Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: news

വി എം സുധീരനെതിരെ ഫേസ്ബുക്ക് വഴി വ്യാജപ്രചാരണം; സൈബർ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ തനിക്കെതിരെ വ്യാജപ്രചാരണം നടത്തിയെന്ന കോൺഗ്രസ് നേതാവ് വി എം സുധീരന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. മുഹമ്മദ് ഖലീൽ എന്ന ഫേസ്ബുക്ക് അക്കൗണ്ട് ഉടമയ്ക്കെതിരെയാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 192, 336(3) വകുപ്പുകൾക്കും ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000ലെ 66(സി), 120(ഒ) വകുപ്പുകൾ പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മുഖ്യമന്ത്രിയെക്കുറിച്ച് താൻ പറയാത്ത അഭിപ്രായങ്ങൾ തന്റെ പേരിൽ പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് വി […]
Read more

ദിവ്യ എസ് അയ്യരെ മാറ്റിയ നടപടി സ്വാഭാവികം; കെ കെ രാഗേഷിന്റെ നിലപാട് തള്ളി പി കെ ശ്രീമതി

ന്യൂഡൽഹി: വിഴിഞ്ഞം തുറമുഖ എംഡി സ്ഥാനത്ത് നിന്ന് ദിവ്യ എസ് അയ്യരെ മാറ്റിയ സർക്കാർ നടപടിയിൽ കെ കെ രാഗേഷിന്റെ നിലപാട് തള്ളി ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി പി കെ ശ്രീമതി. ഉദ്യോഗസ്ഥരെ സർക്കാർ മാറുമ്പോൾ മാറ്റുന്നത് സാധാരണ നടപടിയാണെന്നും ഇതിൽ അസ്വാഭാവികത കാണേണ്ടതില്ലെന്നും ശ്രീമതി പ്രതികരിച്ചു. കെ കെ രാഗേഷിന്റെ പ്രസ്താവനയിൽ വ്യക്തതയില്ലെന്നും, നടപടിയിൽ മറ്റെന്തെങ്കിലും പ്രശ്നമുണ്ടെന്ന് തോന്നുന്നുണ്ടെങ്കിൽ അദ്ദേഹം അത് വിശദീകരിക്കണമെന്നും ശ്രീമതി പറഞ്ഞു. ദിവ്യ എസ് അയ്യർ മികച്ച ഉദ്യോഗസ്ഥയാണെന്നും […]
Read more

ഉസ്‌ബെക്കിസ്താനിൽ കൊല്ലപ്പെട്ട സാവരിയയുടെ മരണം തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന്

ആലപ്പുഴ: ഉസ്‌ബെക്കിസ്താനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയുടെ മരണകാരണം തലച്ചോറിലുണ്ടായ രക്തസ്രാവമെന്ന് റീ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. നേരത്തെ നടത്തിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെയും കണ്ടെത്തലുകൾക്ക് സമാനമായാണ് പുതിയ റിപ്പോർട്ടിലുമുള്ളത്. തലയ്ക്ക് പിന്നിൽ രണ്ട് തവണ അടിയേറ്റതിന്റെ പാടുകളും നട്ടെല്ലിന് ക്ഷതവും കണ്ടെത്തിയിട്ടുണ്ട്. പുറത്തും വയറ്റിലും ചവിട്ടേറ്റതിന്റെ അടയാളങ്ങളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ആന്തരിക അവയവങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പരിശോധനാഫലം ലഭിച്ചതിന് ശേഷമായിരിക്കും വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവിടുക. സാവരിയയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് വണ്ടാനം മെഡിക്കൽ കോളേജിൽ റീ പോസ്റ്റ്‌മോർട്ടം […]
Read more

പൊലീസ് സ്റ്റേഷനിൽ അക്രമം; വനിത എസ്‌ഐ ഉൾപ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്

കായംകുളം: പൊലീസ് സ്റ്റേഷനിൽ വച്ച് പ്രതിയുടെ ആക്രമണത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്. വനിത എസ്‌ഐ അടക്കമുള്ള ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ എഎസ്‌ഐയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിപിടിക്കേസിൽ മൊഴി രേഖപ്പെടുത്തുന്നതിനായി വിളിച്ചുവരുത്തിയ കായംകുളം സ്വദേശി റൈസൽ (32) ആണ് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. കായംകുളം പൊലീസ് സ്റ്റേഷനിൽ വച്ചായിരുന്നു സംഭവം. മൊഴി രേഖപ്പെടുത്തുന്നതിനിടെ പ്രതി അക്രമാസക്തനാകുകയും ഉദ്യോഗസ്ഥരെ മർദ്ദിക്കുകയുമായിരുന്നു. എഎസ്‌ഐമാരായ പ്രിയ, സജീവ് എന്നിവർക്ക് പരിക്കേറ്റു. സംഭവത്തിൽ പൊലീസ് തുടർനടപടികൾ ആരംഭിച്ചു.
Read more

‘സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് അളക്കുന്നത്?’; പൊലീസിനെതിരെ അന്‍സിബ ഹസ്സൻ

കൊച്ചി: നടി അൻസിബ ഹസ്സൻ നൽകിയ പരാതിയിൽ കേസെടുക്കാനാവില്ലെന്ന പാലാരിവട്ടം പൊലീസിന്റെ റിപ്പോർട്ടിനെതിരെ അൻസിബ രംഗത്ത്. നടി ലക്ഷ്മിപ്രിയയുടെ യൂട്യൂബ് ചാനലിലൂടെ അപമാനിച്ചെന്ന പരാതിയിലാണ് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. പരാതിയിൽ ക്രിമിനൽ കുറ്റം നിലനിൽക്കുന്നില്ലെന്നും, പരമാവധി മാനനഷ്ടവുമായി ബന്ധപ്പെട്ട വകുപ്പ് (BNS 356) മാത്രമേ ബാധകമാകൂവെന്നുമാണ് പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. മറ്റ് കുറ്റകൃത്യങ്ങളുടെ ഘടകങ്ങൾ കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അൻസിബ ശക്തമായ പ്രതികരണം രേഖപ്പെടുത്തി. സ്ത്രീത്വത്തെയും വ്യക്തിത്വത്തെയും അപമാനിക്കുന്ന പ്രവർത്തനത്തെ […]
Read more

റെയില്‍വേ ക്ലോക്ക് ടവര്‍ അപകടം: ‘നാല് മാസം മുമ്പ് വിള്ളല്‍, മുന്നറിയിപ്പുകള്‍ അവഗണിച്ചു’

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ ക്ലോക്ക് ടവർ തകർന്ന സംഭവത്തിൽ ഗുരുതര അനാസ്ഥയെന്ന പ്രാഥമിക വിലയിരുത്തൽ. കെട്ടിടത്തിന്റെ അപകടാവസ്ഥയെക്കുറിച്ചുള്ള നിർണായക മുന്നറിയിപ്പുകൾ അവഗണിച്ചുവെന്നാണ് കണ്ടെത്തൽ. നാല് മാസം മുമ്പ് തന്നെ കെട്ടിടത്തിൽ വിള്ളൽ രൂപപ്പെട്ടിരുന്നു. മൂന്ന് മാസം മുമ്പ് അപകടസാധ്യതയുള്ളതായി റിപ്പോർട്ട് ലഭിച്ചിരുന്നെങ്കിലും ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നാണ് വിവരം. കെട്ടിടത്തിന്റെ അടിത്തറ വരെ ഏകദേശം രണ്ട് സെന്റിമീറ്റർ വീതിയിലുള്ള വിള്ളൽ കണ്ടെത്തിയിരുന്നു. ക്ലോക്ക് ടവർ പൊളിച്ചുനീക്കാൻ റെയിൽവേ അധികൃതർ നിർമാണ കമ്പനിയായ റാങ്ക് കൺസ്ട്രക്ഷനെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും […]
Read more

വയനാട് മണ്ണിടിച്ചില്‍; ‘മണ്ണെടുത്തത് ശാസ്ത്രീയമായി’; സര്‍ക്കാര്‍ വാദം തള്ളി കൊങ്കണ്‍ റെയില്‍വേ

കൽപ്പറ്റ: വയനാട് കള്ളാടി മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് സർക്കാരിന്റെ വാദം തള്ളി കൊങ്കൺ റെയിൽവേ. തുരങ്ക നിർമ്മാണത്തിൽ സാങ്കേതിക പിഴവില്ലെന്നും അപകടത്തിന് കാരണം മണ്ണിടിച്ചിലാണെന്നും കമ്പനി വിശദീകരിച്ചു. തുരങ്ക നിർമ്മാണത്തിനായി മണ്ണെടുത്തത് ശാസ്ത്രീയ രീതിയിലാണെന്നും മണ്ണിടിച്ചിൽ തുരങ്കമുഖത്തിൽ നിന്ന് ഏകദേശം 100 മീറ്റർ അകലെയാണുണ്ടായതെന്നും കൊങ്കൺ റെയിൽവേ അറിയിച്ചു. നിർമ്മാണത്തിനിടെ കൂട്ടിയിട്ട മണ്ണ് അപകടത്തിന് കാരണമായിട്ടില്ലെന്നും കമ്പനി അവകാശപ്പെട്ടു. കട്ട് ആൻഡ് കവർ മേഖലയിലെ നിർമ്മാണവും രൂപകൽപ്പനയും മാനദണ്ഡങ്ങൾ പാലിച്ചാണെന്നും 110 മീറ്റർ ഉയരത്തിൽ ഉണ്ടായ മണ്ണിടിച്ചിലാണ് ദുരന്തത്തിന് […]
Read more

കുവൈത്തിൽ വൻ പൗരത്വ തട്ടിപ്പ്; വ്യാജ സഹോദരന്മാരെ കണ്ടെത്തി

കുവൈത്ത് സിറ്റി: കുവൈത്ത് പൗരത്വ ഫയലുകളിൽ നടന്ന വൻ വ്യാജരേഖ തട്ടിപ്പ് നാഷണാലിറ്റി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് പുറത്തുകൊണ്ടുവന്നു. വ്യാജ രേഖകളും സാക്ഷ്യപത്രങ്ങളും സമർപ്പിച്ച് 1980ൽ കുവൈത്ത് പൗരത്വം നേടിയ രണ്ട് സഹോദരന്മാരുടെ തട്ടിപ്പാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ലഭിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ മാസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് കേസിന്റെ വിശദാംശങ്ങൾ പുറത്തുവന്നത്. അന്തിമ അന്വേഷണ റിപ്പോർട്ടുകളും ഡിഎൻഎ പരിശോധനാ ഫലങ്ങളും പരിശോധിച്ചതോടെയാണ് ഇരുവരും സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന് സ്ഥിരീകരിച്ചത്. നിയമപരമായി കുവൈത്ത് പൗരത്വം നേടിയ ഒരാൾ, 1980ലെ നൂറാം നമ്പർ […]
Read more

കുവൈത്തിൽ കെട്ടിടങ്ങൾക്ക് ഇനി സിസിടിവി നിർബന്ധം

കുവൈത്ത് സിറ്റി: രാജ്യത്തെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ കെട്ടിടങ്ങളിലും സ്ഥാപനങ്ങളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത് നിർബന്ധമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുതിയ നിയമം പുറത്തിറക്കി. ഹോട്ടലുകൾ, ഹോട്ടൽ അപ്പാർട്ട്മെന്റുകൾ, ഷോപ്പിംഗ് മാളുകൾ, വാണിജ്യ സമുച്ചയങ്ങൾ, സഹകരണ സംഘങ്ങൾ, റെസിഡൻഷ്യൽ കോംപ്ലക്സുകൾ, ബാങ്കുകൾ, യുവജന കേന്ദ്രങ്ങൾ, കായിക-സാംസ്കാരിക ക്ലബ്ബുകൾ, പെട്രോൾ പമ്പുകൾ, പള്ളികളും മറ്റ് ആരാധനാലയങ്ങളും ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കാണ് പുതിയ നിർദേശം ബാധകം. വ്യാവസായിക മേഖലകൾ, ഡോക്കിംഗ് ഏരിയകൾ, ഷൂട്ടിംഗ് റേഞ്ചുകൾ, ഗോഡൗണുകൾ, വിലപിടിപ്പുള്ളതോ അപകടസാധ്യതയുള്ളതോ […]
Read more

യുക്രെയ്ന്‍ തീരത്ത് ഇന്ത്യന്‍ നാവികനെ കാണാതായി

ന്യൂഡൽഹി: യുക്രെയ്ൻ തീരത്ത് ഇന്ത്യൻ നാവികനെ കാണാതായി. ഹരിയാന ഭിവാനി ജില്ലയിലെ ഝാൻജ്ര ബാസ് സ്വദേശി ദീപക് ദുഡ്ഡി (20)യെയാണ് ജൂലൈ രണ്ട് മുതൽ കാണാതായത്. പോർച്ചുഗീസ് കപ്പലിലെ ജീവനക്കാരനായ ദീപക് കപ്പലിൽ നിന്ന് കടലിലേക്ക് വീണതാകാമെന്നാണ് സംശയം. സംഭവത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് ദീപക്കിന്റെ കുടുംബം ആവശ്യപ്പെട്ടു. കാണാതാകുന്നതിന് ഒന്നര മണിക്കൂർ മുമ്പ് വരെ ദീപക് വീട്ടുകാരുമായി സംസാരിച്ചിരുന്നതായും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബം പറയുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിഷയത്തിൽ ഇടപെടണമെന്നാണ് ആവശ്യം. ജൂലൈ രണ്ടിന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix