Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: news

കഴുത്തില്‍ കാലുകൊണ്ട് ലോക്ക് ഇട്ട് മുറുക്കി ശ്വാസം മുട്ടിച്ചു; ക്രൂരമായ റാഗിങ്

തിരുവനന്തപുരം: തലസ്ഥാനത്ത് സ്കൂൾ വിദ്യാർഥിക്ക് നേരെ ക്രൂരമായ റാഗിങ്. നഗരൂർ കൊടുവഴന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയെ പ്ലസ് ടു വിദ്യാർഥികൾ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ നഗരൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. പ്ലസ് ടു വിദ്യാർഥി പ്ലസ് വൺ വിദ്യാർഥിയുടെ കഴുത്തിൽ കാൽ കൊണ്ട് ലോക്ക് ചെയ്ത് മുറുക്കുന്നതും ശ്വാസംമുട്ടി കുട്ടി പിടയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ആക്രമണത്തിനിടെ മറ്റൊരു വിദ്യാർഥി ഇടപെട്ട് പിടിച്ചുമാറ്റിയതോടെയാണ് വലിയ അപകടം ഒഴിവായത്. […]
Read more

ലൈഫ് മിഷന്‍ കോഴ കേസ്; സ്വപ്‌ന സുരേഷിനെ വിജിലന്‍സ് ചോദ്യം ചെയ്തു

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴ കേസിൽ സ്വപ്‌ന സുരേഷിനെ വിജിലൻസ് ചോദ്യം ചെയ്തു. കേസിലെ രണ്ടാം പ്രതിയായ സ്വപ്‌ന സുരേഷ് തിരുവനന്തപുരം മുട്ടത്തറയിലെ വിജിലൻസ് ഓഫീസിൽ ഹാജരായി. ഒരു മണിക്കൂറിലേറെ ചോദ്യം ചെയ്യൽ നീണ്ടു. കേസന്വേഷണത്തിന്റെ ഭാഗമായാണ് വിജിലൻസിന് മുന്നിൽ ഹാജരായതെന്നും കൂടുതൽ കാര്യങ്ങൾ പറയാനില്ലെന്നും ചോദ്യം ചെയ്യലിന് ശേഷം സ്വപ്‌ന സുരേഷ് പ്രതികരിച്ചു. ലൈഫ് മിഷൻ അഴിമതിക്കേസിൽ കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണ് പ്രതികളെ വീണ്ടും ചോദ്യം ചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ട് ലഭ്യമായ വിവരങ്ങളും മൊഴികളും […]
Read more

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഇന്‍സ്റ്റഗ്രാം പരസ്യങ്ങള്‍; നിയമം കര്‍ശനമാക്കാന്‍ കേന്ദ്രം

ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ അടങ്ങുന്ന ഉള്ളടക്കങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ നിയമം കൂടുതല്‍ കര്‍ശനമാക്കാനൊരുങ്ങി കേന്ദ്രം. വിഷയത്തിൽ വനിതാ-ശിശു വികസന മന്ത്രാലയത്തിന് കേന്ദ്ര ഐടി മന്ത്രാലയം കത്തയച്ച് നിലവിലെ നിയമങ്ങളിൽ ഭേദഗതി ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ദൃശ്യങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരെ കൂടുതൽ കർശനമായ നിയമനടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നാണ് ഐടി മന്ത്രാലയത്തിന്റെ നിലപാട്. നിലവിലെ ഐടി നിയമങ്ങളിൽ ഇത്തരം ഉള്ളടക്കം നിർമ്മിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ ചില പരിമിതികളുണ്ടെന്നും മന്ത്രാലയം വിലയിരുത്തുന്നു. പോക്‌സോ നിയമം കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും നിർദേശിച്ചിട്ടുണ്ട്. സമൂഹമാധ്യമമായ […]
Read more

വൈദ്യുതി മന്ത്രിയുടെ പുത്തൻ നിർദേശം; വൈദ്യുതി തടസം ജനങ്ങളെ അറിയിക്കാൻ വാട്സ് ആപ്പ് ഗ്രൂപ്പ്

തൃശൂർ: വൈദ്യുതി തടസങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ജനങ്ങളിലെത്തിക്കുന്നതിന് ഓരോ കെഎസ്ഇബി സെക്ഷൻ പരിധിയിലും ജനപ്രതിനിധികളെ ഉൾപ്പെടുത്തി വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ സജീവമാക്കണമെന്ന് വൈദ്യുതിവകുപ്പ് മന്ത്രി സണ്ണി ജോസഫ് . തൃശൂർ കളക്ടറേറ്റിൽ നടന്ന കെഎസ്ഇബി അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വൈദ്യുതി തടസം ഉണ്ടാകുന്ന സാഹചര്യത്തിൽ ഉപഭോക്താക്കളെ കൃത്യസമയത്ത് അറിയിക്കുന്നതിന് കൂടുതൽ കാര്യക്ഷമമായ ആശയവിനിമയ സംവിധാനം ഒരുക്കണമെന്നും, പരാതികളുമായി ബന്ധപ്പെടുന്ന ഉപഭോക്താക്കളോട് ജീവനക്കാർ സൗഹാർദ്ദപരമായി പെരുമാറണമെന്നും മന്ത്രി നിർദേശിച്ചു. ഫോൺ കോളുകൾക്ക് മറുപടി നൽകാത്ത സാഹചര്യം ഉണ്ടാകരുതെന്നും […]
Read more

വ്യാജരേഖ ചമച്ചുള്ള അവയവക്കച്ചവടം; ലേക്‌ഷോര്‍ ആശുപത്രിയിലെ കൂടുതല്‍ ഡോക്ടര്‍മാരെ ഇഡി ചോദ്യം ചെയ്യുന്നു

കൊച്ചി: വ്യാജരേഖകൾ ചമച്ച് നടത്തിയെന്നാരോപിക്കുന്ന അവയവക്കച്ചവട കേസിൽ അന്വേഷണം വ്യാപിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് . കേസുമായി ബന്ധപ്പെട്ട് ലേക്ക്‌ഷോർ ആശുപത്രിയിലെ കൂടുതൽ ഡോക്ടർമാരെ കൊച്ചിയിലെ ഇഡി ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നു. ഡോ. ജോൺ അലക്‌സാണ്ടർ, ഡോ. ശ്രീജ പിള്ള എന്നിവരാണ് നിലവിൽ ചോദ്യം ചെയ്യലിന് ഹാജരായത്. കേസിന്റെ ഭാഗമായി ലേക്ക്‌ഷോർ ആശുപത്രിയുടെ മാനേജിങ് ഡയറക്ടർ എസ്. കെ. അബ്ദുള്ളയെ നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. ആശുപത്രിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള മൊഴികളിൽ വ്യക്തതയില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. […]
Read more

പള്‍സര്‍ സുനി ജയിലില്‍ തുടരും; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിക്ക് ഹൈക്കോടതിയിൽ തിരിച്ചടി. ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. വിചാരണക്കോടതി വിധിച്ച 20 വർഷത്തെ കഠിനതടവ് ശിക്ഷയിൽ പ്രഥമദൃഷ്ട്യാ നിയമവിരുദ്ധത കണ്ടെത്താനായില്ലെന്ന് കോടതി വ്യക്തമാക്കി. പൊതുതാൽപര്യവും കുറ്റകൃത്യം സമൂഹത്തിലുണ്ടാക്കുന്ന ആഘാതവും പരിഗണിക്കുമ്പോൾ ശിക്ഷ മരവിപ്പിക്കാൻ മതിയായ അസാധാരണ സാഹചര്യം പ്രതിക്ക് ചൂണ്ടിക്കാട്ടാനായില്ലെന്നും കോടതി നിരീക്ഷിച്ചു. എട്ട് വർഷത്തോളമായി ജയിലിൽ കഴിയുന്നത് മാത്രം ശിക്ഷ മരവിപ്പിക്കാനുള്ള കാരണമായി കണക്കാക്കാനാകില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പൾസർ […]
Read more

മൂവാറ്റുപുഴയിലെ വ്യാജ കള്ള് വില്‍പ്പന: അന്വേഷണത്തിന് ഉത്തരവിട്ട് എക്‌സൈസ് വകുപ്പ്

കൊച്ചി: മൂവാറ്റുപുഴയിലെ വ്യാജ കള്ള് വിൽപ്പന ആരോപണത്തിൽ എക്സൈസ് വകുപ്പ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ എക്സൈസ് കമ്മീഷണർക്ക് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി. എക്സൈസ് വിജിലൻസ് വിഭാഗമാണ് അന്വേഷണം നടത്തുക. വ്യാജരേഖകൾ ഉപയോഗിച്ച് കള്ള് വിൽപ്പനയ്ക്ക് ലൈസൻസ് നേടിയെന്ന ആരോപണത്തിലാണ് പരിശോധന. വ്യാജ കള്ള് ഷാപ്പുകൾക്ക് എങ്ങനെ അനുമതി ലഭിച്ചുവെന്നും ലൈസൻസ് അനുവദിക്കുന്നതിന് മുമ്പ് മതിയായ പരിശോധനകൾ നടന്നോയെന്നും അന്വേഷണ സംഘം പരിശോധിക്കും. മൂവാറ്റുപുഴ റേഞ്ചിൽ മാത്രം മരിച്ചവരുടെ പേരിൽ ഉൾപ്പെടെ സമ്മതപത്രങ്ങൾ സമർപ്പിച്ച് […]
Read more

പെരുമ്പാവൂരില്‍ ആശാ പ്രവര്‍ത്തകയ്ക്ക് നേരെ പീഡന ശ്രമം

കൊച്ചി: പെരുമ്പാവൂരിൽ ആശാ പ്രവർത്തകയ്ക്ക് നേരെ പീഡനശ്രമം. മോഷണത്തിനായി വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി യുവതിയെ ആക്രമിക്കാൻ ശ്രമിച്ചതായാണ് പരാതി. സംഭവത്തിൽ പെരുമ്പാവൂർ പൊലീസ് പ്രതിയെ പിടികൂടി. ജൂലൈ 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ആശാ പ്രവർത്തക വാതിൽ ഉൾപ്പെടെ തകർത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് വീട്ടിനുള്ളിൽ പരിശോധന നടത്തുന്നതിനിടെ പ്രതി യുവതിയെ ആക്രമിക്കാൻ ശ്രമിച്ചതായാണ് പരാതി. നിലവിളി കേട്ട് നാട്ടുകാർ എത്തിയതോടെ പ്രതി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. തുടർന്ന് ലഭിച്ച പരാതിയുടെ […]
Read more

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; കേസെടുത്ത് ബാലാവകാശകമ്മീഷൻ

കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവം ഗുരുതരമായ വിഷയമാണെന്നും ഇന്ന് കുട്ടിയുടെ വീട്ടുകാരുടെ മൊഴിയെടുക്കുമെന്നും ബാലാവകാശ കമ്മീഷൻ അറിയിച്ചു. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. അനസ്‌തേഷ്യ ഡോക്ടർ ഒഴികെയുള്ള മറ്റ് ഡോക്ടർമാരുടെ മൊഴിയാണ് നിലവിൽ എടുത്തത്. പീഡിയാട്രീഷൻ ഡോ. ആശ, പ്ലാസ്റ്റിക് സർജൻ ഡോ. ആരതി അന്തർജനം എന്നിവരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയും […]
Read more

പത്തനംതിട്ടയിലെ യുവതിയുടെ മരണം; കൊലപാതകമെന്ന് കുടുംബം

പത്തനംതിട്ട: അടൂർ കോട്ടമുറിയിൽ യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. യുവതിയുടെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന യുവാവിനെതിരെ സംശയം ഉന്നയിച്ച് യുവതിയുടെ മാതാവ് രംഗത്തെത്തി. “എന്റെ മകൾ സ്വയം മരിക്കില്ല. സംഭവത്തിൽ ഞങ്ങൾക്ക് സംശയമുണ്ട്. വീട്ടിലുണ്ടായിരുന്ന യുവാവാണ് ഇതിന് പിന്നിലെന്നാണ് കരുതുന്നത്” എന്ന് മാതാവ് പറഞ്ഞു. ഇന്നലെ രാത്രിയാണ് കോട്ടമുറി സ്വദേശിനി ഷെഹന (31)യെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിനുള്ളിൽ നിന്ന് ശബ്ദം കേട്ടതിനെ തുടർന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix