Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: new movie

ലാല്‍ സലാം ഒടിടിയില്‍; എക്സ്‍ട്രാ ഫൂട്ടേജോടെ

രജനികാന്ത് ക്യാമിയോ റോളിൽ എത്തിയ ചിത്രമാണ് ലാല്‍ സലാം. വിഷ്‍ണു വിശാലാണ് ചിത്രത്തിലെ നായകൻ. രജനികാന്തിന്റെ മകള്‍ സംവിധാനം ചെയ്‍ത ലാല്‍ സലാം റിലീസിന് മികച്ച കളക്ഷനാണ് റീലീസിന് നേടിയതെങ്കിലും പിന്നീടങ്ങോട്ട് കാര്യമായ ചലനമുണ്ടാക്കാനായില്ല. സണ്‍ നെക്സ്റ്റിലൂടെ എക്സ്‍ട്രാ ഫൂട്ടേജോടെ ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ് രജനികാന്തിന്റെ ലാല്‍ സലാം. സംവിധായിക ഐശ്വര്യ രജനികാന്തിന്റെ പുതിയ ചിത്രമായി എത്തിയ ലാല്‍ സലാം റിലീസിന് നേടിയത് 4.41 കോടി രൂപയാണ്. വിക്രാന്തും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ എത്തിയപ്പോള്‍ ആഗോള ബോക്സ് […]
Read more

വിജയ് ദേവരകൊണ്ടയുടെ ‘കിങ്ഡം’; വീണ്ടും വൈകും

തെലുങ്ക് സിനിമയിലെ യുവ താരനിരയില്‍ ഏറെ ആരാധകരുള്ള നടനാണ് വിജയ് ദേവരകൊണ്ട. അര്‍ജുന്‍ റെഡ്ഡിയിലൂടെ മറുഭാഷാ പ്രേക്ഷകരിലേക്കും അദ്ദേഹം എത്തി. എന്നാല്‍ കരിയര്‍ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള ഒരു ചിത്രത്തിലാണ് അദ്ദേഹം അടുത്തതായി എത്തുന്നത്. കരിയറിലെ 12-ാം ചിത്രത്തിന് പേരിട്ടിരിക്കുന്നത് കിങ്ഡം എന്നാണ്. ചിത്രത്തിന്‍റെ ടീസര്‍ അണിയറക്കാര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ പുറത്തുവിട്ടിട്ടുണ്ട്. ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ശാരീരികമായി വലിയ മേക്കോവര്‍ നടത്തിയാണ് ദേവരകൊണ്ട അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ സ്വഭാവത്തെപ്പറ്റി കൃത്യമായി പറയുന്ന ടീസറിന് 1.55 മിനിറ്റ് ദൈര്‍ഘ്യമാണ് […]
Read more

‘നന്മമരം വേണ്ട, കൊടൂര വില്ലനാകണം’; നിവിൻ പോളി

മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തി തട്ടത്തിൻ മറയത്തിലൂടെ കരിയർ മാറി മറിഞ്ഞ നടനാണ് നിവിൻ പോളി. പിന്നീട് ഒടുപിടി മികച്ച സിനിമകൾ നിവിന്റേതായി മലയാളികൾക്ക് ലഭിച്ചുവെങ്കിലും കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഹിറ്റ് സിനിമകളൊന്നും നിവിനെ തേടി എത്തിയിരുന്നില്ല. വർഷങ്ങൾക്ക് ശേഷം എന്ന സിനമയിലെ ​ഗസ്റ്റ് അപ്പിയറൻസ് ആയിരുന്നു ഏറ്റവും ഒടുവിൽ നിവിൻ ആരാധകനെ കുറച്ചെങ്കിലും തൃപ്തിപ്പെടുത്തിയത്. എന്നാൽ ഇതൊന്നും അല്ല വൻ തിരിച്ചു വരവിന് താരം തിരിതെളിച്ചു കഴിഞ്ഞുവെന്ന് കഴിഞ്ഞ ദിവസം മലയാളികൾ […]
Read more

രാഘവാ ലോറൻസിന്റെ വില്ലനായി നിവിൻ പോളി? ‘ബെൻസ്’ പുത്തൻ പോസ്റ്റർ

സംവിധായകൻ ലോകേഷ് കനകരാജ് കഥയെഴുതി ഭാ​ഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബെൻസ്. രാഘവാ ലോറൻസ് നായകനാവുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോ​ഗമിച്ചുകൊണ്ടിരിക്കുകയാണ്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിലെ പോസ്റ്റർ ആണ് പുറത്തു വന്നിരിക്കുന്നത്. പോസ്റ്ററിനേക്കാളേറെ ഇതിൽ പറഞ്ഞിരിക്കുന്ന കഥാപാത്രം അവതരിപ്പിക്കുന്ന താരം ആരെന്നാണ് ചിത്രത്തേക്കുറിച്ചുള്ള ചൂടേറിയ ചർച്ച. സിനിമയിലെ വില്ലൻ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന കാരക്റ്റർ പോസ്റ്റർ ബുധനാഴ്ചയെത്തുമെന്നാണ് ബെൻസിനെക്കുറിച്ചുള്ള പുതിയ അപ്ഡേറ്റ്. ഒരാൾ പുറംതിരിഞ്ഞുനിൽക്കുന്ന ചിത്രവും പോസ്റ്ററിലുണ്ട്. തലമുടി […]
Read more

‘താരം താരിടും’; ആഭ്യന്തര കുറ്റവാളിയിലെ ഏറ്റവും പുതിയ ഗാനം റിലീസ്

ആസിഫ് അലി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ആഭ്യന്തര കുറ്റവാളി.ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം താരം താരിടും ഗാനം റിലീസായി. ബിജിബാൽ സംഗീത സംവിധാനം നിർവഹിച്ച ഗാനത്തിന്റെ ആലാപനം സൂരജ് സന്തോഷാണ് നിർവഹിച്ചിരിക്കുന്നത്. മനു മഞ്ജിത്താണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. നൈസാം സലാം പ്രൊഡക്ഷന്റെ ബാനറിൽ നൈസാം സലാം നിർമ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സേതുനാഥ് പദ്മകുമാറാണ്.ചിത്രം ഈ വെള്ളിയാഴ്ച തിയേറ്ററുകളിലേക്കെത്തും. കേരളത്തിൽ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്. ആസിഫ് അലി നായകനായെത്തുന്ന ചിത്രത്തിൽ […]
Read more

രജനിയുടെ ‘കൂലി’ക്കായി കാത്തിരിക്കുന്നത് വൻ കിട കമ്പനികൾ

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കൂലി. അതേപോലെതന്നെ തമിഴകത്തിന്റെ രജനികാന്ത് നായകനായി വരുന്ന ചിത്രംകൂടിയെന്ന പ്രേത്യേകതയയുമായാണ് ചിത്രവുമാണ് കൂലി. കൂലിക്ക് വമ്പൻ ഓഫറുകളാണ് വിദേശത്തെ തിയറ്റര്‍ വിതരണ കമ്പനികളില്‍ നിന്ന് ലഭിക്കുന്നത് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഒരു കമ്പനി കൂലിക്ക് 80 കോടിയാണ് ഓഫര്‍ ചെയ്‍തിരിക്കുന്നത്. ഇതില്‍ കൂലിയുടെ നിര്‍മാതാക്കളായ സണ്‍ പിക്ചേഴ്‍സ് അന്തിമ തീരുമാനമെടുത്തിട്ടില്ല. എന്തായാലും ഒരു തമിഴ് സിനിമയ്‍ക്ക് വിദേശത്ത് നിന്ന് ലഭിക്കുന്ന വൻ തുക കൂലിക്ക് […]
Read more

ദ രാജാ സാബ്; ഇനി ഹൊറര്‍ കോമഡി

പ്രഭാസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ദ രാജാ സാബ്. ഹൊറര്‍ കോമഡി റൊമാന്റിക് ചിത്രമായിരിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ദ രാജാ സാബിന്റെ പുതിയ ഒരു അപ്‍ഡേറ്റാണ് ഇപ്പോൾ ചര്‍ച്ചയാകുന്നത്. നായകൻ പ്രഭാസ് ഇരട്ട വേഷത്തിലുള്ള ചിത്രത്തിന്റെ ടീസര്‍ ജൂണ്‍ 16ന് പുറത്തുവിടും. ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത് തമൻ ആണ്. ദ രാജാ സാബ് എന്ന ചിത്രത്തിലെ പാട്ടുകള്‍ക്ക് ജാപ്പനീസ് പതിപ്പ് ഒരുക്കുമോയെന്ന് നിര്‍മാതാക്കള്‍ ചോദിച്ചതായി തമൻ വെളിപ്പെടുത്തിയിരുന്നു. ജപ്പാനില്‍ ഓഡിയോ ലോഞ്ച് […]
Read more

ഹരി ഹര വീര മല്ലു ഒടിടിയില്‍?

പവൻ കല്യാൺ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹരി ഹര വീര മല്ലു. ഇപ്പോൾ ചിത്രത്തിന്റെ ഏറ്റവും പുതിയ ഒ ടി ടി അപ്ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്. ആന്ധ്രയിലെ ഉപമുഖ്യമന്ത്രിയും പ്രശസ്‍ത ചലച്ചിത്ര താരവുമാണ് പവൻ കല്യാണ്‍. പവൻ കല്യാണ്‍ പുതിയ തന്റെ സിനിമാ റിലീസുകളുമായി സജീവമാകുകയാണ്. ഹരി ഹര വീര മല്ലു ജൂണ്‍ 12നാണ് റിലീസ് ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്. പവൻ കല്യാണ്‍ നായകനായ ചിത്രത്തിന്റെ ഒടിടി റൈറ്റ്സ്‍ നേടിയിരിക്കുന്നത് ആമസോണ്‍ പ്രൈം വീഡിയോയാണ്. കൃഷ് […]
Read more

തഗ് ലൈഫ്: റണ്ണിംഗ് ടൈം പുറത്ത്

മണിരത്നം സംവിധാനം ചെയ്ത് കമൽഹാസന്‍ നായകനായി സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷൻ ഡ്രാമ ചിത്രമാണ് തഗ് ലൈഫ്. തിയേറ്റർ റിലീസിന് മുമ്പ് സർട്ടിഫിക്കേഷൻ പ്രക്രിയ പൂർത്തിയാക്കിയ ചിത്രം ജൂണ്‍ 5നാണ് തീയറ്ററില്‍ എത്തുന്നത്. 2025 മെയ് 19 നാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) ചിത്രത്തിന് യുഎ 16+ റേറ്റിംഗ് നൽകിയത്. ഔദ്യോഗിക സിബിഎഫ്‌സി സർട്ടിഫിക്കറ്റ് അനുസരിച്ച് തഗ് ലൈഫിന് 165.42 മിനിറ്റ് (ഏകദേശം 2 മണിക്കൂർ 45 മിനിറ്റ്) റൺടൈം […]
Read more

‘പോലീസ് ഡേ’; ട്രയിലർ പുറത്ത്

ഒരു ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ചിത്രത്തിന്റെ എല്ലാഘടകങ്ങളും കോര്‍ത്തിണക്കി ‘പോലീസ് ഡേ’ ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്ത്. ജൂണ്‍ ആറിന് ചിത്രം പ്രദര്‍ശനത്തിനെത്തുന്നതിന്റെ മുന്നോടിയായിട്ടാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുന്നത്. സന്തോഷ് മോഹന്‍ പാലോടാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ടിനി ടോം ആണ് ചിത്രത്തിലെ നായകൻ. ടിനി ടോം ഇതുവരെ അവതരിപ്പിക്കാത്ത വേഷമാണ്‌ ചിത്രത്തില്‍ കൈകാര്യംചെയ്യുന്നത്. നര്‍മ സ്വഭാവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു പോന്നിരുന്ന ടിനി ടോം മികച്ച ഒരു പോലീസ് കഥാപത്രത്തിലൂടെ തന്റെ ഇമേജ് തന്നെ മാറ്റിമറിക്കാന്‍ ഒരുങ്ങുകയാണ്. ഉന്നതനായ […]
Read more

Recent News

Advertisement
WhiteswanTV Footer