Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: news

ട്രാഫിക് പൊലീസുകാരന് നേരെ വധഭീഷണി; യുവാവ് അറസ്റ്റിൽ

മലപ്പുറം: ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും പരസ്യമായി അധിക്ഷേപിച്ച് വധഭീഷണി മുഴക്കുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. മങ്കേരി കട്ടച്ചിറ സ്വദേശി കബീർ (39) നെയാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെ 11.25ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വളാഞ്ചേരി ജങ്ഷനിൽ ട്രാഫിക് നിയന്ത്രണ ചുമതലയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് നേരെയാണ് അതിക്രമമുണ്ടായത്. പട്ടാമ്പി ഭാഗത്തുനിന്ന് വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന ബസിലിരുന്ന പ്രതി, പൊലീസ് ഉദ്യോഗസ്ഥന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ എന്തോ വസ്തു […]
Read more

അന്‍സിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം

കൊച്ചി: നടി അൻസിബയുടെ പരാതിയിൽ മുൻകൂർ ജാമ്യം തേടി നടൻ ടിനി ടോം എറണാകുളം സെഷൻസ് കോടതിയെ സമീപിച്ചു. അൻസിബയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കടവന്ത്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ടിനി ടോം മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. അൻസിബയ്‌ക്കെതിരെ നടത്തിയതായി ആരോപിക്കുന്ന ജിഹാദി പരാമർശവുമായി ബന്ധപ്പെട്ടാണ് പൊലീസ് നടപടി സ്വീകരിച്ചത്. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയോടെയുള്ള പെരുമാറ്റം, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ടിനി ടോമിനെതിരെ ചുമത്തിയിരിക്കുന്നത്. കോടതി നിർദേശത്തെ തുടർന്നാണ് പൊലീസ് കേസെടുത്തത്. താരസംഘടനയായ അമ്മയിൽ […]
Read more

രണ്ടക്കം കടന്നത് നാല് പേർ; ഇംഗ്ലണ്ടിനെതിരെ തോറ്റ് ഇന്ത്യ

നോട്ടിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യയ്ക്ക് വമ്പൻ തോൽവി. 202 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 11.4 ഓവറിൽ 76 റൺസിന് ഓൾഔട്ടായി. റൺസ് അടിസ്ഥാനത്തിൽ ടി20 ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ തോൽവിയാണിത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് മികച്ച സ്കോർ ഉയർത്തിയപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം മുതൽ തിരിച്ചടി നേരിട്ടു. പ്രമുഖ താരങ്ങൾ ഉൾപ്പെടെയുള്ള ഇന്ത്യൻ ബാറ്റിങ് നിര പൂർണമായും പരാജയപ്പെട്ടതോടെ മത്സരം കൈവിട്ടു. ഇന്ത്യൻ നിരയിൽ വൈഭവ് സൂര്യവംശി, […]
Read more

രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ്; 10-ാം പ്രതിക്ക് ഇടക്കാല ജാമ്യം

കൊച്ചി: ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിലെ പത്താം പ്രതി നവാസിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഒരു മാസത്തേക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയുള്ള മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചാണ് കോടതിയുടെ നടപടി. പക്ഷാഘാതത്തെ തുടർന്ന് ശരീരം തളർന്ന നിലയിലാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ഒരു വർഷമായി ജയിലിൽ കഴിയുകയായിരുന്നു നവാസ്. രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികൾക്കും വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നു. 2021 ഡിസംബർ 19നാണ് […]
Read more

വിഴിഞ്ഞം തുറമുഖ ചുമതല മാറ്റം; ദിവ്യ എസ് അയ്യരെ മാത്രമല്ല മാറ്റിയതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ചുമതലയിൽ നിന്ന് ദിവ്യ എസ് അയ്യരെ മാത്രമല്ല മാറ്റിയതെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. വിഴിഞ്ഞം തുറമുഖത്തിന്റെ എംഡിയായിരുന്ന ദിവ്യ എസ് അയ്യർ അദാനി ഗ്രൂപ്പിന് നോട്ടീസ് നൽകിയതിനെ തുടർന്നാണ് സ്ഥലംമാറ്റമുണ്ടായതെന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. അധികാരമാറ്റത്തിന് പിന്നാലെ ദിവ്യ എസ് അയ്യരെ മാറ്റിയെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. “ദിവ്യ എസ് അയ്യരെ മാത്രമല്ല മാറ്റിയത്. ഒരുപാട് നാളായി അവിടെ ഉണ്ടായിരുന്ന നിരവധി […]
Read more

കടത്തനാട് ലേബർ സൊസൈറ്റി സാമ്പത്തിക തട്ടിപ്പ്; മുഖ്യസൂത്രധാരൻ റെനീഷ് അറസ്റ്റിൽ

വടകര: കടുത്ത വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ച കടത്തനാട് ലേബർ സൊസൈറ്റി സാമ്പത്തിക തട്ടിപ്പ് കേസിലെ മുഖ്യസൂത്രധാരൻ അറസ്റ്റിൽ. സൊസൈറ്റിയുടെ മുൻ ഡയറക്ടറും കേസിലെ ഒന്നാം പ്രതിയുമായ റെനീഷിനെ കോട്ടയം പാലായിൽ നിന്നാണ് ജില്ലാ ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. പ്രതിക്കായി ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. റെനീഷിനെ കണ്ടെത്തുന്നതിനായി അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിരുന്നെങ്കിലും ഇയാൾ കേരളത്തിൽ തന്നെ ഒളിവിൽ കഴിയുകയായിരുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. സഹകരണ സംഘം ഓഡിറ്റ് ജോയിന്റ് ഡയറക്ടർ നടത്തിയ വിശദമായ […]
Read more

‘പ്രിയദർശിനിയിൽ’ കുഴങ്ങി സ്വകാര്യ ബസുകൾ; നാല് ജില്ലകളിൽ പണിമുടക്കുന്നു

കോട്ടയം: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. കോട്ടയം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് പണിമുടക്ക്. ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ വിവിധ താലൂക്ക് കേന്ദ്രങ്ങളിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കും. കെഎസ്ആർടിസിയിലെ സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയതോടെ സ്വകാര്യ ബസുകളുടെ വരുമാനം ഗണ്യമായി കുറഞ്ഞെന്നും ദൈനംദിന ചെലവുകൾ പോലും കണ്ടെത്താൻ കഴിയാത്ത സാഹചര്യമാണെന്നും ബസ് ഉടമകൾ […]
Read more

മദ്യപിച്ച് വാഹനം ഓടിച്ചു; മൂന്ന് സിവിൽ പൊലീസ് ഓഫീസർമാർക്ക് സസ്പെൻഷൻ

പത്തനംതിട്ട: മദ്യപിച്ച് ലക്കുകെട്ട് പൊലീസ് വാഹനം ഓടിച്ച മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലെ ഡാൻസാഫ് സംഘത്തിൽ പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥർക്കെതിരെയാണ് ജില്ലാ പൊലീസ് മേധാവി നടപടിയെടുത്തത്. സുമൻ, പ്രിയേഷ്, രാഹുൽ എന്നീ സിവിൽ പൊലീസ് ഓഫീസർമാരെയാണ് സസ്പെൻഡ് ചെയ്തത്. ലഹരിവിരുദ്ധ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ‘ഓപ്പറേഷൻ തൂഫാൻ’ പുരോഗമിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥർ മദ്യപിച്ച് ഔദ്യോഗിക വാഹനം ഓടിച്ചതെന്ന സംഭവം പുറത്തുവന്നത്. ലഹരിവിരുദ്ധ സ്ക്വാഡിലെ അംഗങ്ങളായ ഉദ്യോഗസ്ഥരുടെ നടപടി പൊലീസിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചതായി വിലയിരുത്തിയതിനെ തുടർന്നാണ് അടിയന്തര നടപടി […]
Read more

ഒരു അർജന്റീനൻ വീരഗാഥ; ഈജിപ്തിനെ വീഴ്ത്തി ക്വാർട്ടറിൽ

അറ്റ്ലാന്റ: രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം നടത്തിയ തകർപ്പൻ തിരിച്ചുവരവിലൂടെ ഈജിപ്തിനെ 3-2ന് കീഴടക്കി അർജന്റീന ലോകകപ്പ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ആവേശം നിറഞ്ഞ പ്രീക്വാർട്ടർ പോരാട്ടത്തിൽ അവസാന നിമിഷങ്ങളിലെ വിജയഗോളാണ് അർജന്റീനയ്ക്ക് നിർണായകമായത്. മത്സരത്തിന്റെ 15-ാം മിനിറ്റിൽ യാസർ ഇബ്രാഹിമും 32-ാം മിനിറ്റിൽ സീക്കോയും നേടിയ ഗോളുകളിലൂടെ ഈജിപ്ത് 2-0ന് മുന്നിലെത്തി. പിന്നാലെ പ്രതിരോധത്തിലേക്ക് ഒതുങ്ങിയ ഈജിപ്തിനെതിരെ അർജന്റീന തുടർച്ചയായി ആക്രമണം നടത്തി. 21-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി അവസരം ലയണൽ മെസ്സിക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല. […]
Read more

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെയും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. മഴ മുന്നറിയിപ്പിനെ തുടർന്ന് വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix