Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: news

അതിവേഗ റെയില്‍; ഇ ശ്രീധരന്റെ നിർദേശങ്ങളില്‍ മാറ്റം വേണം, വിദഗ്ധസമിതി ഇന്ന് റിപ്പോര്‍ട്ട് നല്‍കും

തിരുവനന്തപുരം: കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി ഇന്ന് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. ഇ ശ്രീധരൻ സമർപ്പിച്ച റിപ്പോർട്ടിൽ ചില മാറ്റങ്ങൾ വരുത്തി പദ്ധതി നടപ്പാക്കാമെന്നാണ് സമിതിയുടെ ശുപാർശ. പദ്ധതിയുടെ അലൈൻമെന്റും ഫണ്ട് മോഡലും തീരുമാനിക്കേണ്ടത് സംസ്ഥാന സർക്കാരാണെന്ന് വിദഗ്ധ സമിതി വ്യക്തമാക്കി. അതിവേഗ റെയിൽ വിഴിഞ്ഞം വരെ നീട്ടണമെന്നും ശുപാർശയിലുണ്ട്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് മെട്രോ സ്റ്റേഷനുകളുമായി അതിവേഗ റെയിലിനെ ബന്ധിപ്പിക്കണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു. മെട്രോ സ്റ്റേഷനുകളുമായുള്ള ബന്ധം ഉറപ്പാക്കുന്നതിനനുസരിച്ച് റെയിൽ പാതയിലെ […]
Read more

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സാപ്പിഴവ്; ഒമ്പതുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു

കോഴിക്കോട്: ചികിത്സാപ്പിഴവിനെ തുടർന്ന് ഒമ്പതുവയസുകാരന്റെ ഇടതുകൈയിലെ വിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടതായി കുടുംബത്തിന്റെ പരാതി. കൊയിലാണ്ടി കുന്നത്തറ സ്വദേശി സനൽ രാജിന്റെ മകന്റെ വിരലിന്റെ ചലനശേഷിയാണ് നഷ്ടപ്പെട്ടത്. കുപ്പിച്ചില്ല് കൊണ്ട് കൈ മുറിഞ്ഞതിനെ തുടർന്ന് ഫെബ്രുവരി 15നാണ് കുട്ടിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. മുറിവിന് അന്നുതന്നെ തുന്നലിട്ടിരുന്നു. എന്നാൽ തുന്നൽ എടുക്കുന്നതിനായി ആശുപത്രിയിലെത്തിയപ്പോഴാണ് വിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടതായി മനസ്സിലായതെന്ന് കുടുംബം ആരോപിച്ചു. ചലനവള്ളി പൊട്ടിയതാണ് വിരലിന്റെ ചലനശേഷി നഷ്ടപ്പെടാൻ കാരണമെന്ന് ഡോക്ടർമാർ അറിയിച്ചതായി കുടുംബം പറഞ്ഞു. ചികിത്സയിൽ […]
Read more

മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: കടല തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസുകാരൻ മരിച്ചു. മലപ്പുറം കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങൽ വെല്ലക്കാടൻ മുനീറിന്റെ മകൻ മുഹമ്മദ് റിസാനാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ദാരുണ സംഭവം നടന്നത്. മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി കുട്ടിക്ക് ശ്വാസതടസം അനുഭവപ്പെട്ടു. തുടർന്ന് കുടുംബാംഗങ്ങൾ ഉടൻ തന്നെ സമീപത്തെ കുന്നുംപുറം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read more

നെന്മാറ ഇരട്ടക്കൊലപാതക കേസ്; ചെന്താമരയുടെ ശിക്ഷാ വിധി ഇന്ന്

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി പ്രഖ്യാപിക്കും. കഴിഞ്ഞ ദിവസം പ്രതിയെ കുറ്റക്കാരനായി കണ്ടെത്തിയ കോടതി ഇന്ന് ശിക്ഷാവിധിയിലേക്ക് കടക്കുകയാണ്. പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. ബിഎൻഎസ് വകുപ്പുകൾ 103(1), 126(2) പ്രകാരമാണ് ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ശിക്ഷ പ്രഖ്യാപിക്കുന്നതിന് മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് “തൂക്കിക്കൊന്നോളൂ” എന്നായിരുന്നു പ്രതിയുടെ മറുപടി. വിധിപ്രസ്താവനയ്ക്കായി കോടതിയിലെത്തിയ ചെന്താമര ജഡ്ജിക്ക് മുന്നിൽ വെല്ലുവിളി നിറഞ്ഞ […]
Read more

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി; തൊപ്പിയുടെ കൂട്ടാളി മമ്മു പിടിയിൽ

കൊച്ചി: യൂട്യൂബർ തൊപ്പി എന്നറിയപ്പെടുന്ന നിഹാദിന്റെ കൂട്ടാളി മമ്മു പൊലീസ് പിടിയിൽ. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ മഞ്ചേരി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തൊപ്പിയുമായി അകന്നതിന് പിന്നാലെ നടത്തിയ ലൈവ് സ്ട്രീമിങ്ങിനിടെയാണ് മമ്മു മോശം പരാമർശങ്ങൾ നടത്തിയതെന്നാണ് പരാതി. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. സംഭവത്തിൽ നിഹാദും പ്രതിപ്പട്ടികയിലുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയുള്ള പരാമർശങ്ങൾ പരിശോധിച്ച ശേഷമാണ് പൊലീസ് തുടർനടപടി സ്വീകരിച്ചത്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
Read more

കൊല്ലത്ത് ലഹരിയുപയോഗിച്ച് അഷ്ടമുടിക്കായലിലേക്കുള്ള തുരങ്കത്തിൽ കയറി യുവാവ്

കൊല്ലം: അഷ്ടമുടിക്കായലുമായി ബന്ധിപ്പിക്കുന്ന വെള്ളം ഒഴുക്കാനുള്ള തുരങ്കത്തിൽ കയറി ലഹരിയിലായ യുവാവിന്റെ അഭ്യാസ പ്രകടനം. ഉളിയക്കോവിൽ ഭാഗത്തെ തുരങ്കത്തിലാണ് യുവാവ് കയറിയത്. ഫയർഫോഴ്‌സ് എത്തിയാണ് ഇയാളെ സുരക്ഷിതമായി പുറത്തെത്തിച്ചത്. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. തുരങ്കത്തിനുള്ളിൽ നിന്ന് പാട്ടും ബഹളവും കേട്ടതോടെയാണ് നാട്ടുകാർക്ക് വിവരം ലഭിച്ചത്. യുവാവ് ഉച്ചത്തിൽ ബഹളം വയ്ക്കുകയും അസാധാരണമായി പെരുമാറുകയും ചെയ്തതോടെ നാട്ടുകാർ ഭയപ്പെട്ടു. തുടർന്ന് യുവാവിനെ പുറത്തെത്തിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും ഇയാൾ അക്രമാസക്തനായതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ഫയർഫോഴ്‌സ് സ്ഥലത്തെത്തി […]
Read more

കള്ള് ഷാപ്പിൽ തർക്കം; ഒളിവിൽ പോയ പ്രതി പിടിയിൽ

മാന്നാർ: ഷാപ്പിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ഇടിവള ഉപയോഗിച്ച് മർദിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. വള്ളക്കാലി മേൽപ്പാടം ചിറ്റാടിയിൽ വീട്ടിൽ വിമൽകുമാർ (41) ആണ് മാന്നാർ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. കള്ള് ഷാപ്പിൽ വച്ച് ഉണ്ടായ വാക്കുതർക്കത്തിനിടെ പ്രതി കൈയിൽ കരുതിയിരുന്ന ഇടിവള ഉപയോഗിച്ച് യുവാവിന്റെ മുഖത്തും മൂക്കിലും മർദിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആദ്യം പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജ് […]
Read more

വിമാനടിക്കറ്റുകളുടെ നിരക്ക്; ചട്ടങ്ങളുടെ പകർപ്പ് രണ്ടാഴ്ചയ്ക്കകം ഹാജരാക്കാൻ സുപ്രീം കോടതി

ന്യൂഡൽഹി: വിമാന ടിക്കറ്റ് നിരക്കിലെ അപ്രതീക്ഷിത വർധന നിയന്ത്രിക്കുന്നതിനായി രൂപീകരിച്ച ചട്ടങ്ങളുടെ പകർപ്പ് രണ്ടാഴ്ചയ്ക്കകം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി. ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങിയ ബെഞ്ചാണ് നിർദേശം നൽകിയത്. വിമാന യാത്രാ നിരക്കുകളിലെ പ്രവചനാതീതമായ വർധന നിയന്ത്രിക്കാൻ മാർഗനിർദേശങ്ങൾ വേണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഇടപെടൽ. നിലവിൽ വിമാന നിരക്ക് നിയന്ത്രിക്കുന്നതിനായി ചട്ടങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്നും അവ 30 ദിവസത്തിനകം പാർലമെന്റിന്റെ ഇരുസഭകളുടെയും പരിഗണനയ്ക്ക് സമർപ്പിക്കുമെന്നും കേന്ദ്ര സർക്കാർ കോടതിയെ […]
Read more

പാലക്കാട് പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

പാലക്കാട്: മണ്ണാർക്കാട് ചേറുകുളത്ത് പിതൃസഹോദരിയെ 42കാരൻ വെട്ടിക്കൊലപ്പെടുത്തി. ചേറുകുളം കരിമ്പൻകുന്ന് ആദിവാസി ഉന്നതിയിലെ മാധവി (70) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ പ്രതി ചേറുകുളം സ്വദേശി ശശി മണ്ണാർക്കാട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മാധവിയുടെ കഴുത്തിന് വെട്ടേറ്റതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാധവിയുടെ മൃതദേഹം നിലവിൽ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ […]
Read more

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് ആശ്വാസം;പൊലീസ് നടപടി താൽക്കാലികമായി വിലക്കി മധ്യപ്രദേശ് ഹൈക്കോടതി

ഭോപ്പാൽ: മഹാകുംഭമേളയിലൂടെ ശ്രദ്ധ നേടിയ മൊണാലിസ ഭോസ്‌ലെക്കും ഭർത്താവ് ഫർമാൻ ഖാനും ഇടക്കാല ആശ്വാസം നൽകി മധ്യപ്രദേശ് ഹൈക്കോടതി. ദമ്പതികൾക്കെതിരായ പൊലീസ് നടപടികൾ രണ്ടാഴ്ചത്തേക്ക് തടഞ്ഞുകൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടത്. പ്രായപൂർത്തിയാകാതെ വിവാഹം കഴിച്ചെന്ന പരാതിയിൽ മധ്യപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിനെതിരെയാണ് മൊണാലിസയും ഫർമാൻ ഖാനും ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ഗജേന്ദ്ര സിങ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ജനന സർട്ടിഫിക്കറ്റിലെ വിവരങ്ങളിൽ കൃത്രിമം നടന്നെന്ന ആരോപണത്തിലും വിവാഹവുമായി ബന്ധപ്പെട്ട തർക്കങ്ങളിലുമാണ് പൊലീസ് അന്വേഷണം നടക്കുന്നത്. മൊണാലിസയുടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix