Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: news

കേരളത്തെയും വിറപ്പിച്ച കോർപറേറ്റ് തീരുമാനം

29 തൊഴിൽനിയമം റദ്ദാക്കി കേന്ദ്ര സർക്കാർ നാല്‌ ലേബർ കോഡ്‌ നടപ്പാക്കുന്നത്‌ തൊഴിലാളികളെ അടിമസമാനമായ അവസ്ഥയിലേക്ക്‌ തള്ളിവിടാനുള്ള കോർപറേറ്റ്‌ പദ്ധതിയുടെ ഭാഗമാണെന്ന്‌ സിഐടിയു അടക്കം ഇന്ത്യയിലെ കേന്ദ്ര ട്രേഡ്‌ യൂണിയനുകൾ ഉന്നയിച്ച ആശങ്ക യാഥാർഥ്യമായി മാറുന്നത്‌ എത്ര വേഗത്തിലാണ്‌. പൊതുവിൽ തൊഴിലാളികൾക്ക്‌ അനുകൂലമായ അന്തരീക്ഷം നിലനിൽക്കുന്ന കേരളത്തിൽപ്പോലും കോർപറേറ്റ്‌ കന്പനിക്ക്‌ എണ്ണൂറിലധികം തൊഴിലാളികളെ നോട്ടീസ്‌പോലും നൽകാതെ ഒറ്റയടിക്ക്‌ പിരിച്ചുവിടാൻ കഴിയുന്ന സാഹചര്യം സൃഷ്‌ടിച്ചത്‌ ലേബർ കോഡ്‌ നടപ്പാക്കൽ ഉൾപ്പെടെയുള്ള തൊഴിലാളിദ്രോഹ നയങ്ങളാണ്‌. അമേരിക്കയിലെ ടെക്‌സസ്‌ ആസ്ഥാനമായ കോറോഹെൽത്ത് […]
Read more

വയനാട്ടിലെ ക്വാറികളുടെ പ്രവർത്തനം നിർത്തിവെയ്ക്കാൻ ഉത്തരവ്

കൽപ്പറ്റ: അതിതീവ്ര മഴ മുന്നറിയിപ്പിന്റെയും ജില്ലയിൽ തുടരുന്ന കനത്ത മഴയുടെയും പശ്ചാത്തലത്തിൽ വയനാട്ടിലെ ക്വാറികളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാൻ ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്. ദുരന്തനിവാരണ നിയമം 2005-ലെ സെക്ഷൻ 34 പ്രകാരമാണ് ജില്ലാ കളക്ടർ ഉത്തരവിറക്കിയത്. ദുരന്ത സാധ്യത നിലനിൽക്കുന്ന ദുർബല പ്രദേശങ്ങളിലെ ഹോംസ്റ്റേകൾ ഉൾപ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങളുടെ പ്രവർത്തനവും ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ നിർത്തിവയ്ക്കാൻ നിർദേശിച്ചിട്ടുണ്ട്. കൂടാതെ അഡ്വഞ്ചർ ടൂറിസം കേന്ദ്രങ്ങൾ, ട്രക്കിങ് പ്രവർത്തനങ്ങൾ, യന്ത്രസഹായത്തോടെയുള്ള മണ്ണ് നീക്കം ചെയ്യൽ എന്നിവയ്ക്കും വിലക്ക് ഏർപ്പെടുത്തി. കള്ളാടി–ആനക്കാംപൊയിൽ […]
Read more

കാഫിര്‍ സ്ക്രീന്‍ ഷോട്ട് കേസ്; റിബേഷ് രാമകൃഷ്ണൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാൻ മാറ്റി

കോഴിക്കോട്: ‘കാഫിർ’ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയുടെ പരിഗണന മറ്റന്നാളത്തേക്ക് മാറ്റി. റിബേഷിന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് കോടതി ഹർജി മാറ്റിവെച്ചത്. കേസിൽ പ്രതിചേർക്കപ്പെടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് റിബേഷ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം റിബേഷിനെ നേരത്തെ നിരവധി തവണ ചോദ്യം ചെയ്തിരുന്നു. ഇതിനിടെ കേസിൽ ഡിവൈഎഫ്ഐയുടെ മറ്റൊരു നേതാവായ ജിതിൽ ഭാസ്കറിനെ മാത്രമാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ജിതിലിന് കഴിഞ്ഞ ദിവസം കോടതി ജാമ്യം […]
Read more

