Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: news

സ്വിസ് കോട്ട തകർക്കാൻ മെസിയും സംഘവും നാളെ ഇറങ്ങുന്നു

കൻസാസ് സിറ്റി: ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്‍റീന സെമി ഫൈനൽ ടിക്കറ്റ് ലക്ഷ്യമിട്ട് നാളെ വീണ്ടുമിറങ്ങുന്നു. സെമി ഫൈനൽ ടിക്കറ്റ് ലക്ഷ്യമിട്ട് ലയണൽ മെസിയും സംഘവും നാളെ ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെ നേരിടും. കൻസാസ് സിറ്റി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം നാളെ രാവിലെ 6.30നാണ് മത്സരം. പ്രീക്വാർട്ടറിൽ കടുത്ത പോരാട്ടത്തിനൊടുവിലാണ് അർജന്റീന ക്വാർട്ടറിൽ എത്തിയത്. എന്നാൽ വ്യത്യസ്തമായ ശൈലിയുമായി എത്തുന്ന സ്വിറ്റ്സർലൻഡിനെതിരെ അർജന്റീനയ്ക്ക് കാര്യങ്ങൾ എളുപ്പമാകില്ലെന്നാണ് വിലയിരുത്തൽ. ലോക ചാമ്പ്യന്മാരായ അർജന്റീനയുടെ പ്രധാന പ്രതീക്ഷ വീണ്ടും ലയണൽ […]
Read more

ലോകകപ്പ് സെമി ലക്ഷ്യമിട്ട് ഇംഗ്ലണ്ടും നോർവെയും ഇന്ന് നേർക്കുനേർ

മിയാമി: ലോകകപ്പ് മൂന്നാം ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ട് ഇന്ന് നോർവെയെ നേരിടും. മിയാമിയിൽ ഇന്ത്യൻ സമയം ഇന്ന് രാത്രി 2.30നാണ് മത്സരം ആരംഭിക്കുന്നത്. 2018ന് ശേഷം ആദ്യമായി ലോകകപ്പ് സെമിഫൈനൽ പ്രവേശനം ഉറപ്പിക്കുകയാണ് ഹാരി കെയ്‌നും സംഘവും ലക്ഷ്യമിടുന്നത്. ബ്രസീലിനെ അട്ടിമറിച്ചെത്തുന്ന നോർവെ ആത്മവിശ്വാസത്തിലാണ്. മത്സരത്തിന് മുന്നോടിയായി നോർവെ സൂപ്പർ താരം എർലിങ് ഹാലണ്ട് നടത്തിയ പ്രതികരണം ശ്രദ്ധ നേടിയിട്ടുണ്ട്. ശക്തരായ ഇംഗ്ലണ്ടിനെതിരെ വിജയസാധ്യത കുറവാണെന്നായിരുന്നു ഹാലണ്ടിന്റെ പ്രതികരണം. എന്നാൽ, മികച്ച പ്രകടനവുമായി മുന്നേറുന്ന ടീമിന്റെ […]
Read more

കാസര്‍കോട് കടപ്പുറത്ത് തലവേര്‍പ്പെട്ട നിലയില്‍ മൃതദേഹം

കാസര്‍കോട്: കാസര്‍കോട് നെല്ലിക്കുന്ന് കടപ്പുറത്ത് തലവേര്‍പ്പെട്ട നിലയിൽ പുരുഷന്റെ മൃതദേഹം കരയ്ക്കടിഞ്ഞു. ഒരു മാസത്തിലേറെ പഴക്കമുള്ള മൃതദേഹമാണെന്നാണ് പ്രാഥമിക നിഗമനം. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മത്സ്യത്തൊഴിലാളികളാണ് ഇന്ന് രാവിലെ കടപ്പുറത്ത് മൃതദേഹം ആദ്യം കണ്ടത്. സമീപത്തെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹത്തിന് തലയില്ലെന്ന് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ബേക്കൽ കോസ്റ്റൽ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹത്തിന്റെ കാലിലെ മാംസഭാഗങ്ങൾ വേർപെട്ട നിലയിലും അസ്ഥികൾ പുറത്തേക്ക് […]
Read more

തെലങ്കാനയില്‍ കൂട്ടക്കൊല; പോക്‌സോ കേസ് പ്രതി കൊലപ്പെടുത്തിയത് ആറ് പേരെ

ഹൈദരാബാദ്: തെലങ്കാനയില്‍ കൂട്ടക്കൊല നടത്തി പോക്‌സോ കേസിലെ പ്രതി. റായ്‌വാലഗുഡ സ്വദേശിയായ രാജ് കുമാര്‍(35) ആണ് കൂട്ടക്കൊല നടത്തിയത്. ഇയാളുടെ ഭാര്യയെയും മക്കളെയും ഇയാള്‍ക്കെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിയെയും കുടുംബാംഗങ്ങളെയും അടക്കമാണ് കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ കാറിൽ രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു. പോക്‌സോ കേസിൽ 16 വയസ്സുകാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജ് കുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കേസിൽ മുൻകൂർ ജാമ്യത്തിലായിരിക്കെയാണ് ഇയാൾ കൂട്ടക്കൊല നടത്തിയത്. കൊലപാതകത്തിന് പിന്നാലെ രാജ് കുമാർ […]
Read more

ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ദിവസങ്ങൾക്കുശേഷം സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 45 രൂപയാണ് കുറഞ്ഞത്. ഇതനുസരിച്ച് ഒരു പവൻ സ്വർണത്തിന് 360 രൂപയുടെ കുറവുണ്ടായി. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിന്റെ വില 13,230 രൂപയായും ഒരു പവൻ സ്വർണത്തിന്റെ വില 1,05,840 രൂപയായും കുറഞ്ഞു. ഇന്നലെ രാവിലെ ഗ്രാമിന് 35 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന് 13,275 […]
Read more

വന്ദേമാതരം ആലപിക്കാൻ പുതിയ മാർ​ഗരേഖയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: ദേശീയഗീതമായ ‘വന്ദേമാതരം’ ആലാപനത്തിന് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ദേശീയ പ്രതീകങ്ങളുടെ ആധികാരികത നിലനിർത്തുന്നതിനും രാജ്യവ്യാപകമായി ഏകീകൃത രീതിയിലുള്ള ആലാപനം ഉറപ്പാക്കുന്നതിനുമാണ് പുതിയ നിർദേശങ്ങളെന്ന് മന്ത്രാലയം അറിയിച്ചു. ബങ്കിം ചന്ദ്ര ചാറ്റർജിയുടെ യഥാർത്ഥ കവിതയിലെ ആറ് ചരണങ്ങളും ഉൾപ്പെടുത്തിയ പൂർണരൂപത്തിലുള്ള ‘വന്ദേമാതരം’ ആലപിക്കണമെന്നാണ് പുതിയ നിർദേശം. ഇതോടെ ഇതുവരെ പൊതുചടങ്ങുകളിൽ സാധാരണയായി ആലപിച്ചിരുന്ന ആദ്യ രണ്ട് ചരണങ്ങൾ മാത്രം ഉൾപ്പെടുത്തിയ രീതിക്ക് മാറ്റമുണ്ടാകും. ദേശീയഗീതവും ദേശീയഗാനവും ഒരുമിച്ച് ആലപിക്കുന്ന ചടങ്ങുകളിൽ ആദ്യം ‘വന്ദേമാതരം’ […]
Read more

ബങ്കിപൂരില്‍ ട്വിസ്റ്റ്; സ്ഥാനാര്‍ത്ഥിയെ മാറ്റി ബിജെപി

പട്‌ന: ബിഹാറിലെ ബങ്കിപൂർ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ ബിജെപി മാറ്റി. അഭിഷേക് കുമാർ സിന്‍ഹയ്ക്ക് പകരം നീരജ് കുമാർ സിന്‍ഹയെയാണ് പുതിയ സ്ഥാനാർത്ഥിയായി ബിജെപി പ്രഖ്യാപിച്ചത്. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് മൂന്നാം ദിവസമാണ് അപ്രതീക്ഷിതമായ മാറ്റം. കുടുംബപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി അഭിഷേക് കുമാർ സിന്‍ഹ ഇന്ന് രാവിലെ നാമനിർദേശ പത്രിക പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നീരജ് കുമാർ സിന്‍ഹയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ബിജെപി ദേശീയ അധ്യക്ഷനായിരുന്ന നിതിൻ നബീൻ രാജ്യസഭാംഗമായതോടെയാണ് ബങ്കിപൂർ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് സാഹചര്യമൊരുങ്ങിയത്. […]
Read more

മുഖ്യമന്ത്രി വിജയ്‌യുടെ പ്രസംഗം സ്കൂളിൽ പ്രദർശിപ്പിച്ചു; പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ

ചെന്നൈ: മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ പ്രസംഗം സർക്കാർ സ്കൂളിൽ തത്സമയം പ്രദർശിപ്പിച്ച സംഭവത്തിൽ പ്രധാനാധ്യാപികയ്ക്ക് സസ്‌പെൻഷൻ. കരൂർ കൃഷ്ണരായപുരം പഞ്ചായത്ത് യൂണിയൻ സ്കൂളിലെ പ്രധാനാധ്യാപിക മല്ലികയെയാണ് വിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തത്. ഗുരുതരമായ ചട്ടലംഘനമാണ് അധ്യാപികയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. സ്കൂളുകൾ രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾക്കായി ഉപയോഗിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി രാജ്മോഹൻ നേരത്തെ സർക്കുലർ പുറത്തിറക്കിയിരുന്നു. വിജയ്‌യുടെ പ്രസംഗം സ്കൂളിലെ കുട്ടികൾ കാണുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചത്. മുഖ്യമന്ത്രിയായതിന് […]
Read more

രണ്ടര വയസ്‌കാരന്റെ മരണത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ കുടുംബം

കണ്ണൂര്‍: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ രണ്ടര വയസ്സുകാരൻ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കുടുംബം. ആശുപത്രി മാനേജ്മെന്റിനും ചികിത്സയിൽ പങ്കെടുത്ത ഡോക്ടർമാർക്കുമെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. പയ്യന്നൂർ ബിഎംഎച്ച് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം നടത്തുമെന്ന് കുടുംബം അറിയിച്ചു. രക്ഷിതാക്കളും നാട്ടുകാരും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബേബി മെമ്മോറിയൽ ആശുപത്രിയിലെത്തിച്ചായിരിക്കും പ്രതിഷേധമെന്നും ബന്ധുക്കൾ അറിയിച്ചു. സംഭവത്തിൽ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ആഭ്യന്തരമന്ത്രി […]
Read more

കണ്ണൂരില്‍ കാര്‍ മരത്തില്‍ ഇടിച്ച് അപകടം; നാല് മരണം

കണ്ണൂര്‍: കണ്ണൂരില്‍ വാഹനാപകടത്തില്‍ നാല് മരണം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരിൽ രണ്ട് പേർ മലയാളികളും രണ്ട് പേർ ഉത്തർപ്രദേശ് സ്വദേശികളുമാണ്. ഇന്നലെ അർധരാത്രിയോടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിൽ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കാറിനുള്ളിൽ കുടുങ്ങിയവരെ ഫയർഫോഴ്‌സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയാണ്. പരം ഛേദ്രി, ഹര്‍ഷ്, റിസ്‌വാന്‍, ഷാന്‍ എന്നിവരാണ് മരിച്ചത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix