Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: news

ഭരണത്തിലേറി രണ്ട് മാസം; മന്ത്രിമാർക്ക് പേഴ്സണൽ സ്റ്റാഫായില്ല, നിയമനങ്ങൾ അനിശ്ചിതത്വത്തിൽ

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി രണ്ട് മാസം പിന്നിട്ടിട്ടും മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം പൂർണമായിട്ടില്ല. വിവിധ മന്ത്രിമാരുടെ ഓഫീസുകളിൽ ഉദ്യോഗസ്ഥർ ജോലിയിൽ പ്രവേശിച്ചിട്ടുണ്ടെങ്കിലും പലർക്കും ഇതുവരെ ഔദ്യോഗിക നിയമന ഉത്തരവ് ലഭിച്ചിട്ടില്ല. പ്രധാന നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് നിയമനങ്ങൾ വൈകാൻ കാരണമെന്നാണ് സൂചന. മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായ ശരത് ചന്ദ്രന്റെ പേര് തുടക്കത്തിൽ തന്നെ നിർദേശിച്ചിരുന്നു. കെ.സി. വേണുഗോപാലിന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന ശരത് ചന്ദ്രനെതിരെ […]
Read more

ആറുമാസം പ്രായമുളള കുട്ടിക്ക് മരുന്ന് ഓവര്‍ഡോസ് നല്‍കിയെന്ന് പരാതി; ആലുവയിൽ ഡോക്ടര്‍ക്കെതിരെ കേസ്

കൊച്ചി: ആറുമാസം പ്രായമുള്ള കുഞ്ഞിന് പ്രതിരോധ കുത്തിവെപ്പിനിടെ മരുന്ന് അമിത അളവിൽ നൽകിയെന്ന പരാതിയിൽ ആലുവ ജില്ലാ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഡോക്ടർ ഹബ്‌ന റുബ്ഷിയക്കെതിരെയാണ് ആലുവ വെസ്റ്റ് പൊലീസ് കേസെടുത്തത്. കുഞ്ഞിന്റെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇമ്മ്യൂണൈസേഷൻ വാക്‌സിൻ നൽകുന്നതിനിടെ മരുന്ന് ഓവർഡോസായി നൽകിയതിനെ തുടർന്ന് കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായെന്നാണ് പരാതിയിൽ പറയുന്നത്. ചികിത്സയ്ക്ക് ശേഷം കുഞ്ഞ് അപകടനില തരണം ചെയ്തതോടെയാണ് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്. […]
Read more

ആറന്മുളയിലെ ഡ്രോൺ സർവേ; റിപ്പോർട്ട് തേടി കളക്ടർ

പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് നടത്തിയ ഡ്രോൺ സർവേയിൽ ഭൂവുടമയായ എബ്രഹാം കലമണ്ണിലിനെതിരെ ഗുരുതര കണ്ടെത്തൽ. ഡ്രോൺ സർവേ അനധികൃതമായിരുന്നുവെന്നും മിച്ചഭൂമിയായി പ്രഖ്യാപിച്ച സ്ഥലത്ത് എബ്രഹാം കലമണ്ണിലിന് ഉടമസ്ഥാവകാശമില്ലെന്നുമാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ ജില്ലാ കളക്ടർ കോഴഞ്ചേരി തഹസിൽദാരോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം അനധികൃത നടപടിയുടെ വിശദാംശങ്ങൾ ഹൈക്കോടതിയെ അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു. ആറന്മുള മിച്ചഭൂമി കേസ് ഈ മാസം 16ന് ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് പുതിയ സംഭവവികാസം. അതേസമയം, വിവാദ […]
Read more

കൊല്ലത്ത് കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

കൊല്ലം: കൊല്ലം പുത്തൂരിൽ കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. ചവറ സ്വദേശി അൽത്താഫ് (48) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. ആറ്റുവാശ്ശേരിയിലെ ഒരു വീട്ടിൽ വൈദ്യുതി തടസ്സപ്പെട്ടതിനെ തുടർന്ന് പരിശോധനയ്ക്കായി എത്തിയതായിരുന്നു അൽത്താഫ്. വൈദ്യുതി പോസ്റ്റിൽ നിന്ന് വീട്ടിലേക്കുള്ള സർവീസ് ലൈൻ പൊട്ടിക്കിടക്കുന്നത് പരിഹരിക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ ഫയർഫോഴ്‌സ് ജീവനക്കാർ അൽത്താഫിനെ താഴെയിറക്കി ഉടൻ സിപിആർ നൽകി. തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read more

പോക്‌സോ കേസില്‍ നടന്‍ രോഹിത് ചന്ദേൽ അറസ്റ്റില്‍

മുംബൈ: ടെലിവിഷൻ നടൻ രോഹിത് ചന്ദേൽ പോക്‌സോ കേസിൽ അറസ്റ്റിൽ. 16 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മുംബൈ ഘട്‌കോപർ പൊലീസ് ആണ് നടനെ അറസ്റ്റ് ചെയ്തത്. ‘കാശിഭായ് ബാജിറാവു ബല്ലാൽ’, ‘പാണ്ഡ്യ സ്റ്റോർ’ തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലൂടെ ശ്രദ്ധേയനായ രോഹിത് ചന്ദേലിനെ ദഹിസറിലെ വസതിയിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയെ നിരന്തരം ഫോൺ വിളിച്ച് ശല്യം ചെയ്തിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. എതിർപ്പ് അറിയിച്ചിട്ടും ശല്യം തുടരുകയായിരുന്നുവെന്നും പരാതിയിലുണ്ട്. ജൂലൈ അഞ്ചിന് പെൺകുട്ടി താമസിക്കുന്ന സ്ഥലത്തെത്തിയ പ്രതി […]
Read more

ജമ്മുകശ്മീരിൽ ഇരട്ട മേഘ വിസ്ഫോടനം; പഹല്‍ഗാമിലും ഷാംഗസിലും മിന്നല്‍ പ്രളയം

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ മേഘവിസ്‌ഫോടനത്തെ തുടർന്ന് മിന്നൽ പ്രളയം. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ പഹൽഗാമിലും ഷാംഗസിലും വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു. ഇന്നലെ രാത്രി ഒരു മണിക്കൂറിനിടെ ഉണ്ടായ ഇരട്ട മേഘവിസ്‌ഫോടനമാണ് പ്രദേശങ്ങളിൽ പ്രളയത്തിന് കാരണമായത്. പഹൽഗാമിലെ നിരവധി ഹോട്ടലുകളിലും ഹോംസ്റ്റേകളിലും വെള്ളം കയറി. ഷാംഗസിലെ താഴ്ന്ന പ്രദേശങ്ങളും കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. അതേസമയം, സംഭവത്തിൽ ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. രക്ഷാപ്രവർത്തനത്തിനും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനുമായി […]
Read more

ഭക്ഷണം കഴിക്കവേ ദേഹാസ്വാസ്ഥ്യം; സൈബര്‍ സെല്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

പത്തനംതിട്ട: ഡ്യൂട്ടിക്കിടെ സൈബർ സെൽ പൊലീസ് ഉദ്യോഗസ്ഥൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പത്തനംതിട്ട സൈബർ പൊലീസ് സിവിൽ പൊലീസ് സിപിഒ കുളനട സ്വദേശി അനൂപ് (40) ആണ് മരിച്ചത്. ഇന്ന് രാത്രി 8.45 ഓടെയാണ് സംഭവം. പത്തനംതിട്ട എ.ആർ ക്യാമ്പിലെ കാന്റീനിൽ ഭക്ഷണം കഴിക്കുന്നതിനിടെ അനൂപിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ സഹപ്രവർത്തകർ ചേർന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥരും സഹപ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി. അനൂപിന്റെ മൃതദേഹം തുടർ നടപടികൾക്കായി […]
Read more

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; വൈപ്പിന്‍ ഫോര്‍ട്ട് കൊച്ചി മൂന്നാമത്തെ റോ റോ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

കൊച്ചി: വൈപ്പിൻ–ഫോർട്ട് കൊച്ചി റൂട്ടിലെ മൂന്നാമത്തെ റോ-റോ സർവീസ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. പുതിയ സർവീസ് ആരംഭിച്ചതോടെ കൊച്ചിയിലെ യാത്രക്കാർ ഏറെക്കാലമായി നേരിട്ടിരുന്ന ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷ. പുതിയ റോ-റോ സർവീസ് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. കെഎസ്ആർടിസിയിലെ ‘പ്രിയദർശിനി’ പദ്ധതിക്ക് സമാനമായി റോ-റോയിലും സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചു. കെഎസ്ആർടിസിയിലും റോ-റോയിലും സൗജന്യ യാത്രയിലൂടെ ലഭിക്കുന്ന തുക സ്ത്രീകൾക്ക് ഭാവി ആവശ്യങ്ങൾക്കായി മാറ്റിവയ്ക്കാൻ കഴിയുന്ന രീതിയിൽ കെഎസ്എഫ്ഇയിൽ ‘പിങ്ക് ചിട്ടി’ ആരംഭിക്കുമെന്നും […]
Read more

ബിജെപിയില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷം; സൗജന്യമായി നല്‍കിയ കൊടിക്ക് മൂന്നേകാല്‍ ലക്ഷം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ മികച്ച മുന്നേറ്റത്തിന് പിന്നാലെ ബിജെപിയിൽ ആഭ്യന്തര തർക്കം രൂക്ഷമാകുന്നു. തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ നടന്നെന്ന ആരോപണത്തെ തുടർന്ന് കേന്ദ്ര നേതൃത്വം അന്വേഷണം ആരംഭിച്ചതായാണ് വിവരം. പാർട്ടി പതാകകൾ, പ്രചാരണ സാമഗ്രികൾ, നേതാക്കളുടെ സന്ദർശനവുമായി ബന്ധപ്പെട്ട ചെലവുകൾ, ഹെലികോപ്റ്റർ വാടക തുടങ്ങിയവയിൽ ക്രമക്കേട് നടന്നെന്ന കണ്ടെത്തലാണ് പുറത്തുവരുന്നത്. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനൊപ്പമുള്ള ചില ഭാരവാഹികൾക്കെതിരെയാണ് ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. കേന്ദ്ര നേതൃത്വം സൗജന്യമായി നൽകിയ പ്രചാരണ വസ്തുക്കൾക്ക് പോലും വ്യാജ ബില്ലുകൾ […]
Read more

ഗുരുവായൂരില്‍ വയോധികയെ കിണറ്റില്‍ തള്ളിയിട്ട് കൊന്നു; രണ്ട് പേര്‍ പിടിയില്‍

തൃശൂർ: ഗുരുവായൂരിൽ 65 കാരിയെ കിണറ്റിൽ തള്ളിയിട്ട് കൊന്നു. ചേലക്കര സ്വദേശിനിയായ സന്താനവല്ലിയാണ് കൊല്ലപ്പെട്ടത്. പെരുമ്പാവൂർ സ്വദേശി സുരേഷ് കുമാറിനെയും ഇയാളുടെ കൂട്ടാളിയെയുമാണ് പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രിയാണ് ഗുരുവായൂരിലെ ഒരു വീട്ടുവളപ്പിലെ കിണറ്റിൽ നിന്ന് സന്താനവല്ലിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവവുമായി ബന്ധപ്പെട്ട് സുരേഷ് കുമാറിനെയും മറ്റൊരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. പെരുമ്പാവൂർ സ്വദേശിയായ സുരേഷ് കുമാർ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലേക്കാണ് ഇന്നലെ സന്താനവല്ലി എത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം പിന്നീട് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix