Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: news

ലോകത്ത് ഏറ്റവും കൃത്യനിഷ്ടയുള്ള ആദ്യ അഞ്ച് വിമാനക്കമ്പനികളിൽ ഒന്നായി എയർ ഇന്ത്യ

കൊച്ചി: സമയകൃത്യതയുടെ കാര്യത്തിൽ ലോകത്തെ നാലാമത് വിമാന കമ്പനിയായി എയർ ഇന്ത്യ. ഏവിയേഷൻ അനലിറ്റിക്‌സ് സ്ഥാപനമായ സിറിയത്തിന്റെ റിപ്പോർട്ട് പ്രകാരമാണ് എയർ ഇന്ത്യ നാലാം സ്ഥാനം കൈവരിച്ചത്. ജൂണിൽ ട്രാക്ക് ചെയ്ത 15,135 സർവീസുകളിൽ 86.85 ശതമാനം സർവീസുകളും സമയത്ത് തന്നെ ലാൻറ് ചെയ്തു. 86.23 ശതമാനം വിമാനങ്ങൾ കൃത്യ സമയത്ത് പുറപ്പെട്ടു. 99.7 ശതമാനമാണ് എയർ ഇന്ത്യയുടെ കമ്പ്ലീഷൻ ഫാക്ടർ (നിശ്ചയിച്ച സർവീസുകളിൽ സമയക്രമപ്രകാരം പൂർത്തിയാക്കിയവ). മെച്ചപ്പെട്ട നെറ്റ്‌വർക്ക്, ആഭ്യന്തര- അന്താരാഷ്ട്ര സർവീസുകളിലെ കാര്യക്ഷമമായ ഏകോപനം, […]
Read more

വിദ്യാര്‍ത്ഥിയുടെ ചെവിയില്‍ നുള്ളിയ സംഭവം; KT ജലീലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: പാലക്കാട് മണ്ണാർക്കാട് അനുമോദന ചടങ്ങിനിടെ വിദ്യാർത്ഥിയുടെ ചെവിയിൽ നുള്ളിയ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി. ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാറാണ് കേസെടുക്കാൻ നിർദേശം നൽകിയത്. സംഭവത്തിൽ വിശദമായ പരിശോധന നടത്തുമെന്ന് കമ്മീഷൻ അറിയിച്ചു. അതേസമയം, സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് നേരത്തെ എംഎസ്എഫ് രംഗത്തെത്തിയിരുന്നു. ജലീലിനെതിരെ കേസെടുക്കണമെന്നായിരുന്നു എംഎസ്എഫിന്റെ ആവശ്യം. ചടങ്ങിനിടെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് വിവാദം ശക്തമായത്.
Read more

പ്ലീഡർ നിയമനം; ദേശീയ നേത‍ൃത്വത്തിന് പരാതി നൽകി യൂത്ത് കോൺ​ഗ്രസ്

കൊച്ചി: ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷക നിയമനവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് എഐസിസി നേതൃത്വത്തിന് പരാതി നൽകി. സർക്കാർ പ്ലീഡർ നിയമനത്തിൽ ദേശീയ നേതൃത്വം ഇടപെടണമെന്നും നിയമന ശുപാർശകളിൽ സമഗ്ര പരിശോധന നടത്തണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം. പാർട്ടിക്കൊപ്പം പ്രവർത്തിക്കുന്ന അഭിഭാഷകരെ നിയമനത്തിൽ നിന്ന് ഒഴിവാക്കിയെന്നും പാർട്ടിക്ക് പുറത്തുനിന്നുള്ളവർക്കാണ് മുൻഗണന നൽകിയതെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. ചില ലോയേഴ്സ് കോൺഗ്രസ് നേതാക്കൾ പാർട്ടി നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചുവെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവർത്തകരുടെ ത്യാഗവും സംഘടനാപ്രവർത്തനവുമാണ് […]
Read more

ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ ഹൈക്കോടതി അനുമതി

കൊച്ചി: ബിജെപി കൗൺസിലർ ആർ. സുഗതന് വിയ്യൂർ ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യാൻ ഹൈക്കോടതി അനുമതി നൽകി. നാളെ രാവിലെ 11 മണിക്ക് ജയിലിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. സുഗതൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജയിലിൽ സത്യപ്രതിജ്ഞ നടത്തുന്നതിൽ നിയമപരമായ തടസമില്ലെന്നും ജനവിധിയെ മാനിക്കേണ്ടത് അനിവാര്യമാണെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. ചടങ്ങിൽ അക്രഡിറ്റഡ് മാധ്യമങ്ങൾക്ക് പ്രവേശനം നൽകാനും കോടതി നിർദേശിച്ചു. സത്യപ്രതിജ്ഞ ചെയ്യുന്നതിനായി താൽക്കാലികമായി ജയിലിൽ നിന്ന് വിട്ടയക്കണമെന്നായിരുന്നു സുഗതന്റെ ആവശ്യം. എന്നാൽ കാപ്പാ കേസിൽ […]
Read more

മലയാളി യുവാവ് രാജസ്ഥാനില്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചു

കോഴിക്കോട്: ജോലി ആവശ്യാർത്ഥം രാജസ്ഥാനിലേക്ക് യാത്ര ചെയ്യുന്നതിനിടെ ട്രെയിനിൽ നിന്ന് വീണ് കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു. കൊയിലാണ്ടി പുളിയഞ്ചേരി സ്വദേശി മുണ്ടാടികുനി ലിനീഷ് (44) ആണ് മരിച്ചത്. പെയിന്റിംഗ് തൊഴിലാളിയായ ലിനീഷ് പരിസ്ഥിതി പ്രവർത്തകനും സാമൂഹിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് രാജസ്ഥാനിൽ യാത്രയ്ക്കിടെ ട്രെയിനിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് ജോധ്പൂരിലെ എംഡിഎം ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസമാണ് മരണം സംഭവിച്ചത്. അപകടവിവരം അറിഞ്ഞതോടെ ലിനീഷിന്റെ ബന്ധുക്കളും […]
Read more

അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ള; ക്ഷേത്ര ട്രസ്റ്റിന് നോട്ടീസ് അയച്ച് സുപ്രീം കോടതി

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീംകോടതി രാമക്ഷേത്ര ട്രസ്റ്റിന് നോട്ടീസ് അയച്ചു. ഹർജികളിൽ ഒരാഴ്ചയ്ക്കകം മറുപടി നൽകാനാണ് ട്രസ്റ്റിനോട് കോടതി നിർദേശിച്ചത്. ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ടും സമർപ്പിക്കണമെന്ന് സുപ്രീംകോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ഉത്തർപ്രദേശ് സർക്കാർ പ്രഖ്യാപിച്ച എസ്‌ഐടി അന്വേഷണം പര്യാപ്തമല്ലെന്നും, കേസിൽ സിബിഐ […]
Read more

നിയമസഭയിലെ പരാമര്‍ശം മോര്‍ഫ് ചെയ്തു; അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കാന്‍ കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: നിയമസഭയിലെ തന്റെ പരാമർശം മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന ആരോപണവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. സംഭവത്തിൽ അവകാശ ലംഘനത്തിന് നോട്ടീസ് നൽകുമെന്ന് അദ്ദേഹം അറിയിച്ചു. തന്റെ യഥാർഥ പരാമർശത്തിൽ മറ്റ് ദൃശ്യങ്ങൾ കൂട്ടിച്ചേർത്ത് തെറ്റായ രീതിയിൽ എഡിറ്റ് ചെയ്തുവെന്നും, പ്രതിപക്ഷ നേതാവിനെ അപമാനിക്കുന്ന തരത്തിൽ പ്രചരിപ്പിച്ചുവെന്നും ബാലഗോപാൽ ആരോപിച്ചു. ‘എൽഒപി എഴുന്നേറ്റ് സംസാരിക്കണം’ എന്ന പരാമർശത്തിലാണ് വിവാദം ഉണ്ടായത്. പ്രതിപക്ഷ നേതാവ് സംസാരിക്കണമെന്നാണ് താൻ ഉദ്ദേശിച്ചതെന്നും, അത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. സഭാ സമ്മേളനത്തിനിടെ […]
Read more

എസി കോച്ചുകളിൽ നിന്ന് മോഷണം; നാല് വർഷത്തിനിടെ 1.27 കോടി വസ്തുക്കൾ കാണാതായി

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയിലെ എസി കോച്ചുകളിൽ നിന്ന് ബെഡ്ഷീറ്റുകൾ, പുതപ്പുകൾ, തലയിണകൾ, തൂവാലകൾ തുടങ്ങിയ വസ്തുക്കൾ മോഷണം പോകുന്നത് വർധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ നാല് വർഷത്തിനിടെ 1.27 കോടി വസ്തുക്കളാണ് ട്രെയിനുകളിൽ നിന്ന് കാണാതായതെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. 2022 ജനുവരി മുതൽ 2026 മെയ് വരെയുള്ള കാലയളവിൽ രാജ്യത്തെ എസി കോച്ചുകളിൽ നിന്ന് 1.27 കോടി ബെഡ്ഷീറ്റുകൾ, പുതപ്പുകൾ, തലയിണകൾ, ഫേസ് ടവലുകൾ എന്നിവ മോഷണം പോയതായി റെയിൽവേ നൽകിയ വിവരത്തിൽ പറയുന്നു. യാത്രക്കാരിൽ ചിലരാണ് […]
Read more

യൂട്യൂബർ രാജൻ ജോസഫിനെ മർദ്ദിക്കാൻ ശ്രമിച്ചത് ഫെന്നി നൈനാനും സംഘവും; 20 പേർക്കെതിരെ കേസ്

പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചെന്ന കേസിൽ കസ്റ്റഡിയിലെടുത്ത യൂട്യൂബർ രാജൻ ജോസഫിനെ പൊലീസ് സ്റ്റേഷൻ പരിസരത്ത് മർദ്ദിക്കാൻ ശ്രമം. ബലാത്സംഗക്കേസ് പ്രതിയും മുന്‍ എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായി ഫെന്നി നൈനാനും സംഘവുമാണ് മർദ്ദിക്കാൻ ശ്രമിച്ചത് . മുപ്പതോളം പേരടങ്ങിയ സംഘം പൊലീസ് ജീപ്പ് വളഞ്ഞായിരുന്നു മര്‍ദ്ദിക്കാനുള്ള ശ്രമം. സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരന് പരിക്കേറ്റിരുന്നു. ശനിയാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. മുപ്പതോളം പേരടങ്ങിയ സംഘം പൊലീസ് ജീപ്പ് വളഞ്ഞ് രാജൻ ജോസഫിനെ […]
Read more

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ മാതാപിതാക്കളുടെ SIR വിവരങ്ങളും നൽകണം; തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള നടപടികളിൽ പുതിയ മാറ്റവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇനി മുതൽ പുതിയ വോട്ടർമാർ അപേക്ഷ സമർപ്പിക്കുമ്പോൾ മാതാപിതാക്കളുടെ എസ്‌ഐആർ (Special Intensive Revision) വിവരങ്ങളും നൽകണം. പുതിയ വോട്ടർമാർക്കും എസ്‌ഐആർ നടപടികൾക്ക് ശേഷം പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്കുമാണ് പുതിയ നിർദേശം ബാധകമാകുക. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള ഫോം ആറ് പൂരിപ്പിക്കുമ്പോൾ മാതാപിതാക്കളുടെ വിവരങ്ങൾ കൂടി ഉൾപ്പെടുത്തണമെന്ന് കമ്മീഷൻ നിർദേശിച്ചു. മാതാപിതാക്കളുടെ എസ്‌ഐആർ വിവരങ്ങൾ നൽകാതെ അപേക്ഷയുടെ അടുത്ത ഘട്ടത്തിലേക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix