഡിൽ രാഷ്ട്രീയ അമ്പരപ്പ്; പി.ജെ. ജെബിന്റെ മുന്നേറ്റം

തൃശ്ശൂർ: കാട്ടകാമ്പാൽ പഞ്ചായത്തിലെ പതിനൊന്നാം വാർഡ് ഇത്തവണ നടന്ന തിരഞ്ഞെടുപ്പിൽ പഞ്ചായത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ മത്സരമായി. യുഡിഎഫിന് വേണ്ടി കെ. ജയശങ്കർ മത്സരിച്ചപ്പോൾ, സിപിഐയുടെ സ്ഥാനാർഥിയായി കെ.ടി. ഷാജൻ മാസ്റ്റർ രംഗത്തെത്തി. എൻഡിഎയുടെ സ്ഥാനാർഥിയായി മത്സരിച്ചത് കുന്നംകുളം മണ്ഡലം ബിജെപി പ്രസിഡന്റും യുവ നേതാവുമായ പി.ജെ. ജെബിൻ ആയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഈ വാർഡിൽ ബിജെപിക്ക് ലഭിച്ചത് വെറും 55 വോട്ടുകൾ മാത്രമായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണയും ബിജെപിക്ക് ഇവിടെ വലിയ മുന്നേറ്റം ഉണ്ടാകില്ലെന്നായിരുന്നു പൊതുവായ വിലയിരുത്തൽ. […]
Read more

കുതിരവട്ടത്തെ ചെങ്കോട്ട തകർത്ത് എൻഡിഎ ആഘോഷത്തേരിലേറി

കോഴിക്കോട്: തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇടത് ചെങ്കോട്ടയായ കോഴിക്കോട് കുതിരവട്ടം വാർഡ് എൻ.ഡി.എ പിടിച്ചെടുത്തതിൽ ആഹ്ലാദം പ്രകടമാക്കി അണികളും നേതാക്കളും. ഒരിക്കലും ഇളകാതിരുന്ന ചെങ്കോട്ടകളിലൊന്നായ കുതിരവട്ടം ഈ തവണ തകർക്കാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിമിർപ്പിലാണ് എൻ.ഡി.എ ക്യാമ്പ്. ഇടത് കോട്ട പിടിച്ചെടുത്തതിലൂടെ അണികളിലും തങ്ങളിലും ആത്മവിശ്വാസം പതിന്മടങ്ങായി വർദ്ധിച്ചുവെന്നും നേതാക്കൾ പറഞ്ഞു. കുതിരവട്ടത്ത് ‘മാറാത്തത് ഇനി മാറുമെന്നും’, വികസനം വരുമെന്നും എൻ.ഡി.എ നേതൃത്വം കൂട്ടിച്ചേർത്തു. ആഹ്ലാദ പ്രകടന റാലിയിൽ ജനങ്ങളോട് നന്ദി അറിയിക്കുന്നതായും കുതിരവട്ടത്തിന്റെ നിയുക്ത കൗൺസിലറായ […]
Read more

വിജയാഘോഷ തേരിലേറി പന്നിയങ്കരയിൽ എൻഡിഎ

കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലെ പന്നിയങ്കരയിലെ മിന്നുന്ന വിജയം ആഘോഷമാക്കി എൻ.ഡി.എ. കോഴിക്കോട് കോർപ്പറേഷനിലെ 38-ാം വാർഡായ പന്നിയങ്കര യു.ഡി.എഫിൽ നിന്നും പിടിച്ചെടുത്ത എൻ.ഡി.എയുടെ വിജയാഘോഷം ശ്രദ്ധേയമായി. നിരവധി അണികൾ പങ്കെടുത്ത വിജയാഘോഷ റാലി പന്നിയങ്കരയിൽ നിന്നും കണ്ണഞ്ചേരി ശ്രീ മഹാഗണപതി ക്ഷേത്ര പരിസരത്ത് സമാപിക്കുമ്പോൾ വർണ്ണാഭമായി. യഥാർത്ഥ വികസനം എന്താണെന്ന് എൻ.ഡി.എ പന്നിയങ്കരയിൽ പൊതുജന സമക്ഷം കാഴ്ച്ചവെക്കുമെന്നും, അതോടൊപ്പം തന്നെ വിജയിപ്പിച്ച നല്ലവരായ പന്നിയങ്കരയിലെ വോട്ടർമാർക്ക് നന്ദിയറിയിക്കുന്നെന്നും പന്നിയങ്കരയുടെ നിയുക്ത കൗൺസിലറായ ശ്രീ നമ്പിടി നാരായണൻ […]
Read more

പുതുതായി നിർണ്ണയിക്കപ്പെട്ട മാവൂർ റോഡ് എൻഡിഎ എടുത്തു

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിൽ പുതുതായി രൂപീകൃതമായ വാർഡ് എൻ.ഡി.എ എടുത്തു. കോഴിക്കോട് കോർപ്പറേഷനിലെ മാവൂർ റോഡ് വാർഡാണ് എൻ.ഡി.എ യ്ക്കൊപ്പം നിന്നത്. ഇവിടെ എൻ.ഡി.എ സ്ഥാനാർത്ഥിയായ ശ്രീജ സി. നായരാണ് വിജയിച്ചത്. വിജയം സമ്മാനിച്ച വോട്ടർമാർക്ക് താൻ നന്ദി അറിയിക്കുന്നതായി ശ്രീമതി ശ്രീജ സി. നായർ പറഞ്ഞു.
Read more

കുതിരവട്ടത്ത് ഇടത് കോട്ട തകർത്ത് എൻഡിഎ

കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിൽ കുതിരവട്ടം വാർഡിൽ ഇടത് കോട്ട തകർത്ത് എൻ.ഡി.എ വിജയം പിടിച്ചെടുത്തു. കോഴിക്കോട് കോർപ്പറേഷനിലെ 28-ാം വാർഡായ കുതിരവട്ടത്താണ് എൻ.ഡി.എ മിന്നും വിജയം കരസ്ഥമാക്കിയത്. എൻ.ഡി.എയുടെ കുതിരവട്ടം വാർഡിലെ കന്നി വിജയം കൂടിയാണിത്. തനിക്ക് ഈ മിന്നും വിജയം സമ്മാനിച്ച ജനങ്ങളോട് നന്ദിയും കടപ്പാടും ഉണ്ടെന്ന് എൻ.ഡി.എ സ്ഥാനാർത്ഥിയായ ശ്രീമതി ഇന്ദിരാ കൃഷ്ണൻ പറഞ്ഞു.
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.