Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: news

വിദ്യാര്‍ത്ഥിയുടെ കൈ തല്ലിയൊടിച്ച സംഭവം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

മലപ്പുറം: കൽപകഞ്ചേരിയിലെ എംഎസ്എം ഹയർസെക്കൻഡറി സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈ അടിച്ചൊടിച്ച സംഭവത്തിൽ അധ്യാപകൻ ബൽരാജിനെ സസ്‌പെൻഡ് ചെയ്തു. കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്കൂൾ മാനേജ്മെന്റിന്റെ നടപടി. സംഭവത്തിൽ ബൽരാജിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വടകര സ്വദേശിയായ ബൽരാജ് കണക്ക് അധ്യാപകനായാണ് സ്കൂളിൽ ജോലി ചെയ്തിരുന്നത്. ക്ലാസിൽ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ചാണ് വെള്ളിയാഴ്ച ചൂരൽ ഉപയോഗിച്ച് വിദ്യാർഥിനിയെ മർദിച്ചത്. അടിയേറ്റതിനെ തുടർന്ന് കുട്ടിയുടെ കൈയുടെ എല്ല് പൊട്ടുകയായിരുന്നു. സംഭവത്തിൽ കുടുംബം ബാലാവകാശ കമ്മീഷനിലും […]
Read more

നോര്‍വേയുടെ വെല്ലുവിളി മറികടന്ന് ഇംഗ്ലണ്ട് സെമി ഫൈനലില്‍

മയാമി: നാടകീയ തിരിച്ചുവരവിലൂടെ ഇംഗ്ലണ്ട് ഫിഫ ലോകകപ്പിന്റെ സെമിഫൈനലിൽ പ്രവേശിച്ചു. ക്വാർട്ടർ ഫൈനലിൽ നോർവേയെ 2-1ന് കീഴടക്കിയാണ് ഇംഗ്ലണ്ട് അവസാന നാലിൽ ഇടംപിടിച്ചത്. ഒരു ഗോളിന് പിന്നിലായിരുന്ന ഇംഗ്ലണ്ട് ജൂഡ് ബെല്ലിംഗ്ഹാമിന്റെ ഇരട്ടഗോളുകളുടെ മികവിൽ മത്സരം സ്വന്തമാക്കി. മത്സരത്തിന്റെ 40-ാം മിനിറ്റിൽ ആൻഡ്രിയാസ് ഷെൽഡെറൂപ് നേടിയ ഗോളിലൂടെ നോർവേയാണ് ആദ്യം ലീഡ് നേടിയത്. ഹാരി കെയ്‌നിൽ നിന്ന് പന്ത് നഷ്ടമായതിനെ തുടർന്ന് ലഭിച്ച അവസരം മുതലെടുത്ത് ബോക്‌സിന് പുറത്തുനിന്നുള്ള ശക്തമായ ഷോട്ടിലൂടെയാണ് ഷെൽഡെറൂപ് പന്ത് വലയിലെത്തിച്ചത്. കെയ്ൻ […]
Read more

‘രക്ഷാപ്രവർത്തന’ക്കേസ് അട്ടിമറി; അജിത് കുമാറിനെ സസ്‌പെൻഡ് ചെയ്‌തേക്കും

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ നേരെ കരിങ്കൊടി കാട്ടിയ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്ന കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് എഡിജിപി എംആര്‍ അജിത്കുമാറിനെതിരെ നടപടിക്ക് സാധ്യത. എസ്‌ഐടി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിജിപിയുടെ ശുപാർശ ലഭിച്ചാൽ എം.ആർ. അജിത് കുമാറിനെ സസ്‌പെൻഡ് ചെയ്യാൻ സർക്കാർ ആലോചിക്കുന്നതായി സൂചന. എഡിജിപി ഓഫീസിലെ രണ്ട് എസ്‌ഐമാർക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് വിവരം. എസ്‌ഐടി റിപ്പോർട്ടിൽ കേസ് അട്ടിമറിക്കാൻ എം.ആർ. അജിത് കുമാർ ഇടപെട്ടതായി കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ ആദ്യഘട്ട റിപ്പോർട്ട് തിരുത്താൻ നിർദേശം നൽകിയെന്നും, […]
Read more

നേപ്പാളിൽ തടാകത്തിൽ നീന്തുന്നതിനിടെ ബിഹാർ സ്വദേശി മുങ്ങിമരിച്ചു

കാഠ്മണ്ഡു: നേപ്പാളിലെ പ്രശസ്തമായ ഫേവ തടാകത്തിൽ നീന്തുന്നതിനിടെ ബിഹാർ സ്വദേശി മുങ്ങിമരിച്ചു. ബിഹാർ സ്വദേശി രോഹിത് ശർമ (28) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്കായി നേപ്പാളിലെത്തിയതായിരുന്നു രോഹിത്. പൊഖാരയിലെ തൽ ബരാഹി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം സുഹൃത്തുക്കൾക്കൊപ്പം ഫേവ തടാകത്തിൽ നീന്താനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. നീന്തുന്നതിനിടെ സംഘം തടാകത്തിലെ ആഴമേറിയ ഭാഗത്ത് അകപ്പെടുകയായിരുന്നു. രോഹിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് സംഘമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. നവംബറിൽ വിവാഹം നടക്കാനിരിക്കെയാണ് രോഹിത്തിന്റെ അപ്രതീക്ഷിത മരണം. വിവാഹ ഒരുക്കങ്ങൾക്ക് മുന്നോടിയായാണ് […]
Read more

പട്ടാപ്പകൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം; രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം: പാറശ്ശാലയിൽ പട്ടാപ്പകൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം. ചെറുവാരക്കോണം സി.എസ്.ഐ ലോ കോളേജിലെ വിദ്യാർഥിനിക്കാണ് ദുരനുഭവം നേരിടേണ്ടിവന്നത്. ഇരുചക്രവാഹനത്തിലെത്തിയ രണ്ടംഗ സംഘമാണ് വിദ്യാർഥിനിയെ കടന്നുപിടിക്കാൻ ശ്രമിച്ചെന്നാണ് പരാതി. അവസാന വർഷ പരീക്ഷ എഴുതിയ ശേഷം ഉച്ചഭക്ഷണം കഴിക്കാനായി സഹപാഠികളോടൊപ്പം കാരുണ്യ ഹോട്ടലിലെത്തിയതായിരുന്നു വിദ്യാർഥിനികൾ. ഭക്ഷണം കഴിച്ച ശേഷം ബഥേൽ ഹോസ്റ്റലിലേക്ക് മടങ്ങുന്നതിനിടെ ചെറുവാരക്കോണം ആർ.പി.എസ് ട്രേഡേഴ്സിന് സമീപത്തുവെച്ചാണ് സംഭവം. ഇരുചക്ര വാഹനത്തിലെത്തിയ സംഘം വിദ്യാർഥിനികളിൽ ഒരാളെ കടന്നുപിടിക്കാൻ ശ്രമിച്ച ശേഷം അതിവേഗം രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ വിദ്യാർഥിനി […]
Read more

തോൽവി ചർച്ചചെയ്യാൻ സിപിഎം കേന്ദ്ര കമ്മിറ്റി; വിട്ടുനിന്ന് ഇ.പി. ജയരാജൻ

ന്യൂഡൽഹി: ഡൽഹിയിൽ പുരോഗമിക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ വിട്ട് നിന്ന് മുതിർന്ന നേതാവ് ഇ.പി. ജയരാജൻ. ശാരീരിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി യോഗത്തിൽ പങ്കെടുക്കാനാകില്ലെന്ന് അദ്ദേഹം കേന്ദ്ര കമ്മിറ്റിയെ അറിയിച്ചതായാണ് വിവരം. കേരളത്തിലെയും പശ്ചിമ ബംഗാളിലെയും തെരഞ്ഞെടുപ്പ് തോൽവി ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് ശനി, ഞായർ ദിവസങ്ങളിൽ കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട റിപ്പോർട്ടും യോഗത്തിൽ പരിഗണിക്കും. കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട റിപ്പോർട്ട് നേരത്തെ സംസ്ഥാന […]
Read more

വിയറ്റ്നാമിൽ ഇന്ത്യൻ വിനോദ സഞ്ചാരികളുമായി പോയ സ്പീഡ് ബോട്ട് മറിഞ്ഞു

ഫൂ ക്വോക്ക്: വിയറ്റ്‌നാമിലെ ഏറ്റവും വലിയ ദ്വീപായ ഫൂ ക്വോക്കിന് സമീപം ഇന്ത്യൻ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞ് വൻ അപകടം. അന്തർദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം 15ഓളം പേർ മരിച്ചതായാണ് വിവരം. എന്നാൽ മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. മിൻ ഹുയ് ഫൂ ക്വോക്ക് ട്രേഡിംഗ് ടൂറിസം കമ്പനി നടത്തിയിരുന്ന ബോട്ടാണ് മേ റൂട്ട് എൻഗോയ് ദ്വീപിൽ നിന്ന് അൻ തോയ് തുറമുഖത്തേക്ക് മടങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ടത്. യാത്ര തുടങ്ങി ഏകദേശം 400 […]
Read more

കാസര്‍കോട് യുവാവിന് പൊലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദ്ദനമെന്ന് പരാതി

കാസർകോട്: കാസര്‍കോട് ബദിയടുക്കയില്‍ കസ്റ്റഡി മര്‍ദ്ദനമെന്ന് പരാതി. പൊലീസിനെതിരെ ഗുരുതര ആരോപണവുമായി മര്‍ദ്ദനമേറ്റ അജിത്തിന്റെ കുടുംബം രംഗത്ത്. യാതൊരു തെറ്റും ചെയ്യാതെയാണ് പൊലീസ് അജിത്തിനെ മര്‍ദ്ദിച്ചതെന്നാണ് പരാതി. രാത്രിയിൽ വീട്ടിലെത്തിയ പൊലീസ് ബലംപ്രയോഗിച്ചാണ് അജിത്തിനെ കസ്റ്റഡിയിലെടുത്തതെന്ന് ബന്ധുക്കൾ പറയുന്നു. കുടുംബാംഗങ്ങളുടെ മുന്നിൽവെച്ചും പിന്നീട് സ്റ്റേഷനിലെത്തിച്ച ശേഷവും അജിത്തിനെ ക്രൂരമായി മർദിച്ചതായും അവർ ആരോപിച്ചു. പൊലീസ് ഔദ്യോഗിക വാഹനമില്ലാതെയും മഫ്തിയിലുമാണ് എത്തിയതെന്നും ബന്ധുക്കൾ പറയുന്നു. എന്ത് കേസിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തതെന്ന് പോലും പൊലീസ് അറിയിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു. കസ്റ്റഡിയിൽ […]
Read more

സെൻസസ് 2027; ജനസംഖ്യയ്ക്കൊപ്പം ജാതിയും’ എന്തിന് ഈ മാറ്റം?

രാജ്യത്ത് സെൻസസ് പ്രവർത്തനങ്ങൾക്ക് തുടക്കമായിരിക്കുകയാണ്. ആദ്യഘട്ടമായ, വീട്ടുകാർ സ്വയം പൂരിപ്പിക്കുന്ന സർവേ പ്രക്രിയ ജൂൺ 30ന് അവസാനിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടപടികൾ നടക്കുന്നത്. ആദ്യഘട്ടത്തിൽ വീടുകളുടെ പട്ടിക തയ്യാറാക്കലും ഭവന സെൻസസുമാണ് നടത്തുക. കേരളത്തിൽ ജൂലായ് ഒന്ന് മുതൽ 30 വരെയാണ് ഈ ഘട്ടം. രണ്ടാംഘട്ടമായ യഥാർഥ ജനസംഖ്യാ കണക്കെടുപ്പ് ഭൂരിപക്ഷം സംസ്ഥാനങ്ങളിലും 2027 ഫെബ്രുവരിയിൽ പൂർത്തീകരിക്കും. 147 കോടിയിൽ പരം ജനങ്ങളുള്ള രാജ്യത്തിന്റെ കണക്കെടുപ്പായതിനാൽ 33 ലക്ഷം എന്യൂമറേറ്റർമാർ ഉൾപ്പെട്ട അതിബൃഹത്തായ പദ്ധതിയാണ് ഇന്ത്യയുടെ […]
Read more

വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരെ മർദിച്ചു; ഗൃഹനാഥൻ അറസ്റ്റിൽ

മുഹമ്മ: കണക്ഷൻ വിച്ഛേദിക്കാനെത്തിയ കേരള വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ തണ്ണീർമുക്കം സ്വദേശി അകത്തോട്ട് വീട്ടിൽ ഗോപിയെ മുഹമ്മ പൊലീസ് അറസ്റ്റ് ചെയ്തു. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ ആക്രമിച്ചതിനുമാണ് നടപടി. ചേർത്തല വാട്ടർ അതോറിറ്റി പി.എച്ച്. സബ് ഡിവിഷൻ ഡിസ്കണക്ഷൻ സ്ക്വാഡിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. മീറ്റർ തകരാറിലായതുമായി ബന്ധപ്പെട്ട് മുൻകൂട്ടി നോട്ടീസ് നൽകിയ ശേഷമാണ് ജൂലൈ 9ന് ഉച്ചയ്ക്ക് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയുടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix