Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: news

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു

കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് മുൻ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പടിയിറങ്ങുന്നു. ഔദ്യോഗിക കാലാവധി ഓഗസ്റ്റ് 30ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന് പകരം പുതിയ എംഡിയെ നിയമിക്കാൻ സർക്കാർ നടപടി ആരംഭിച്ചത്. പുതിയ സ്ഥിരം മാനേജിങ് ഡയറക്ടറെ നിയമിക്കുന്നതുവരെ എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്കയ്ക്ക് കൊച്ചി മെട്രോയുടെ താൽക്കാലിക ചുമതല നൽകും. ഭരണനടപടികൾ തടസ്സപ്പെടാതിരിക്കാനാണ് താൽക്കാലിക ചുമതല ജില്ലാ കളക്ടർക്ക് കൈമാറുന്നത്. 2021 ഓഗസ്റ്റിലാണ് ലോക്‌നാഥ് ബെഹ്‌റ […]
Read more

‘കുഞ്ഞികൃഷ്ണൻ മിർജാഫർ’; രൂക്ഷ വിമർശനവുമായി കെ.കെ. രാഗേഷ്

പയ്യന്നൂർ: വി. കുഞ്ഞികൃഷ്ണനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. പയ്യന്നൂരിൽ പാർട്ടി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർഥി നിർണയത്തിൽ പിഴവുണ്ടായെന്ന് കേന്ദ്ര കമ്മിറ്റി അംഗീകരിച്ചിട്ടുണ്ടെന്ന് രാഗേഷ് പറഞ്ഞു. ജില്ലാ കമ്മിറ്റി നടത്തിയ സ്വയംവിമർശനമാണ് കേന്ദ്ര കമ്മിറ്റി ശരിവച്ചത്. പയ്യന്നൂരിൽ യുഡിഎഫ് ബിജെപിയുമായി രാഷ്ട്രീയ ധാരണയുണ്ടാക്കിയതുകൊണ്ടാണ് കുഞ്ഞികൃഷ്ണൻ വിജയിച്ചതെന്നും ചിലയിടങ്ങളിൽ പാർട്ടി സ്ഥാനാർഥി നിർണയം പാളിയെന്നും അദ്ദേഹം ആരോപിച്ചു. സിപിഎം ജില്ലാ കമ്മിറ്റിയിൽ പ്രവർത്തിച്ചിരുന്ന കാലത്ത് […]
Read more

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണം; ഒരാൾ മരിച്ചു

കോഴിക്കോട്: വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ മരിച്ചു. വിലങ്ങാട് വായാട് ഉന്നതി സ്വദേശി സുനിലാണ് മരിച്ചത്. ചെങ്ങന്നൂർ കോടതിയിലെ ജീവനക്കാരനായിരുന്നു സുനിൽ. ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ പ്രദേശവാസികൾ ചേർന്ന് തുരത്തുന്നതിനിടെയാണ് സുനിലിന് നേരെ ആക്രമണമുണ്ടായത്. കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുനിലിനെ ഉടൻ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിലങ്ങാട് മേഖലയിൽ കാട്ടുപോത്തിന്റെ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ ആരോപിച്ചു. ജനവാസ മേഖലകളിലേക്ക് വന്യമൃഗങ്ങൾ നിരന്തരം ഇറങ്ങുന്നത് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുകയാണെന്നും […]
Read more

ലോറി നിയന്ത്രണം വിട്ട് വീടിന് സമീപത്തേക്ക് മറിഞ്ഞു; ഡ്രൈവർ മരിച്ചു

കാസർകോട്: മടിക്കൈ കാഞ്ഞിരപ്പൊയിലിൽ ലോറി നിയന്ത്രണം വിട്ട് വീടിന് സമീപത്തേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. ചായ്യോം സ്വദേശി സാദിഖ് (40) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു അപകടം. ചെങ്കല്ല് ഇറക്കിയ ശേഷം ലോറി എടുക്കുന്നതിനിടെയാണ് നിയന്ത്രണം നഷ്ടപ്പെട്ടത്. റോഡിന് താഴെയുള്ള വീടിന് സമീപത്തേക്കാണ് ലോറി മറിഞ്ഞത്. അപകടത്തിൽ വീടിന്റെ അടുക്കള ഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. ലോറി മറിഞ്ഞതിന്റെ വലിയ ശബ്ദം കേട്ടതോടെ വീട്ടിലുണ്ടായിരുന്നവർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സാദിഖിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും […]
Read more

‘രാജീവ്‌ ചന്ദ്രശേഖറിന് കൂറ് കർണാടകയോട്’; വിമർശനവുമായി വി.കെ. ശ്രീകണ്ഠൻ എംപി

പാലക്കാട്: റെയിൽവേ ഡിവിഷൻ വിഭജിച്ചാൽ എന്താണ് പ്രശ്നമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ ചോദ്യത്തിന് മറുപടിയുമായി പാലക്കാട് എംപി വി.കെ. ശ്രീകണ്ഠൻ. കേരളത്തെ തകർക്കാനുള്ള ബിജെപിയുടെ ഗൂഢനീക്കമാണ് റെയിൽവേ ഡിവിഷൻ വിഭജനത്തിലൂടെ വ്യക്തമാകുന്നതെന്ന് ശ്രീകണ്ഠൻ ആരോപിച്ചു. രാജീവ് ചന്ദ്രശേഖർ ഒരു ജനപ്രതിനിധിയാണെന്ന കാര്യം മറന്നുപോകരുതെന്നും ശ്രീകണ്ഠൻ പറഞ്ഞു. കർണാടകയിൽ നിന്ന് പലതവണ രാജ്യസഭാംഗമായിരുന്ന രാജീവ് ചന്ദ്രശേഖറിന് ഇപ്പോഴും കൂറ് കർണാടകയോടാണെന്നും അദ്ദേഹം ആരോപിച്ചു. ഒരു നിമിഷം പോലും എംഎൽഎയായി തുടരാൻ രാജീവ് ചന്ദ്രശേഖറിന് യോഗ്യതയില്ലെന്ന രൂക്ഷ […]
Read more

ഷിജിനെ കടലിൽ കാണാതായിട്ട് 30 ദിവസം, മരണാനന്തര ചടങ്ങ് നടത്തി കുടുംബം

തിരുവനന്തപുരം: മുതലപ്പൊഴിയിൽ കടലിൽ വള്ളം മറിഞ്ഞ് കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഷിജിന്റെ മരണാനന്തര ചടങ്ങുകൾ നടത്തി കുടുംബം. ഷിജിനെ കാണാതായിട്ട് 30 ദിവസം പിന്നിട്ടതോടെയാണ് മരിച്ചതായി കണക്കാക്കി കുടുംബം ചടങ്ങുകൾ നടത്തിയത്. അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ദേവാലയത്തിലായിരുന്നു മുപ്പതാം ചരമദിന ചടങ്ങുകൾ. ജൂലൈ 31നാണ് വള്ളം മറിഞ്ഞ് ഷിജിനെ കടലിൽ കാണാതായത്. അപകടത്തിന് പിന്നാലെ തിരച്ചിൽ നടത്തിയെങ്കിലും ഷിജിനെ കണ്ടെത്താനായില്ല. ഒരു മാസത്തോളം പിന്നിട്ടിട്ടും യാതൊരു വിവരവും ലഭിക്കാത്ത സാഹചര്യത്തിലാണ് കുടുംബം മരിച്ചതായി കണക്കാക്കി മരണാനന്തര ചടങ്ങുകൾ […]
Read more

ബേപ്പൂരിലെ തോൽവി; ‘പരാജയപ്പെട്ടതോ, പരാജയപ്പെടുത്തിയതോ?’ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി പി.വി. അൻവർ

കോഴിക്കോട്: ബേപ്പൂരിലെ തെരഞ്ഞെടുപ്പ് തോൽവിയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ ആരോപണങ്ങൾ ആവർത്തിച്ച് പി.വി. അൻവർ. ‘പരാജയപ്പെട്ടതോ, പരാജയപ്പെടുത്തിയതോ?’ എന്ന ചോദ്യത്തോടെയാണ് അൻവറിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. യുഡിഎഫ് കേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞപ്പോൾ ഇടത് കോട്ടകളിൽ മുന്നേറ്റമുണ്ടായെന്നും അൻവർ ആരോപിക്കുന്നു. യുഡിഎഫ് പ്രവർത്തകരിൽ ചിലർ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സഹകരിച്ചില്ലെന്നും പോസ്റ്ററുകളും നോട്ടീസുകളും വിതരണം ചെയ്യാതെ കൂട്ടിയിട്ട നിലയിൽ കണ്ടെന്നും അൻവർ ആരോപിച്ചു. ബേപ്പൂരിൽ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും തന്റെ സ്ഥാനാർഥിത്വം മലബാറിൽ ഗുണം ചെയ്തെന്നും അദ്ദേഹം അവകാശപ്പെട്ടു. ‘പിണറായിസവും മരുമോനിസവും’ […]
Read more

ഏഷ്യൻ ഗെയിംസിന് ബി ടീം; സഞ്ജുവിന്‍റെ തിരിച്ചുവരവ് വൈകും

മുംബൈ: ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലെ ക്രിക്കറ്റ് മത്സരങ്ങൾക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ബിസിസിഐയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലും. താരങ്ങൾക്ക് ആവശ്യമായ നിലവാരത്തിലുള്ള സൗകര്യങ്ങൾ ഉറപ്പാക്കാനായില്ലെങ്കിൽ പ്രധാന താരങ്ങൾക്ക് പകരം രണ്ടാംനിര ടീമിനെ മത്സരത്തിന് അയക്കുന്ന കാര്യം പരിഗണിക്കുന്നതായാണ് ബിസിസിഐ വൃത്തങ്ങളിൽ നിന്നുള്ള സൂചന. സെപ്റ്റംബർ 19നാണ് ഐച്ചി-നാഗോയ ഏഷ്യൻ ഗെയിംസിന് തുടക്കമാകുന്നത്. സെപ്റ്റംബർ 17 മുതൽ 22 വരെയാണ് വനിതാ ക്രിക്കറ്റ് മത്സരങ്ങൾ. പുരുഷ വിഭാഗം മത്സരങ്ങൾ സെപ്റ്റംബർ 24 മുതൽ ഒക്ടോബർ […]
Read more

‘തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് എയിംസ് എന്ന വാക്ക് ഉച്ചരിച്ചിട്ടില്ല’; മലക്കം മറിഞ്ഞ് സുരേഷ് ഗോപി

തൃശൂർ: എയിംസുമായി ബന്ധപ്പെട്ട മുൻ പ്രതികരണത്തിൽ നിലപാട് മാറ്റി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് എയിംസിനെക്കുറിച്ച് ഒരക്ഷരം പോലും പറഞ്ഞിട്ടില്ലെന്ന സുരേഷ് ഗോപിയുടെ പുതിയ വാദമാണ് ആശയക്കുഴപ്പത്തിന് വഴിവെച്ചിരിക്കുന്നത്. “തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് എയിംസുമായി ബന്ധപ്പെട്ട് ഒരു വാക്കുപോലും ഉച്ചരിച്ചിട്ടില്ല. എല്ലാ പ്രസംഗങ്ങളും പരിശോധിക്കാം. തെരഞ്ഞെടുപ്പിന് ശേഷമാണ് എയിംസ് തൃശൂരിന് അനുയോജ്യമാണെന്ന് പറയുന്നത്. കേരള സർക്കാർ വിചാരിച്ചാൽ മാത്രമേ എയിംസ് തൃശൂരിൽ വരൂ,” എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. എയിംസിനായി തൃശൂരിൽ വിവിധ […]
Read more

ഭിന്നശേഷിക്കാരനെ ക്രൂരമായി കുത്തിപ്പരിക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍

കോഴിക്കോട്: ഭിന്നശേഷിക്കാരനായ യുവാവിനെ കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. വടകര പതിയാരക്കര സ്വദേശി കുളങ്ങര മുഹമ്മദ് റിനാസിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച രാത്രി പത്തോടെയാണ് പതിയാരക്കര നീലിയേലത്ത് കടവിന് സമീപം ആക്രമണമുണ്ടായത്. സുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കലത്തപ്പമുക്ക് സ്വദേശി സിറാജിനെ ബൈക്കിൽ പിന്തുടർന്നെത്തിയ റിനാസ് ആക്രമിക്കുകയായിരുന്നു. കത്തി ഉപയോഗിച്ചുള്ള ആക്രമണത്തിൽ സിറാജിന്റെ പുറത്തും കഴുത്തിലും ചെവിയിലും ഗുരുതരമായി പരിക്കേറ്റു. ചെവി അറ്റുതൂങ്ങിയ നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിറാജ് നിലവിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix