Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: news

ചെക്ക് ബൗണ്‍സ് കേസ്; നടന്‍ രാജ്പാല്‍ യാദവിന് തടവുശിക്ഷ

ന്യൂഡൽഹി: ബോളിവുഡ് നടന്‍ രാജ്പാല്‍ യാദവിന് മൂന്നുമാസം തടവ്. വിവിധ ചെക്ക് ബൗണ്‍സ് കേസുകളിലെ ശിക്ഷ ഡല്‍ഹി ഹൈക്കോടതിയാണ് ശരിവെച്ചത്. ഏഴ് കേസുകളിലായാണ് മൂന്ന് മാസത്തെ തടവ് ശിക്ഷ വിധിച്ചത്. ഓരോ കേസിലും പരാതിക്കാരന് 1.05 കോടി രൂപ വീതം നൽകണമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് സ്വർണ കാന്ത ശർമ അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. മുരളി പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ ഏഴ് ചെക്ക് ബൗൺസ് കേസുകളിലാണ് നടപടി. പ്രൊബേഷൻ ഓഫ് ഒഫൻഡേഴ്സ് ആക്ട് പ്രകാരമുള്ള […]
Read more

ട്രാഫിക് നിയമലംഘനം; ഡ്രൈവർമാരെ അറസ്റ്റ് ചെയ്ത് വാഹനങ്ങൾ കണ്ടുകെട്ടി ഷാർജ പൊലീസ്

ഷാർജ: റോഡ് യാത്രികരുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ മാരകമായ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയ രണ്ട് ഡ്രൈവർമാരെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരുടെയും വാഹനങ്ങൾ കണ്ടുകെട്ടിയ പൊലീസ്, തുടർ നിയമനടപടികൾക്കായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. അശ്രദ്ധയോടെയും മറ്റ് യാത്രക്കാർക്ക് അപകടമുണ്ടാക്കുന്ന രീതിയിലുമാണ് ഇരുവരും വാഹനമോടിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ രണ്ടാമത്തെ ഡ്രൈവർക്ക് നേരത്തെ തന്നെ ഡ്രൈവിംഗ് വിലക്ക് ഏർപ്പെടുത്തിയിരുന്നുവെന്നും സമാന ട്രാഫിക് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ […]
Read more

നടൻ പ്രകാശ് രാജിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു

ചെന്നൈ: ഒന്നിലധികം വോട്ടർ ഐഡി കൈവശം വെച്ചെന്ന പരാതിയിൽ നടൻ പ്രകാശ് രാജിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് കോടതി. ബെംഗളൂരു എസിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. 4,000 രൂപ കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളിലായി നാല് വോട്ടർ ഐഡി കാർഡുകൾ കൈവശം വെച്ചെന്നാണ് പ്രകാശ് രാജിനെതിരായ പരാതി. കേസുമായി ബന്ധപ്പെട്ട തുടർനടപടികൾ പുരോഗമിക്കുകയാണ്.
Read more

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

കൊല്ലം: ചാത്തന്നൂർ എംഎൽഎ ബി ബി ഗോപകുമാറിന് ഫോണിലൂടെ വധഭീഷണി. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. അജ്ഞാതൻ ഫോൺവിളിയിലൂടെ വധഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്തതായി എംഎൽഎ പരാതിയിൽ ആരോപിച്ചു. സംഭവത്തിൽ ബി ബി ഗോപകുമാർ കൊല്ലം സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. പരാതി ചാത്തന്നൂർ പൊലീസിന് കൈമാറിയതിനെ തുടർന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തൊഴിൽ ആവശ്യപ്പെട്ടാണ് അജ്ഞാതൻ ആദ്യം എംഎൽഎയെ ഫോണിൽ ബന്ധപ്പെട്ടത്. ജോലി നൽകാൻ കഴിയില്ലെന്ന് അറിയിച്ചതോടെ ഫോൺ വിച്ഛേദിച്ച […]
Read more

സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാമെന്ന വാഗ്ദാനം; ഫേസ്ബുക്ക് പരസ്യം വഴി തട്ടിപ്പ്

കോഴിക്കോട്: സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഫേസ്ബുക്ക് പരസ്യങ്ങളിലൂടെ വ്യാപക തട്ടിപ്പ്. ‘Veloher Hack’ എന്ന പേരിലുള്ള അക്കൗണ്ട് വഴിയാണ് തട്ടിപ്പ് നടക്കുന്നതെന്നാണ് വിവരം. വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളും കോൾ ഹിസ്റ്ററിയും ഹാക്ക് ചെയ്ത് നൽകാമെന്ന് പറഞ്ഞാണ് തട്ടിപ്പുകാർ ആളുകളിൽ നിന്ന് പണം ഈടാക്കുന്നത്. ഒരു മാസത്തെ ‘ഹാക്കിങ് ഫീ’ എന്ന പേരിൽ 549 രൂപയാണ് ആവശ്യപ്പെടുന്നത്. പണം അയയ്ക്കുന്നതിനായി ക്യുആർ കോഡ് കൈമാറുന്ന സംഘം, തുക ലഭിച്ചാൽ ആവശ്യപ്പെട്ട […]
Read more

കോറോ ഹെൽത്ത്; മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ നടന്ന ചർച്ച പരാജയം

കൊച്ചി: കോറോ ഹെൽത്തിലെ ജീവനക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ നടന്ന ഒത്തുതീർപ്പ് ചർച്ചയിൽ തീരുമാനമായില്ല. വിഷയം ചർച്ച ചെയ്യാൻ ഈ മാസം 20ന് വീണ്ടും യോഗം ചേരും. ജീവനക്കാരുടെ അവകാശം സംരക്ഷിക്കാൻ സർക്കാർ തുടക്കം മുതൽ ശ്രമിച്ചുവരികയാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. സ്റ്റാറ്റസ് ക്വോ നിലനിർത്താനുള്ള നിർദേശം കമ്പനി പാലിച്ചില്ലെന്നും, സ്ഥാപനം നിലനിർത്താൻ ആവശ്യമായ എല്ലാ സഹായവും നൽകാമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സ്ഥാപനം അടച്ചുപൂട്ടുന്നതുവരെ ലാഭത്തിൽ പ്രവർത്തിച്ചിരുന്നുവെന്ന് രേഖകളിൽ […]
Read more

തൃണമൂല്‍ വിട്ട മൂന്ന് മുന്‍ എംപിമാര്‍ ബിജെപിയില്‍; രാജ്യസഭയിൽ മത്സരിക്കും

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് വിട്ട മൂന്ന് മുൻ രാജ്യസഭാ എംപിമാർ ബിജെപിയിൽ ചേർന്നു. സുഷ്മിത ദേവ്, സുഖേന്ദു ശേഖർ റോയ്, പ്രകാശ് ചിക് ബറൈയ്ക്ക് എന്നിവരാണ് ബിജെപിയിൽ അംഗത്വമെടുത്തത്. കൊൽക്കത്തയിലെ സാൾട്ട് ലേക്കിലുള്ള ബിജെപി സംസ്ഥാന കാര്യാലയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യ നേതാക്കളെ പാർട്ടി പതാക നൽകി സ്വീകരിച്ചു. മുതിർന്ന ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഇവരുടെ പാർട്ടി പ്രവേശനം. ബിജെപിയിൽ ചേർന്നതിന് പിന്നാലെ മൂന്ന് പേരും രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പാർട്ടി പ്രഖ്യാപിച്ചു. […]
Read more

മുഖ്യമന്ത്രിയായ ശേഷം ആദ്യമായി കരൂര്‍ സന്ദര്‍ശിച്ച് വിജയ്

ചെന്നൈ: മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായി കരൂർ സന്ദർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകിക്കൊണ്ടുള്ള ഉത്തരവ് കൈമാറാനാണ് വിജയ് എത്തിയത്. തിരുച്ചിറപ്പള്ളിയിൽ നിന്ന് റോഡ് ഷോയിലൂടെയായിരുന്നു കരൂരിലേക്കുള്ള യാത്ര. കരൂരിലെ ദുരന്തം പൊലീസിന്റെ നിഷ്‌ക്രിയത്വം മൂലമാണ് ഉണ്ടായതെന്ന് വിജയ് ആരോപിച്ചു. പെരുമ്പല്ലൂരിൽ എത്തിയപ്പോൾ ജനത്തിരക്ക് സംബന്ധിച്ച് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അതിനാൽ സാഹചര്യം മനസിലാക്കി തീരുമാനമെടുക്കാൻ കഴിഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കരൂരിൽ തനിക്ക് അത്തരം മുന്നറിയിപ്പുകളൊന്നും ലഭിച്ചില്ലെന്നും […]
Read more

കുംഭമേള വൈറൽ താരത്തിന് തിരിച്ചടി; പൊലീസ് സംരക്ഷണം നീക്കി ഹൈക്കോടതി

കൊച്ചി: കുംഭമേള വൈറൽ താരത്തിനും ഭർത്താവിനും നൽകിയിരുന്ന പൊലീസ് സംരക്ഷണം ഹൈക്കോടതി പിൻവലിച്ചു. ഇരുവരെയും കണ്ടെത്താൻ സാധിക്കുന്നില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. പെൺകുട്ടിയെയും ഭർത്താവിനെയും നൽകിയ മേൽവിലാസത്തിലോ ഫോൺ നമ്പറിലോ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും സർക്കാർ കോടതിയെ വ്യക്തമാക്കി. പെൺകുട്ടിയുടെ പതിവ് രീതിയാണ് ഇതെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. സംരക്ഷണം ആവശ്യപ്പെട്ടാൽ മാത്രമേ ഇനി പൊലീസ് സുരക്ഷ നൽകേണ്ടതുള്ളൂവെന്ന് ഹൈക്കോടതി നിർദേശിച്ചു. അതേസമയം, കുംഭമേള വൈറൽ താരത്തിന്റെ ഭർത്താവ് ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷ മധ്യപ്രദേശ് കോടതി തള്ളിയിരുന്നു. മഹേശ്വറിലെ […]
Read more

സിംഹത്തിന്റെ ആക്രമണത്തില്‍ 21കാരന് ദാരുണാന്ത്യം

അമ്രേലി: ഗുജറാത്തിലെ അമ്രേലിയിൽ സിംഹത്തിന്റെ ആക്രമണത്തിൽ 21 വയസുകാരൻ മരിച്ചു. സോഹിൽ മുൻജാവർ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം അനുമതിയില്ലാതെ വനമേഖലയിൽ പ്രവേശിച്ചതിനെ തുടർന്നാണ് സംഭവമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. സിംഹങ്ങൾ ഇണചേരുന്ന സമയത്തായിരുന്നു ആക്രമണം നടന്നതെന്നാണ് പ്രാഥമിക നിഗമനമെന്ന് ഷെട്രുഞ്ചി ഡിവിഷൻ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ചിരാഗ് അമിൻ പറഞ്ഞു. വന്യമൃഗങ്ങളെ ശല്യപ്പെടുത്തുകയോ പ്രകോപിപ്പിക്കുകയോ ചെയ്തിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ആൺ സിംഹമാണ് സോഹിലിനെ ആക്രമിച്ചതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ആക്രമണത്തിന് പിന്നാലെ യുവാവിനൊപ്പമുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix