Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: nepal

നേപ്പാളിനെ കണ്ണീരിലാഴ്‌ത്തി വൻ ദുരന്തം; അതിശക്തമായ ഹിമപാതത്തിൽ 10 പേരെ കാണാതായി

മനാങ്: നേപ്പാളിലെ ഹിംലംഗ് ഹിമാൽ കൊടുമുടിയുടെ ബേസ് ക്യാമ്പിലുണ്ടായ കനത്ത ഹിമപാതത്തിൽ 10 പേരെ കാണാതായി. പർവതാരോഹകരും അവർക്കൊപ്പമുണ്ടായിരുന്ന ഗൈഡുകളും മറ്റ് ജീവനക്കാരുമാണ് അപകടത്തിൽപ്പെട്ടതെന്ന് ഹിമാലയൻ എക്സ്പെഡിഷൻ സംഘാടകർ അറിയിച്ചു. 7,126 മീറ്റർ ഉയരമുള്ള ഹിംലംഗ് ഹിമാലിൽ ദിവസങ്ങളായി കനത്ത മഞ്ഞുവീഴ്ചയും മഴയും തുടരുന്നതിനിടെയാണ് അപകടം. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് ഭൂരിഭാഗം പർവതാരോഹകരും പ്രദേശത്ത് നിന്ന് പിന്മാറിയിരുന്നു. എന്നാൽ ചിലർ ബേസ് ക്യാമ്പിൽ തുടരുകയായിരുന്നു. ഇവർ താമസിച്ചിരുന്ന ടെന്റുകൾക്ക് മുകളിലേക്കാണ് കൂറ്റൻ മഞ്ഞുപാളികൾ ഇടിഞ്ഞുവീണത്. ഇതോടെയാണ് പത്ത് […]
Read more

നേപ്പാൾ ദുരന്തം; കൊല്ലം സ്വദേശിനിയെ കാണാതായി, ഇന്ത്യൻ എംബസിയിൽ പരാതി നൽകി കുടുംബം

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ ദുരന്തത്തിൽ കൊല്ലം സ്വദേശിനിയെ കാണാതായതായി പരാതി. പരവൂർ കോങ്ങാൽ സ്വദേശിനി സുനന്ദ മണി രാജ (63)യെയാണ് കാണാതായത്. നേപ്പാളിലെ ഇമിഗ്രേഷൻ, കസ്റ്റംസ് ഓഫീസിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിനിടെ അപകടത്തിൽപ്പെട്ടതായാണ് ബന്ധുക്കളുടെ സംശയം. ഏകദേശം 40 വർഷമായി ബ്രിട്ടനിൽ താമസിക്കുന്ന സുനന്ദ നിലവിൽ ബ്രിട്ടീഷ് പൗരത്വമുള്ളയാളാണ്. ഓഗസ്റ്റ് 25ന് ഉച്ചയോടെ നേപ്പാളിലെത്തിയതായി അറിയിച്ച് സുനന്ദ വീട്ടിലേക്ക് വിളിച്ചിരുന്നതായി സഹോദരി പറഞ്ഞു. എന്നാൽ പിറ്റേ ദിവസം ദുരന്തമുണ്ടായതിന് ശേഷം സുനന്ദയുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മാസം 16ന് […]
Read more

മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ച; ചൈനയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നെന്ന് നേപ്പാൾ

കാഠ്മണ്ഡു:മിന്നൽ പ്രളയത്തിന് മുന്നോടിയായി കൃത്യമായ അപകട മുന്നറിയിപ്പ് നൽകണമെന്ന് ചൈനയോട് ആവശ്യപ്പെട്ടിരുന്നതായി നേപ്പാൾ ഉദ്യോഗസ്ഥർ. എന്നാൽ വൻ ദുരന്തത്തിന് കാരണമായ ഹിമപാതത്തെക്കുറിച്ചടക്കം ആവശ്യമായ വിവരങ്ങളൊന്നും ചൈനയിൽനിന്ന് ലഭിച്ചില്ലെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. മെയ് 27ന് കാഠ്മണ്ഡുവിൽ നേപ്പാളിലെയും ചൈനയിലെയും, ടിബറ്റ് മേഖലയിലുൾപ്പെടെ, ഉദ്യോഗസ്ഥരും വിദഗ്ധരും പങ്കെടുത്ത യോഗം നടന്നിരുന്നു. ഹിമാലയത്തിലെ തടാകങ്ങളുടെ വിവരങ്ങൾ ശേഖരിക്കുക, പ്രകൃതിദുരന്ത സാധ്യതകൾ മുൻകൂട്ടി നിരീക്ഷിക്കുക, ഇരുരാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയം വേഗത്തിലാക്കുക തുടങ്ങിയ കാര്യങ്ങളിൽ യോഗത്തിൽ ധാരണയിലെത്തിയിരുന്നു. നദികളിലെ ജലനിരപ്പും […]
Read more

നേപ്പാളിൽ മിന്നൽ പ്രളയത്തിൽ മരണം 469; സഹായ വാഗ്ദാനങ്ങൾ നിരസിച്ച് നേപ്പാൾ

കാഠ്മണ്ഡു: മിന്നൽ പ്രളയം വ്യാപക നാശം വിതച്ച നേപ്പാളിൽ മരണസംഖ്യ 469 ആയി ഉയർന്നു. രക്ഷാപ്രവർത്തനത്തിനായി വിദേശ രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും വാഗ്ദാനം ചെയ്ത സഹായം നേപ്പാൾ ഭരണകൂടം നിരസിച്ചു. സാഹചര്യം നേരിടാൻ രാജ്യത്തെ സുരക്ഷാ ഏജൻസികൾ തന്നെ പര്യാപ്തമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു. ചൈന ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും രക്ഷാപ്രവർത്തക സംഘങ്ങളെ അയയ്ക്കാൻ സന്നദ്ധത അറിയിച്ച് നേപ്പാൾ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു. എന്നാൽ രാജ്യത്തെ സുരക്ഷാ ഏജൻസികളുടെ നേതൃത്വത്തിൽ തന്നെ […]
Read more

മിന്നൽപ്രളയത്തിൽ വിറച്ച് നേപ്പാൾ: മരണസംഖ്യ 170 ആയി, 800ലേറെ പേരെ കാണാതായി

കാഠ്മണ്ഡു: നേപ്പാളിൽ ഭോട്ടെകോശി നദി കരകവിഞ്ഞൊഴുകിയുണ്ടായ മിന്നൽപ്രളയത്തിൽ മരണസംഖ്യ 170 ആയി. ദുരന്തത്തിൽ 800ലേറെ പേരെ കാണാതായതായാണ് നേപ്പാളിൽ നിന്നുള്ള റിപ്പോർട്ടുകൾ. കാണാതായവരിൽ 466 പേർ വിനോദസഞ്ചാരികളാണെന്ന് നേപ്പാൾ സർക്കാർ അറിയിച്ചു. ദുരന്തത്തിൽ 105 ഇന്ത്യൻ പൗരന്മാരെ കാണാതായതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ നിന്ന് നേപ്പാളിലെത്തിയ 37 പേരെക്കുറിച്ചും ഇഷ ഫൗണ്ടേഷൻ വഴി പോയ 77 പേരെക്കുറിച്ചും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. നേപ്പാൾ ടൂറിസം ബോർഡിന്റെ കണക്കുകൾ പ്രകാരം ആകെ 384 വിനോദസഞ്ചാരികളെയാണ് കാണാതായിരിക്കുന്നത്. […]
Read more

റാപ്പര്‍, മേയര്‍, ജെന്‍ സിയുടെ ഹരം; ആരാണ് നേപ്പാളില്‍ അധികാരത്തിലേറുന്ന ബാലേന്ദ്ര ഷാ?

ആഗോള രാഷ്ട്രീയത്തിലേക്ക് പുതിയൊരു വിപ്ലവ ചരിത്രത്തിന് തിരികൊളുത്തിയ രാജ്യമാണ് നേപ്പാള്‍. ഒരു ഭരണകൂടത്തെ തന്നെ നിലത്തിറക്കാന്‍ ശേഷിയില്‍ പുതിയ തലമുറ തെരുവിലിറങ്ങിയപ്പോള്‍ അത് പുതിയൊരു തുടക്കം കൂടിയായിരുന്നു. പിന്നീട് ശ്രീലങ്കയിലേക്കും ബംഗ്ലാദേശിലേക്കും യൂറോപ്പിലേക്കും വരെ പടര്‍ന്ന പുതിയ തലമുറയുടെ വിപ്ലവം. മുന്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലിയുടെ സര്‍ക്കാരിനെ പുറത്താക്കിയ 2025 സെപ്റ്റംബറിലെ ജന്‍ സീ പ്രതിഷേധങ്ങള്‍ക്ക് ശേഷമുള്ള ആദ്യ രാജ്യവ്യാപക തെരഞ്ഞെടുപ്പില്‍ റാപ്പറും കാഠ്മണ്ഡു മേയറുമായ ബാലേന്ദ്ര ഷാ അധികാരത്തിലേക്കെന്ന സൂചനകളാണ് വരുന്നത്. ആരാണ് യുവാക്കളുടെ […]
Read more

നേപ്പാളിൽ വീണ്ടും ജെൻ സി പ്രക്ഷോഭം

കാഠ്മണ്ഡു: വീണ്ടും ജെന്‍ സീ പ്രതിഷേധത്തില്‍ പെട്ട് നേപ്പാള്‍. സെപ്തംബറില്‍ രാജ്യത്തെ പിടിച്ച് കുലുക്കിയ പ്രക്ഷോഭത്തിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. നേപ്പാളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെയാണ് നിലവിലെ പ്രതിഷേധം. സിമാരാ വിമാനത്താവളത്തിന് സമീപത്താണ് ജെന്‍ സീ പ്രതിഷേധം ആരംഭിച്ചത്. സര്‍ക്കാരിനെതിരായ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കമ്മ്യൂണിസ്റ്റ് നേതാക്കളെ പ്രതിഷേധക്കാര്‍ തടയാന്‍ ശ്രമിച്ചിരുന്നു. ശങ്കര്‍ പൊഖാറല്‍, മഹേഷ് ബസ്‌നെറ്റ് എന്നീ നേതാക്കളെ പ്രതിഷേധക്കാര്‍ സിമാരാ വിമാനത്താവളത്തില്‍ വെച്ച് തടയാന്‍ ശ്രമിച്ചു. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. കാഠ്മണ്ഡുവില്‍ […]
Read more

നേപ്പാളില്‍ വീണ്ടും സംഘര്‍ഷം; ജയില്‍ ചാടിയ തടവുകാര്‍ക്ക് നേരെ വെടിവെപ്പ്

കാഠ്മണ്ഡു: നേപ്പാളില്‍ വീണ്ടും സംഘര്‍ഷം രൂക്ഷം. ജയില്‍ ചാടിയ തടവുകാര്‍ക്ക് നേരെ സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കിടെ ഏകദേശം 15,000 തടവുകാര്‍ ജയിലുകളില്‍ നിന്ന് രക്ഷപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഈ സംഭവത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റതായും വാര്‍ത്തകളുണ്ട്. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ രാജ്യത്തെ മൂന്ന് ജില്ലകളില്‍ നിരോധനാജ്ഞ നീട്ടിയിട്ടുണ്ട്. കാഠ്മണ്ഡു, ലളിത്പൂര്‍, ഭക്തപൂര്‍ എന്നീ നഗരങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യുവില്‍ രാവിലെ 6 മണി മുതല്‍ ഇളവ് വരുത്തിയിട്ടുണ്ട്. […]
Read more

നേപ്പാൾ മുൻ പ്രധാനമന്ത്രിയുടെ ഭാര്യ വെന്തുമരിച്ചു

കഠ്മണ്ഡു∙ സമൂഹമാധ്യമങ്ങള്‍ നിരോധിച്ചതിനെതിരെ ആരംഭിച്ച പ്രക്ഷോഭത്തിനിടെ മുൻ പ്രധാനമന്ത്രി ജലനാഥ് ഖനലിന്റെ ഭാര്യ രാജ്യലക്ഷ്മി ചിത്രകാർ വീട്ടിൽ‌ വെന്തുമരിച്ചു. ധനകാര്യമന്ത്രി ബിഷ്ണു പൗഡേലിനെ ജനക്കൂട്ടം തെരുവിൽ ആക്രമിച്ചു. നേപ്പാളി കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ ഷെർ ബഹാദുർ ദുബെയുടെ വീടാക്രമിച്ച പ്രക്ഷോഭകാരികൾ അദ്ദേഹത്തിന്റെ ഭാര്യയും വിദേശകാര്യമന്ത്രിയുമായ അർസു റാണയെ കയ്യേറ്റം ചെയ്യുന്ന വിഡിയോ പുറത്തുവന്നു. രക്തം ഒലിക്കുന്ന മുഖവുമായി ദുബെ നിൽക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇവരുടെ ഉടമസ്ഥതയിലുള്ള സ്കൂളും തീയിട്ടു. സമൂഹമാധ്യമ നിരോധനത്തിനെതിരെ ആരംഭിച്ച പ്രക്ഷോഭം […]
Read more

ജെൻ -സി പ്രതിഷേധം നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലി രാജിവച്ചു

കാഠ്‌മണ്ഡു: നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലി രാജിവച്ചു. രണ്ടാം ദിവസവും ജെൻ – സിയുടെ വ്യാപക പ്രതിഷേധം തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ രാജി. ശർമ ഒലിയെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുമെന്നും റിപ്പോർട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഔദ്യോ​ഗിക വസതി പ്രക്ഷോഭകർ കത്തിച്ചു. സമൂഹമാദ്ധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കിൽ രോഷാകുലരായ ലക്ഷക്കണക്കിന് യുവജനങ്ങളാണ് (ജെൻ- സി)​ സർക്കാരിനെതിരെ തെരുവിലിറങ്ങിയത്. മന്ത്രിമാരുടെ വീടുകൾക്ക് പ്രതിഷേധക്കാർ തീയിട്ടു. ഇന്നലെ പ്രക്ഷോഭത്തിൽ 20 പേർ കൊല്ലപ്പെടുകയും 250പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. സംഭവത്തിന് പിന്നാലെ സർക്കാരിൽ സേവനമനുഷ്ഠിക്കാൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix