Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: news

മോട്ടോര്‍ പമ്പ് മോഷ്ടിച്ചെന്ന് ആരോപണം; മധ്യപ്രദേശില്‍ യുവാക്കളെ പോസ്റ്റില്‍ കെട്ടിയിട്ട് ഷോക്കടിപ്പിച്ചു

ഭോപ്പാൽ: മധ്യപ്രദേശിലെ റെയ്‌സൻ ജില്ലയിൽ മോട്ടോർ പമ്പ് മോഷ്ടിച്ചെന്നാരോപിച്ച് യുവാക്കളെ പോസ്റ്റില്‍ കെട്ടിയിട്ട് ഷോക്കടിപ്പിച്ചെന്ന് പരാതി. ഫാം ഹൗസിലെ പോസ്റ്റിൽ കെട്ടിയിട്ട് ഷോക്കടിപ്പിച്ചെന്നാണ് ആരോപണം. സംഭവത്തിൽ രണ്ടുപേരെ റെയ്‌സൻ പൊലീസ് അറസ്റ്റ് ചെയ്തു. കാർമോദിയ പ്രദേശത്തെ ഒരു ഫാം ഹൗസിൽ നിന്ന് മോട്ടോർ പമ്പുകൾ മോഷ്ടിച്ചെന്നാരോപിച്ചാണ് നാട്ടുകാർ യുവാക്കളെ പിടികൂടിയത്. തുടർന്ന് ഇവരെ ഫാമിലെ പോസ്റ്റിൽ കെട്ടിയിട്ട് മോഷണക്കുറ്റം സമ്മതിക്കാനും കൂട്ടാളികളുടെ വിവരങ്ങൾ പറയാനും ആവശ്യപ്പെട്ട് മർദ്ദിച്ചു. വന്യമൃഗങ്ങളിൽ നിന്ന് ഫാമിനെ സംരക്ഷിക്കാൻ സ്ഥാപിച്ചിരുന്ന വൈദ്യുത ഉപകരണത്തിൽ […]
Read more

അയോധ്യ രാമക്ഷേത്ര സംഭാവനാ ക്രമക്കേട്; പ്രതികളുടെ ഭൂമി ഇടപാടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം

ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് കേസിൽ അന്വേഷണം ശക്തമാക്കി എസ്‌ഐടി. കേസിൽ അറസ്റ്റിലായ പ്രതികളുമായി ബന്ധമുള്ളവരുടെ ഭൂമി ഇടപാടുകൾ കേന്ദ്രീകരിച്ചാണ് പുതിയ അന്വേഷണം. അറസ്റ്റിലായ എട്ട് പ്രതികളുമായി ബന്ധമുള്ള 20 പേരുടെ സാമ്പത്തിക ഇടപാടുകളാണ് എസ്‌ഐടി പരിശോധിക്കുന്നത്. പ്രതികൾ നടത്തിയ ഭൂമി ഇടപാടുകൾ സംഭാവനയായി ലഭിച്ച പണം ഉപയോഗിച്ചാണോയെന്ന് കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ഇതിനായി വിശദാംശങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് എസ്‌ഐടി ജില്ലാ റവന്യൂ വകുപ്പിനെ സമീപിച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചാൽ സംശയത്തിലുള്ള ഭൂമികൾ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികൾ […]
Read more

ഉസ്‌ബെക്കിസ്ഥാനിലെ മലയാളി വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം; കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്‍

ന്യൂഡൽഹി: ഉസ്‌ബെക്കിസ്ഥാനിൽ മെഡിക്കൽ വിദ്യാർത്ഥിനിയായ ആലപ്പുഴ സ്വദേശി സാവരിയ ബസന്ത് കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഡിജിപി റവാഡ ചന്ദ്രശേഖറിന് കമ്മീഷൻ കത്തയച്ചു. സാവരിയ ആക്രമണത്തിനും നിർബന്ധിത മതപരിവർത്തന ശ്രമത്തിനും ഇരയായെന്ന ആരോപണങ്ങളിൽ ദേശീയ വനിതാ കമ്മീഷൻ ആശങ്ക രേഖപ്പെടുത്തി. സംഭവത്തിൽ സ്വീകരിച്ച നടപടികൾ ഉൾപ്പെടെയുള്ള വിശദമായ റിപ്പോർട്ടാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ജൂലൈ മൂന്നിനാണ് ഉസ്‌ബെക്കിസ്ഥാനിൽ ആലപ്പുഴ സ്വദേശിനിയായ മെഡിക്കൽ വിദ്യാർത്ഥിനി സാവരിയ […]
Read more

ഹരിയാനയില്‍ കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. എഐ എൻജിനീയറായ 25കാരനാണ് മരിച്ചത്. ഗുരുഗ്രാമിലെ താമസസ്ഥലത്തുവെച്ചാണ് യുവതിയെ ഇയാൾ കൊലപ്പെടുത്തിയത് എന്നാണ് പ്രാഥമിക നിഗമനം. ഗുരുഗ്രാമിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു. യുവതിയെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ കുടുംബം സെക്ടർ 56 പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് യുവതിയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ച പൊലീസ് യുവാവിന്റെ താമസസ്ഥലത്തെത്തി. മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് […]
Read more

‘വിദേശത്തുള്ള ജോലി നഷ്ടമായി’; കുന്നംകുളത്ത് ജീവനൊടുക്കാന്‍ ശ്രമിച്ച് കുടുംബം

തൃശൂർ: കുന്നംകുളത്ത് ജീവനൊടുക്കാന്‍ ശ്രമിച്ച കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു. പഴഞ്ഞിയിലാണ് സംഭവം. ഗൃഹനാഥനായ സിബിയും മകൾ അലീന (19)യുമാണ് മരിച്ചത്. ഗുരുതരാവസ്ഥയിലായ മറ്റ് രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തുടരുകയാണ്. പ്രവാസിയായ സിബി ഇന്നലെയാണ് നാട്ടിലെത്തിയത്. പിന്നാലെയാണ് കുടുംബം കൂട്ട ആത്മഹത്യാശ്രമം നടത്തിയത്. ജോലി നഷ്ടപ്പെട്ടതിനെ തുടർന്നാണ് സിബി നാട്ടിലെത്തിയതെന്നാണ് പ്രാഥമിക വിവരം. മറ്റ് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവവിവരം സിബിയുടെ മറ്റൊരു മകനാണ് പൊലീസിനെ അറിയിച്ചത്. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി […]
Read more

‘സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാം’; സംസ്ഥാന ആഭ്യന്തര വകുപ്പ് ഹൈക്കോടതിയിൽ നിലപാട് അറിയിക്കും

കൊച്ചി: തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന് ജയിലിൽവെച്ച് സത്യപ്രതിജ്ഞ നടത്താൻ അനുമതി നൽകാമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കും. കാപ്പാ നിയമപ്രകാരം തടങ്കലിലുള്ളതിനാൽ താൽക്കാലികമായി ജയിലിൽ നിന്ന് പുറത്തിറക്കാൻ കഴിയില്ലെന്നും, പകരം വിയ്യൂർ ജയിലിൽ തന്നെ സത്യപ്രതിജ്ഞ നടത്താൻ സൗകര്യമൊരുക്കാമെന്നുമാണ് ആഭ്യന്തര വകുപ്പിന്റെ നിലപാട്. സത്യപ്രതിജ്ഞയ്ക്കായി താൽക്കാലിക മോചനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുഗതൻ നൽകിയ ഹർജിയിലാണ് സർക്കാർ മറുപടി അറിയിക്കുന്നത്. സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 മണിക്കാണ് നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ കൗൺസിലറായി വീണ്ടും സത്യപ്രതിജ്ഞ […]
Read more

തിരുവനന്തപുരത്ത് ഭര്‍തൃ വീട്ടില്‍ യുവതി മരിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീകാര്യം വിളവൂർക്കൽ സ്വദേശിനിയായ 30കാരി കാവ്യയെയാണ് ജനാലയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് വൈകിട്ട് 5.30ഓടെയായിരുന്നു സംഭവം. എട്ട് വർഷം മുമ്പാണ് കാവ്യയുടെ വിവാഹം നടന്നത്. പ്രണയവിവാഹമായിരുന്ന ഇവർക്ക് രണ്ടും ആറും വയസ് പ്രായമുള്ള രണ്ട് മക്കളുണ്ട്. കുട്ടികൾക്ക് ഭക്ഷണം നൽകുന്നതിനായി മുറിയിലേക്ക് പോയ കാവ്യയെ പിന്നീട് തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മരണത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. […]
Read more

പോത്തുണ്ടി ഇരട്ട കൊലപാതകം; ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും. പോത്തുണ്ടി ബോയൻ നഗർ സ്വദേശി സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധി പറയുന്നത്. ജഡ്ജിയുടെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് നേരത്തെ ജൂലൈ 6-ന് നിശ്ചയിച്ചിരുന്ന വിധിപ്രഖ്യാപനം മാറ്റിവെച്ചിരുന്നു. 2025 ജനുവരി 27-നാണ് പോത്തുണ്ടിയിൽ ഇരട്ടക്കൊല നടന്നത്. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ജാമ്യവ്യവസ്ഥകൾ ലംഘിച്ച് നാട്ടിലെത്തി, കൈവശമുണ്ടായിരുന്ന വാൾ ഉപയോഗിച്ച് സുധാകരനെ ആക്രമിക്കുകയായിരുന്നു. ഇത് […]
Read more

സീല്‍ ചെയ്ത കുപ്പിവെള്ളത്തില്‍ ആസിഡ്; കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍

ലഖ്‌നൗ: ദാഹമടക്കാന്‍ വെള്ളമെന്ന് കരുതി യുവതി കുടിച്ചത് ആസിഡ്. ഉത്തർപ്രദേശിലെ ഹാപൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. സ്വർണം വാങ്ങുന്നതിനായി അമ്മയ്‌ക്കൊപ്പം ജ്വല്ലറിയിലെത്തിയ യുവതിക്ക് ദാഹം അനുഭവപ്പെട്ടതിനെ തുടർന്ന് ജീവനക്കാരനോട് കുടിവെള്ളം ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ജ്വല്ലറി ജീവനക്കാരൻ സമീപത്തെ കടയിൽ നിന്ന് സീൽ ചെയ്ത കുപ്പിവെള്ളം വാങ്ങി യുവതിക്ക് നൽകി. കുപ്പിയിലെ ദ്രാവകം കുടിച്ചതിന് പിന്നാലെ യുവതിക്ക് അസ്വസ്ഥത അനുഭവപ്പെടുകയും വേദന സഹിക്കാനാകാതെ പുറത്തേക്ക് ഓടി ദ്രാവകം തുപ്പാൻ ശ്രമിക്കുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി […]
Read more

ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു, മൃതദേഹം നാട്ടിലെത്തിച്ചു

തിരുവനന്തപുരം: റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച തിരുവനന്തപുരം സ്വദേശിയായ ബാബു നാരായണന്റെ (60) മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. കഴക്കൂട്ടം ശാന്തിഗിരി ആശ്രമത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. തിരുവനന്തപുരം മാധവപുരം മേലേത്തുവേദി വീട്ടിൽ ബാബു നാരായണൻ കഴിഞ്ഞ 35 വർഷമായി റിയാദിലെ റൗദയിൽ സ്വകാര്യ കമ്പനിയിൽ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു. പനി ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം താമസസ്ഥലത്തേക്ക് മടങ്ങിയെത്തിയെങ്കിലും രാത്രിയോടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിയാദിലെ നിയമനടപടികളും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix