Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: news

‘അത് സുകുമാരക്കുറുപ്പല്ല’; സ്ഥിരീകരിച്ച് കേരള പൊലീസ്

തൃശൂർ: സുകുമാരക്കുറുപ്പിന്റേതെന്ന പേരിൽ പ്രചരിച്ച പാസ്‌പോർട്ടിലെ ചിത്രങ്ങൾ തൃശൂർ സ്വദേശി ദാമോദര മേനോന്റേതാണെന്ന് കേരള പൊലീസ് സ്ഥിരീകരിച്ചു. ദാമോദര മേനോന്റെ പേരിൽ കരുമത്രയിലുള്ള പത്ത് സെന്റ് ഭൂമിയുൾപ്പെടെയുള്ള രേഖകൾ പൊലീസ് പരിശോധിച്ചിരുന്നു. തുടർന്നാണ് പുറത്തുവന്ന ചിത്രം സുകുമാരക്കുറുപ്പിന്റേതല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചത്. സുകുമാരക്കുറുപ്പ് എവിടെയെന്ന പതിറ്റാണ്ടുകൾ നീണ്ട അന്വേഷണത്തിനിടെ നിർണായക വിവരമെന്ന നിലയിലാണ് കഴിഞ്ഞ ദിവസം ബ്രൂണൈയിൽ നിന്നുള്ള ചിത്രങ്ങൾ പുറത്തുവന്നത്. സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ള ഒരാളെ ബ്രൂണൈയിൽ കണ്ടെത്തിയെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇതോടൊപ്പം പ്രചരിച്ച ചിത്രങ്ങൾ ദാമോദര മേനോന്റേതാണെന്ന് […]
Read more

സുകുമാരക്കുറുപ്പിന്റേതെന്ന് പ്രചരിച്ച ഫോട്ടോയും ദാമോദര മേനോന്റേത്

തൃശൂർ: സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോ ദാമോദര മേനോന്റേതാണെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു. ബ്രൂണൈയിൽ സുകുമാരക്കുറുപ്പ് വ്യാജപേരിൽ കഴിയുന്നുവെന്ന വാർത്തകൾക്കൊപ്പമാണ് കഴിഞ്ഞ ദിവസം ചിത്രം പ്രചരിച്ചത്. ചിത്രത്തിലുള്ളത് സുകുമാരക്കുറുപ്പാണെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും, ഫോട്ടോയും കുറുപ്പിന്റേതെന്ന് സംശയിച്ച് പൊലീസ് ശേഖരിച്ച പാസ്‌പോർട്ടും തൃശൂർ വടക്കാഞ്ചേരി സ്വദേശിയായ ദാമോദര മേനോന്റേതാണെന്ന് ബന്ധുക്കൾ വ്യക്തമാക്കി. ദാമോദര മേനോന്റെ സഹോദരൻ കരുണാകരനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 40 വർഷം മുമ്പാണ് ദാമോദര മേനോൻ മലേഷ്യയിലേക്ക് പോയതെന്നാണ് കുടുംബത്തിന്റെ വിശദീകരണം. അവിടെവെച്ച് പാലക്കാട് സ്വദേശിനിയെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് […]
Read more

‘അത് കുറുപ്പല്ല’; സംശയിച്ച പാസ്‌പോർട്ട് ദാമോദര മേനോന്റേത്

പാലക്കാട്: സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പൊലീസ് ശേഖരിച്ച പാസ്‌പോർട്ട് തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശി ദാമോദര മേനോന്റേതാണെന്ന് സ്ഥിരീകരണം. ദാമോദര മേനോന്റെ സഹോദരൻ കരുണാകരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. 40 വർഷം മുമ്പ് ദാമോദര മേനോൻ മലേഷ്യയിലേക്ക് പോയതായാണ് കുടുംബം പറയുന്നത്. അവിടെവെച്ച് പാലക്കാട് സ്വദേശിനിയെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. നിലവിൽ അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്ന ദാമോദര മേനോൻ നാട്ടിലെ കുടുംബാംഗങ്ങളുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നും ഒരു മാസം മുമ്പും വീട്ടിലേക്ക് വിളിച്ചിരുന്നതായും സഹോദരൻ പറഞ്ഞു. അതേസമയം, 42 […]
Read more

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം; ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

തൃശൂർ: ട്രാൻസ് വുമൺ ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്ന പരാതിയിൽ യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. സമൂഹമാധ്യമങ്ങളിൽ ഹെലൻ ഓഫ് സ്പാർട്ട എന്ന പേരിൽ സജീവമായ പെരുമ്പള സ്വദേശി ധന്യ എസ്. ആറിനെതിരെയാണ് കേസ്. തൃശൂർ സിറ്റി സൈബർ പൊലീസാണ് കേസെടുത്തത്. സംഭവത്തിൽ രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Read more

സ്വർണാഭരണ നിർമാണശാലയിൽ നിന്ന് 44 പവൻ സ്വർണവുമായി മുങ്ങിയ അതിഥി തൊഴിലാളി അറസ്റ്റിൽ

കോഴിക്കോട്: ജോലി ചെയ്തിരുന്ന സ്വർണാഭരണ നിർമാണശാലയിൽ നിന്ന് 44 പവൻ സ്വർണവുമായി മുങ്ങിയ അതിഥി തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാൾ സ്വദേശിയായ സമീറിനെയാണ് പൊലീസ് പിടികൂടിയത്. പ്രതിയെ ഇയാളുടെ നാട്ടിലെത്തിയാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കോഴിക്കോട് ഒളവണ്ണ ഒടുമ്പ്രയിൽ പ്രവർത്തിക്കുന്ന വി ഗോൾഡ് എന്ന സ്വർണാഭരണ നിർമാണശാലയിലെ ജീവനക്കാരനായിരുന്നു സമീർ. കഴിഞ്ഞ 25-ാം തീയതിയാണ് സ്ഥാപനത്തിൽ മോഷണം നടന്നത്. ആഭരണങ്ങൾ നിർമിക്കുന്നതിനായി സ്ഥാപന ഉടമ ഏൽപിച്ച 44 പവൻ തൂക്കം വരുന്ന സ്വർണവുമായി സമീർ […]
Read more

സുകുമാരക്കുറുപ്പ് കേസ്; സൈബര്‍ വിദഗ്ധനില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: കൊടുംകുറ്റവാളി സുകുമാരക്കുറുപ്പിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സൈബർ വിദഗ്ധനിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ക്രൈംബ്രാഞ്ച്. സുകുമാരക്കുറുപ്പിനോട് രൂപസാദൃശ്യമുള്ള മലയാളി വയോധികനെ ബ്രൂണൈയിൽ കണ്ടെത്തിയെന്ന വിവരങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് നിർദേശം നൽകിയതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. നാല് പതിറ്റാണ്ടായി ഒളിവിൽ കഴിയുന്ന സുകുമാരക്കുറുപ്പിനോട് രൂപസാദൃശ്യമുള്ള വയോധികനെ സൈബർ വിദഗ്ധനാണ് ബ്രൂണൈയിൽ കണ്ടെത്തിയത്. ഇയാളുടെ ചിത്രങ്ങളും താമസിക്കുന്ന സ്ഥലത്തിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. പുതിയ വിവരങ്ങളുടെ സത്യാവസ്ഥ സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് […]
Read more

ഓപ്പറേഷന്‍ തൂഫാന്‍; പിടിമുറുക്കി പോലീസ്, ഇന്നലെ വലയിലായത് 30 പേർ

തിരുവനന്തപുരം: ലഹരിക്കെതിരായ കേരള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ നടപടികളുടെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 27 കേസുകളിലായി 30 പേർ കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 9,733 ആയി. ആകെ 10,497 പേരാണ് ഇതുവരെ അറസ്റ്റിലായത്. പരിശോധനകളുടെ ഭാഗമായി ഇതുവരെ 8,517.479 ഗ്രാം എം.ഡി.എം.എയും 1,099.430 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസുകളിൽ സ്മോൾ ക്വാണ്ടിറ്റി ലഹരിവസ്തുക്കൾ കൈവശം വച്ചതിന് […]
Read more

ഇടുക്കി പൂപ്പാറയിലെ കാട്ടാന ആക്രമണം; പ്രതിഷേധം അവസാനിപ്പിച്ചു

ഇടുക്കി: പൂപ്പാറയിലെ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ച സംഭവത്തിൽ ബന്ധുക്കളും നാട്ടുകാരും നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. ഉടുമ്പൻചോല എംഎൽഎ സേനാപതി വേണുവുമായി നടത്തിയ ചർച്ചയിൽ ധാരണയായതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. മരിച്ച തോട്ടം തൊഴിലാളിയുടെ കുടുംബത്തിന് വനംവകുപ്പ് 10 ലക്ഷം രൂപ ധനസഹായം നൽകും. ഇതിൽ ആദ്യഘട്ടമായി അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ കൈമാറും. റവന്യൂ വകുപ്പ് നാല് ലക്ഷം രൂപയും കുടുംബത്തിന് നൽകുമെന്ന് അധികൃതർ അറിയിച്ചു. മരിച്ച ഒച്ച തേവരുടെ പോസ്റ്റുമോർട്ടം തേനി […]
Read more

നേപ്പാള്‍ മിന്നല്‍ പ്രളയം; മരണസംഖ്യ 332 ആയി, കാണാതായവരിൽ 33 പേര്‍ മലയാളികള്‍

കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ 288 ഇന്ത്യക്കാരെ കാണാതായതായി വിദേശകാര്യ വക്താവ് രൺദീർ ജയ്‌സ്വാൾ അറിയിച്ചു. കാണാതായവരിൽ 33 പേർ മലയാളികളാണ്. പശ്ചിമബംഗാളിൽ നിന്നുള്ള 32 പേരെയും തമിഴ്നാട്ടിൽ നിന്നുള്ള 85 പേരെയും കുറിച്ചും വിവരമില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ത്രിശൂലി-1 വൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും കൈലാസ് മാനസരോവർ തീർഥാടനത്തിനെത്തിയ തമിഴ്നാട്ടുകാരും കാണാതായവരിലുണ്ട്. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള 61 പേരുമായും ബന്ധപ്പെടാൻ കഴിയുന്നില്ല. നേപ്പാളിലെ രാസുവ, നുവാകോട്ട്, ധാഡിങ്, ഗോർഖ ജില്ലകളിലാണ് പ്രളയം കനത്ത […]
Read more

ഷൗക്കത്തിന്‍റെ മരണം; അന്വേഷണം ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമയ്‌ക്ക്

തിരുവനന്തപുരം/മലപ്പുറം: മലപ്പുറത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവം അന്വേഷിക്കാൻ ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമയെ സർക്കാർ നിയോഗിച്ചു. രണ്ട് ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകി. മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്താണ് ആത്മഹത്യ ചെയ്തത്. ഓട്ടോയ്ക്ക് ഫിറ്റ്നസ് ലഭിക്കാത്തതിൽ മനംനൊന്ത് സോഷ്യൽ മീഡിയയിൽ കുറിപ്പ് പോസ്റ്റ് ചെയ്ത ശേഷമായിരുന്നു സംഭവം. തന്റെ മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പാണെന്നും ഷൗക്കത്തിന്റെ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചിരുന്നു. അതേസമയം, ഷൗക്കത്തിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix