Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: new movie

‘ദുരന്തർ’ ടീസറിൽ ഞെട്ടിച്ച് രൺവീർ സിംഗ്

രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ഏറ്റവും പുതിയ മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ധുരന്ദർ. ഇപ്പോൾ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് ടീസർ പുറത്തുവന്നു. രൺവീർ സിങ്ങിന്റെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നത്. രൺവീറിന്റെ ഒരു പക്കാ മാസ് എന്റർടൈനർ ആകും സിനിമയെന്ന സൂചനയാണ് ടീസർ നൽകുന്നത്. ചിത്രം 2025 ഡിസംബർ 5 ന് ആഗോള റിലീസായെത്തും. ജിയോ സ്റ്റുഡിയോസ് , ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, […]
Read more

‘സീ ഓഫ് ലവ്’ തീയറ്ററുകളിലേക്ക്

ദിൽഷ പ്രസന്നൻ പ്രധാന വേഷത്തിലെത്തുന്ന മലയാള സിനിമ ‘സീ ഓഫ് ലവ്- കടലോളം സ്നേഹം’ എന്ന ചിത്രം തീയറ്ററുകളിലേക്ക്. ‘നമുക്ക് ചുറ്റുമുള്ള ആരും പറയാത്ത ലെസ്ബിയൻ പ്രണയം’ എന്ന ടാഗ്‌ലൈനുള്ള പോസ്റ്ററുകളും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. സി ഓഫ് ലവ് പ്രേക്ഷകര്‍ക്ക് മറക്കാനാവാത്ത ഒരു അനുഭവം സമ്മാനിക്കുമെന്ന് സംവിധായിക സായി കൃഷ്‌ണ ട്വന്റിഫോറിനോട് പറഞ്ഞു. സ്നേഹത്തിന്റെ കടലൊഴുക്കുകള്‍ നിറഞ്ഞ ഈ സിനിമ ജൂലൈ 18ന് തീയറ്ററുകളിലെത്തുന്നു.
Read more

പ്രദീപ് രംഗനാഥൻ ചിത്രം ഡ്യൂഡ്; റിലീസിന് മുന്നേ 25 കോടി

തമിഴകത്തെ പുത്തൻ ഒരു താരോദയമാണ് പ്രദീപ് രംഗനാഥൻ. പ്രദീപ് രംഗനാഥൻ നായകനായി വരാനിരിക്കുന്ന ചിത്രമാണ് ഡ്യൂഡ്. പ്രദീപ് രംഗനാഥന്റെ ഡ്യൂഡിന്റെ ഒടിടി റൈറ്റ്‍സ് വിറ്റുപോയി എന്നാണ് പുതിയ റിപ്പോര്‍ട്ട്. നെറ്റ്ഫ്ലിക്സ് ഏതാണ്ട് 25 കോടിക്കാണ് ഒടിടി റൈറ്റ്‍സ് നേടിയിരിക്കുന്നത് എന്നുമാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രദീപ് രംഗനാഥൻ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. കീര്‍ത്തീശ്വരനാണ് ഡ്യൂഡ് സംവിധാനം ചെയ്യുന്നത്. നികേത് ബൊമ്മി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. മലയാളി നടി മമിമ നായികയാകുമ്പോള്‍ ചിത്രത്തില്‍ ആര്‍ ശരത്‍കുമാര്‍, […]
Read more

വിന്റജ് ധീരന്മാർ തീയറ്ററുകളിലേക്ക്; ‘ധീരന്‍’ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു

ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രം “ധീരൻ” ജൂലൈ 4 വെള്ളിയാഴ്ച പ്രേക്ഷകരുടെ മുന്നലെത്തുകയാണ്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റെർറ്റൈന്മെന്റ്സ് നിർമ്മിച്ച ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തത് ദേവദത്ത് ഷാജിയാണ്. ഭീഷ്മപർവം എന്ന മെഗാഹിറ്റ് ചിത്രത്തിന്റെ രചനയിലൂടെ ശ്രദ്ധ നേടിയ ദേവദത്തിന്റെ സംവിധായകനായുള്ള അരങ്ങേറ്റമാണ് “ധീരൻ”. ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായി എത്തുന്നത് […]
Read more

‘മാലിക്ക്’ ട്രെയിലര്‍ പുറത്ത്

ഫാമിലി കോമഡി റോളുകളില്‍ നിന്നും ഒരു വലിയ മാറ്റത്തിനൊരുങ്ങിയിരിക്കുകയാണ് നടന്‍ രാജ്കുമാര്‍ റാവു. താരത്തിന്‍റെ അടുത്ത ചിത്രമായ ആക്ഷന്‍ ഗ്യാങ്സ്റ്റര്‍ ചിത്രം മാലിക്കിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുകയാണ്. രക്തരൂക്ഷിതമായ ട്രെയിലറാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. ക്രൂരമായ കൊലപാതകം ചെയ്യുന്ന ഒരു അധോലോക നായകനായാണ് രാജ്കുമാര്‍ ടീസറില്‍ ഉടനീളം പ്രത്യക്ഷപ്പെടുന്നത്. മാലിക്ക് എന്ന ഗ്യാംങ്സ്റ്ററിന്‍റെ ജനനവും പോരാട്ടവും എല്ലാമാണ് ചിത്രത്തിന്‍റെ ട്രെയിലറില്‍ അനാവരണം ചെയ്യുന്നത്. മാസ് ഡയലോഗുകളും സംഘടനങ്ങളും നിറഞ്ഞ രീതിയിലാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്.റാവുവിന്റെ […]
Read more

‘സാഹസ’ത്തിനൊരുങ്ങി ബാബു ആന്റണിയും നരേനും; പുത്തൻ അപ്‍ഡേറ്റ്

‘ട്വന്റി വൺ ഗ്രാംസ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിബിൻ കൃഷ്‍ണ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സാഹസം’. ചിത്രം ഓഗസ്റ്റ് ഏഴോടെ തിയറ്ററുകളിലെത്തുകയെന്നാണ് ഒടിടിപ്ലേയുടെ റിപ്പോര്‍ട്ട്. ‘ട്വന്റി വൺ ഗ്രാംസ്, ‘ഫീനിക്സ്’ എന്നീ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച റിനിഷ് കെ എൻ ആണ് ദ ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ സാഹസം നിർമ്മിക്കുന്നത്. സംവിധായകൻ ബിബിൻ കൃഷ്‍ണ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. നരെയ്ൻ, ബാബു ആന്റണി, ശബരീഷ് വർമ്മ എന്നിവർ പ്രധാന വേഷങ്ങളിൽ […]
Read more

നാനിയുടെ ‘ദി പാരഡൈസ്’ ആരംഭിച്ചു: നാനിയുടെ റെട്രോ ആക്ഷന്‍ അവതാരം

തെലുങ്ക് സിനിമാലോകത്തെ പ്രിയതാരം നാനിയും സംവിധായകൻ ശ്രീകാന്ത് ഒഡേലയുമായി വീണ്ടും ഒന്നിക്കുന്ന ചിത്രം ‘ദി പാരഡൈസ്’ചിത്രീകരണം ആരംഭിച്ചു. 2023-ൽ ഇരുവരും ഒന്നിച്ച ‘ദസറ’എന്ന ചിത്രത്തിന്റെ വൻ വിജയത്തിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ജൂൺ 21-ന് ഷൂട്ടിംഗ് ആരംഭിച്ച ചിത്രത്തിൽ നാനി ജൂൺ 28 സെറ്റിൽ ജോയിൻ ചെയ്തതായി നിർമ്മാതാക്കൾ അറിയിച്ചു. ഹൈദരാബാദിൽ 40 ദിവസത്തെ ഷൂട്ടിംഗ് ഷെഡ്യൂളാണ് നടക്കുന്നത് ഇതിൽ പ്രധാന കഥാപാത്രങ്ങളുടെ രംഗങ്ങൾ ചിത്രീകരിക്കും. ‘ദി പാരഡൈസ്’ ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണ്, […]
Read more

‘ഒറ്റക്കൊമ്പനു’ വേണ്ടി; പാലാ ജൂബിലി തിരുനാൾ പുനരാവിഷ്കരിക്കുന്നു

ഡിസംബറിലെ പാലാ ജൂബിലി തിരുനാൾ ‘ഒറ്റക്കൊമ്പൻ’ സിനിമയ്ക്കു വേണ്ടി നാളെ മുതൽ പുനരാവിഷ്കരിക്കുന്നു. ജൂലൈ 5 വരെ സന്ധ്യയ്ക്ക് 7 മുതൽ വെളുപ്പിനു 5 വരെയാണ് ഷൂട്ടിങ്. തിരുനാളിന്റെ പ്രധാന ആകർഷണമായ ടൗൺ കപ്പേളയ്ക്കു മുൻപിലെ പന്തലും കുരിശുപള്ളി ദീപാലങ്കാരവും പട്ടണ പ്രദക്ഷിണവുമെല്ലാം അതുപോലെ ഒരുക്കുന്നുണ്ട്. കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനാകുന്ന ‘ഒറ്റക്കൊമ്പൻ’ ചങ്ങനാശേരി സ്വദേശി മാത്യൂസ് തോമസാണു സംവിധാനം ചെയ്യുന്നത്. കഥയും തിരക്കഥയും ഭരണങ്ങാനം സ്വദേശി ഷിബിൻ ഫ്രാൻസിസിന്റേതാണ്. ഇന്ദ്രജിത്ത്, ലാൽ, ജോണി ആന്റണി, ലാലു […]
Read more

ഇനി വേറെ ലെവൽ; ട്രാക്ക് മാറ്റി രശ്മിക മന്ദാന

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ തന്റേതായൊരു സ്ഥാനം കണ്ടെത്തിയ വ്യക്തിയാണ് നടി രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. മൈസ എന്നാണ് ചിത്രത്തിന്റെ പേര്. ദുൽഖർ ആണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് […]
Read more

വിജയ് ആന്റണിയുടെ മാർ​ഗൻ; റിലീസിന് മുന്നേ 6 മിനിറ്റ് വീഡിയോ പുറത്ത്

വിജയ് ആന്റണിയെ നായകനാക്കി നവാ​ഗതനായ ലിയോ ജോൺ പോൾ സംവിധാനം ചെയ്യുന്ന മാർ​ഗൻ എന്ന ചിത്രത്തിന്റെ ആദ്യ ആറുമിനിറ്റ് ദൃശ്യങ്ങൾ പുറത്ത്. ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യുന്നതിന് മുന്നോടിയായാണ് അണിയറപ്രവർത്തകർ ഇങ്ങനെയൊരു പ്രചാരണം നടത്തിയത്. ദൃശ്യങ്ങൾ ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. യുവതികളെ രാസവസ്തു കുത്തിവെച്ച് കൊലപ്പെടുത്തിയശേഷം ഉപേക്ഷിക്കുന്ന സീരിയൽ കില്ലറെ കേന്ദ്രീകരിച്ചാണ് ചിത്രം മുന്നേറുക എന്ന സൂചനയാണ് ആദ്യരം​ഗങ്ങൾ നൽകുന്നത്. കൊല്ലപ്പെടുന്നയാളുടെ ദേഹം മുഴുവൻ കറുപ്പുനിറമാവുന്നു എന്നതാണ് പ്രമേയത്തെ വ്യത്യസ്തമാക്കുന്നത്. ചിത്രത്തിൽ ധ്രുവ് എന്ന മുംബൈ പോലീസിലെ […]
Read more

Recent News

Advertisement
WhiteswanTV Footer