പരിശോധനയിൽ മദ്യവും കഞ്ചാവും കണ്ടെത്തി; കുവൈത്തിൽ നാല് പ്രവാസികളെ നാടുകടത്തുന്നു

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയ, അൽ-മുത്‌ല മേഖലകളിൽ നടത്തിയ പ്രത്യേക സുരക്ഷാ പരിശോധനകളിൽ മദ്യവും കഞ്ചാവും പിടിച്ചെടുത്തു. സംഭവങ്ങളുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിൽ നിന്നുള്ള നാല് പ്രവാസികളെ നാടുകടത്താൻ കുവൈത്ത് അധികൃതർ ഉത്തരവിട്ടു. സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഫർവാനിയയിൽ നടത്തിയ പരിശോധനയിൽ ഏഴ് കുപ്പി പ്രാദേശിക മദ്യവുമായി രണ്ട് പ്രവാസികളെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. തുടർന്ന് അൽ-മുത്‌ലയിൽ നടത്തിയ മറ്റൊരു പരിശോധനയിൽ രണ്ട് പാക്കറ്റ് കഞ്ചാവുമായി മറ്റ് രണ്ട് പ്രവാസികളെയും […]
Read more

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും സംഘര്‍ഷം; എണ്ണ ടാങ്കറിനു നേരെ മിസൈലാക്രമണം

മസ്‌കറ്റ്: ഒമാൻ തീരത്തിന് സമീപം ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന ഇന്ധന ടാങ്കർ കപ്പലിന് നേരെ ആക്രമണം. മിസൈൽ പോലുള്ള പ്രൊജക്‌റ്റൈൽ കപ്പലിൽ പതിച്ചതിനെ തുടർന്ന് തീപിടിത്തം ഉണ്ടായി. ബ്രിട്ടീഷ് സൈന്യത്തിന്റെ കീഴിലുള്ള യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച പുലർച്ചെ ഒമാനിലെ ലിമയ്ക്ക് സമീപമാണ് സംഭവം. ഹോർമുസ് കടലിടുക്കിൽ നിന്ന് തെക്കോട്ട് ഗൾഫ് ഓഫ് ഒമാനിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് കപ്പലിന്റെ ഇടതുഭാഗത്ത് പ്രൊജക്‌റ്റൈൽ പതിച്ചതെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിൽ കപ്പലിന് കാര്യമായ കേടുപാടുകൾ സംഭവിച്ചെങ്കിലും […]
Read more

വയനാട് മണ്ണിടിച്ചില്‍; അപകട സാധ്യതയെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു; PWD

കൽപ്പറ്റ: വയനാട് മേപ്പാടി തുരങ്കപാത നിർമാണ സ്ഥലത്ത് മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് നേരത്തേ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് രേഖകൾ. അശാസ്ത്രീയമായി കൂട്ടിയിട്ട മണ്ണ് അപകടത്തിന് കാരണമാകാമെന്നും മഴക്കാലത്ത് മണ്ണിടിച്ചിലിനും ചരിവ് തകരുന്നതിനും സാധ്യതയുണ്ടെന്നും വകുപ്പ് നിർദേശിച്ചിരുന്നതായി ജൂൺ 25-ന് നടന്ന അവലോകന യോഗത്തിന്റെ മിനിറ്റ്സിൽ വ്യക്തമാക്കുന്നു. പദ്ധതി പ്രദേശത്ത് കൂട്ടിയിട്ട മണ്ണ് മഴക്കാലത്ത് സോയിൽ പൈപ്പിങ്, സ്ലോപ്പ് സ്റ്റബിലിറ്റി പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും അപകടം ഒഴിവാക്കാൻ അടിയന്തര മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും പൊതുമരാമത്ത് വകുപ്പ് നിർദേശിച്ചിരുന്നു. എന്നാൽ […]
Read more

ഉറങ്ങിപ്പോയ വിദ്യാർത്ഥിയെ ക്ലാസ്സ്മുറിയിൽ പൂട്ടി മടങ്ങി അധ്യാപകർ; മുഴുവൻ ജീവനക്കാർക്കും സസ്പെൻഷൻ

ബനിഹാൾ: 15 ദിവസത്തെ അവധിക്കായി സ്കൂൾ അടച്ചുപൂട്ടുന്നതിനിടെ ക്ലാസ് മുറിയിൽ ഉറങ്ങിക്കിടന്ന ഏഴാം ക്ലാസ് വിദ്യാർഥിയെ ശ്രദ്ധിക്കാതെ ജീവനക്കാർ മടങ്ങി. മണിക്കൂറുകളോളം അടച്ചിട്ട ക്ലാസ് മുറിയിൽ കുടുങ്ങിയ വിദ്യാർഥിയെ ഒടുവിൽ കാൽനട യാത്രക്കാരനാണ് രക്ഷപ്പെടുത്തിയത്. സംഭവത്തിൽ സ്കൂളിലെ മുഴുവൻ ജീവനക്കാരെയും വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. ജമ്മു കശ്മീരിലെ റംപാൻ ജില്ലയിലെ ബനിഹാളിലുള്ള സർക്കാർ സ്കൂളിലാണ് സംഭവം. 15 ദിവസത്തെ വേനൽ അവധിക്കായി സ്കൂൾ അടയ്ക്കുന്നതിനിടെയാണ് വിദ്യാർഥി ക്ലാസ് മുറിയിൽ കുടുങ്ങിയത്.ഉറക്കം തെളിഞ്ഞപ്പോൾ ക്ലാസ് മുറിയിൽ കുടുങ്ങിയെന്ന് […]
Read more

മണ്ണിടിച്ചിൽ; ‘ഉടൻ വയനാട്ടിലെത്തണം’; മന്ത്രിമാർക്ക് നിർദേശവുമായി മുഖ്യമന്ത്രി

മേപ്പാടി: വയനാട് മേപ്പാടിയിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ മന്ത്രിമാരോട് ജില്ലയിലേക്ക് എത്താൻ നിർദേശം. മുഖ്യമന്ത്രി വി.ഡി. സതീശൻ വയനാട് ജില്ലയിൽ നിന്നുള്ള മന്ത്രി ടി. സിദ്ദിഖുമായി അടിയന്തര കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ നിർദേശവും നൽകി. റവന്യൂ, കൃഷി മന്ത്രിമാരോടും വയനാട്ടിലെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. കള്ളാടി മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. വാഹനങ്ങൾ ഉൾപ്പെടെ മണ്ണിനടിയിൽ അകപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. […]
Read more

സെല്‍ഫി എടുക്കാന്‍ ഇറങ്ങി; വെള്ളച്ചാട്ടത്തില്‍ കുടുങ്ങി വിദ്യാര്‍ത്ഥികള്‍

കുടക്: വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ എഞ്ചിനീയറിങ് വിദ്യാർഥികളെ അഗ്നിരക്ഷാ സേന സാഹസികമായി രക്ഷപ്പെടുത്തി. കർണാടകയിലെ കുടക് ജില്ലയിലെ മല്ലള്ളി ഇറങ്ങിയ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. ആന്ധ്രാപ്രദേശിൽ നിന്നുള്ള എഞ്ചിനീയറിങ് വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനായി ഇറങ്ങിയ വിദ്യാർഥികൾ സുരക്ഷാ വേലി മറികടന്ന് പ്രവേശന നിയന്ത്രണമുള്ള ഭാഗത്തേക്ക് കടക്കുകയായിരുന്നു. ഇതിനിടെ പുഴയിലെ ജലനിരപ്പ് പെട്ടെന്ന് ഉയർന്നതോടെ വിദ്യാർഥികൾ ഒഴുക്കിൽ കുടുങ്ങി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെയാണ് ഇവരെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചത്. സംഭവത്തിൽ വിദ്യാർഥികൾക്ക് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. […]
Read more

മേപ്പാടി തുരങ്ക പാത നിര്‍മ്മാണ സ്ഥലത്ത് മണ്ണിടിച്ചില്‍; ആളുകള്‍ കുടുങ്ങിക്കിടക്കുന്നു

കൽപ്പറ്റ: വയനാട് മേപ്പാടി തുരങ്കപാത നിർമാണ സ്ഥലത്ത് മണ്ണിടിച്ചിൽ. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞുവീണ് റോഡിലേക്ക് പതിക്കുകയായിരുന്നു. ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം. കള്ളാടി പാലത്തിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണിനടിയിൽ കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തിയതായും വിവരമുണ്ട്. കൂടുതൽ ആളുകൾ കുടുങ്ങിയിട്ടുണ്ടോയെന്ന് കണ്ടെത്താൻ രക്ഷാപ്രവർത്തനം തുടരുകയാണ്. സംഭവത്തെ തുടർന്ന് എൻഡിആർഎഫ് സംഘത്തോട് സ്ഥലത്തെത്താൻ നിർദേശം നൽകിയിട്ടുണ്ട്. പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയുണ്ടെന്നാണ് വിവരം. അപകടത്തിന്റെ പശ്ചാത്തലത്തിൽ അധികൃതരും പൊലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയാണ്. കൂടുതൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix