Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: news

സഞ്ജു തിരിച്ചെത്തും; പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് പാർത്ഥിവ് പട്ടേൽ

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ നിർണായക നാലാം മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീമിന്റെ ബാറ്റിങ് നിരയിൽ മാറ്റങ്ങൾ വേണമെന്ന് മുൻ ഇന്ത്യൻ താരം പാർത്ഥിവ് പട്ടേൽ. തുടർച്ചയായ തോൽവികൾക്ക് പിന്നാലെ മലയാളി താരം സഞ്ജു സാംസണെ പ്ലേയിങ് ഇലവനിൽ തിരിച്ചെത്തിക്കണമെന്നാണ് പാർത്ഥിവിന്റെ നിർദേശം. പരമ്പരയിലെ ആദ്യ മത്സരത്തിൽ കളിച്ച സഞ്ജുവിന് തുടർന്നുള്ള രണ്ട് മത്സരങ്ങളിലും അവസരം ലഭിച്ചിരുന്നില്ല. എന്നാൽ സഞ്ജു തിരിച്ചെത്തിയാൽ തിലക് വർമയെ ഒഴിവാക്കണമെന്ന അഭിപ്രായത്തോട് പാർത്ഥിവ് യോജിക്കുന്നില്ല. പകരം ഓൾറൗണ്ടർ ശിവം ദുബെയെ മാറ്റിനിർത്തണമെന്നാണ് അദ്ദേഹത്തിന്റെ […]
Read more

ബൈക്ക് സ്ട്രീറ്റ് ലൈറ്റ് പോസ്റ്റിൽ ഇടിച്ചു; യുവാവിനും യുവതിക്കും ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവല്ലം ടോൾപ്ലാസയ്ക്ക് സമീപമുണ്ടായ ബൈക്ക് അപകടത്തിൽ യുവാവും യുവതിയും മരിച്ചു. എറണാകുളം സ്വദേശിയായ യുവാവും തൊടുപുഴ സ്വദേശിയായ യുവതിയുമാണ് മരിച്ചത്. കോവളം ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഇരുവരുടെയും തല സമീപത്തെ സ്ട്രീറ്റ് ലൈറ്റിന്റെ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഇരുവരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചതായാണ് പ്രാഥമിക വിവരം. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തിന്റെ കൂടുതൽ സാഹചര്യങ്ങൾ സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
Read more

വിവാഹം കഴിഞ്ഞിട്ട് 2 മാസം, വർക്കലയിൽ നവവധു ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം: വർക്കലയിൽ 19കാരിയായ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. റാത്തിക്കൽ നാസിയ മൻസിലിൽ നൗഷാദ്–സഹീറ ദമ്പതികളുടെ മകളായ നാസിയ ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയിൽ ആത്മഹത്യാശ്രമം നടത്തിയ നിലയിൽ കണ്ടെത്തിയ നാസിയയെ ആദ്യം വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് നില ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്ന് പുലർച്ചെയോടെ മരണം സ്ഥിരീകരിച്ചു. രണ്ടുമാസം മുമ്പാണ് നാസിയയുടെ വിവാഹം നടന്നത്. പരവൂർ തെക്കുംഭാഗം സ്വദേശിയായ അൻസറാണ് ഭർത്താവ്. വിവാഹം കഴിഞ്ഞ് […]
Read more

പിടിച്ചെടുത്ത JCB 5 വർഷമായിട്ടും തിരികെ നൽകിയില്ല; ആദിവാസി യുവാവിന്റെ ആത്മഹത്യാ ഭീഷണി

ഇടുക്കി: വനംവകുപ്പ് ഓഫീസിൽ ആദിവാസി യുവാവിന്റെ ആത്മഹത്യാ ഭീഷണി. വനംവകുപ്പ് പിടിച്ചെടുത്ത ജെസിബി അഞ്ച് വർഷമായിട്ടും തിരിച്ചുനൽകാത്തതിൽ പ്രതിഷേധിച്ചാണ് കഞ്ഞിക്കുഴി സ്വദേശി അജീഷ് ദേഹത്ത് പെട്രോൾ ഒഴിച്ച് ജെസിബിക്കുള്ളിൽ കയറി പ്രതിഷേധം ആരംഭിച്ചത്. സംഭവത്തെ തുടർന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥർ ഇടപെട്ടില്ലെന്ന പരാതിയാണ് ഉയരുന്നത്. പ്രതിഷേധം ആരംഭിച്ച് മണിക്കൂറുകൾ കഴിഞ്ഞിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയില്ലെന്നാണ് ആരോപണം. 2020ൽ വീടിന്റെ തറ നിർമ്മാണത്തിനിടെ സമീപത്തുണ്ടായിരുന്ന മൂന്ന് പാഴ്മരങ്ങൾ പിഴുതുമാറ്റിയെന്നാരോപിച്ചാണ് അന്നത്തെ വനംവകുപ്പ് ഉദ്യോഗസ്ഥർ ജെസിബി കസ്റ്റഡിയിലെടുത്തത്. 500 […]
Read more

കൊല്ലത്ത് വാതിൽ കുത്തിത്തുറന്ന് 5 പവനും, 60000 രൂപയും കവർന്നു

കൊല്ലം: വീട്ടമ്മ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ പൂട്ടിയിട്ടിരുന്ന വീടിന്റെ വാതിൽ തകർത്ത് മോഷണം. അഞ്ച് പവൻ സ്വർണാഭരണങ്ങളും 60,000 രൂപയും മോഷ്ടാക്കൾ കവർന്നു. കൊല്ലം മുതുപിലാക്കാട് പടിഞ്ഞാറ് കലാസദനത്തിൽ തങ്കമണിയമ്മയുടെ വീട്ടിലാണ് സംഭവം. തങ്കമണിയമ്മയും സഹായിയായ സ്ത്രീയും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. കഴിഞ്ഞ ഒരാഴ്ചയായി തങ്കമണിയമ്മ ആശുപത്രിയിലായതിനാൽ സഹായി ദിവസവും വീട്ടിലെത്തി ഭക്ഷണം തയ്യാറാക്കി മടങ്ങുകയായിരുന്നു. വീട്ടിന്റെ മുൻവാതിൽ തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികളാണ് മോഷണവിവരം ആദ്യം കണ്ടെത്തിയത്. തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പ്രധാന വാതിലിന്റെ പൂട്ട് […]
Read more

മഹാരാഷ്ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെ ആക്രമിച്ചു; ശിവസേന നേതാവ് പിടിയില്‍

മുംബൈ: ആശുപത്രിയിൽ കയറി ഡോക്ടർമാരെ ആക്രമിച്ച കേസിൽ ശിവസേന കോർപറേറ്റർ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ കല്യാൺ-ഡോംബിവ്‌ലി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടന്ന സംഭവത്തിൽ ശിവസേന നേതാവ് രമേശ് മഹാരെയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് സംഭവം വിവാദമായത്. ഡോക്ടർമാർക്കെതിരായ ആക്രമണത്തിൽ പ്രതിഷേധം ശക്തമായിരുന്നു. ഒരു സ്ത്രീയുടെ പ്രസവവുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. സിസേറിയനിലൂടെ കുഞ്ഞ് ജനിച്ചെങ്കിലും ആരോഗ്യനില മോശമായതിനെ തുടർന്ന് നവജാത ശിശുവിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ […]
Read more

പബ്ലിക് പ്രൊസിക്യൂട്ടർമാരുടെ നിയമനം; സർക്കാരിനെ തിരുത്തി ഹൈക്കോടതി

കൊച്ചി: സെഷൻസ് കോടതികളിലെ പബ്ലിക് പ്രൊസിക്യൂട്ടർമാരുടെ നിയമനത്തിൽ സർക്കാരിന്റെ നിർദേശത്തിന് തിരുത്തുമായി ഹൈക്കോടതി. നിയമനത്തിൽ ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തിന് കൂടുതൽ പ്രാമുഖ്യം നൽകണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. പബ്ലിക് പ്രൊസിക്യൂട്ടർമാരുടെ നിയമനം രാഷ്ട്രീയ താൽപര്യങ്ങളുടെ അടിസ്ഥാനത്തിലല്ല, മെറിറ്റ് പരിഗണിച്ചായിരിക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. സർക്കാരിന്റെ കരട് സർക്കുലറിലെ വ്യവസ്ഥകളിലാണ് കോടതി ഭേദഗതി വരുത്തിയത്. ജില്ലാ കളക്ടറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നിയമനം നടത്താമെന്നായിരുന്നു സർക്കാരിന്റെ കരട് നിർദേശം. എന്നാൽ ജില്ലാ ജഡ്ജിമാരുടെ അഭിപ്രായത്തിന് അർഹമായ പരിഗണന […]
Read more

സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു; നില ഗുരുതരം

ഹൈദരാബാദ്: പ്രാണിയുടെ കടിയേറ്റ് ബോളിവുഡ് നടൻ രാജേഷ് ശർമയുടെ ആരോഗ്യനില ഗുരുതരം. പ്രഭാസ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് നടന് കടിയേറ്റത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജേഷ് ശർമ നിലവിൽ പശ്ചിമ ബംഗാളിലെ ധാക്കൂരിയയിലെ ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ നിരീക്ഷണത്തിലാണ്. ഏത് പ്രാണിയാണ് നടനെ കടിച്ചതെന്ന് വ്യക്തമായിട്ടില്ല. വിഷമുള്ള ചിലന്തിയോ മറ്റേതെങ്കിലും പ്രാണിയോ ആകാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കടിയേറ്റതിന് പിന്നാലെ വലത് കാലിൽ കടുത്ത വേദനയും വീക്കവും ശ്വാസതടസവും അനുഭവപ്പെട്ടതായാണ് വിവരം. രാമോജി ഫിലിം സിറ്റിയിൽ […]
Read more

പാലായില്‍ പെരുമ്പാമ്പിനെ കൊന്ന് മാംസമാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു; ഒരാള്‍ അറസ്റ്റില്‍

കോട്ടയം: പാലായിൽ പെരുമ്പാമ്പിനെ കൊന്ന് മാംസമാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പാലാ വെട്ടുകല്ലേൽ സ്വദേശി ഷിജോ (48) ആണ് വനംവകുപ്പിന്റെ പിടിയിലായത്. സംഭവത്തിൽ ഷിജോയുടെ കൂട്ടാളിക്കായി അന്വേഷണം ആരംഭിച്ചു. എരുമേലി വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഷിജോയുടെ വീട്ടിൽ നിന്ന് പെരുമ്പാമ്പിന്റെ മാംസം കണ്ടെത്തിയത്. ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ഏകദേശം മൂന്ന് കിലോയോളം വരുന്ന മാംസം വനംവകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. സംഭവത്തിൽ വന്യജീവി സംരക്ഷണ നിയമപ്രകാരം നടപടികൾ തുടരുകയാണ്.
Read more

ശൈശവ വിവാവ നിരോധന നിയമം എല്ലാ മതങ്ങള്‍ക്കും ബാധകം; അലഹബാദ് ഹൈക്കോടതി

പ്രയാഗ്‌രാജ്: ശൈശവ വിവാഹ നിരോധന നിയമം എല്ലാ മതങ്ങൾക്കും ബാധകമാണെന്ന് അലഹബാദ് ഹൈക്കോടതി. മതനിയമങ്ങൾ ചൂണ്ടിക്കാട്ടി ശൈശവ വിവാഹ നിരോധന നിയമത്തെ മറികടക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ശരിയത്ത് നിയമപ്രകാരം പ്രായപൂർത്തിയാകാത്ത മുസ്ലിം പെൺകുട്ടികളുടെ വിവാഹം പോക്‌സോ നിയമത്തിന്റെ പരിധിയിൽ കുറ്റകരമാണെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ജെ.ജെ. മുനീർ, ജസ്റ്റിസ് അഞ്ജൽ സക്‌സേന എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർണായക നിരീക്ഷണം. വിവാഹപ്രായം എല്ലാ മതങ്ങളിലും ഒരുപോലെയാണെന്നും ശൈശവ വിവാഹ നിരോധന നിയമത്തിനും പോക്‌സോ നിയമത്തിനും വിരുദ്ധമായ നടപടികൾ അനുവദിക്കാനാകില്ലെന്നും കോടതി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix