Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: new movie

വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സ് എങ്ങോട്ട്? ജാംബി ഫസ്റ്റ് ലുക്ക് ടീസർ പുറത്ത്

മലയാള സിനിമ പതുക്കെ എന്നാൽ തീർച്ചയായും ഒരു പരീക്ഷണ ഘട്ടത്തിലേക്ക് കടന്നുകൊണ്ടിരിക്കുകയാണ്. മലയാളത്തിൽ നടനും സംവിധായകനുമായ ജോർജ് കോര സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ജാംബി. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടീസർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. അമാനുഷിക ശക്തിയുള്ള പേടിപ്പെടുത്തുന്ന ഒരു വെളിച്ചപ്പാടിനെയാണ് ടീസറിൽ കാണാൻ സാധിക്കുന്നത്. ഒപ്പം പശ്ചാത്തല സംഗീതവും ഉൾപ്പെടുന്നു. 2024-ൽ അരുൺ ചന്ദുവിന്റെ സയൻസ് ഫിക്ഷൻ ഡോകുമെന്ററി ഗഗനാചാരിക്ക് ശേഷം, ജാംബി എന്ന ചിത്രത്തിലൂടെ മലയാളം സോംബി […]
Read more

ധ്രുവനച്ചത്തിരം വരുന്നു; ​9 വർഷത്തെ കാത്തിരിപ്പിനൊടുവിൽ

ചില സിനിമകൾക്കായി പ്രേക്ഷകർ അങ്ങ് കാത്തിരിക്കും. സംവിധായകൻ- നടൻ കോമ്പോ, നടൻ, പ്ലോട്ട്, പ്രമോഷൻ മെറ്റീരിയലുകൾ ഒക്കെയാകാം ആ കാത്തിരിപ്പിന് കാരണം. അത്തരത്തിൽ കഴിഞ്ഞ കുറേ വർഷമായി തമിഴ് സിനിമാസ്വാദകർ കാത്തിരിക്കുന്നൊരു സിനിമയുണ്ട്. ​ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിൽ വിക്രം നായകനായി എത്തുന്ന ധ്രുവനച്ചത്തിരം. മുൻപ് പല തവണ റിലീസ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും സാമ്പത്തിക പ്രശ്നങ്ങൾ കാരണം ധ്രുവനച്ചത്തിരത്തിന്റെ റിലീസ് നീണ്ടു പോകുകയായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ ധ്രുവനച്ചത്തിരം റിലീസ് ചെയ്യാൻ ​ഗൗതം മേനോൻ തയ്യാറെടുക്കുന്നുവെന്നാണ് ഇപ്പോൾ […]
Read more

കജോളിന്റെ ‘മാ’ യില്‍ അപ്രതീക്ഷിത ക്യാമിയോ?

ബോളിവുഡ് താരം കജോളിന്റെ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘മാ’. ചിത്രം ‘ശൈതാൻ’ എന്ന ചിത്രത്തിന്‍റെ യൂണിവേഴ്സിലാണ് എന്ന് നേരത്തെ വ്യക്തമായതാണ്. കഴിഞ്ഞ വര്‍ഷം ബോളിവുഡിലെ അപ്രതീക്ഷിത ഹിറ്റായ ഈ ചിത്രത്തില്‍ അജയ് ദേവ്ഗണ്‍ ആർ. മാധവന്‍ ജ്യോതിക എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തിയിരുന്നത്. മായില്‍ ക്യാമിയോ വേഷത്തിൽ ഇവരില്‍ ആരെങ്കിലും എത്തിയേക്കും എന്ന അഭ്യൂഹങ്ങൾ ചിത്രത്തിന്‍റെ ടീസര്‍ ഇറങ്ങിയത് മുതല്‍ ശക്തമായിരുന്നു. എന്നാൽ, അഭിമുഖത്തിൽ കജോൾ ഈ ഊഹാപോഹങ്ങൾക്ക് വ്യക്തത വരുത്തി. “അജയിയോ മാധവനോ ‘മാ’യിൽ […]
Read more

നാളെ മുതല്‍ തിയറ്ററുകളില്‍; ‘പി‍ഡിസി അത്ര ചെറിയ ഡിഗ്രി അല്ല’

കൗമാരക്കാരുടെ പ്രീ ഡിഗ്രി കാലത്തിന്റെ മറക്കാനാവാത്ത ഓർമ്മകളുമായി റാഫി മതിര തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഏറ്റവും പുതിയചിത്രം പി‍ഡിസി അത്ര ചെറിയ ഡിഗ്രി അല്ല നാളെ മുതല്‍ തിയറ്ററുകളില്‍ എത്തുന്നു. ഡ്രീം ബിഗ്‌ ഫിലിംസ് ആണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. ഇഫാര്‍ ഇന്റർനാഷണലിന്റെ ബാനറിൽ അവതരിപ്പിക്കുന്ന ക്യാമ്പസ് ചിത്രം ഒരു ബയോ ഫിക്ഷണല്‍ കോമഡി ചിത്രം കൂടിയാണ്. സിദ്ധാര്‍ത്ഥ്, ശ്രീഹരി, അജോഷ്, അഷൂര്‍, ദേവദത്ത്, പ്രണവ്, അരുണ്‍ ദേവ്, മാനവേദ്, ദേവ നന്ദന, ദേവിക, രഞ്ജിമ, കല്യാണി ലക്ഷ്മി, […]
Read more

എന്തുകൊണ്ട് ആ കഥാപാത്രം; വെളിപ്പെടുത്തി ആമിര്‍ ഖാൻ

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കൂലി. തമിഴകത്തിന്റെ രജനികാന്ത് ആണ് ചിത്രത്തിൽ നായകൻ. കൂലിയില്‍ ആമിര്‍ ഖാൻ അതിഥി കഥാപാത്രമായി എത്തുന്നുണ്ട് എന്ന വാർത്തയും പ്രചരിച്ചിരുന്നു. അതിന് കാരണം താൻ രജനികാന്തിന്റെ കടുത്ത ആരാധകരനായതാണ് എന്ന് ആമിര്‍ ഖാൻ ഒരു അഭിമുഖത്തില്‍ വെളിപ്പടുത്തി. ഞാൻ ശരിക്കും ആസ്വദിച്ചു അത്. ഞാൻ രജനികാന്തിന്റെ ആരാധകരനാണ്. കടുത്ത ആരാധകൻ. ഒരുപാട് സ്‍നേഹവും ആരാധനയും ഉണ്ട്. ലോകേഷ് കനകരാജ് കൂലിയില്‍ അതിഥി കഥാപാത്രമാകാൻ ആവശ്യപ്പെട്ടപ്പോള്‍ ഞാൻ ചെയ്യാമെന്ന് […]
Read more

മമ്മൂട്ടി ചിത്രത്തിന് ചെക്ക് വച്ച് ജിംഖാന ടീം

മലയാള സിനിമയിൽ അടുത്തിടെ റിലീസ് ചെയ്തൊരു ചിത്രം കൂടി ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിച്ചിരിക്കുകയാണ്. നസ്ലെൻ നായകനായി എത്തിയ ആലപ്പുഴ ജിംഖാനയാണ് ആ ചിത്രം. സോണി ലിവ്വിലൂടെ പ്രേക്ഷകർക്ക് സിനിമ ഇപ്പോൾ ആസ്വദിക്കാനാകും. ഏപ്രിൽ 10ന് വിഷു റിലീസായി തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ആലപ്പുഴ ജിംഖാന. റിലീസ് ചെയ്ത് രണ്ട് മാസം പിന്നിടുമ്പോഴാണ് ചിത്രം ഇപ്പോൾ സ്ട്രീമിം​ഗ് ആരംഭിച്ചിരിക്കുന്നത്. ഖാലിദ് റഹ്‍മാന്‍ ആയിരുന്നു സംവിധാനം. ​ബോക്സിങ്ങ് പശ്ചാത്തലമായി വന്ന ചിത്രത്തിൽ ലുക്മാന്‍ അവറാന്‍, ഗണപതി, സന്ദീപ് പ്രദീപ്, ഫ്രാങ്കോ […]
Read more

‘ജാഗരൂഗരാകണം രാപ്പകലൊക്കെയും; ദ പ്രൊട്ടക്ടര്‍ ആദ്യ ഗാനം പുറത്ത്

ഷൈൻ ടോം ചാക്കോ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ദി പ്രൊട്ടക്ടർ’.ഈ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘ജാഗരൂകരാകണം രാപ്പകലൊക്കെയും…’ എന്ന് തുടങ്ങുന്ന ലിറിക്കൽ വീഡിയോ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. റോബിൻസ് അമ്പാട്ടിന്‍റെ വരികൾക്ക് ജിനോഷ് ആന്‍റണി സംഗീതമൊരുക്കി നരേഷ് അയ്യർ ആലപിച്ചിരിക്കുന്ന ഗാനം അമ്പാട്ട് ഫിലിംസിന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് റിലീസായിരിക്കുന്നത്. ജി. എം മനു സംവിധാനം ചെയ്ത് അമ്പാട്ട് ഫിലിംസിന്‍റെ ബാനറിൽ റോബിൻസ് മാത്യു നിർമ്മിക്കുന്ന ചിത്രം ജൂൺ 13ന് അമ്പാട്ട് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു. ഹൊറർ ഇൻവെസ്റ്റിഗേഷൻ […]
Read more

ആന്റണി വര്‍ഗീസ് പെപ്പെ നായകനാകുന്ന ‘കാട്ടാള’നില്‍ നായികയാകാന്‍ രജിഷ വിജയന്‍

മാര്‍ക്കോ’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ആന്റണി വര്‍ഗീസ് പെപ്പെ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കാട്ടാളൻ. ഷരീഫ് മുഹമ്മദ് നിര്‍മിച്ച് നവാഗതനായ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കാട്ടാളനി’ല്‍ നായികയായെത്തുന്നത് രജിഷ വിജയന്‍ ആണെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. ‘കാട്ടാള’ന്റെ ലോകത്തേക്ക് രജിഷയെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്. 2016-ല്‍ ‘അനാരുഗ കരിക്കിന്‍ വെള്ള’ത്തിലൂടെ എത്തി ശ്രദ്ധേയ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന […]
Read more

നാദിര്‍ഷ – വിഷ്‍ണു ഉണ്ണികൃഷ്‍ണൻ ടീം വീണ്ടും ഒന്നിക്കുന്നു

സിനിമാനടനാകാന്‍ ആഗ്രഹിച്ച് നടക്കുന്നൊരു യുവാവിന്‍റെ ജീവിതം പറഞ്ഞ ചിത്രമാണ് കട്ടപ്പനയിലെ ഹൃതിക് റോഷൻ. ഈ ചിത്രത്തിലൂടെ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച നാദിര്‍ഷ, വിഷ്‍ണു ഉണ്ണികൃഷ്‍ണൻ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്‍റെ പൂജ നടന്നു. നാദിര്‍ഷയുടെ സംവിധാനത്തിൽ വിഷ്‍ണു ഉണ്ണികൃഷ്‍ണൻ നായകനായെത്തുന്ന ചിത്രത്തിന് ‘മാജിക് മഷ്റൂംസ് ഫ്രം കഞ്ഞിക്കുഴി’ എന്നാണ് പേര് ഇട്ടിരിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ക്ലാപ്പ് ഹരിശ്രീ അശോകനും സ്വിച്ച് ഓൺ കർമ്മം സിനിമയുടെ നിർമ്മാതാവ് അഷ്റഫ് പിലാക്കലുമാണ് നിർവഹിച്ചത്. അക്ഷയ ഉദയകുമാർ ടോട്ടൽ ഫൺ ഫിൽഡ് […]
Read more

‘ചത്ത പച്ച’; ശങ്കര്‍, എഹ്സാന്‍, ലോയ് മലയാളത്തിലേക്ക്

റെസ്‌ലിങിൽ നിന്നും പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്‌ലിങ് ആക്‌ഷൻ കോമഡി എന്റർടെയ്നർ ആണ് ചത്ത പച്ച: റിങ് ഓഫ് റൗഡീസ്. മോഹൻലാലിന്റെ അനന്തരവനും ജീത്തു ജോസഫ്, രാജീവ് രവി, മോഹൻലാൽ എന്നിവർക്കൊപ്പം സംവിധാന സഹായിയായി ജോലിയും ചെയ്തിട്ടുള്ള അദ്വൈത് നായർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അർജുൻ അശോകൻ നായകനായി എത്തുന്ന ചിത്രത്തിൽ റോഷൻ മാത്യു, മാർക്കോ എന്ന സിനിമയിൽ വിക്ടർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഇഷാൻ ഷൗക്കത്, വിശാഖ് നായർ, […]
Read more

Recent News

Advertisement
WhiteswanTV Footer