Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: news

കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്‌ ഇടക്കാല ജാമ്യം

തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ. സുഗതന് ഇടക്കാല ജാമ്യം. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനായാണ് നെടുമങ്ങാട് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ജൂലൈ 13ന് വൈകിട്ട് അഞ്ച് മണി മുതൽ ജൂലൈ 14ന് രാത്രി ഒൻപത് മണി വരെയാണ് ജാമ്യ കാലാവധി. നെടുമങ്ങാട് സെക്കൻഡ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള രണ്ട് കേസുകളിലാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.
Read more

മഹാരാഷ്ട്രയിൽ കനത്ത മഴ; എല്‍പിജി ബോട്ടിലിംഗ് പ്ലാന്റില്‍ വെളളം കയറി

റായ്ഗഡ്: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ പ്ലാന്റിൽ വെള്ളം കയറി. പ്ലാന്റിൽ സൂക്ഷിച്ചിരുന്ന ആയിരക്കണക്കിന് ഗ്യാസ് സിലിണ്ടറുകൾ ഒഴുകിപ്പോയി. റായ്ഗഡിലെ പ്ലാന്റിന്റെ സുരക്ഷാമതിൽ തകർന്നതിനെ തുടർന്ന് പ്രളയജലം ശക്തമായി അകത്തേക്ക് ഇരച്ചുകയറുകയായിരുന്നു. ഇതോടെ പ്ലാന്റിൽ സൂക്ഷിച്ചിരുന്ന ഏകദേശം മൂവായിരത്തോളം സിലിണ്ടറുകൾ പാതാൾഗംഗ പുഴയിലേക്കും സമീപത്തെ കായലിലേക്കും ഒഴുകിപ്പോയെന്നാണ് വിവരം. ഒഴുകിപ്പോയ സിലിണ്ടറുകളിൽ പാചകവാതകം നിറച്ചവയും ഉൾപ്പെട്ടിട്ടുണ്ടാകാമെന്ന് അധികൃതർ അറിയിച്ചു. പുഴയിലോ ജലാശയങ്ങളിലോ സിലിണ്ടറുകൾ കണ്ടെത്തിയാൽ ഉടൻ തന്നെ കമ്പനിയെയോ അധികൃതരെയോ അറിയിക്കണമെന്ന് […]
Read more

ഉത്തര കന്നടയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; ഏഴ് പേര്‍ മരിച്ചു

ബംഗളൂരു: ഉത്തര കന്നഡയിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഉത്തര കന്നഡയിലെ യെല്ലാപൂർ താലൂക്കിലെ അരബൈൽ ഘട്ടിൽ ഇന്ന് പുലർച്ചെ 1.30ഓടെയാണ് അപകടമുണ്ടായത്. ദേശീയപാത 52ലായിരുന്നു അപകടം. ധാർവാഡ് സ്വദേശികളാണ് അപകടത്തിൽപ്പെട്ട വാഹനത്തിലുണ്ടായിരുന്നത്. ധാർവാഡിൽ നിന്ന് ധർമസ്ഥലയിലേക്കും ചിക്കമംഗളൂരുവിലേക്കും യാത്ര ചെയ്യുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. അക്ഷയ് (26), അഭിഷേക് ഈശ്വർ (28), അഭിഷേക് (27), ബസപ്പ (38), മഞ്ജുനാഥ് (33), സഞ്ജീവ് (33) എന്നിവരാണ് മരിച്ചതെന്നാണ് വിവരം. ചികിത്സയിലായിരുന്ന […]
Read more

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ് ഫോമിലേയ്ക്ക് കെട്ടിടം തക‍ർന്ന് വീണു

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കെട്ടിടത്തിന്റെ ഭാഗം തകർന്നുവീണ് അപകടം. സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലാണ് സംഭവം. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ വീണതിനെ തുടർന്ന് സ്ഥലത്ത് പരിശോധന തുടരുകയാണ്. ആരെങ്കിലും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിട്ടുണ്ടോ എന്നറിയാൻ രക്ഷാപ്രവർത്തകർ പരിശോധന നടത്തുന്നു. പ്രാഥമിക വിവരങ്ങൾ പ്രകാരം അപകടത്തിൽ ആളപായമില്ലെന്നാണ് സൂചന. സംഭവത്തെ തുടർന്ന് റെയിൽവേ അധികൃതരും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയാണ്.
Read more

ഭാര്യയെ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് കീഴടങ്ങി; അബോധാവസ്ഥയിലായിരുന്ന യുവതിയെ രക്ഷിച്ച് പൊലീസ്

കോഴിക്കോട്: ഭര്‍ത്താവ് കൊലപ്പെടുത്തിയെന്ന് അറിയിച്ച ഭാര്യയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്. ഭാര്യയെ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങാനെത്തിയ ഭർത്താവിന്റെ മൊഴിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവതിയെ ജീവനോടെ കണ്ടെത്തിയത്. പൊലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ യുവതിയുടെ ജീവൻ രക്ഷിക്കാനായി. കോഴിക്കോട് വെള്ളയിലാണ് സംഭവം. വെള്ളയിൽ സ്വദേശി സക്കീറാണ് ഭാര്യയെ കൊലപ്പെടുത്തിയെന്ന് അറിയിച്ച് പൊലീസ് സ്റ്റേഷനിൽ എത്തിയത്. ഭാര്യയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു ഇയാളുടെ മൊഴി. തുടർന്ന് പൊലീസ് സംഘം ഉടൻ തന്നെ സക്കീറിന്റെ വീട്ടിലെത്തി പരിശോധന നടത്തി. […]
Read more

കോറോ ഹെല്‍ത്ത് കൂട്ട പിരിച്ചുവിടല്‍; ചട്ടങ്ങള്‍ പാലിച്ച് ചര്‍ച്ച നടത്തണമെന്ന് ഹൈക്കോടതി

കൊച്ചി: അമേരിക്ക ആസ്ഥാനമായ കോറോ ഹെൽത്ത് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടൽ പരാതിയിൽ ചർച്ചയിലൂടെ പരിഹാരം കാണണമെന്ന് ഹൈക്കോടതി നിർദേശം. നിലവിലെ തൊഴിൽ ചട്ടങ്ങൾ പാലിച്ച് തൊഴിലാളികളും മാനേജ്‌മെന്റും സർക്കാരും തമ്മിൽ അനുരഞ്ജന ചർച്ച നടത്തണമെന്നാണ് കോടതി വ്യക്തമാക്കിയത്. ജില്ലാ ലേബർ ഓഫീസറുടെ തൽസ്ഥിതി തുടരണമെന്ന ഉത്തരവ് നിർബന്ധിത ഉത്തരവല്ലെന്നും വിഷയത്തിൽ സർക്കാരിന് ഇടപെടാൻ ബാധ്യതയുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. തൊഴിലാളികൾ, കമ്പനി അധികൃതർ, സർക്കാർ പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്ന ചർച്ച നാളെ നടക്കും. കമ്പനി അധികൃതർ ചർച്ചയിൽ പങ്കെടുക്കണമെന്നും കോടതി […]
Read more

ഓപ്പറേഷന്‍ തൂഫാൻ; പിന്തുണയുമായി കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: ലഹരി വ്യാപനം തടയാൻ കേരള ആഭ്യന്തര വകുപ്പ് ആരംഭിച്ച ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി കര്‍ണാടക സർക്കാർ. കേരള-കർണാടക അതിർത്തിയിൽ പരിശോധന ശക്തമാക്കാനും കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാനും ഇരു സംസ്ഥാനങ്ങളും തീരുമാനിച്ചു. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തി. ബംഗളൂരു വിധാൻ സൗധയിൽ നടന്ന കൂടിക്കാഴ്ചയിലാണ് അതിർത്തി മേഖലകളിലെ ലഹരി കടത്ത് തടയുന്നതിനുള്ള സംയുക്ത നടപടികൾ ചർച്ച ചെയ്തത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പൊലീസ് […]
Read more

എസ് ഐ കണ്ണിൽ പെപ്പർ സ്പ്രേ അടിച്ചു; യുവാവിന് നഷ്ടപരിഹാരം 50,000 രൂപ

തിരുവനന്തപുരം: പൊലീസ് കണ്ണിൽ പെപ്പർ സ്‌പ്രേ പ്രയോഗിച്ചെന്ന പരാതിയിൽ യുവാവിന് 50,000 രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാർ. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയായ ശ്രീനാഥിനാണ് നഷ്ടപരിഹാരം അനുവദിച്ചത്. മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിനെ തുടർന്നാണ് നടപടി. 2023 ഒക്ടോബർ 9ന് ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിൽ നടന്ന സംഭവത്തിലാണ് നടപടി. വിവാഹമോചന കേസ് നടക്കുന്നതിനിടെ ഭാര്യയുടെ മൊബൈൽ ഫോണിലേക്ക് സന്ദേശം അയച്ചെന്ന പരാതിയെ തുടർന്ന് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് യുവാവിന് നേരെ പെപ്പർ സ്‌പ്രേ പ്രയോഗിച്ചതെന്നാണ് പരാതി. സംഭാഷണത്തിനിടെ പ്രകോപിതനായ എസ്.ഐ. […]
Read more

ലക്ഷ്മിപ്രിയ യൂട്യൂബ് ചാനലിലൂടെ അപമാനിച്ചെന്ന പരാതി; കേസെടുക്കാനാവില്ലെന്ന് പൊലീസ്

കൊച്ചി: നടി അൻസിബ നൽകിയ പരാതിയിൽ നടി ലക്ഷ്മിപ്രിയക്കെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്. യൂട്യൂബ് ചാനലിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിലാണ് പാലാരിവട്ടം പൊലീസ് നിലപാട് അറിയിച്ചത്. വീഡിയോ വിശദമായി പരിശോധിച്ചതിൽ അപകീർത്തി സംബന്ധിച്ച കുറ്റം മാത്രമാണ് പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതെന്നും മറ്റ് ക്രിമിനൽ കുറ്റങ്ങൾ കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. അതിനാൽ ബി.എൻ.എസ്.എസ്. വകുപ്പ് 222(1) പ്രകാരം പൊലീസ് നടപടിക്ക് നിയമസാധുതയില്ലെന്ന് അൻസിബയ്ക്ക് നൽകിയ മറുപടിയിൽ പറയുന്നു. കേസിൽ പൊലീസ് കാര്യക്ഷമമായി അന്വേഷണം നടത്തുന്നില്ലെന്ന് ആരോപിച്ച് അൻസിബ കോടതിയെ സമീപിച്ചിരുന്നു. […]
Read more

ഡല്‍ഹിയില്‍ നിന്ന് കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് കാണാതായ മലയാളി വിദ്യാർഥിനി സഫിയ അയ്യൂബിനെ കണ്ടെത്തി. തിരുവനന്തപുരം പൂന്തുറ സ്വദേശിനിയായ 23കാരിയായ സഫിയയെ ഇന്നലെ രാത്രി 11.30 മുതലാണ് കാണാതായത്. ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിൽ ഇന്റർനാഷണൽ റിലേഷൻസ് (വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ്) രണ്ടാം വർഷ എം.എ വിദ്യാർഥിനിയാണ് സഫിയ. മരുന്ന് വാങ്ങുന്നതിനായി ഓഖ്ല ഹെഡിലുള്ള താമസസ്ഥലത്ത് നിന്ന് പുറത്തുപോയ ശേഷമാണ് സഫിയയെ കാണാതായത്. വിദ്യാർഥിനിയെ കണ്ടെത്തുന്നതിനായി പൊലീസ് വ്യാപക അന്വേഷണം ആരംഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. തുടർന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix