Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: news

വിഴിഞ്ഞത്ത് അദാനി പോര്‍ട്ടിന്റെ കരാര്‍ ലംഘനം; ജിഎസ്ടി ഇനത്തില്‍ കൈവശപ്പെടുത്തിയത് 85 കോടി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് കരാറിന് വിരുദ്ധമായി ജിഎസ്ടി കൈവശപ്പെടുത്താന്‍ ശ്രമിച്ച് അദാനി പോര്‍ട്ട്. നിര്‍മ്മാണ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ നല്‍കിയ തുകയിലാണ് ജിഎസ്ടി കൈവശപ്പെടുത്തിയത്. നിർമാണ പ്രവർത്തനങ്ങൾക്കായി സർക്കാർ നൽകിയ തുകയിൽ നിന്ന് ജിഎസ്ടി ഇനത്തിൽ 85 കോടി രൂപയാണ് അദാനി പോർട്ടിന് അനുവദിച്ചതെന്ന് ഓഡിറ്റിൽ ചൂണ്ടിക്കാട്ടുന്നു. 2023-ൽ അദാനി പോർട്ടിന്റെ അപേക്ഷയെ തുടർന്നാണ് വിഴിഞ്ഞം തുറമുഖ കമ്പനി ജിഎസ്ടി ഇനത്തിൽ 85 കോടി രൂപ അനുവദിച്ചത്. എന്നാൽ കരാർ വ്യവസ്ഥകൾ പ്രകാരം ഇത്തരത്തിൽ ജിഎസ്ടി നൽകുന്നത് അനുവദനീയമല്ലെന്നാണ് […]
Read more

ആറന്മുള വിമാനത്താവള പദ്ധതിക്കായി ഡ്രോണ്‍ സര്‍വേ; പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം

പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിക്കായി നടത്തിയ ഡ്രോൺ സർവേ വിവാദമാകുന്നു. പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷ പാർട്ടികൾ. മൗണ്ട് സിയോൺ ഗ്രൂപ്പ് ചെയർമാൻ എബ്രഹാം കലമണ്ണിലിന്റെ നേതൃത്വത്തിലാണ് ഡൽഹിയിൽ നിന്നുള്ള വിദഗ്ധ ഏജൻസിയെ എത്തിച്ച് സർവേ നടത്തിയതെന്നാണ് വിവരം. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനുമതിയില്ലാതെയാണ് സർവേ നടത്തിയതെന്ന ആരോപണവുമായി സിപിഐഎമ്മും സിപിഐയും രംഗത്തെത്തി. മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരനും നേരത്തെ ഭൂമാഫിയാ ഇടപെടലുകൾക്കെതിരെ പ്രതികരിച്ചിരുന്നു. ആറന്മുള എംഎൽഎയായി ചുമതലയേറ്റതിന് പിന്നാലെ വിമാനത്താവള പദ്ധതിയുടെ പ്രായോഗികതയെക്കുറിച്ച് പഠനം നടത്തുമെന്ന് […]
Read more

സത്യപ്രതിജ്ഞയ്ക്ക് അനുമതി തേടി കാപ്പാ കേസ് പ്രതി ആർ. സുഗതൻ ഹൈക്കോടതിയിൽ

കൊച്ചി: സത്യപ്രതിജ്ഞ ചെയ്യുന്നതിനായി താൽക്കാലികമായി ജയിൽ മോചനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതൻ ഹൈക്കോടതിയെ സമീപിച്ചു. കാപ്പ ചുമത്തി ജയിലിൽ കഴിയുന്നതിനാൽ സത്യപ്രതിജ്ഞ ചെയ്യാൻ സാധിക്കുന്നില്ലെന്നാണ് സുഗതന്റെ ഹർജിയിലെ വാദം. നാലാഴ്ചയ്ക്കകം സത്യപ്രതിജ്ഞ ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കണമെന്നും അതിനായി ജയിൽ വിട്ടയക്കണമെന്നും സുഗതൻ ആവശ്യപ്പെട്ടു. സത്യപ്രതിജ്ഞ ചെയ്യുന്നതിൽ നിന്ന് സർക്കാർ തടസ്സം സൃഷ്ടിക്കുകയാണെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. ഹർജിയിൽ തിങ്കളാഴ്ച നിലപാട് അറിയിക്കാൻ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. ജയിൽവാസത്തിനിടെ തന്നെ […]
Read more

വയനാട് മണ്ണിടിച്ചില്‍; ഇനി കണ്ടെത്താനുളളത് ഒരാളെ, ഇന്നും തിരച്ചില്‍ തുടരും

വയനാട്: കള്ളാടിയിലെ മണ്ണിടിച്ചിലിൽ കാണാതായ ഹിമാചൽ പ്രദേശ് സ്വദേശി ബിക്രം സിങ് റാണയെ കണ്ടെത്തുന്നതിനായി ഇന്നും വ്യാപകമായ തിരച്ചിൽ തുടരും. സോൺ ഒന്ന്, രണ്ട് മേഖലകൾ കേന്ദ്രീകരിച്ചാണ് രക്ഷാപ്രവർത്തക സംഘം പരിശോധന നടത്തുന്നത്. ഇന്നലെ മണ്ണിടിച്ചിൽ പ്രദേശത്തിന് സമീപത്തെ മീനാക്ഷി പാലത്തിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ താഴെയായി ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. പശ്ചിമ ബംഗാൾ സ്വദേശിയും നിർമാണ കമ്പനിയിലെ സർവേയറുമായ രാഗേഷ് ഗുചെയ്തിന്റേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞു. ഇതോടെ കള്ളാടി മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം ഏഴായി. അപകടസ്ഥലത്തെ […]
Read more

റെയില്‍വേ സ്റ്റേഷനിലെ ക്ലോക്ക് ടവര്‍ അപകടം; അന്വേഷണത്തിന് പ്രത്യേക സമിതി

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവറിന്റെ ഭാഗം തകർന്നുവീണ സംഭവത്തിൽ റെയിൽവേ പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചു. സീനിയർ ഡിവിഷണൽ സേഫ്റ്റി ഓഫീസർ ബെന്നി വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അപകടത്തിന്റെ കാരണങ്ങളും ഉത്തരവാദിത്വവും പരിശോധിക്കുക. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ടവറിന്റെ ഒരു ഭാഗം തകർന്നുവീണത്. സംഭവത്തിൽ ഗുരുതരമായ അനാസ്ഥ ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിലെ വിലയിരുത്തൽ. നാല് മാസം മുമ്പ് കെട്ടിടത്തിൽ വിള്ളൽ കണ്ടെത്തിയിരുന്നുവെന്നും മൂന്ന് മാസം മുമ്പ് തന്നെ കെട്ടിടം അപകടാവസ്ഥയിലാണെന്ന് റിപ്പോർട്ട് ലഭിച്ചിരുന്നുവെന്നും […]
Read more

ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ്; ഒന്നരവയസ്സുകാരൻ മരിച്ചു

കണ്ണൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ബോധരഹിതനായ ഒന്നരവയസ്സുകാരൻ ചികിത്സയിലിരിക്കെ മരിച്ചു. എരമം സ്വദേശികളായ സൂരജ്–വിജിഷ ദമ്പതികളുടെ മകൻ ദേവാൻഷ് സൗര്യയാണ് മരിച്ചത്. ചുണ്ടിന് പരിക്കേറ്റതിനെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് കുട്ടിയെ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയുടെ ഭാഗമായി ജനറൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ കുട്ടി ബോധരഹിതനായതായി കുടുംബം പറയുന്നു. തുടർന്ന് ഗുരുതരാവസ്ഥയിൽ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി വെന്റിലേറ്ററിൽ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ചികിത്സാപിഴവാണ് […]
Read more

സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈംബ്രാഞ്ചിന്; കുടുംബത്തെ കണ്ട് ആഭ്യന്തരമന്ത്രി

ആലപ്പുഴ: ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ സർവകലാശാലയിലെ ഒന്നാംവർഷ എംബിബിഎസ് വിദ്യാർത്ഥിനിയായ സാവരിയ ബസന്തിന്റെ കൊലപാതകക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഹരിപ്പാട്ടിലെ സാവരിയയുടെ വസതിയിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തി. പ്രതിക്കെതിരെ നിയമനടപടികൾ ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് മന്ത്രി കുടുംബത്തിന് ഉറപ്പ് നൽകി. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയും സാവരിയയുടെ സഹപാഠിയുമായ സദറുൽ അനവിനെ ഉസ്‌ബെക്കിസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി അന്വേഷണം തുടരുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്ന് […]
Read more

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രോഗി മരിച്ച സംഭവം; ഡിഎംഒ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നെഞ്ചുവേദനയുമായി എത്തിയ രോഗി മരിച്ച സംഭവത്തിൽ ഡിഎംഒ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചു. ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. അന്വേഷണത്തിനായി ഡെപ്യൂട്ടി ഡിഎംഒയെ നിയോഗിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. മരിച്ച രോഗിയുടെ ബന്ധുക്കൾ, ആശുപത്രി സൂപ്രണ്ട്, ഡോക്ടർമാർ, സെക്യൂരിറ്റി ജീവനക്കാർ എന്നിവരുടെ മൊഴി രേഖപ്പെടുത്തണം. ചികിത്സാ രേഖകൾ പരിശോധിച്ച് മരണകാരണം കണ്ടെത്തണമെന്നും നിർദേശത്തിൽ പറയുന്നു. ആരുടെയെങ്കിലും ഭാഗത്തെ വീഴ്ചയാണ് മരണത്തിന് കാരണമായതെന്ന് പരിശോധിച്ച് സമഗ്രമായ റിപ്പോർട്ട് […]
Read more

ഹൈവേ പട്രോളിങ് ഉദ്യോഗസ്ഥന്റെ ഫോൺ എറിഞ്ഞു തകര്‍ത്തു; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: ഹൈവേ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച് നശിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. താമരശ്ശേരി തച്ചംപൊയിൽ സ്വദേശി ഷാഹിദ് അലി (42)യെയാണ് ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് പി ദിനേഷ്, ഹൈവേ പൊലീസിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സനോജ് കുമാർ എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ചീനിമുക്ക് ഭാഗത്ത് ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. പട്രോളിങ് സംഘം വാഹനം നിർത്തിയ സമയത്ത് […]
Read more

ഹോർമുസ് കടലിടുക്കിൽ സംഘർഷം രൂക്ഷം; അപലപിച്ച് ഒമാൻ, നയതന്ത്രപരിഹാരത്തിന് ആഹ്വാനം

മസ്കറ്റ്: പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കൂടുതൽ വഷളാകുന്നതിനിടെ ബഹ്റൈനും കുവൈത്തിനും നേരെയുണ്ടായ സൈനിക ആക്രമണങ്ങളെയും ഹോർമുസ് കടലിടുക്കിൽ സൗദി, ഖത്തർ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെയും ഒമാൻ ശക്തമായി അപലപിച്ചു. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഒമാൻ നിലപാട് വ്യക്തമാക്കിയത്. ബഹ്റൈനും കുവൈത്തിനും നേരെയുണ്ടായ ആക്രമണങ്ങൾ അംഗീകരിക്കാനാകാത്തതാണെന്നും, സൗദി-ഖത്തർ വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണം അതീവ ആശങ്കാജനകമാണെന്നും ഒമാൻ വ്യക്തമാക്കി. ബഹ്റൈൻ, കുവൈത്ത്, സൗദി അറേബ്യ, ഖത്തർ എന്നീ സഹോദര രാജ്യങ്ങളുടെ സുരക്ഷ, സ്ഥിരത, പരമാധികാരം, ദേശീയ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix